അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, നവംബർ 07, 2011

മലയാളികളുടെ മഞ്ഞലോഹ ഭ്രമം.

ഈ അടുത്ത സമയത്തു ഡി വൈ എഫൈ ക്കാര്‍ മഞ്ഞലോഹത്തോടുള്ള ആസക്‌തിയേ പ്രോത്‌സാഹിപ്പിക്കുന്ന തരത്തില്‍ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സ്വര്‍ണ്ണകടക്കാരുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനേതിരെ പ്രസ്‌തവന ഇറക്കിയതു ശ്രേദ്ധിച്ചപ്പോളാണു ഈ മഞ്ഞലോഹം നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തേക്കുറിച്ചു ചിന്തിച്ചതു. ഈ തരത്തിലൊരു സാമൂഹിക വിപത്തിനേക്കുറിച്ചു പ്രതികരിച്ചതു ഒരു നല്ല കാര്യമ്മെന്നു തന്നെ തോന്നുന്നു.സ്വര്‍ണ്ണത്തോടുള്ള ഈ അമിതമായ ഭ്രമം തീര്‍ച്ചയായും എതിര്‍ക്കപെടേണ്ടുന്നതു തന്നേയാണു.നമ്മുടെ നാട്ടിലെ പുരുഷന്മാര്‍ക്കു ഒഴുവാക്കാനാവത്തതു എന്തു എന്നു ചോദിച്ചാല്‍ ഏതു കൊച്ചുകുട്ടി പോലും പറയും മദ്യമെന്നു, നമ്മുടെ കഠിനമായ ദാഹം തീര്‍ക്കാന്‍ വെള്ളം ചേര്‍ത്തു അടിക്കുന്ന ഒരു പദാര്‍ത്ഥം.അപ്പോ പിന്നെ അതിനോടു കിടപിടിക്കുന്ന മറ്റൊരു അവേശമേതെന്നു ചോദിച്ചാല്‍ അതു മഞ്ഞലോഹ ഭ്രമം ആണു.നമ്മുടെ പെണ്ണുങ്ങള്‍ക്കു ഏറ്റവും പ്രീയമായതാണു ഈ മഞ്ഞലോഹം.കവി പണ്ടു പാടിയതു പോലെ തന്നെ ഇപ്പോളും കനകം മൂലം കാമിനി മൂലം കലഹം അനവധി ഉലകത്തില്‍ സുലഭം.  ഈ രണ്ടു സാധനങ്ങളോടും മനുഷ്യനുള്ള വിധേയത്തം ചിലപ്പോള്‍ അതിശയകരമാണു. ഒരു നിയമവും അനുസരിക്കാന്‍ താത്‌പര്യമില്ലാത്ത നമ്മള്‍ ബിവറേജ്ജിന്റെ മുമ്പില്‍ കാട്ടുന്ന അനുസരണവും അച്ചടക്കവുമാണു നമ്മുടെ സ്‌ത്രീകളും സ്വര്‍ണ്ണകടയ്‌ക്കു മുമ്പില്‍ കാട്ടുന്നതെന്നു ചിലപ്പോള്‍ തോന്നറുണ്ടു.

കേരളത്തിലേ മറ്റെല്ല ബിസിനസ്സിനേക്കാളും ലാഭമുള്ള പണിയാണു മഞ്ഞലോഹ കച്ചവടം . മഞ്ഞലോഹത്തിനു മുമ്പില്‍ മഞ്ഞളിച്ചു നില്‍ക്കുന്ന മലയാളികളുടെ അവസ്‌ഥ കച്ചവടക്കാര്‍ നന്നായി മുതലാക്കുന്നു.അവര്‍ അക്ഷയത്രിതിയയെന്നും ഓണമെന്നും മറ്റും പറഞ്ഞു നല്ലപോലെ കളിക്കുന്നു. ഈ കൊച്ചു കേരളത്തിലാണു  ഇന്ത്യയില്‍ നടക്കുന്ന കച്ചവടത്തിന്റെ 25% ഉം  നടക്കുന്നതു.ഒരു പ്രമുഖ കച്ചവടക്കാരന്‍ ശരാശരി 10 മുതല്‍ 20 കിലോ വരെ സ്വര്‍ണ്ണം  ഒരു ദിവസം നമ്മുടെ നാട്ടില്‍ വില്‍ക്കാറുണ്ടു അതായതു 2 മുതല്‍ 6 കോടിയുടെ വരെ. വലിയ തിമിഗലങ്ങളുടെ ഇടയിലെ ചെറുമീനുകള്‍ പോലും 100 ഗ്രാം മുതല്‍ 1 കിലോ വരെ വില്‍ക്കുമ്പോള്‍ ഈ തിമിംഗലങ്ങള്‍ കൊയ്യുന്ന ലഭം ഞെട്ടിപ്പിക്കുന്നതാണു. ഈ സാമ്പദ്ധിക മാദ്യത്തിന്റെയും ജോലിനഷ്ട്ടത്തിന്റേയും കച്ചവടം കുറയുന്ന ഈ കാലത്തു പോലും മഞ്ഞലോഹ കച്ചവടക്കാരുടെ മുഖത്തെ ആ പൊന്‍ പുഞ്ചിരിക്കു മാത്രം ഒരു കുറവുമില്ലാ, മാത്രവുമല്ല അതു നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു അട്ടഹാസവും കൊലചിരിയുമായി മാറുന്നു.എന്തൊരു വിരോധാഭാസം !

ഞാന്‍ താമസ്സിക്കുന്ന ചെറിയ പട്ടണത്തില്‍ പോലും ചെറുതും വലുതുമായ 10-12 സ്വര്‍ണ്ണ കടകളുണ്ട് . ഇതു നമ്മുടെ സമ്പത്ത് വ്യസ്‌ഥയില്‍ ഉളവാക്കുന്ന വ്യാപ്‌തി നമ്മുക്കു വിസ്‌മരിക്കാനാകില്ല, 40000 ത്തോളം സ്വര്‍ണ്ണപണിക്കാരും 5000 ത്തോളം കച്ചവടക്കാരും ഉള്‍പ്പെടെ എകദേശം 2 ലക്ഷത്തോളം ആളുകള്‍ ഈ വ്യവസായത്തില്‍ ജോലി ചെയ്യുന്നുണ്ടു .സ്വര്‍ണ്ണ കച്ചവടത്തിനു വേണ്ടി മാത്രം കൊച്ചിയില്‍ വലിയ പാര്‍ക്കു സ്‌ഥാപിക്കാന്‍ പോലും നമ്മൂടെ സര്‍ക്കാരുകള്‍ പദ്ധതികള്‍ ഇടുന്നതു മഞ്ഞലോഹം നമ്മുടെ സാമ്പത്തിക രംഗത്തു ചെലുത്തുന്ന സ്വാധീനം കൊണ്ടു തന്നെയാണു.

പക്ഷേ എന്തായിരിക്കാം ഈ മഞ്ഞലോഹം മലയാളികളില്‍ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ കാരണം? നമ്മള്‍ ഇതിനേ പുര്‍ണ്ണ ഹ്രിദയത്തോടുക്കൂടി വിശ്വസിക്കുകയും സ്‌നേഹിക്ക്കയും ചെയ്യുമ്പോള്‍ അതു ഒരിക്കല്‍ പോലും നമ്മുടെ വിശ്വാസത്തേ തകര്‍ത്തിട്ടില്ല, അതുകൊണ്ടാണു ധൈര്യമായി പറയുന്നതു "വിശ്വാസം അതല്ലേ  എല്ലാം","ജനകോടികളുടെ വിശ്വസ്‌ത    സ്‌ഥാപനം" എന്നൊക്കെ.

സ്വര്‍ണ്ണം ഇപ്പോള്‍ സമൂഹത്തിലെ അഭിമാനത്തിന്റെ പ്രശ്‌നമായി മാറിയിരിക്കുന്നു. നമ്മുടെ നാട്ടിലെ ദുഷിച്ച സ്‌ത്രീധന സമ്പ്രദായത്തിലെ ഒഴുവാക്കാനാകത്ത കാര്യമാണു സ്വര്‍ണ്ണം . അനേകം പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണ സ്വപ്‌നങ്ങള്‍ക്കു വിലങ്ങുതടിയാകുന്നതു വാണം പോലെ കുതിക്കുന്ന ഈ ലോഹത്തിന്റെ പ്രീതിയും വിലയുമാണു.

 മലയാളികള്‍ തങ്ങള്‍ കഷ്‌ട്ടപെട്ടുണ്ടാക്കുന്നതു മുഴുവന്‍ മഞ്ഞലോഹത്തില്‍ നിക്ഷേപിച്ചു ചാരിതാര്‍ത്ഥ്യം അടയുകയാണു നാടിനു പ്രയോജനകരവും വികസനത്തിനു ഉതകുന്നതുമായ ധനമാണു നിര്‍ജീവമായ ഒരു ലോഹത്തിലേക്കു ലയിച്ചു ചേര്‍ന്നു ഏതെങ്കിലും ബങ്കിന്റെ ലോക്കറുകളില്‍ വിശ്രമിക്കുന്നതു.സ്വര്‍ണ്ണം  ആഫ്രിക്കയിലെയോ മറ്റെതെങ്കിലും സ്‌ഥലത്തു നിന്നു കഷ്‌ട്ടപെട്ടു കുഴിച്ചു ഭൂമിക്കു വെളിയിലെടുക്കുന്നു .നമ്മളതിനെ ഉരുക്കിയിട്ടു വിണ്ടും വലിയ കുഴിയെടുത്തു കുഴിച്ചിട്ടു അതിനേ സൂക്ഷിക്കാന്‍ കൂലിക്കാളിനെ നിറുത്തുന്നു. ഇത്ര കഷ്‌ട്ടപെട്ടു കുഴിച്ചെടുക്കുന്നതു വിണ്ടും കുഴിച്ചിടാനാണെങ്കില്‍ വെറെയേതെങ്കിലും ഗ്രഹത്തിലുള്ളവര്‍ നമ്മളെ കണ്ടാല്‍ ഭ്രാന്തന്‍മാര്‍ എന്നു വിളിക്കില്ലേ ..?

 എന്തായാലും മിന്നുന്നതെല്ലാം പൊന്നല്ല എന്റെ പോന്നേ.     :)

Related Posts Plugin for WordPress, Blogger...