അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ശനിയാഴ്‌ച, ജൂലൈ 21, 2012

ഷവര്‍മ്മ കണ്ടാല്‍ ഷിവറിങ്ങ്


ഷവര്‍മ്മ കഴിച്ചാല്‍ പെട്ടെന്നു തന്നെ ശവമാവാമെന്നു കേട്ടു ഷിവര്‍ അടിച്ചിരിക്കുന്നവര്‍ എത്രേയും പെട്ടെന്നു ഷവര്‍മ്മയ്ക്കൊരു ഒരു പകരക്കാരനേ തെടേണ്ടതാണു കാരണം ഷവര്‍മ്മ ഇപ്പോള്‍ യമപുരിയിലേക്കുള്ള യാത്രയുടെ വിസയായി മാറിയിരിക്കുന്നു . മലയാളിയുടെ ദേശിയ ഭക്ഷണമാവാന്‍ എല്ലാ സാധ്യതകളും ഉണ്ടായിരുന്ന ഷവര്‍മ്മയ്‌ക്കു ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയായി പോയി ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍. ഇപ്പോഴത്തേ ദേശിയ ഭക്ഷണമായ പൊറോട്ടയുടെ ആരാധകര്‍ ഇതിനു പിന്നില്‍ ഒരു പക്ഷേ പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കാം.എന്തായാലും രണ്ടു നാലു ദിനം കൊണ്ടു തണ്ടിലേറി നടന്ന ഷവര്‍മ്മയ്ക്കു ഈ ഗതി വരുമ്മെന്നു ആരു കണ്ടു

മനോഹരമായി അലങ്കരിച്ച മുന്നാപുറമുള്ള പല സുന്ദര ഭക്ഷണശാലകളുടേയും പിന്നമ്പുറവും മറ്റും തുറന്നുകാട്ടപെട്ടതോടെ അവിടുത്തെ അടുക്കള രഹസ്യങള്‍ പലതും അങ്ങാടി പാട്ടായി. അവിടെ കയറി മൂക്കുമുട്ടെ തട്ടി ഒടുവില്‍ എട്ടിന്റെ പണി കിട്ടിയവര്‍ക്കു അതൊരു അനുഭങ്ങള്‍ പാളിച്ചകളായി മാറി. അടുക്കളയില്‍ നിന്നു അന്വേഷകര്‍ കണ്ടെടുത്ത കക്കൂസ് മാലിന്യങ്ങളും പഴകിയ ഭക്ഷണ സാധനങ്ങളുടെ കണക്കുകളും സമൂഹത്തെ ഞെട്ടിക്കാന്‍ പോന്നവായാണു.വിശ്വാസ വഞ്ചന കാണിച്ചു കീശയും ഉദരവും വീര്‍പ്പിക്കുന്ന ഈ കാലന്മാരെ അവരുണ്ടാക്കിയ നിലവാരമില്ലാത്ത സാധനങ്ങള്‍ അവരെ കൊണ്ടു തന്നെ തീറ്റിച്ചു ശിക്ഷിക്കണം.

ഇതൊക്കെ കാണുമ്പോള്‍ അണിഞ്ഞൊരുങ്ങി വഴിയരികില്‍  നിന്നു വഴിയാത്രക്കാരേ ആകര്‍ഷിക്കുന്ന സുന്ദരിയേ പോലെ കമ്പിയില്‍ തൂങ്ങി  കിടക്കുന്ന ഷവര്‍മ്മയേ നോക്കി വെള്ളമിറക്കി നിന്നതൊക്കെ വേസ്‌റ്റായി പോയല്ലോ ദൈവമേ എന്നു ഒരു നിലവിളി ഈയുള്ളവന്റെ ഉള്ളില്‍ നിന്നു അറിയാതെ മുഴങ്ങുന്നു.എന്തായാലും ഷവര്‍മ്മ പോയാല്‍ പോട്ടെ  പൊറോട്ടയും കെ ഫ് സി ചിക്കനുമൊക്കെ ബാക്കിയുണ്ടല്ലോ തത്ക്കാലം അവരെ കൊണ്ടു അഡ്ജസ്റ്റ് ചെയ്യാം.

NB : ഹോട്ടലുകള്‍ക്കു നേരെയുള്ള പീഡനം തുടര്‍ന്നാല്‍ അനിശ്ചിതക്കാലത്തെക്കു അവയൊക്കെ അടച്ചിടുമെന്നു ആള്‍ കേരള ഹോട്ടല്‍ അസോസിയേഷന്‍. അങ്ങനെ വന്നാല്‍ മലയാളികളുടെ ആയൂര്‍ ദൈര്‍ഘ്യം ഇനിയും കൂടി കാലനു പണിയില്ലാതെയാവും.
Related Posts Plugin for WordPress, Blogger...