അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

ബി എസ്സ് എന്‍ എല്‍--നഷ്ട്ടവും ലാഭങ്ങളും

ബി.എസ്.എന്‍.എല്ലിന്‍െറ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6000 കോടിയോളം രൂപയായി.രാജ്യത്ത് എറ്റവും കൂടുതല്‍ ജനം വിശ്വാസമര്‍പ്പിക്കുകയും ടെലികൊം രംഗത്ത് ആശ്രയിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിനാണു ഈ ദുര്‍ഗതി.അങ്ങനെ ഒരു പൊതു മേഖലാ സ്‌ഥാപനം കൂടി  അകാല ചരമമടയാന്‍ പോകുന്നു.ഒരിക്കല്‍ ഇന്ത്യയില്‍ ടെലികോം രംഗത്തെ മുടി ചൂടാമന്നന്‍മാരായവര്‍ക്കാണു ഈ ദുരാവസ്‌ഥ. ജീവനക്കാരുടെ അത്‌മാര്‍ത്ഥത ഇല്ലായ്‌മയും കെടുകാര്യസ്‌തയുമാണു ഇതിനു പ്രധാന കാരണമെന്നത് തര്‍ക്കമില്ലാത്ത വസ്‌തുതയാണു.

പൊതുവേ സര്‍ക്കാര്‍ ജീവനക്കരില്‍ കാണാറുള്ള അലസതാ എന്ന ദുര്‍ഭൂതം ഇവരിലും പിടിച്ചിരിക്കുന്നു. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പരിപാടിയാണു അതിന്റെ ഉന്നത അധികാരികള്‍ കാണിക്കുന്നതു. റിലയന്‍സ്സ് മുതലാളിയൊടും ടാറ്റാ തമ്പുരാക്കന്മാരോടുമാണു അവര്‍ക്കൊക്കെ കൂറു .ഒരു സധാരണക്കാരനു ഒരു പരിഗണയും അവിടെ ജോലിയെടുക്കുന്ന മേലാളന്മാര്‍ നല്‍കില്ലാ, സര്‍ക്കാരു മാസാമാസം ശബളം ക്രിത്യമായി അക്കൌണ്ടില്‍ ഇടുമെന്നു അവര്‍ക്കു നന്നായി അറിയാവുന്നതു കൊണ്ട് സ്‌ഥാപനം നഷ്‌ട്ടത്തിലായലെന്തു?. ഒരു ചെറിയ കാര്യം പോലും ചെയ്യുന്നതിനു കിമ്പളം വാങ്ങിയാലേ താഴേകിടയിലുള്ള ജീവനക്കാരുടെ കൈ അനങ്ങുകയുള്ളു. സര്‍ക്കാരിന്റെ കൈയ്യില്‍ നിന്നു വാങ്ങിയ്‌ക്കുന്ന കാശിനോടു ഒരു ശതമാനം പോലും ആത്‌മാര്‍ത്ഥത കാണിക്കാത്ത ജീവനക്കാര്‍ ഉള്ള കാലത്തോളും ഈ സ്‌ഥാപനം രക്ഷപ്പെടാന്‍ ഒരു സാധ്യതയും ഇല്ലാ. 

വളരെയധികം മത്‌സരം നിറഞ്ഞ മേഖലയായ ടെലികോമില്‍ മറ്റുള്ളവരോടു കിടപിടിക്കണമെങ്കില്‍ ഉണ്ണുന്ന ചോറിനോട് അല്‍പ്പമെങ്കിലും നന്ദി ഇവര്‍ കാണിച്ചേ മതിയാകു. ബി എസ്സ് എന്‍ എല്‍ ജീവനക്കാരില്‍ നിന്നു ഉത്തരാവാദിത്യമില്ലാത്ത പ്രവ്രിത്തികളാണു അതിന്റെ ഉപഭോക്‌താക്കള്‍ക്കു ലഭിക്കുന്നതു.ഉപഭോക്‌താക്കളാണു എതു സ്‌ഥാപനത്തിന്റേയും നിലനില്‍പ്പെന്നു ഈ പഹയന്മാര്‍ മനസ്സിലാക്കാത്തതു എന്തു കോണ്ടാണു? . അവരെ വെറുപ്പിക്കുന്നതു ആപത്താണെന്നു ഇവര്‍ ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്നു. അല്ലെങ്കില്‍ അടുത്ത കൊല്ലവും കണക്കെടുക്കുമ്പോള്‍ നഷ്‌ട്ടങ്ങള്‍ മാത്രമേ കണുകയുള്ളു.


Related Posts Plugin for WordPress, Blogger...