അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2011

യാത്രയുടെ ആരംഭം

നഗരത്തിലെ കലാലയത്തിലേക്കു ഉന്നതപഠനത്തിനായി വന്ന ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരനായിരുന്നു രാമു. ഗ്രാമത്തില്‍ തന്നെയുള്ള ഒരു സ്‌ക്കൂളിലായിരുന്നു രാമുവിന്റേ പ്രാഥമിക വിദ്യാഭ്യാസം .പട്ടണത്തിലെ ചിറിപായുന്ന വാഹനങ്ങളും ആകാശത്തെ ചുബിക്കാനായി തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളും അവ്നൊരു അത്ഭുതമായിരുന്നു.രാമു സ്‌ക്കൂളില്‍ വെച്ച് ആരോടും അധികം സംസാരിക്കാത്ത ഒരു സാധു പ്രാകൃതക്കരനായിരുന്നു .പുതിയ അന്തരിക്ഷവും കൂട്ടുകാരും അവനിലാദ്യം അസ്വസ്‌ഥകളുണ്ടാക്കിയെങ്കിലും പിന്നിടു അതുമായി പൊരുത്തപ്പെട്ടു തുടങ്ങി,കൂട്ടില്‍ നിന്നു സ്വാതന്ത്ര്യം കിട്ടി അനന്തമായ അകാശത്തിലേക്കു പറക്കാന്‍ വെമ്പുന്ന ഒരു പക്ഷിയുടെ കണക്കായിരുന്നു അവന്‍ .

അവനവിടെ തന്നെയുള്ള ഒരു ട്യൂട്ടൊറിയല്‍ കൊളേജില്‍ ട്യൂഷനു പോകാന്‍ തീരുമാനിച്ചു.അവിടെ അവ്ന്റെ എറ്റവും അടുത്ത സുഹ്രിത്തുകളായതു എല്ലാ ഉടായ്പ്പുകളുടേയും ഉസ്‌താതുക്കളായ ബിജോയും ദിപക്കുമായിരുന്നു.പരമ ബോറന്‍ ക്ളാസുകള്‍ക്കിടയില്‍ അവന്‍ ആരുമറിയാതെ ഒരു പെണ്‍ക്കുട്ടിയെ പ്രണയിക്കുന്നുണ്ടായിരുന്നു, അവളുടെ പേരായിരുന്നു ഇന്ദു .ഇന്ദുവിനെ പറ്റി പറയാനണെങ്കില്‍ അവളൊരു നാടന്‍ സുന്ദരിയായിരുന്നു ചില സാഹിത്യകാരന്മാര്‍ പറയുന്നതുപോലെ തമരയുടെ ഇതളു പോലെ കണ്ണുകളും നിതംബം മറയ്ക്കുന്ന മുടിയും തക്കാളിപോലെ ചുവന്നു തുടുത്ത ചുണ്ടുകളുമായിരുന്നു അവള്‍ക്കു.ജീവിതത്തിലിതു വരേയും ഒരു പെണ്ണിന്റേയും മുഖത്തേക്കു നേരെ നൊക്കാത്ത രാമുവിനു അവളോടു വല്ലാത്ത ഒരു ഇഷ്ട്ടമായിരുന്നു.

അവ്ന്റെ സുഹ്രിത്തുക്കളായ ദീപക്കും ബിജോയും ഇന്ദുവിനേ വളയ്ക്കാന്‍ അവനു എല്ലാവിധ പിന്തുണയും വാരികോരി നല്‍കന്‍ തയാറായിരുന്നു.തങ്കളുടെ കൂട്ടുകരന്റേ ഇഷ്‌ട്ടം അവളോടു നേരിട്ടറിയിക്കാന്‍ അവര്‍ തീരുമാനിച്ചു. രമുവിന്റെ പ്രണയഭ്യര്‍ത്തന ലഭിച്ചപ്പോള്‍ പൂച്ചയെ പോലിരുന്ന ഇന്ദു ഒരു ഭദ്രകാളിയെ പോലെ അലറികൊണ്ടു രമുവിനു നേരെ പാഞ്ഞടുത്തു സകലരും കാണേ അവന്റെ നേരെ കൈചുണ്ടി കൊണ്ടു അവള്‍ അലറി "  നീ എന്താ എന്നേക്കുറിച്ചു വിചാരിച്ചതു കുറച്ചു നാളായി നിന്റെ സൂക്കേടു തുടങ്ങിയിട്ടു മേലാല്‍ എന്റെ പിന്നാലെ നടക്കരുതു "    നിര്‍ദോഷിയായ രാമു തന്റെ കൂട്ടുകാരുടെ സ്നേഹാധിക്യം  ഇത്ര പ്രശ്നമുണ്ടാക്കുമെന്നു ഒരിക്കലും വിചാരിചില്ല. എല്ലാവരുടേയും മുമ്പില്‍ തകര്‍ന്നു തരിപ്പണമായി നിന്ന രാമുവിനേ കണ്ടാല്‍ പെറ്റ തള്ള സഹിക്കത്തില്ലായിരുന്നു. അകെ ഇളിഭ്യനായ രാമുവിനു പക്ഷെ ഇന്ദുവിനോടുള്ള പ്രണയത്തിനു ഒരു കുറവുമില്ലായിരുന്നു.

രാമു എന്നും വൈകിട്ടു കൊളേജ്ജു വിടുബോള്‍ അവളെ രഹസ്യമായി പിന്തുടര്‍ന്നു ബസ്‌ സ്‌റ്റാണ്ടില്‍ കൊണ്ടു ചെന്നാക്കി ബസ്സു കയറ്റിവിടുന്നതു ഒരു നേര്‍ച്ചയായി കണക്കാക്കി ചെയ്യുമായിരുന്നു.ഒരിക്കല്‍ പോലും മദ്യകഴിക്കാത്ത രാമു അതിനുശേഷംഅവളുടെ തന്നോടുള്ള മനോഭാവം ഓര്‍ത്തു  മദ്യം കഴിക്കാന്‍ ആരംഭിച്ചു.അങ്ങനെ കലാലയ ജീവിതത്തിന്റെ അവസാന നാളുകള്‍ വന്നെത്തി ,ആ വര്‍ഷത്തിലെ മാര്‍ച്ച് മാസത്തിനു പതിവില്ലാത്ത ഒരു കുളിരു ഉണ്ടായിരുന്നു. പരിക്ഷകളൊക്കെ കഴിഞ്ഞു ഇനി ഒരിക്കലും അവളെ കാണുവാന്‍ കഴിയില്ലായെന്ന യഥാര്‍ത്ഥ്യം അവനെ വേദനിപ്പിച്ചു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി  അവനെന്നും അവളെ കൊണ്ടു വിട്ടു കൊണ്ടിരുന്ന ബസ്സ്‌ സ്‌റ്റാന്റില്‍  വച്ചു അവര്‍ വിണ്ടുമൊരിക്കല്‍ കൂടി കണ്ടു മുട്ടി. അവരുടെ നയനങ്ങള്‍ എന്തൊക്കെയോ പരസ്പ്പരം കൈമാറി ചുണ്ടുകളെന്തോ പറയാന്‍ വെമ്പി. അവളവന്റെ അരികിലേക്കു വന്നു അവന്‍ അവളോടു പതുക്കെ ചൊദിചു "സുഖമാണോ തനിക്കു". പെട്ടന്നവള്‍ ദുഖത്തോടെ അവനോടു പറഞ്ഞു " അന്നു തന്നോടു അങ്ങനെ പെരുമാറിയതില്‍ എനിക്കു വളരെ വിഷമമുണ്ടായിരുന്നു പിന്നിടു തന്നോടു ഒന്നു സംസാരിക്കന്‍ ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു പക്ഷെ എനിക്കു വല്ലാത്ത കുറ്റബോധമുണ്ടായതു കൊണ്ടു തന്റെ ഒരു വക്കിനു വേണ്ടി ഞാന്‍ഇത്രയും നാള്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്തു കൊണ്ട് തനിക്കു എന്നോടു ഒരിക്കല്‍കൂടി ഒന്നു മിണ്ടിക്കൂടായിരുന്നതു.ഈ മാസം 29 നു എന്റെ വിവാഹ നിശ്‌ച്ചയമാണു ഇനി ഒരിക്കലും നമ്മള്‍ കാണില്ലാ "" അതു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ കണ്ണിരുനിറഞ്ഞു തിളങ്ങുന്നുണ്ടായിരുന്നു. അവനവളോടു പറഞ്ഞു "പ്രിയ ഇന്ദു നിന്റെ ഒരു നോട്ടത്തിനായി ഒരു വാക്കിനായി ഞാന്‍ ഇത്രയും നാള്‍ കാത്തിരിക്കയായിരുന്നു ,താന്‍ എന്നും എന്റെ മന്സ്സിലൊരു മധുരമുള്ള നൊമ്പരമായി ഉണ്ടാകും "   അവിടെ  ഒരു പ്രണയം ജനിച്ചപോള്‍ തന്നെ മരിക്കുകയായിരുന്നു. താനിത്രയും നാള്‍ കാത്തിരുന്നതു തനിക്കു കിട്ടിയപ്പൊള്‍ വളരെ വൈകിപൊയെന്നവന്‍ മനസ്സിലാക്കി.  പിന്നേയും എന്തൊക്കെയോ പരസ്‌പരം പറയണമവര്‍ക്കുണ്ടായിരുന്നുവെങ്കിലും ഒരു വക്കും ഇരുവരില്‍ നിന്നു വന്നില്ലാ.

അവള്‍ കണ്ണീരില്‍ നനഞ്ഞ മുഖവുമായി ബസ്സില്‍ കയറി. അന്നാദ്യമായി ബസ്സിന്റെ ജനലിലൂടെ അവനു നേരെ  അവള്‍ കൈകള്‍ വീശി.ആ ബസ്സ്‌ കണ്ണില്‍ നിന്നു മായുന്നതു വരെ തിരിച്ചു അവനും ബസ്സിനു നേരെ കൈകള്‍ വീശികൊണ്ടിരുന്നു. ബസ്സു കാണാമറയത്തിലേക്കു മാഞ്ഞപ്പൊള്‍ അവന്‍ അവള്‍ക്കു മനസ്സില്‍ ശുഭയാത്ര നേര്‍ന്നു കൊണ്ടു അവിടെ കുറെ നേരം ഇരുന്നു. പിന്നീടുള്ള യാത്രകളില്‍ അവന്റെ കണ്ണൂകള്‍ പലപ്പൊഴും അവളെ ഒരിക്കല്‍കൂടി ഒന്നു കാണാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെറുതെ തിരക്കി കൊണ്ടിരിക്കും.
Related Posts Plugin for WordPress, Blogger...