അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, ജൂൺ 07, 2011

ഗോവിന്ദച്ചാമിയുടെ ഒരു യോഗമേ

കഴിഞ്ഞ ദിവസം കുറെ ചെറുപ്പകാര്‍ ചേര്‍ന്നു സൗമ്യ വധ കെസ്സിലെ പ്രതി ഗോവിന്ദച്ചാമിയെ ഒന്നു ഉഴിയാന്‍ ശ്രമിച്ചു.കുറെ ദിവസങ്ങളായി  തടവറയില്‍ സുഖിച്ചു മദിച്ചു നടന്ന നമ്മുടെ ചാമിക്കും ചാമിയെ സ്നെഹിക്കുന്ന കയ്യാളമാര്‍ക്കും   ആ ഉഴിയല്‍  തീരെ പിടിച്ചു കാണില്ലായിരിക്കും.ഗോവിന്ദച്ചാമിയോടുള്ള ജനരോഷം തികച്ചും സ്വാഭാവികമാണ്. ആ ജനരോഷത്തെ തടുക്കാന്‍ വേണ്ടി ഓരൊ ശ്രമങ്ങളും കാണുബൊള്‍ എന്താ പറകാ?

ഒരു പിടി സ്വപ്നങ്ങളുമായി തീവണ്ടി കയറിയ സൗമ്യക്കു നേരിട്ട ദുരവസ്ത എതു മനസാക്ഷിയുള്ളവനേയും ഒന്നു വേദനിപ്പിക്കും .ഓരു പൂവിനെ ഞെരിഞ്ഞമര്‍ത്തുന്നതു പോലെ  സൗമ്യയെ നിഷ്‌ടൂരമായി കൊന്ന ഒരു മനുഷനൊട് സമ്മൂഹം ഇങ്ങന്നെ പെരുമാറിയില്ലെങ്കിലെ അത്ഭുതം തൊന്നേണ്ടതുള്ളു.


ഗോവിന്ദച്ചാമിയുടെ ഒരു യോഗമേ ചുരുങ്ങീയ ദിവസ്സം  കൊണ്ട് ആശാന്‍ കയറിയങ്ങു കനത്തു. പണ്ടു പട്ടിണി കിടന്നവനു നമ്മുടെ സര്‍ക്കാര്‍ ചിലവില്‍ സുഖിച്ചങ്ങു കഴിയാമ്മല്ലൊ .

രാജ്യത്തിനു നേരെ ആക്രമണം നടത്തിയ കസബ്ബിനും പിശാചുക്കള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന പ്രവ്രിത്തി ചെയ്ത ചാമ്മിക്കും നമ്മുടെ നിയമ വ്യവസ്ത നല്‍കുന്ന ഔദാര്യം കാണുബൊള്‍ അങ്ങു സൌദിയിലൊ മറ്റൊ ജനിച്ചായിരുന്നെങ്കില്‍ എന്നു ആശിച്ചു പൊകുന്നു.
സൗമ്യയെ രക്ഷിക്കാനാവാത്തതിന്റെ ഉത്തരവാദിത്വം സ്വയമേറ്റെടുത്ത് വിലപിക്കുകയും കവിതകളെഴുതുകയും ചെയ്തവരാണ് നമ്മള്‍. ഇനി ആ ആത്മാവിനോടും സൗമ്യയുടെ വീട്ടുകാരോടും ചെയ്യാവുന്ന ഒരേയൊരു കാര്യം കുറ്റവാളി ശിക്ഷിക്കപ്പെടും എന്നുറപ്പുവരുത്തുകയാണ്. 
Related Posts Plugin for WordPress, Blogger...