അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

മലയാളം

നിലവാനത്തിന്‍ കീഴിലായി
ആഴിതന്‍ തിരകള്‍ തഴുകി
തലോടിയുറക്കുന്ന തീരങ്ങളും .
മന്ദമാരുതനാല്‍ പുളകിതമായി
തലയുയര്‍ത്തി നില്‍ക്കുന്ന സഹ്യനും
കുഞ്ഞോളങ്ങളാല്‍ നിറഞ്ഞാടുന്ന
പുണ്യവതിയായ പമ്പയും
സംഗമിക്കുന്ന സുന്ദര
ഭൂമിയാണെന്‍ മലയാളം.

തീരുവോണ നാളില്‍ ഉയരുന്ന
പൂവിളികളുടെ നാദവും
കൈകൊട്ട്‌ പാട്ടിന്റെ ഈണവും
കായോലോളങ്ങളെ പുളകിതമാക്കുന്ന
വഞ്ചി പാട്ടിന്റെ താളവും
മനസ്സില്‍ അഹ്ളാദ പീലിവിടര്‍ത്തുന്ന
നാട്ടുപാട്ടിന്‍ ശീലുകളും
സംഗമിക്കുന്ന സുന്ദര
ഭൂമിയാണെന്‍ മലയാളം.

പൊന്നരിവാളിന്‍ സ്‌പര്‍ശനം കൊതിച്ചു
വിളഞ്ഞു നില്‍ക്കണ പാടങ്ങളും
മാരിവില്ലിന്‍ വര്‍ണ്ണശോഭയോടെ
തെളിഞ്ഞു നില്ക്കുന്ന പൂന്തോപ്പുകളും
തലയുയര്‍ത്തി ആകശത്തെ
ചുബിക്കാനായുന്ന കേരനിരകളും
സംഗമിക്കുന്ന സുന്ദര
ഭൂമിയാണെന്‍ മലയാളം.


Related Posts Plugin for WordPress, Blogger...