അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വെള്ളിയാഴ്‌ച, ജൂലൈ 29, 2011

തനിക്ക് മറവിരോഗമില്ലെന്ന് സുമേഷ് വല്‍മാഡി

തനിക്ക് മറവി രോഗമില്ലെന്നും താന്നെ മറവി രോഗിയാക്കി രക്ഷപെടാന്‍ ചിലര്‍ ശ്രെമിക്കുകയണെന്നും മുന്‍ കായിക സംഘടന തലവന്‍ ശ്രീമാന്‍ സുമേഷ് വല്‍മാഡി അറിയിച്ചു. ഇപ്പോള്‍ തീഹാര്‍ ജയിലില്‍ സുഖവാസത്തിലുള്ള മേല്‍പടിയാന്‍ തനിക്കു എല്ലാ കാര്യങ്ങളും നല്ലപോലെ  ഓര്‍്‌മ്മയുണ്ടെന്നും തന്റെ കൂടെ കൈയ്യിട്ടു വാരാന്‍ വന്നവരെ ആരെയും താനൊരിക്കലും മറക്കില്ല എന്നും പറഞ്ഞു.തീഹാറിലേക്കു ഇപ്പൊളുള്ള കൂട്ടുകാരായ തേന്‍മൊഴിയേയും  രാജപ്പനേയും കൂടാതെ വേറെ പല കൂട്ടുകാരേയും താന്‍ പ്രതിക്ഷിക്കുന്നുണ്ടെന്നും ഭാഗ്യമുണ്ടെങ്കില്‍ അവരുമായി സന്ധിക്കനായി  കാത്തിരിക്കയാണെന്നും  വല്‍മാഡി വ്യക്തമാക്കി..
Related Posts Plugin for WordPress, Blogger...