അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011

അമറസിഗനും തീഹാറിലേക്കു

അങ്ങനെ അമറസിഗനും തീഹാറിലേക്കു, പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു ഭക്‌ത ജനങ്ങളുടെ കുത്തൊഴുക്കെന്നു പറയുന്നതു പോലെ തീഹാറിലേക്കു നേതാക്കളുടെ കുത്തൊഴുക്കാണലോ ഭഗവാനേ. തീഹാറില്‍ ഇതിനു തക്ക സ്‌ഥലമുണ്ടൊ എന്നാണു ഈ ലേഖകനു സംശയം . ഇപ്പോള്‍ തന്നെ അവിടെയുള്ളതു ഗജകേസരികളല്ലേ, ഇനി ഈ പുലിയും കൂടെ ചെന്നാല്‍ അവിടെ എന്താവും സ്‌ഥിതി.അവിടെ കിടന്നു തമ്മില്‍ കടിപിടി കൂടാതിരുന്നാല്‍ മതിയായിരുന്നു. ഇനി ഇന്‍ഡ്യയുടെ ഭരണസിരാ കേദ്ധ്രമായി തീഹാര്‍ ജയിലിനേ ഉടനെ തന്നെ മാറ്റേണ്ടി വരുമ്മോ?ഇപ്പോള്‍ തന്നെ ഒരു പാര്‍ലമെന്റു കൂടാനുള്ള ആളുണ്ട് അവിടെ.
പണ്ട് സ്വതന്ത്രം നേടാന്‍ വേണ്ടി ഗഡിജിയും മറ്റും ജയില്‍ കുത്തി നിറയ്‌ക്കാന്‍ അഹ്വാനം ചെയ്‌തതു പോലെ ഇപ്പോളുള്ള നേതാക്കന്മാര്‍ തീഹാര്‍ ജയില്‍ കുത്തിനിറയ്‌ക്കാന്‍ ആഹ്വാനമോ വല്ലതു നടത്തിയിട്ടുണ്ടോ?  എല്ലാരു കൂട്ടമായിട്ട് അങ്ങോട്ടേക്കാണലോ പോക്കു. എന്തായാലും അമറസിഗനു നല്ല ഭാവി ആശംസിക്കുന്നതോടൊപ്പം തന്നെ ഉടനെ തന്നെ ഊരി പോകാനിടയാകണേയെന്നു മന്‍മോഹന്‍ജിയോടും പരിവാരങ്ങളോടും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 
Related Posts Plugin for WordPress, Blogger...