അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, ഒക്‌ടോബർ 03, 2011

ചെരുപ്പു മോക്ഷണം

അമ്പലപ്പുഴക്കാരനായ പ്രേമന്റെ്‌  സ്വാഭാവം അമ്പലപ്പുഴ പായസം പോലെ തന്നെ മധുകരമാണെങ്കിലും അവിടെ വെച്ചു തുളസിയ്‌ക്കും രാമുവിനുമുണ്ടായ അനുഭവം അത്ര മധുരകരമല്ലായിരുന്നു.അമ്പലപ്പുഴയേ പറ്റി പറയുവാണെങ്കില്‍ പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ തലസ്‌ഥാനം ,മാര്‍ത്താണ്ഡവര്‍മ്മ പടയോട്ടം നടത്തിയ നാട് , കുന്ചന്‍ നമ്പ്യാരു ഓട്ടന്‍ തുള്ളല്‍ നടത്തിയ നാട്  ഇതിനെല്ലാം പുറമേ അമ്പലപ്പുഴ പായസത്തിന്റേയും ഉണ്ണികണ്ണനറ്റെയും നാടു. തന്റേ നാടിനേ പറ്റി പറയുബോള്‍ അവനു നൂറു നാവാണു. പ്രേമന്‍ ഒരിക്കല്‍ തന്റെ കൂട്ടുകാരേയൊക്കെ തന്റെ നാടും വീടുമൊക്കെ കാണാനായി ക്ഷണിച്ചു.അവിടെ എത്തിയ പ്രേമനും കൂട്ടുകാരും അവ്ന്റെ വീട്ടില്‍ നിന്നു മ്രിഷ്‌ട്ടാന ഭോജനമൊക്കെ കഴിച്ചു പോകാനായി ഇറങ്ങി. തിരിച്ചു പോകാനായി തുടങ്ങി കൂട്ടുകാരേ പ്രേമ്മന്‍ നിര്‍ബന്ധിച്ചു അമ്പലപ്പുഴ ക്ഷേത്രം കാണാനായി ക്ഷണിച്ചു. എന്തായലും അമ്പലപ്പുഴ വരേ വന്നതല്ലെ ഉണ്ണികണ്ണനെയും കൂടെ കണ്ടു മടങ്ങിയേക്കാം എന്നവര്‍ തീരുമാനിച്ചു.

അമ്പലത്തിന്റെ കവാടത്തില്‍ തന്നെ "ഇവിടെ ചെരുപ്പു സൂക്ഷിക്കുക" എന്ന ബോര്‍ഡു ഇളം തെന്നലില്‍ ആടുന്ന തേങ്ങാ കുലകള്‍ പോലെ ഇളകി ആടികൊണ്ടു അവരേ മാടി വിളിക്കുന്നുണ്ടായിരുന്നു.ആ ബോര്‍ഡു കണ്ടതും സാത്താന്‍ കുരുശുകാണുമ്പോള്‍ പേടിക്കുന്നതു പോലെ പ്രേമന്‍ ഭയന്നു പിന്നോട്ടു മാറി.അമ്പല കവാടത്തില്‍ ചെരുപ്പു സൂക്ഷിക്കുന്ന ഇടത്തേക്കു 2 രുപ കൊടുത്തു ചെരുപ്പു സൂക്ഷിക്കനയി പോയ മറ്റുള്ളവരോടു പ്രേമന്‍ പറഞ്ഞു " നിങ്ങള്‍ എന്തിനാ വെറുതേ 2 രുപ കളയുന്നേ ആരും കാണാത്ത ഒരു കിടിലന്‍ സ്‌ഥലമുണ്ടിവിടേ ഞാന്‍  അമ്പലത്തില്‍ വരുമ്പോല്‍ സ്‌ഥിരം അവിടേയാണു ചെരുപ്പു  വെയ്‌ക്കുന്നതു", അവ്ന്റെ നിര്‍ബന്ഡം സഹിക്കാനാവാതെ എല്ലാവരും ചെരുപ്പു അവന്‍ പറഞ്ഞ സ്‌ഥലത്തു തന്നെ സൂക്ഷിച്ചു.

അമ്പലവും പരിസരവും ഒക്കെ ചുറ്റി നടന്നു കണ്ടു കഴിഞ്ഞതിനു ശേഷം തങ്ങളുടെ ചെരുപ്പു എടുക്കാനായി എല്ലാവരും പ്രേമ്മന്റെ സ്വന്തം ഒളി സങ്കേതത്തിലേക്കു എത്തി.ഏറ്റവും ആദ്യം ചെന്നതു തുളസി ആയിരുന്നു.അപ്പോള്‍ എന്തോ കണ്ടു പേടിച്ചതു പോലെ തുളസിയുടെ നിലവിളി " അയ്യോ എന്റെ ചെരുപ്പു കാണാനില്ലേ , ഇന്നലെ അപ്പന്‍ 300 രുപയ്‌ക്കു വാങ്ങി തന്നതാ, ഇട്ടു കൊതി പോലും തീര്‍ന്നില്ലേ " എന്നൊക്കെ പറഞ്ഞു ആകെ നിലവിളിയും ബഹളവും . അപ്പോള്‍ അമ്പലത്തിനു പുറത്തു കടക്കുവായിരുന്ന രാമു അവനോടു തീര്‍ത്തും നിര്‍വികാരതയോടുകൂടി പറഞ്ഞു " എടാ തുളസി മനുഷ്യനായ ഒരു ഉത്തരാവാദിത്യ ബോധമൊക്കെ വേണം, ഞാന്‍ ചെയ്തതു പോലെ നിനക്കു ചെയ്യാന്‍ മേലായിരുന്നോ, ഞാന്‍ എന്റെ ചെരുപ്പു ഭദ്രമായി വേറെ സ്‌ഥലത്തു സൂക്ഷിച്ചിട്ടുണ്ടു" .രാമുവിന്റെ ഉത്തരാവാദിത്യ ബോധം കണ്ട് തുളസി നാണിച്ചു തലതാഴ്‌ത്തി. ഇത്രയും വീരവാദങ്ങള്‍ മുഴക്കി കൊണ്ടു രാമു തന്റെ ചെരുപ്പ് എടുക്കാനായി പോയി. ചെരുപ്പെടുക്കാന്‍ പോയ രാമുവിന്റെ നിലവിളി ശബ്‌ദമ്മാണു പിന്നീടു കേട്ടതു, അവ്ന്റേയും ചെരുപ്പും ആ തിരുടന്‍ അടിച്ചു മാറ്റി കൊണ്ടു പോയിരുന്നു, കടുവയെ പിടിക്കുന്ന കിടുവ.ചെരുപ്പു നഷ്‌ട്ടമായ ചമ്മലു മാറ്റാനായി ഉടനെ തന്നെ രാമുവിന്റെ അടുത്ത ഡയലോഗും വന്നു " തുളസി നഷ്‌ട്ടപെട്ടതു ഓര്‍ത്തു നമ്മള്‍ ദുഖിച്ചിട്ടു കാര്യമില്ലാ , എന്തായാലും എന്റെ ചെരുപ്പു നിന്റെ അത്രയും വിലെയില്ല അതു വെറും 100 രുപയുടേതാണു ". ചെരുപ്പു നഷ്‌ട്ടമായ രാമുവും തുളസിയും ചെരുപ്പു അവിടെ കൊണ്ടിട്ടതിനേകുറിച്ചു ഓര്‍ത്തു ദുഖിച്ചു. ബാക്കിയുള്ളവര്‍ 2 രുപ ലാഭിച്ച്തോര്‍ത്തു സന്തോഷിച്ചു, സ്ന്തോഷത്തിന്റെയും വേദനയുടേയും മിശ്രണം അവരുടെ മുഖങ്ങളില്‍ നിറഞ്ഞു നിന്നു. വെണ്ണ കട്ടു തിന്ന കണ്ണനെ കാണാനായി നിന്നവരുടെ ചെരുപ്പു അരോ കട്ടു കൊണ്ടു പോയി.പുതിയ ചെരുപ്പു നഷ്‌ട്ടമായതിന്റെ വേദനയില്‍ തുളസിയും രാമുവും അടുത്തുള്ള കടയില്‍ നിന്നു കുറഞ്ഞ രണ്ടു ജോടി ചെരുപ്പുകള്‍ വാങ്ങി നീറുന്ന മനസ്സുമായി തിരിച്ചു പോയി.ഈ സമയം അവരുടെ ചെരുപ്പു അമ്പലപറമ്പിലെ എതോ ചില നായ്‌കുട്ടികളുടെ വായില്‍ കിടന്നു കടികൊള്ളുകയായിരുന്നു.

NB: പിന്നീടു പ്രേമനെ കാണുമ്പോളൊക്കെ തുളസിയും രാമുവും അവന്റെ കാലില്‍ തന്നേ സൂക്ഷിച്ചു നോക്കും അവനിട്ടിരിക്കുന്ന ചെരുപ്പിനു തങ്ങളുടെ നഷ്‌ട്ടപെട്ട ചെരുപ്പുമായി ഒരു സാമ്യമ്മില്ലേ എന്നവര്‍ക്കു വെറുതെ ചിലപ്പോളോക്കെ തോന്നാറുണ്ടു.
Related Posts Plugin for WordPress, Blogger...