അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2011

സര്‍ദ്ദാരു പിടിച്ച പുലി വാല്‍

കേന്ദ്രസര്‍ക്കരിനും നമ്മുടെ സര്‍ദ്ദാര്‍ജിക്കും വിളറി പിടിച്ചെന്നാണു അണ്ണനെ ജയിലില്‍ അടച്ചതിലൂടെ തോന്നുന്നതു. നേതാക്കളുടെ എല്ലാ പാപങ്ങളും ഒരു ബില്ലു പാസാക്കിയാല്‍ മാറുമെന്നു പാവം അണ്ണനൊന്നു ചിന്തിച്ചു പോയതു ഒരു തെറ്റാണോ?. ബില്ലു പാസാക്കിയാലും കൈയ്യിട്ടു വാരാന്‍ മിടുക്കന്മാരായ നമ്മുടെ നേതാക്കള്‍ക്കു ഒരു പ്രയാസവും കാണില്ല എന്നു അണ്ണനു മനസ്സിലായി കാണില്ലായിരിക്കാം.എല്ലാവര്‍ക്കും ആഘോഷിക്കാന്‍ ഒരു കാരണമായലൊ.പണിയൊന്നും ഇലാതിരിക്കുന്ന പ്രതിപക്ഷത്തിനും അവസരം മുതലാക്കാന്‍ പറ്റിയ അവസരമാണു ഈ സമരത്തിലൂടെ കിട്ടുന്നതു.കുറെ നാളു മുന്പെ ഒരു പാവത്താനെ പോലെ തോന്നിക്കുന്ന (വെറും തോന്നല്‍ ) യോഗ സ്വാമി ഇതു പോലൊരു സമരം നടത്തിയതു ഒരു ഈച്ച പോലും അറിയാതെ ഒതുക്കിയ ആത്മ വിശ്വാസമാകാം സര്‍ക്കാരിന്നു അണ്ണനെ  അകത്താക്കാന്‍ പ്രേരിപ്പിച്ചതു.

അഴിമതിക്കെതിരെ പൊരുതാനിറങ്ങിയ അണ്ണനെ  കൊണ്ടു ചെന്നാക്കിയതു കുറെ സിംഹങ്ങളുടെ മടയിലും . അവിടെയാണെങ്കില്‍ പാണ്ടി നാടിനെ വിറപ്പിച്ച ഒരു പെണ്‍ സിംഹിയും  ഓട്ടമത്സരം നടത്തി കുറെ കാശുണ്ടാക്കാന്‍ നോക്കിയ മറാത്ത സിംഹവും  ഒക്കെ ഉള്ള ഒരു പുണ്യഭൂമി. അവിടുത്തെ യഥാര്‍ത്ത രാജ നമ്മുടെ രാജാണ്ണന്‍ തന്നെ അതല്ലെ അങ്ങരു കൈയ്യിട്ടു വാരിയ തുകയ്ക്കു എത്ര പുജ്യമുണ്ടെന്നു നമ്മുടെ സുപ്രിം കോടതിക്കു വരെ സംശയം തോന്നിയതു.ഇപ്പൊള്‍ ജയിലില്‍ കിടന്നു പൂജ്യത്തിന്റെ വിലയെ പറ്റി ഗവേഷണം നടത്തുവായിരിക്കാം പാവം രാജണ്ണന്‍ .

എന്തായാലും ഒടയ തമ്പ്രാന്‍മാരെല്ലാം ഈ ബില്ലു പാസായി തടവറയിലായി കഴിഞ്ഞാല്‍  ആരു നമ്മളെ ഭരിക്കും ഇതൊ വല്ലതും ഈ അഴിമതികെതിരെ പ്രസംഗിക്കുന്നവര്‍ ചിന്തിച്ചിട്ടുണ്ടോ, ഭരിക്കാനാളില്ലാതെ  പാര്‍ലമറ്റില്‍ ആരുമില്ലാത്ത അവസ്ഥയില്‍ ചൈന ച്ചേട്ടനൊ പാക്കിസ്ഥാന്‍ ഇക്കാക്കയ്ക്കൊ നമ്മെ ഒന്നു ചൊറിയാന്‍ തോന്നിയാല്‍  എന്താവും അവസ്ഥ.  എന്തായലും കോരനു കഞ്ഞിയെന്നും കുമ്പിളില്‍ തന്നെ , ഇതെല്ലാം കാണുബോള്‍ മനസ്സിലൊരു പ്രര്‍ത്ഥന മാത്രമേയുള്ളു നമ്മുടെ  പുണ്യവാളന്മാരായ നേതാക്കള്‍ക്കു ഒരു ആപത്തും  വരുത്താതെ എന്നും നമ്മളെ കഴുതകളാക്കി ഭരിക്കാന്‍ ഇടവരുത്തണേ എന്റെ ദൈവം തമ്പുരാനേ....
Related Posts Plugin for WordPress, Blogger...