അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2011

മലയാളത്തിന്റെ പിഴ.

മലയാളം സംസാരിച്ചതിനു സക്ഷരത കേരളത്തിലെ ഒരു സ്‌ക്കൂളില്‍ 1000 രൂപ പിഴയിടാന്‍ മാനേജ്ജ് മെന്റെ തീരുമാനിച്ചെന്ന വാര്‍ത്ത വായിച്ചപ്പോള്‍ നമ്മുടെ ഭാഷയുടെ ദയനീയ സ്ഥിതിയോര്‍ത്ത് നെടുവീര്‍പ്പിടാനേ കഴിഞ്ഞുള്ളൂ ,അച്‌ഛാ അമ്മേ എന്നു  പറയാന്‍ പോലും ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്കു അവകാശമില്ലാ. ഈ തര്ക്കാര്‍  ഇവിടെ ജനിച്ചതു തന്നെ മലയാളത്തിന്റെ വലിയ പിഴയാണെന്നല്ലാതെ എന്തു പറയാനാ. ഇഗ്ളീഷ് ലോക ഭാഷയെന്നു പറയുമ്പോള്‍ തന്നെ ഇഗ്ളീഷുകാരുടെ അടുത്തു കിടക്കണ ഫ്രെ്‌ന്ചുകാരും ജെര്‍മ്മന്‍കാരും അവരുടെ ഭാഷവിട്ട് ഒരു കളിയ്‌ക്കും തയാറല്ലാ .ഇഗ്ളീഷ് ഭാഷയുടെ ആഗോള പ്രാധാന്യം കുറച്ചു കാണാതെ തന്നെ നമ്മുടെ തലമുറയെ സ്വന്തം ഭാഷാ സംസാരിക്കാനെങ്കിലും പഠിപ്പിക്കേണ്ടുന്നത് ഓരോരുത്തരുടേയും കടമയാണു.

ദേശസ്‌നേഹം പ്രകടമാക്കാന്‍ മാത്‌ര്‍ഭാഷയേക്കാള്‍ നല്ല മാധ്യമമില്ല, മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും ഫലപ്രദമായി പ്രകടിപ്പിക്കാന്‍ സ്വന്തം ഭാഷ തന്നെ വേണമെന്നിരിക്കെ രണ്ടും (ഇഗ്ളീഷും മലയാളവും ) കൂടി ഇടകലര്‍ത്തി ഒരു വ്രിത്തികെട്ട രീതിയില്‍ ആണും പെണ്ണും കെട്ട അവസ്‌ഥയിലായി നമ്മുടെ മലയാളം .

മലയാളം കുരച്ചു കുരച്ചു അറിയാമെന്നു കുട്ടികള്‍ പറയുബോള്‍ ഊറ്റം കൊള്ളുന്ന രക്ഷാകര്‍ത്താക്കള്‍ ഇവിടെ തന്നെയുള്ളപ്പോള്‍ മലയാളം പറഞ്ഞതിനു പിഴയെടുത്തില്ലെങ്കിലെ അത്ഭുതമുള്ളു. ആര്‍ക്കും വേണ്ടാത്ത വംശനാശം നേരിടുന്ന ഒരു  ഭാഷയായി മലയാളം മാറിയിരിക്കുന്നു. തമിഴന്റെയും മറാത്തികളുടേയും ഭാഷാ സ്‌നേഹത്തിന്റെ 100 ല്‍ ഒരു ശതമാനമെങ്കിലും ഇവിടെയുള്ള സായിപ്പുമാര്‍ കാണിച്ചിരുന്നെങ്കില്‍ മലയാള ഭാഷ കുറച്ചു നാളും കൂടെ ഈ ഭൂമിയില്‍ നില നിര്‍ത്താമായിരുന്നു. കുറഞ്ഞത്‌ വീടുകളിലെങ്കിലും മലയാളം സംസാരിക്കുന്നത് കുട്ടികളേ ശീലിപ്പിച്ചില്ലെങ്കില്‍ ആസന്ന ഭാവിയില്‍ ഒരു ഭാഷയും കൂടെ ചരമ കോളത്തില്‍ കുടികയറും . അമ്മേ മലയാളമ്മേ നിന്നെ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ അവതാരമെടുത്തെങ്കില്‍ ......

Related Posts Plugin for WordPress, Blogger...