അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ഞായറാഴ്‌ച, ഫെബ്രുവരി 05, 2012

മാലാഖമാര്‍ സമരത്തിലാണു

"ബാങ്കില്‍ നിന്നു ലോണെടുത്തും കൊള്ള പലിശക്കാരുടെ കൈയ്യില്‍ നിന്നും  പണം കടമെടുത്തും മക്കളെ നേഴ്‌സിങ്ങിനു അയച്ചു ലക്ഷങ്ങള്‍ ചിലവിട്ടു പഠിപ്പിച്ചതിന്റെ പലിശക്കാശു പോലും തിരിച്ചു നല്‍കുന്നില്ലല്ലോ ഈ കാലമാടന്മാര്‍"" "' എന്നു ചില നാള്‍ക്കു മുമ്പേ ഒരു ഹതഭാഗ്യനായ മെയില്‍ നേഴ്‌സിന്റെ പിതാവ് പറയുന്നതു കേട്ടപ്പൊള്‍ അന്നു അതു ഒരു നേരം പോക്കു പോലെ ചിരിച്ചു തള്ളുകയായിരുന്നു, ഇപ്പോള്‍ ഈ നേഴ്‌സ്സിഗ് മേഖലയിലെ സമരത്തെ തുടര്‍ന്നു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ ആ വ്രിദ്ധനായ പിതാവിന്റെ കഠിനവാക്കുകളില്‍ അല്‍പ്പമെങ്കിലും കാര്യമുണ്ടെന്നു തന്നെ തോന്നുന്നു. നാലും അഞ്ചും ലക്ഷം മുടക്കി പഠിച്ചിട്ടു കിട്ടുന്നതു മൂവായിരം രുപയും ദിവസം പന്ത്രണ്ടു മണിക്കൂര്‍ ജോലി ഭാരവും ആണെന്നാണു സമരക്കാരുടെ പരാതി. രോഗികളുടെ കൈയ്യില്‍ നിന്നു കൊള്ള ലാഭം വാങ്ങി , അവരുടെ ജീവിതത്തെ പണയപ്പെടുത്തി  ഇവിടുത്തെ സ്വകാര്യ ആശുപത്രിയിലെ തമ്പുരാക്കന്മാര്‍ നേടുന്ന പണത്തിന്റെ  പങ്കിന്റെ കുറച്ചെങ്കിലും അവിടുത്തെ നേഴ്സ്സുമാര്‍ക്കു പങ്കിട്ടാല്‍ അതു പല കുടുബങ്ങള്‍ക്കും ആശ്വാസമാകും.  ചിലര്‍ വിദേശത്തേക്കു പോയി രക്ഷപ്പെടുന്നു എന്നാല്‍ വിദേശത്തു പോകാന്‍ കഴിയാത്ത പലരും ഇവിടെ വളരെ തുച്ചമായ ശബളവും ആധിക്രിതരുടെ പീഡനവും സഹിച്ചു ഒതുങ്ങി കൂടുന്നു , അവരില്‍ നിന്നു ഉളവായ വേദനയുടെ പ്രതിഫലനമായേ ഈ സമരത്തെ കാണാനാകയുള്ളു, മത മേലധികാരികളേയും മുതലാളിമാരേയും ഭയന്നു സ്വന്തമായ അഭിപ്രയം ഈ വിഷയത്തില്‍ പ്രകടിപ്പിക്കാന്‍ പലപ്പൊഴു രാഷ്‌ട്രിയ നേത്രിത്തങ്ങള്‍ക്കോ അധികാരികള്‍ക്കോ തീരേ കഴിയുന്നില്ല.
നേഴ്‌സ്സുമാരേ പോലെ തന്നെ ചൂക്ഷണത്തിനു വിധയമാകുന്ന മറ്റൊരു വിഭാഗമാണു സ്വകാര്യ സ്‌കൂളികളിലെ അദ്ധ്യാപകര്‍.. ., മാതാപിതാക്കളില്‍ നിന്നു തൊട്ടതിനും പിടിച്ചതിനുമൊക്കെ കൂറ്റന്‍ ലാഭം കൊയ്യുന്ന മാനേജ്ജ്മെന്റ്  ഈ കൂട്ടരുടെ പരാതികള്‍ സധാരണ ഗൌനിക്കാറേയില്ല.
കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നു പറയുന്നതു പോലെ പണവും ആള്‍ബലവും സഘടന ശക്‌തിയും കാട്ടീ ആശുപത്രി മുതലാളിമാര്‍ ഈ സമരം ഒരു പക്ഷേ ഒതുക്കിയേക്കാം ,വയസായ മതാപിതാക്കള്‍ക്കു ഒരു പരിഗണയും നല്‍കാത്ത ഇന്നത്തെ സമൂഹത്തിലു സഹനത്തിന്റെയും സേവനത്തിന്റെയും പ്രതീകങ്ങളായി നിലകൊള്ളുന്ന ഭൂമിയിലെ മാലാഖമാരുടെ  സമരം മുഖേന തങ്ങള്‍ നേരിടുന്ന ദുരാവസ്‌ഥയും അവഗണനയും  പൊതു മനസാക്ഷിയുടെ മുമ്പാകേ ഒരു പരിധിവരെ കൊണ്ടു വരുവാന്‍ കഴിഞ്ഞിട്ടുണ്ടു .
Related Posts Plugin for WordPress, Blogger...