അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, ജൂലൈ 05, 2011

നിധിയുടെ അവകാശികള്‍

കോടികണക്കിനു സ്വത്തുക്കളുടേയും വിലമതിക്കനാകാത്ത പ്രൈത്രികത്തിന്റേയും ഈറ്റില്ലമായിരുന്നു നമ്മുടെ കൊച്ചു കേരളമെന്നുള്ള സത്യം പലര്‍ക്കും മനസ്സിലായതു ഈ ഇടയ്ക്കാണു. അതിനു കാരണം ശ്രി പത്മനാഭസ്വാമിയുടെ നിധിയുടെ വെളിപ്പെടുത്തലുകളുമാണ്.ഈ നിധി ആരുടെ സ്വത്താണു? രാജകുടുംബത്തിന്റെയോ? വിശ്വാസികളുടേയൊ? അതൊ സര്‍വ്വ ജനങ്ങളുടേയൊ? എന്നു തുടങ്ങിയ പല ചോദ്യങ്ങളും ഉയര്‍ന്നുവരുന്നതു സ്വഭാവികം മാത്രമാണ്.
ഈ സ്വത്തിന്റെ യധാര്‍ത്ത അവകാശികളാരാണെന്നു പറയാന്‍ നമ്മുക്കു ബുദ്ധിമുട്ടുള്ള ഒരു കര്യം തന്നേയാണു . അതു ഒരു പക്ഷെ പാവപ്പെട്ടവന്റെ കയ്യില്‍ നിന്നു പിടിച്ചു പറിച്ചതാകാം , ജനങ്ങളൂടെ നികുതിപണം കൊണ്ടു സ്വരൂപിച്ചതാകാം അല്ലെങ്കില്‍ രാജ്യത്ത്റ്റിന്റെ സ്വത്തൊ മറ്റു രാജ്യങ്ങള്‍ കീഴടക്കിയപ്പോള്‍ ലഭിച്ചതൊ ആകാം . എന്തുമാകട്ടേ ഇപ്പൊളത്തെ പ്രശ്നം ഇതു ഇപ്പൊളത്തെ ഭരണാധികാരികള്‍  കൊള്ളയടിക്കുമൊ എന്നുള്ള സധാരണക്കരുടെ ആശങ്കകളാണു. ഈ സംഭവത്തിനു ശേഷം  സധാരണക്കരുടെ ഇടയിലെ രാജഭക്തി വര്‍ദ്ധിച്ചിട്ടുണ്ടു അതിനു ഒരു കാരണം നമ്മുടെ ഇന്നത്തെ രാഷ്ട്രിയ വ്യവസ്ധ്തയൊടും അഴിമതിക്കരോടുമുള്ള ജനങ്ങളുടെ വെറുപ്പണു .നൂറ്റണ്ടുകളായി ഈ നിധി നഷ്ട്ടപെടാതെ സംരക്ഷിച്ച രാജകുടുംബത്തിന്റെ പ്രവ്രിത്തി അഭിനന്ദാഹര്‍മായ കാര്യമാണു. ഇതു ഇന്നത്തെ രഷ്ട്രിയക്കാര്‍ കട്ടുമുടിക്കുമൊ എന്നു ജനങ്ങള്‍ ചിന്തിച്ചു പൊയാല്‍ അവരെ കുറ്റപ്പെടുത്തനകുമോ? കാരണം അത്രക്കു ദുഷിച്ചു നാറിയിരിക്കുകയാണിന്നത്തെ ഭരണ വ്യവസ്ഥിതികള്‍.
ശ്രീ പത്മനാഭന്റെ സ്വത്തു സംരക്ഷിക്കേണ്ടുന്ന ചുമലത സര്‍ക്കാരിനുണ്ടു. ക്ഷാമക്കാലത്തിലേക്കു രാജക്കന്മാര്‍ സ്വരുക്കൂട്ടി വെച്ച ഈ നിധി നമ്മുടെ നാടിന്റെ ഐശ്വര്യമാണ്.
പത്മനഭ ദാസന്മാരായി ഈ നിധി സംരക്ഷിച്ചവരോടു ചെയ്യണ അനീതിയാകും ഈ സമ്പത്ത് ക്ഷേത്രത്തിന്റെ പുറത്തേക്കു കൊണ്ടു പോകന്‍ ശ്രേമിക്കുന്നതു.Related Posts Plugin for WordPress, Blogger...