അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

തെരുവിലിറങ്ങിയ കുഞ്ഞാടുകള്‍ .

ഇവര്‍ ചെയ്യുന്നത്‌ ഇന്നതെന്നു ഇവര്‍ക്കു അറിയാക കൊണ്ട്‌ ഇവരൊടു ക്ഷമിക്കണമേ..! ഈശൊയുടെ കുഞ്ഞാടുകള്‍ പള്ളിക്കു വേണ്ടി തെരുവില്‍ പേകൂത്തു കാട്ടുമ്പൊള്‍ ക്രൂശിലെ ഈ മൊഴിയാണു ഒര്‍മ്മ വരുന്നതു . അവര്‍ ചെയ്യുന്നതു എന്താണെന്നൊ എന്തിനാണെന്നൊ ഇടയന്മാര്‍ക്കൊ കുഞ്ഞാടുകള്‍ക്കൊ തന്നേ ഒരു നിശ്ചയവുമിലാതാനും. ഈ വഴക്കിനു അത്മീയതയുമായോ ഈശ്വരനുമായൊ ഒരു പുല ബന്ധം പൊലും ഇല്ലാ എന്നതാണു സത്യം പിന്നെയൊ ഇതിലൂടെ ലഭിക്കുന്ന ഭാരിച്ച സ്വത്തിലും സ്ഥാപനങ്ങളിലും ആണു സകല വിശുദ്ധരുടേയും കണ്ണ്‌ എന്നതാണു പരമമായ സത്യം. 

ആരാണു ഇവിടെ അത്രയ്‌ക്കു പുണ്യവാളന്മാര്‍ . ഈശൊയ്‌ക്കു  "സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവന്മാര്‍" എന്നൊക്കെ പറയാം പക്ഷേ സമ്പത്തുണ്ടാക്കുന്നവരലേ സത്യത്തില്‍ ഭാഗ്യവന്മാര്. പണമിലാത്തവന്‍ പിണമല്ലേ, കുറച്ചു മെഡിക്കല്‍ കൊളേജ്ജും എഞ്ചിനീയറിഗ്ഗ്‌ കൊളേജ്ജുകളും ഭാരിച്ച ഭുസ്വത്തും കണ്ടവന്മാരു കൊണ്ടു പൊകാന്‍ അനുവാദം നല്‍കാന്‍ ആര്‍ക്കാണു മനസ്സുവരുന്നതു.അതു തടയാന്‍ വേണ്ടി ഒരു ഉപവാസം നടത്തുന്നതു ഒരു പാപമൊന്നുമല്ലാല്ലൊ? അതിലെന്താണു തെറ്റു?.
ആധ്യാത്മികമോ ധാര്‍മികമോ ആയ യാതൊരുവിഷയങ്ങളും ഈ തര്‍ക്കത്തില്‍ ഉത്ഭവിച്ചിട്ടില്ല. സ്വത്തും അധികാരവും മാത്രമാണ് തര്‍ക്കവിഷയം.രഷ്ട്രിയ നേതാക്കളും ഇതു കാരണം ധര്‍മ്മ സങ്കടത്തിലായിപൊയി തങ്ങളേ വെല്ലുന്ന പുലികളാണു ഇവരെന്നു അവര്‍ക്കറിയാം അരേയും പിണക്കാനും പറ്റില്ലാ .അങ്ങനെ വല്ലാത്ത ഊരക്കുടുക്കിലവരും അകപ്പെട്ടു പൊയി.എതെങ്കിലും പക്ഷക്കാരു പിണങ്ങിയിട്ടു അടുത്ത ഇലക്ഷനു പണികിട്ടിയാലൊ? പരമ കഷ്ട്ടത്തിലായി പോകില്ലേ . കുഞ്ഞാടുകളുടെ കൂട്ടത്തില്‍ ആട്ടും തോലിട്ട ചെന്നായ്‌ക്കളും ഉള്ളതു കൊണ്ട് സൂക്ഷിച്ചു കൈകാര്യം ചെയ്‌തില്ലെങ്കില്‍ കൈ പൊള്ളുമെന്നു സര്‍ക്കാരിനു നല്ലതു പോലെ അറിയാം അതു കൊണ്ടല്ലേ ആരേയും പിണക്കാതിരിക്കാന്‍ പ്രത്യേകം ശ്രെദ്ധിക്കുന്നതു. കുഞ്ഞാടുകളെല്ലാം കൂടെ തെരുവിലിറങ്ങി കടിപിടികൂടിയാല്‍ സംസ്‌ഥാനത്തിന്റെ സമാധാനം തകരില്ലേ .
സഹജീവികളേ സ്‌നേഹിക്കാന്‍ പഠിപ്പിക്കുവാന്‍ നിയോഗിക്കപ്പെട്ടവര്‍ രാഷ്ട്രീയക്കാരെക്കള്‍ തരം താഴുന്നത് കാണുമ്പോള്‍ തോന്നുന്നതു കള്ളനെ തന്നെ കാവല്‍ നിര്‍ത്തിയതു പോലെയാണു ഇന്നത്തെ സഭയെന്നതാണു.  ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ എന്നുള്ള  പ്രാര്‍ത്ഥന ഇപ്പോള്‍ വളരെ പ്രസക്തമാവുന്നു.
Related Posts Plugin for WordPress, Blogger...