നിറകുടം കണക്കേ
പെയ്‌തിറങ്ങണ
കുളിരു പൊഴിക്കും ഈ മഴ,
കോരിച്ചൊരിയണ ഈ മഴ,
എന്നില്‍ നിറയ്‌ക്കുന്നു
നിന്‍ ഓര്‍മകളെ.
മഴയില്‍ കുളിച്ചിറങ്ങിയ പകലുകള്‍ ,
മഴയുടെ അട്ടഹാസത്തില്‍
അലിഞ്ഞു ചേര്‍ന്ന
നമ്മുടെ പ്രണയ സല്ലാപങ്ങള്‍,
ഓര്‍മ്മകളില്‍ തെളിയുന്നു സഖീ.
കോരിച്ചൊരിയ്യുന്ന മഴയത്തു
പാറി പറക്കും
വാഴയില തന്‍ കീഴില്‍
നമ്മള്‍ നിന്ന നിമിഷങ്ങള്‍
നാമറിയാതെ പങ്കുവെച്ച
നമ്മുടെ സുന്ദര സ്വപ്‌നങ്ങള്‍
കുളിരാര്‍ന്ന ഓര്‍മ്മകള്‍
നിറയുന്നു എന്നുള്ളില്‍
ഈ സുന്ദര മഴ
കണക്കേ സഖി.
പെയ്യാന്‍ കൂട്ടാക്കാതെ
ദൂരേക്കു പോകും
മേഘം കണക്കെ
അകലലേ സഖീ നീ.
പെയ്‌തിറങ്ങൂ ഈ എന്‍
ഊഷാര ഹ്രിദയത്തില്‍
ഒരിക്കല്‍ കൂടി സഖീ.
പെട്ടെന്നു മിന്നിമറയും
ഇടിമിന്നലു കണക്കെ
ക്ഷണപ്രഭ മാത്രമൊ
നമ്മുടെ പ്രണയം .
ഒരിക്കലൊരു പെരുമഴയില്‍
വെര്‍പെട്ടു പോയ
ഇണ പക്ഷികള്‍ നമ്മള്‍ .
കുളിരു പൊഴിക്കും ഈ മഴ
എന്നില്‍ പൊഴിക്കുന്നതു
നിന്‍ ഒര്‍മകള്‍ ആകുന്നു സഖീ.
ഞനിവിടെ എകനായീ
മഴനനഞു നില്‍പൂ നിനകായീ...
ഈ വിരഹ ഭുവില്‍
പെയ്തിറങു മഴയായി നീ വീണ്ടും..

