അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, മേയ് 24, 2011

ഭരത് സലീംകുമാര്‍

ആദാമിന്റെ മകന്‍ അബു എന്ന ചലച്ചിത്രത്തിലെ അഭിനയം വഴി എല്ലാവരേയും ഞെട്ടിച്ചു കൊണ്ടു ദേശിയ പുരസ്‌ക്കാരം നേടിയ സലിംകുമാറിനു ചലച്ചിത്ര രംഗത്തു നിന്നു തന്നെ പാരകള്‍, പലര്‍ക്കും ഇത് ഇപ്പോളും അങ്ങോട്ട് ദഹിക്കാന്‍ കഴിയണില്ലാ..ഭരത് സലിം കുമാര്‍ എന്നു പറഞ്ഞപ്പോള്‍ മാത്രം ഇവിടെ ചിലര്‍ ഭരത് എന്ന പ്രയോഗം എടുത്തു കളഞ്ഞതാണ് എന്നും അതുപയോഗിക്കുന്നത് തെറ്റാണ് എന്നും പ്രഖ്യാപിച്ചത് . സംഗതി സത്യമാണ് എങ്കിലും ഭരത് എന്ന ബഹുമതി എടുത്തു കളഞ്ഞത് കഴിഞ്ഞ ആഴ്‌ച്ചയോ കഴിഞ്ഞ മാസമോ ഒന്നും അല്ലാ. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നിട്ടും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഭരത് എന്നു പലവട്ടം പലരും വിശേഷിപ്പിച്ചപ്പോഴും ഒരു അനൗചിത്യവും തോന്നാത്തവര്‍ക്ക് ഭരത് സലിംകുമാര്‍ എന്നു പറഞ്ഞുകേട്ടപ്പോള്‍ ഈ തിരിച്ചറിവുണ്ടായതാണ് രസകരം തന്നെ. പക്ഷേ ഈ പറയുന്നവര്‍ തന്നെ സൂപ്പര്‍ സ്‌റ്റാറുകളോടു പേരിനോടൊപ്പം ഭരത് എന്നു ചേര്‍ക്കാന്‍ മത്‌സരിക്കുകയാണു.ഭരത് സലിംകുമാര്‍ എന്നു വിശേഷിപ്പിച്ചാല്‍ ഭാരതസര്‍ക്കാരിന്റെ ബഹുമതിയെ ദുരുപയോഗിച്ചതിന് നിയമനടപടി പോലും വരാമെന്നു മുന്നറിയിപ്പു പോലും തരുന്നുണ്ട് ചിലര്‍ .
Related Posts Plugin for WordPress, Blogger...