അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, ജൂൺ 22, 2011

നമ്മുടെ വിദ്യാഭ്യാസ രീതിയും ചില ചിന്തകളും

ആയിരത്തിലധികം സി ബി എ സി സ്കുളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാന്‍ പൊകുന്നു എന്നുള്ള വാര്‍ത്ത ഒരു ഞെട്ടലൊടെയാണു ശ്രേവിചചതു . ഇനി ഒരു  5 വര്‍ഷത്തിനകം ബാക്കിയുള്ള സര്‍ക്കാര്‍ പള്ളിക്കുടങ്ങളും പൂട്ടും എന്ന കാര്യത്തില്‍ ഒരു തീരുമാനവുമായി. സാധാരണക്കരുടെ കുട്ടികള്‍ക്കുള്ള ഏക അഭയാസ്താനമാണു ഇതു മൂലം നഷ്ട്ടമാകാന്‍ പൊകുന്നതു.

സി ബി എ സി സ്കുളുകളൊടുള്ള എതിര്‍പ്പല്ല പക്ഷെ കൂണുപൊലെ മുളചുവരുന്ന രീതിയൊടാണു എതിരഭിപ്രായം തൊന്നുന്നതു.സമുഹത്തില്‍ അതു വരുത്താന്‍ പൊകുന്ന മാറ്റത്തെ കുറിച്ചു നാം ബോധവാന്‍മാരാകേണ്ടതാണ്.
 
പുതു തലമുറ സ്കുളുകളില്‍ മലയാള ഭാഷ പ0നം നിര്‍ബന്ധമായി ഉണ്ടായിരിക്കേണം  അല്ലെങ്കില്‍ ഒരു 100 വര്‍ഷത്തിനുള്ളില്‍ മലയാള  ഭാഷതന്നെ ഇല്ലാതാവും എന്ന കാര്യത്തില്‍ ഒരു സംശയവും വെണ്ടാ.മിക്കയാളുകളും തങ്ങളുടെ കുട്ടികള്‍ക്കു മലയാള ഭാഷ അറിയില്ല എന്നു പറയുന്നതില്‍ അഭിമാനം കണ്ടെത്തുന്നവരാണു. ഈ പ്രവണത വളരെ അപകടകരമാണു. നമ്മുടെ വിദ്യാഭ്യാസ രീതി നമ്മുടെ ഭഷയൊടും സംസ്കാരത്തൊടും കുറുപുലര്‍ത്തുന്നവ ആയിരിക്കണം  .ഇരിക്കുന്ന കൊബ് മുറിച്ചു കൊണ്ടുള്ള ഒരു പരിഷ്കരണങ്ങളും നമുക്ക് നല്ലതല്ലാ.
Related Posts Plugin for WordPress, Blogger...