അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

ചെങ്ങായിയുടെ ഇംഗ്‌ളീഷ്‌

കഴിഞ്ഞ ദിവസം എന്റെ ചെങ്ങായ്‌ക്കു സംഭവിച്ച ഒരു കഥ ഞാന്‍ പറയാം.കഥ കേട്ടപ്പോള്‍ അതിന്റെ അനുകാലിക പ്രസക്‌തി ഓര്‍ത്തു ഇവിടെ അതു പോസ്‌റ്റാമെന്നു വിചാരിച്ചു.
സംഭവം നടക്കുന്നതു എറണാകുളം സൌത്തിലാണ്. ബസ്‌ സ്റ്റൊപ്പിനടുത്തുള്ള ബേക്കറിയില്‍ നിന്ന് കോഫി കുടിച്ചു ഞാനും എന്റ്റെ കുട്ടുകരും ഇറങ്ങി. സ്റ്റോപ്പില്‍ അടുത്ത ഒരു സ്കൂളില്‍ പഠിക്കുന്ന മുന്ന് പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളും ഉണ്ടായിരുന്നു. യുണിഫോമിലാണ് അവര്‍ . അവര്‍ സംസാരിക്കുന്നതു നിറയെ ഇംഗ്ലീഷ് ആണ് കല പില കല പില ഇംഗ്ലീഷില്‍ ഉറക്കെ പരസ്പരം സംസാരിക്കുന്നു. അവിടെ ഒരു പാവം ചെറുക്കന്‍ നിന്നിരുന്നു.ആ പാവം ചെറുക്കന്‍ എന്റെ ചെങ്ങായി ആയിരുന്നു.അവനെ കണ്ടാല്‍ എതോ കുഗ്രാമത്തില്‍ നിന്നു വന്ന നഗരവാസിയുടെ ലുക്കു ഉണ്ടു.


അവന്റ്റെ അടുത്തേക്ക് അവര്‍ വന്നിട്ട് അതിലെ ഒരു പെണ്‍കുട്ടി അവനോടു ചോദിച്ചു.:" Where is the Dutch church ? Can we Catch the bus from here ? ".


അവന്‍ വാ പൊളിച്ചു. അപ്പോള്‍ അവരിലെ ഒരു ആണ്‍കുട്ടി ചോദിച്ചു :" you don't know English ?"
അവന്‍ പറഞ്ഞു " i am not English "


അവര്‍ ഉറക്കെ ചിരിച്ചു. അപ്പോള്‍ അവരില്‍ ഒരുവന്‍ പറഞ്ഞു :" poor fellow"


ഇതെല്ലാം കേട്ടുകൊണ്ട് ഒരു ചേട്ടന്‍ അവിടെ നില്പുണ്ടായിരുന്നു അയാള്‍ അവരെ ശാസികുന്നുണ്ടായിരുന്നു. അവര്‍ അതൊന്നും വകവെക്കാതെ ആ ചെറുക്കനെ കളിയാക്കി കൊണ്ടു നിന്നു.അപ്പോള്‍ അവിടേക്ക് ഒരു സായിപ്പും ഒരു മദാമ്മയും വന്നു.ആ ഫോറിനേഴ്‌സ്  ആ പിള്ളേരോട് ചോദിച്ചു :"Excuse me Where is Vallarpadam Terminal ?"

ആ പിള്ളേര്‍ നേരത്തെ നിന്നിരുന്ന പാവം ചെറുക്കനെ ചുണ്ടി പറഞ്ഞു :"He will show the route"


ആ ഫോറിനേഴ്‌സ് പാവം ചെറുക്കന്റെ അടുതെത്തി ചോദിച്ചു:" Excuse me Where is Vallarpadam Terminal ?" 


അതു കണ്ടു  ആ പിള്ളേര്‍ ചെറുക്കന്‍ ആപ്പിലായലോ എന്നു ചിന്തിച്ചു ചിരിച്ചു.അപ്പോള്‍ അവരെ ഞെട്ടിച്ചു കൊണ്ട് ആ പാവം ചെറുക്കന്‍ ആ ഫോരിനെര്സിനോട് പറഞ്ഞു " ya sure. catch the bus to menaka and get down at highcourt junction and then its better to catch an auto to terminal."


ഫോറിനേഴ്‌സ്  :" Thank you thank you very much" 


അപ്പോള്‍ ആ ചെറുക്കന്‍ പിന്നെ ചോദിച്ചു :" Any thing else..?"


ഫോറിനേഴ്‌സ്  :"No thanks .."


അവന്‍  : " Welcome."


ആ ഫോറിനേഴ്‌സ് വളരെ സന്തോഷത്തോടു കൂടി അവിടെ നിന്നു പോയി. പകച്ചു നിന്ന പിള്ളേര്‍ അവന്റ്റെ അടുതെത്തി ചോദിച്ചു: " നിങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞിട്ട്..?"


പെണ്‍കുട്ടി:" അതെ ഞാന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ഒന്നും പറയാതെ പൊട്ടന്‍ കളിച്ചല്ലോ..?"


അപ്പോള്‍ അവന്‍ പൊട്ടി തെറിച്ചു ചോദിച്ചു:" ഫ്ഭ ...പുന്നാര മക്കളെ ഇപ്പോള്‍ നിന്റ്റെയൊക്കെ വായില്‍ എവിടുന്നു വന്നെട മലയാളം. ന്ഹേ..? ഞാന്‍ ഈ കൊച്ചിയില്‍ ഉള്ളവന്‍ തന്നെയാ നിയൊക്കെ എവിടാ പഠികുനതെന്നും നിനക്കൊക്കെ മലയാളം അറിയാമെന്നും എനിക്കറിയാം . ഇങ്ങനെ പലതവണ നിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. അവന്മാരുടെ ഒരു ഇംഗ്ലീഷ്.."


അപ്പോള്‍ അവിടെ ഉണ്ടായിരുന്നു അവരെ നേരത്തെ ശാസിച്ച ചേട്ടന്‍ വന്നു പറഞ്ഞു:" നന്നായി മോനെ. നന്നായി.കുറെ നേരമായി ഇവനും ഇവളുമാരും കുടി വേഷം കെട്ടാന്‍ തുടങ്ങിയിട്ട്. വല്യ ഇംഗ്ലീഷ് പറഞ്ഞാലൊന്നും വലിയ ആളാവില്ല ഓരോരുത്തരുടെ സ്വഭാവത്തിത്തില്‍ നിന്നാ വല്യ ആളാവുന്നേ. ഇംഗ്ലീഷ് അറിയാന്‍ പാടില്ലതവരെ നീയൊക്കെ കളിയകുനതെന്തിനാ..അതാണോ നിങ്ങളുടെ സ്കുളില്‍ പഠിപ്പികുനത്.? ന്ഹേ..?"


അവനും പറഞ്ഞു:" എന്റ്റെ പിള്ളേരെ നിന്റ്റെയൊക്കെ പ്രായം കഴിഞ്ഞിട്ട ഞങ്ങള്‍ വന്നിരികുനത് ,സമയം കളയാന്‍ വേറെ എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ട് നിങ്ങള്‍ക്കു ..? 

അവിടെ ഒരു വിധം ബഹളമയം ആയപ്പോള്‍ ആ പിള്ളകള്‍ അവിടെ നിന്നു സ്ഥലം വിട്ടു.

NB: ഇനി ഒരു ചോദ്യം.
ഇതില്‍ ആരാണു തെറ്റുകാര്‍ ?
മലയാളം അറിയാമായിരുന്നിട്ടും അതു പറയാന്‍ മടികാണിച്ച ആ പിള്ളാരോ?
അവരെ അങ്ങനെ ശീലിപ്പിച്ച അവരുടെ രക്ഷകര്‍ത്താക്കളോ?
അതോ ഇഗ്‌ളീഷു അറിയാമായിരുന്നിട്ടും അവരെ പറ്റിച്ച എന്റെ ചെങ്ങായിയോ?
ഉത്തരം നിങ്ങള്‍ക്കു വിടുന്നു.Related Posts Plugin for WordPress, Blogger...