അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011

വല്ലാത്ത ലീക്കായി പോയി ഇതു.

വിക്കിലീക്‌സ് വല്ലാത്ത ചതിയാണു ഇവിടെയുള്ള നേതാക്കന്മാര്‍ക്കിട്ടു വെച്ചത്  .ഇതൊരു വ്ല്ലാത്ത ലീക്കായി പോയി, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലും ഇത്ര വലിയ ലീക്കു കാണില്ലാ. പരസ്യമായി അമേരിക്കയേ തെറി വിളിക്കുകയും രഹസ്യമായി അവരുടെ കാലു നക്കുകയും ചെയ്തു എന്നതാണോ ഇവര്‍ ചെയ്‌ത കുറ്റം  .  തങ്ങള്‍ പറഞ്ഞത് പറഞ്ഞില്ലെന്നു വരുത്തി തീര്‍ക്കാന്‍ ഓരോരുത്തരു പെടുന്ന പാട്  ഒന്നു കാണേണ്ട കാഴ്‌ച്ച തന്നെയാണു. ഇനിയെന്തൊക്കെ പുകിലു കാണാന്‍ കിടക്കുന്നു,

പക്ഷേ സത്യത്തില്‍ സായിപ്പു ഒരു കുശല അന്വേഷണം മാത്രമലേ നടത്തിയുള്ളു.,
സായിപ്പുമായുള്ള ചര്‍ച്ചയില്‍ ചിലര്‍ പറഞ്ഞു " നിങ്ങള്‍ ഇറാക്കില്‍ ചെയ്‌തത് വളരെ മോശമായി പോയി , പിന്നെ ചൈനയ്‌ക്കെതിരെ എന്തെങ്കിലും ചെയ്‌താല്‍ ഞങ്ങള്‍ നോക്കിയിരിക്കില്ലാ.  ക്യൂബയിലെ മന്ത്രിയുടെ വളര്‍ത്തു നായ ചത്തുപോയാല്‍ വരെ ഹര്‍ത്താല്‍ നടത്തുന്ന ഇവിടെ സദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയതില്‍ അമേരിക്ക കുറ്റം കണ്ടുപിടിക്കേണ്ടുന്ന യാതൊരു കാര്യവുമില്ലാത്തതാണ് .പിന്നെ ഇവിടെ തീവ്രവാദികളുണ്ടെന്നു പറയ്യുന്നത് വേറും തോന്നലുമാത്രമാണു, ഇവിടെയുള്ളത് തീവ്രമായി (ചില)  ആഗ്രഹമ്മുള്ള കുറെ ആളുകള്‍ മാത്രമാണു "  

അപ്പൊള്‍ സായിപ്പു പറഞ്ഞു " ഓകെ ഓകെ നിങ്ങളു ഒന്നു സഹക്കരിച്ചാല്‍ നേതാവിന്റെ മക്കള്‍ക്കു അവിടുത്തെ ഏറ്റവും വലിയ കോളേജ്ജില്‍ എന്‍ട്രന്‍സു പോലും എഴുതാതെ അഡ്‌മിഷന്‍ റെഡിയാക്കാം പക്ഷേ സഹകരിക്കണം, എന്നാലും നിങ്ങള്‍ ഞമ്മടെ കൊക്കകോളെയൊടു കാണിച്ചത് മോശമായി പോയി.പിന്നെ മുന്‍ പ്രസിഡന്റ് ക്ളിന്റെണ്‍  കുഞ്ഞാലിക്കായുടെ വലിയ ഫാനാണു . എല്ലാരും കൂടെ ആ പാവം മനുഷനേ ഐസ്‌ക്രിം കുടുപ്പിച്ചു വീഴ്‌ത്താന്‍ നോക്കിയിട്ടും അയാളെന്തു നിസ്സാരമായാണു ഊരി പ്പോന്നതു. ഇതെല്ലാം അങ്ങാരു എങ്ങനെ ഒറ്റയ്‌ക്കു മാനേജ്ജ് ചെയ്യുന്നു എന്നതിലാ സായിപ്പിനു സംശയം ."
ഇത്രയൊക്കേ സംഭവിച്ചോളു അതിനാണു ലീക്കായി പൂസായി എന്നോക്കെ പറഞ്ഞു പരത്തുന്നതു.

NB:എന്നാലും എന്റെ ലീക്ക്‌സേ ഇതു കുറച്ചു കടന്ന കൈയായി പോയി, ഞമ്മക്കിട്ടു തന്നെ വെക്കണമായിരുന്നോ, ഇതിന്റെ പിന്നിലും സാമ്രാജ്യശക്‌തികളുടെ അതി ക്രൂരവും പൈശാചികവുമായ ബുദ്ധിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

Related Posts Plugin for WordPress, Blogger...