അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

നമുക്കു വേണമോ ഈ ആണവ നിലയങ്ങള്‍ ..


നമ്മുടെ തൊട്ടടുത്തു തമിഴ്‌നാട്ടിലെ തീര പ്രദേശമായ കൂടംകുളത്തു നടക്കുന്ന ജനകീയ സമരങ്ങള്‍ നാം മലയാളികളുടെ ശ്രദ്ധയില്‍ പെട്ടിടുണ്ടാവുമോ, ചില മാസങ്ങളായി അവിടെ ഒരു പേടിസ്വപ്‌നം കണക്കെ ഉയര്‍ന്നു വരുന്ന ആണവ റിയാക്‌ട്ടറിനു എതിരായി സമരങ്ങള്‍ നടക്കുകയാണു. ജപ്പാനിലെ സുനാമി ദുരന്തം ആളുകളിലുണ്ടാക്കിയ ഭീതിയും അതിന്റെ സുരക്ഷിതത്തെക്കുറിച്ചു സര്‍ക്കാരിന്റെ അവകാശ വാദങ്ങളോടുള്ള വിശ്വാസമില്ലായ്‌മയും തങ്ങളുടെ ജീവനെക്കുറിച്ചുള്ള ഭീതിയുമാകാം ജനങ്ങളെ ഈ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.നമ്മൂടെ തിരുവനന്തപുരത്തിനു വളരെയടുത്താണു ഈ പ്രദേശം. അതു കൊണ്ടു തന്നേ അവിടെ നിന്നുള്ള എതൊരു പ്രശ്‌നങ്ങളും കേരളത്തില്‍ ജീവിക്കുന്ന നമ്മളേയും എത്ര മാത്രം ബാധിക്കുമെന്നുള്ള കാര്യത്തില്‍ നാമും ബോധവാന്മാരകേണ്ടതാണു.  ആണവ റിയക്‌ടറില്‍ നിന്നു ഉണ്ടാകുന്ന അപകടങ്ങള്‍ ഒരു പക്ഷേ കേരളത്തിലെ തെക്കന്‍ ജില്ലകളെയായിരിക്കും എറ്റവും കൂടുതല്‍ ബാധിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടുന്നതും അവരുടെ ഭീതി ദൂരികരിക്കേണ്ടതും ഉത്തരവാദിത്ത ബോധമുള്ള സര്‍ക്കാറുകളുടെ കടമയാണു. എന്നാല്‍ സര്‍ക്കാരും പോലിസ്സും അവിടെ നരനായാട്ടാണു നടത്തുന്നത്.

 ഇരുപതു വര്‍ഷം മുമ്പ് ഭാരത സര്‍ക്കാറും  അന്നത്തേ സോവിയറ്റ് യൂണിയനും തമ്മിലുള്ള കരാറിന്റെ അനന്തര ഫലമാണു ഈ പദ്ധതി. ഇതിനേ അനുകൂലിക്കുന്നവര്‍ക്കു പല വാദ മുഖങ്ങളും അവതരിപ്പിക്കാം, ഇത്ര നാള്‍ മുടക്കിയ കോടികണക്കിനു രുപ പാഴായി പോകുമെന്നും  ഇതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജ്യം നാടിന്റെ വികസനത്തിനു വളരെ പ്രയോജനപ്പെടുമെന്നും ഇത്തരം സമരങ്ങള്‍ നാടിന്റെ വികസനത്തിനു എതിരാണെന്നും മറ്റും എന്നാല്‍  ജനങ്ങളേ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയുള്ള ഒരു വികസനവും നാടിനു ഭുക്ഷണമല്ലാ . മുല്ലപ്പെരിയാറിനേ പറ്റി ഇവിടെയുള്ളവരുടെ ഭിതി തമിഴ്‌മക്കള്‍ക്കു ഈ സംഭവം മുഖേന അല്‍പ്പമെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ തന്നേ അത്രയും നല്ലതു. അവിടെ മത്‌സ്യബന്ധനം നടത്തി ജീവിക്കുന്ന സധാരണക്കാരായ മനുഷ്യര്‍ക്കു ജീവന്റെ മാത്രമല്ല ജീവിതത്തിന്റേയും കൂടി പ്രശ്‌നമാണു ഇത് .ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്‌നം ഈ ആണവ പരിപാടി നമ്മുക്കു വേണോ എന്നുള്ളതാണു.

ജപ്പാനിലേ ഫുക്കിഷാമാ ആണവനിലയത്തിനുണ്ടായ ഗതി നാമൊന്നും അത്ര വേഗം മറക്കില്ല . ആ ഗതി നമ്മള്‍ക്കു വരരുതു എന്നു ചിന്തിക്കുന്നതില്‍ തെറ്റു പറയാന്‍ പറ്റുമോ? ഇത്രയും വികസിതമായ ഒരു രാജ്യത്തിനു തങ്ങളുടെ ആണവ റിയാക്‌ട്ടര്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വികസനത്തിലേക്കു പിച്ച വെച്ചു തുടങ്ങീട്ടു മാത്രമേയുള്ള നമ്മുടെ രാജ്യത്തിനു എന്തു ചെയ്യാന്‍ കഴിയും എന്നു നാം ചിന്തിക്കേണ്ടതാണു. ജര്‍മ്മനിയും ജപ്പാനും പോലുള്ള വികസിത രാജ്യങ്ങള്‍ തങ്ങളുടെ കൈവശമുള്ള ആണവ നിലയങ്ങള്‍ ഓരോന്നായി  അടയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോളാണു നമ്മള്‍ അമേരിക്കയുടെ കൈയ്യില്‍ നിന്നും മറ്റും പഴയ ഒരോ നിലയങ്ങള്‍ വങ്ങി ഇവിടെ പുതുതായി പടുത്തുയര്‍ത്തുന്നതു .സകല വിധ സുരക്ഷ സംവിധാനങ്ങളുമുള്ള വികസനത്തിന്റെ ഉച്ചകോടിയില്‍ നില്‍ക്കുന്ന ജപ്പാനും ജര്‍മ്മനിയും പോലുള്ള രാജ്യങ്ങള്‍ ഇതിനെതിരായി നില്‍ക്കുമ്പോളാണു ഒരു വിധത്തിലുള്ള സുരക്ഷയും ഉറപ്പ് പറയാനാകാത്ത നമ്മള്‍ ഇതിനെ വാരിപ്പുണരുന്നത്. പാശ്ചാത്ത്യ രാജ്യങ്ങള്‍ തള്ളികളയുന്ന ഉപയോഗശുന്യമായ സാധനങ്ങള്‍ സ്വീകരിക്കുവാനുള്ള ഒരു ചവറ്റുകൊട്ടയല്ല നമ്മുടെ രാജ്യമെന്നു നാം മറക്കരുതു, അതു സംസ്‌കാരത്തിന്റെയോ ആണവ നിലയങ്ങളുടെയോ രൂപത്തിലായാലും എതിര്‍ക്കപ്പെടേണ്ടുന്നതു എതിര്‍പ്പെടണം .വേറെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഊര്‍ജ്യ ലഭ്യതായ്‌ക്കായി  കണ്ടെത്തിയിട്ടു ഭീതി പരത്തുന്ന ഈ മാര്‍ഗ്ഗം ഉപേക്ഷിക്കുന്നതിനേക്കുറിച്ചു നമ്മള്‍ ചിന്തിക്കേണ്ടുന്നതാണു .

ആദ്യം മനുഷ്യ ജീവനാണു വില നല്‍കേണ്ടതു. മനുഷ്യനുണ്ടങ്കിലല്ലേ വികസനത്തിന്റെ ആവശ്യം വരുന്നുള്ളു.നമ്മളുടെ വരും തലമുറകള്‍ക്കായി  ആണവ വിമുക്‌തമായ സുരക്ഷിതവും ആരോഗ്യപരവുമായൊരു ഭുമിയും ആകാശവും ജലവും ഒരുക്കി വെയ്‌ക്കേണ്ടുന്ന ചുമതല  നമ്മള്‍ ഒരോരുത്തര്‍ക്കുമാണുRelated Posts Plugin for WordPress, Blogger...