അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

മാവേലിക്കൊരു തുറന്ന കത്ത്‌

തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന മാവേലി നാടിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ മാവേലി മന്നന്‍ വന്ന വഴിയെ തന്നെ തിരികേ പൊയ്ക്കൊള്ളും . നാട്ടിലെ റോഡിന്റെ സ്ഥിതി കണ്ടാല്‍ അതി ദയനീയം , തല വണ്ടിടേ ഉത്തരത്തില്‍ ഇടിക്കുബോളേ ചിന്തിച്ചോണം മാവേലി നാടെത്തിയെന്നു. നമ്മുടെ റോഡിലെ കുഴികളില്‍ കൂടി യാത്ര ചെയ്യണമെങ്കില്‍ യാത്രക്കാര്‍ നല്ല അഭ്യാസികളായിരിക്കണം .ഈ കുഴികളില്‍ വെള്ളം നിറച്ചിട്ടു മീന്‍ വളര്‍ത്തിയാല്‍ അതുമൂലം നാട്ടിലെ ആളുകള്‍ക്കു ഒരോ വീട്ടിന്റേയും മുന്പില്‍ നിന്നു തന്നെ മീനിനെ വലവീശി പിടിച്ചിട്ടു ഫ്രെഷായി തന്നെ അകത്താക്കുകയും ചെയ്യാം . നടുവൊടിഞ്ഞു ഒരു പരുവത്തിലായി ഇവിടെ എത്തിയാലോ കാണുന്നതു പരസ്പ്പരം കടുച്ചുകീറി സമയം കളയുന്ന കുറെ നേതാക്കളെയും അനുയായികളേയുമണു.തമ്മില്‍ തല്ലുന്ന സമയം കൊണ്ടു വല്ല നല്ല കാര്യങ്ങള്‍ നാടിനു വേണ്ടി ചെയ്യാതെ സ്വന്തം പൊകറ്റ്‌ വീര്‍പ്പിക്കാന്‍ മാത്രം ശുശ്‌കന്തി കാട്ടുന്ന ഇവരെ കാണുമ്പൊളണു മദ്ധ്യപൂര്‍വേഷ്യയില്‍ ആളുകള്‍ വിപ്ളവം നടത്തിയതിന്റെ കാരണം മനസ്സിലാകുന്നതു.

നാട്ടിലെ സംസാര ഭാഷയായി മങ്ഗളീഷു മാറിയതു കൊണ്ട് മലയാളം മാത്രമറിയുന്ന മാവേലി മന്നന്‍ ഈ തവണ ഇവിടെ വരുബോള്‍ ഇംഗ്ളീഷ്‌ മീഡിയം സ്കൂളില്‍ തന്നെ ഒരു അഡ്മിഷനെടുത്തു രണ്ടക്ഷരം പടിച്ചാല്‍ ദുഖിക്കേണ്ടി വരില്ലാ. അല്ലെങ്കില്‍ അമ്മച്ചിയാണേ കറങ്ങി പോകും പ്രത്യേകിച്ചു മലയാളം  പറയുന്നതു കടുത്ത അപമാനമായി കരുതുന്ന ഒരു തലമുറ വളര്‍ന്നു വരുന്ന ഇവിടെ.മലയാളം കുരച്ചു കുരച്ചു പറയുന്നവര്‍ ഏതോ ക്ലാസ്സിനെ പ്രതിനിധീകരിക്കുന്നു എന്നും പച്ചമലയാളം തെറ്റില്ലാതെ സംസാരിക്കുന്നവന്‍ ഒന്നാം തരം ലോ ക്ലാസ്സാണെന്നും വിശ്വസിക്കുന്ന ഒരു സമൂഹമാണ് വളര്‍ന്നുവരുന്നത്. ഈ പുതിയ സംസ്കാരത്തെ വളര്‍ത്താനായി തന്നലാവും വിതം ശ്രെമിക്കുന്ന ഒരു രഞ്ജിനിദാസെന്ന ഒരു അവതാരികയും ഞങ്ങള്‍ക്കു വേണ്ടിയുണ്ടിവിടെ.ചോദിക്കാനും പറയാനും ആരുമില്ലാത്ത വൃത്തികെട്ട ഒരു ഭാഷയായിപ്പോയി മലയാളം എന്നതാണ് അടിസ്ഥാനപ്രശ്നം.

ഈ പഴയ ഓലക്കുടയും കുടവയറും കാണിച്ചു ഇവിടെ കിടന്നു കറങ്ങുന്നതു സൂക്ഷിച്ചു വേണം  കാരണം ഞങ്ങളെല്ലാം സ്‌മാര്‍ട്ട് ആവാന്‍ പോകുവാ, ആ സ്മര്‍ട്ട് സിറ്റിയും മെട്രൊ റെയിലും ഒന്നു വന്നോട്ടെ.പിന്നെ ഓണത്തിനു ഉഞ്ഞാലില്‍ ആടണം പൂക്കളം ഇടണം എന്നൊക്കെയുള്ള പിടിവശി ഉപേക്ഷിക്കണം കാരണം ഇവിടെ ഇപ്പോള്‍ മരങ്ങളും പൂക്കളുമൊന്നുമില്ലാ ഉള്ളതാണെങ്കില്‍ കുറെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പ്ളാസ്റ്റിക്ക്‌ പൂക്കളും മാത്രം ( ഒര്ജ്ജിനലു വേണമെങ്കില്‍ പാണ്ടികള്‍ കനിയണം ) , മരത്തില്‍ തന്നെ ഉഞ്ഞാലു കെട്ടി ആടണമെന്നു നിര്‍ബന്ഡം ഇല്ലെങ്കില്‍ വല്ല കെട്ടിടത്തിന്റെ അറ്റത്തൊ മറ്റൊ ഒരെണ്ണം കെട്ടി തരാം .ഇവിടെ ഇപ്പൊള്‍ സൌന്ദര്യം വര്‍ദ്ധന മരുന്നുകളുടെ പ്രളയം ആണു. ഇത്തിരി ആട്ടിന്‍ കാഷ്ട്ടം എടുത്തു ഉത്തെജ്ജക മരുന്നെന്നൊ സൌന്ദര്യ വര്‍ദ്ധക മരുന്നെന്നൊ പറഞ്ഞു ഇറക്കിയാല്‍ കണ്ണുമടച്ചു വങ്ങുന്നവരാണു പുവര്‍ മല്ലുസ്.

ഓണപ്പാട്ടുകളു കേള്‍ക്കണമെന്നു മാവേലി നിര്‍ബന്ഡം പിടിക്കരുത് ഇപ്പൊള്‍ സന്തൊഷ്ചെട്ടന്റെ പാട്ടുകാളാണു ഞങ്ങളുടെ ആവേശം , രാവിലെ എഴുന്നേല്‍ക്കുന്നതു തന്നെ ആ പണ്ഡിത ശ്രേഷ്ട്ടന്റെ ഓ പ്രീയാ എന്നു തുടങ്ങുന്ന ഗാനം കേട്ടു കൊണ്ടാണു. വയലാറിനു ശേഷം ഇത്ര അര്ത്ഥ സംബുഷുട്ടമായ വരികള്‍ ഒരുക്കി തന്ന സന്തൊഷെട്ടനെ പരിചയപ്പെടുന്നതു അങ്ങെക്കു പ്രയോജനം ചെയ്യും .പഴയ കാലവും ആളുകളേയും  മനസ്സില്‍ വെച്ചുകൊണ്ടാണു അവിടുന്നു വരുന്നതെങ്കില്‍ അങ്ങേക്കു തെറ്റി ഞങ്ങള്ക്കിപ്പൊള്‍ ഓണമൊക്കെ വീട്ടിലെ റ്റിവിയുടെ മുമ്പിലാണു പഴന്ചന്‍ എര്‍പ്പടൊക്കെ ഞങ്ങള്‍ നിറുത്തിയിട്ടു കാലം കുറെയായി. ഇതു ഇപ്പൊ മദ്യപാന്മാരുടേയും പീഡകന്മാരുടേയും സ്വന്തം നാടാണു, പാടത്തു കുത്തി നിറുത്തിയേല്ക്കുന്ന കൊലത്തെ പൊലും വെറുതെ വിടാത്ത ഞരമ്പു രോഗികളുള്ളപ്പോള്‍ മാവേലി രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നതൊക്കെ സൂക്ഷിച്ചു വേണം .എന്തായാലും ഇതൊന്നു കേട്ടു മാവേലി തമ്പുരാന്‍ വരാതിരിക്കേണ്ടാ ഇനി അതുകാരണം രണ്ടു ദിവസം കിട്ടണ അവധി മുടക്കരുതു പ്രിയ മവേലി..
Related Posts Plugin for WordPress, Blogger...