അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, മേയ് 24, 2011

കനിമൊഴിയെ കഠിനമായി ചോദ്യം ചെയ്തു

1. 2ജിയും 3ജിയും തമ്മിലുള്ള വ്യത്യാസമെന്താണ് ?
2. 2ജിയില്‍ വിഡിയോ കോളിങ് പറ്റാത്തത് എന്തുകൊണ്ട് ?
3. സിനിമക്കാരനായ അച്ഛനെയാണോ രാഷ്ട്രീയക്കാരനായ അച്ഛനെയാണോ കൂടുതലിഷ്ടം ?
4. അച്ഛന്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ നായികയാവാന്‍ ക്ഷണം ലഭിച്ചാല്‍ സ്വീകരിക്കുമോ ?
5. സാരിയും ചുരിദാറും മാറി മാറി ധരിക്കാറുണ്ടല്ലോ, വ്യക്തിപരമായി ഏത് വേഷമാണ് കൂടുതലിഷ്ടം ?
6. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണല്ലോ രാഷ്ട്രീയത്തിലെത്തുന്നത്. ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തുപദേശമാണ് കൊടുക്കാനുള്ളത് ?
7. മറക്കാനാവാത്ത എന്തെങ്കിലും ഒരു അനുഭവം ?
8. വായിക്കാറുണ്ടോ ? എങ്ങനെയുള്ള പുസ്തകങ്ങളാണ് വായിക്കാറുള്ളത് ?
9 യാത്രകള്‍ ഇഷ്ടമാണോ ? ഇഷ്ടപ്പെട്ട ടൂറിസം ഡെസ്റ്റിനേഷന്‍ ?
10.എങ്ങനെയുള്ള പുരുഷന്മാരെയാണ് ഇഷ്ടം ?
11.പ്രണയസങ്കല്‍പങ്ങള്‍ എങ്ങനെയാണ് ?
12.സൗന്ദര്യത്തിന് പ്രണയത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ?
13.ഒറ്റയ്‍ക്ക് വിജനമായ ഒരു ദ്വീപില്‍ അകപ്പെട്ടു പോയി എന്നു കരുതുക, ആദ്യം ഡയല്‍ ചെയ്യുന്നത് ആരുടെ നമ്പരായിരിക്കും ?
14.സല്‍മാന്‍ ഖാനെ ഇഷ്ടമാണോ ?
15.പാചകം ഇഷ്ടമാണോ ? സ്വയം പാചകം ചെയ്യുന്നതില്‍ ഏറ്റവും മികച്ചത് എന്താണ് ?
16.സ്വര്‍ണമാണോ പ്ലാറ്റിനമാണോ കൂടുതലിഷ്ടം ?
17.ബ്ലോഗ്, ബ്ലോഗിങ് ഇവയെപ്പറ്റിയൊക്കെ എന്താണ് അഭിപ്രായം ?
18.വിവാദങ്ങളുണ്ടാകുമ്പോള്‍ മനസ്സ് തളരാറുണ്ടോ ? എങ്ങനെ ഇതൊക്കെ നേരിടുന്നു ?
Related Posts Plugin for WordPress, Blogger...