ബുധനാഴ്ച, ഏപ്രിൽ 18, 2012

തുണ



നിന്‍ സ്വരം എന്‍ കാതിലലയടിക്കുന്നു
എന്നുടെ ഏകാന്തതയില്‍ തുണയായി
കരയുവാനാകാത്ത കര്‍ണ്ണനെ പോലെ
ഞാനും എന്‍ അത്മാവ് മാത്രമായൊതുങ്ങുന്നു
വീഴാനറിയാത്ത ഒരു അശ്രുബിന്ദു പോലെ
പകച്ചു നില്‍ക്കുന്നു എന്‍ സ്വപ്‌നങ്ങള്‍
എടുകള്‍ എത്ര കൊഴിഞ്ഞാലും
എന്‍ ദുഖമെന്നും കൊഴിയാതെ നില്‍ക്കും
മ്രിതിയെന്നെ മാടി വിളിക്കുമ്പോളേക്കും
ഞാനുമൊരോര്‍മ്മയായി മാറിടും .

അഗ്രഹാരത്തിന്‍ ഇടനാഴിയില്‍
വെയിലേറ്റ് വാടികിടക്കുന്ന
വര്‍ണ്ണശബളങ്ങളായ പൂഷ്‌പ്പങ്ങള്‍
കരിഞ്ഞു പോയ സ്വപ്‌നങ്ങളാണവ.
പുനര്‍ ജന്മത്തിന്‍ ഭാഷയിലിന്നു
ഞാനോര്‍ക്കുന്നു ഞാനും നിന്നടിമയെന്നു
വിധിയെന്ന വഴിയില്‍ നിന്നൊഴിയാന്‍
കഴിയാതെ ഞാനും പതിക്കും ആ കുഴിയില്‍
എന്നും നീയാണെനിക്കു തുണ
ഞാന്‍ നിന്നെ മ്രിതിയെന്നു വിളിക്കും

8 അഭിപ്രായങ്ങൾ:

khaadu.. പറഞ്ഞു...

വായിച്ചു,, കവിതയെ കുറിച്ച് പറയാന്‍ ഞാനാളല്ല.. പറയാന്‍ അറിയില്ല..
എഴുത്ത് തുടരുക...

ഭാവുകങ്ങള്‍..

Sam P John പറഞ്ഞു...

കവിത വായിച്ചതിനു നന്ദി പ്രിയ സ്‌നേഹിത

praseetha പറഞ്ഞു...

:) nannayittundu Sam..... ending super aayittundu... keep writing :)

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്,ആശംസകള്‍

Dinu Mathews പറഞ്ഞു...

Kollam...nannaittundu ....

Dinu Mathews പറഞ്ഞു...

Kollam...nannaittundu ....

Jefu Jailaf പറഞ്ഞു...

ഒരു ചേര്ച്ച ക്കുരവ് തോന്നുന്നു വരികളില്‍. എന്റെ വായനയുടെതാകാം ഒരുപക്ഷെ..

ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

nannayi sam...

Related Posts Plugin for WordPress, Blogger...