അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

ഒരു പേരില്ലെന്തിരിക്കുന്നു ..


മഹാരാജാക്കന്മാരുടെ അന്തരവകാശികളുടെ പേരിനൊടുകൂടെയുള്ള തിരുനാള്‍ , പെരുമാള്, സാമുതിരി തുടങ്ങിയ വാല്‍ ആവശ്യമില്ലാത്തതും ബൂര്‍ഷ്യ സംസ്കാരത്തിന്റെ ഭാഗവുമായ ഈ വേണ്ടതിനങ്ങള്‍ മാറ്റി സാധാരണക്കാരുടെ പേരായ ശശിയെന്നൊ കുട്ടപ്പനെന്നൊ മറ്റും ഇടാത്തത്‌ മഹാപാപമായി കണക്കാക്കി അത്‌ തിരുത്താന്‍ അടിയന്തര നടപടിയെടുക്കണം എന്നുള്ള അച്ചുമാമന്റെ ആവശ്യത്തിനു എന്താ കുറ്റം  ?. ശശി മഹാരാജാവെന്നൊ സുമേഷ്‌ രാജകുമാരനെന്നൊ വിളിച്ചാല്‍ എന്താണു കുഴപ്പം ?. ഈ ചിത്തിര തിരുനാളെന്നൊ ആയില്യം നാളെന്നൊ മറ്റൊ ഇനി ജനിക്കുന്ന രാജപരമ്പരകള്‍ക്കു പേരിട്ടാല്‍ അവര്‍ക്കു ആര്‍ക്കെങ്കിലും ഈ നാടു ഭരിക്കണമെന്നു തൊന്നിയാല്‍ ഇന്നത്തെ നേതാക്കന്മാരുടെ പണി പൊകില്ലേ ?. പ്രത്യേകിച്ചു അഴിമതിയും സ്വജനപക്ഷാപാതവും കുടികൊള്ളുന്ന ഇവിടെ ഒരു മാറ്റത്തിനു വേണ്ടി ജനങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇവരില്‍ ആര്‍ക്കെങ്കിലും ഈ പേരു വിളിക്കുന്നതു കൊണ്ട്‌ സ്വയം രാജാവെന്നു തൊന്നിയിട്ട്‌ അവരെ പിന്തുണയ്ക്കാന്‍ ആളുകള്‍ വന്നാല്‍ ഹൊ ചിന്തിച്ചാല്‍ ഒരു അന്തവുമില്ലാ  , അങ്ങനെ വല്ലതും നടന്നാല്‍ എന്തു ചെയ്യും . ഇതു വരെ നാട്ടുകാരുടെ കാശുകൊണ്ട്‌ അടിച്ചുപൊളിച്ചു ജീവിക്കുന്നത്‌ പെട്ടെന്നൊരു ദിവസം ഈ തിരുനാളു വന്നു കൊണ്ടു പൊയാല്‍ , വേറെ ഒരു പണിയും ആണെങ്കില്‍ വശവുമില്ലാ . ഇതു എല്ലാവരെയും ബാധിക്കുന്ന പ്രശ്നമായതിനാല്‍ ഉടനെ സര്‍ക്കാര്‍ ഇടപെട്ട്‌ ഇനി മേലാല്‍ ആരും ഈ സൈസ്‌ തിരുനാളെന്നൊ പെരുമാളെന്നൊ പേരിട്ടാല്‍ അവരുടെ സകല വസ്തുക്കളും കണ്ടുകിട്ടി തല മുണ്ടലം ചെയ്തു പാണ്ടി നാട്ടിലേക്കു നാടു കടത്താന്‍ എത്രയും വേഗം ഒരു നിയമം പാസാക്കണം.

Related Posts Plugin for WordPress, Blogger...