അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, ഒക്‌ടോബർ 25, 2012

കച്ചവടം പൊട്ടിയപ്പോള്‍...

എന്തിരോ എന്തോ ഒരു കിങ്ഫിഷര്‍ ബിയറും അടിച്ചു വീലായി ഇരിക്കുമ്പോളാണു അതിയാനു ഒരു പൂതി മനസ്സില്‍ തളിരിടുന്നതു.. കിങ്ഫിഷറായി യൊന്നു പറക്കണമെന്നു. എന്നാല്‍ പിന്നെ ഒന്നു പറന്നേക്കാം എന്നു കരുതിയാണു കുറെ ബിമാനം വാങ്ങി കച്ചവടം തുടങ്ങിയതു. രാജ്യത്തെ പാവങ്ങളെ എങ്ങനെയെങ്കിലും ഉയര്‍ച്ചയിലെത്തിക്കണമെന്ന ആശ മാത്രമേ മനസ്സിലു ഉണ്ടായിരുന്നുള്ളു. പക്ഷേ ശത്രുക്കള്‍ വേറെ പലതും പറഞ്ഞെങ്കിലും തളരാതെ പിടിച്ചു നിന്നു പറക്കാന്‍ തന്നെ പുള്ളിക്കാരന്‍ തീരുമാനിച്ചു. അതു ഒരു ഒന്നു ഒന്നര പറപ്പിരു തന്നെയായിരുന്നു. ചോദിച്ചല്‍ എത്ര വേണെല്ലും നല്‍കാന്‍  ബാങ്കുകള്‍  പുള്ളിയുടെ മുമ്പില്‍ മത്സര മായിരുന്നു. 10 ചോദിച്ചാല്‍ 100 പിടിച്ചോ എന്നായിരുന്നു അവരുടെ ലൈന്‍, . എന്നാല്‍ പിന്നെ ചന്ദ്രനിലോട്ടും പറ്റുമെങ്കില്‍ സൂര്യനിലോട്ടും ബിമാന സര്‍വ്വിസ്സു തുടങ്ങാന്‍ അലോച്ചിരുന്നപ്പോളാണു പണി കിട്ടിയതു അതിന്റെ പിന്നില്‍ ശനിയുടെ അപഹാരമണോ എന്നു സംശയിക്കാനും കാരണമില്ലാതില്ല കാരണം പുതിയ റൂട്ടില്‍ ശനിയെ മൈന്ഡു ചെയ്യാതെ ചന്ദ്രനെ തിരെഞ്ഞെടുത്തതിലുള്ള അപഹാരമാകാം എന്തായാലും കച്ചവടം പൊട്ടിയെന്നായാപ്പോള്‍ ആരും 5 പൈസ കടംകൊടുക്കുന്നില്ലാ ഇനിയങ്ങു സ്വയം പാപ്പരായി പ്രഖ്യാപിച്ചു രക്ഷപെടാം.പണത്തിനു മേലില്‍ ഒരു ഫിഷറും പറക്കില്ല മോനെ... പാപ്പരായാല്‍ പിന്നെ ഒന്നു കൊടുക്കേണ്ടല്ലോ..പലരേയും മണ്ടന്മാരാക്കി  ക്രിക്കറ്റും കളിച്ചു ബിയറുമടിച്ച് ലാവിഷായി തന്നെ നടക്കാം

നമ്മുടെ നാട്ടില്‍ പണമുള്ളവനു എന്തും അകാം എന്നതിനുള്ള ഒന്നാന്തരം  ഉദാഹരണമണു മല്യമുതലാളിയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 6000 കോടി കിട്ടാകടം എഴുതി തെള്ളാന്‍ ഇന്ഡ്യാമഹാരാജ്യത്തിലെ ബാങ്കുകള്‍ തയറെടുക്കുന്നു എന്നുള്ളത് . പാവപ്പെട്ട മനുഷ്യരുടെ കാശ് ഈ കോടിശ്വരനായ മദ്യരാജാവിന്റെ ധൂര്‍ത്തിനു വേണ്ടി ദാനം നല്‍കുന്നാതില്‍ എന്തു ന്യായികരണമാണുള്ളതു. ഒരു പാവപ്പെട്ടവന്‍ വയ്‌പ്പയെടുത്തു തിരിച്ചടക്കാനകാതെ ചക്രശ്വാസം വലിക്കുമ്പോള്‍ ഒരു ദയയും കാണിക്കാത്തവര്‍ ആളുകളെ കുടിപ്പിച്ചു ചീര്‍ത്ത് വീര്‍ക്കുന്ന ഒരു കോര്‍പ്പറേറ്റ് ഭീമനോടു രാഷ്‌ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ കാണിക്കുന്ന സൌമനസ്യത്തിനു എന്തു ധര്‍മ്മികതയുണ്ട്?
 
ഐ പി എല്ലിനു വേണ്ടിയും തന്റെ വിനോദങ്ങള്‍ക്കു വേണ്ടിയും ലാവിഷായി പണമിറക്കുന്ന മല്യയ്‌ക്കു വേണ്ടി വാദിക്കാന്‍ പലരുമുണ്ടായാലും സാധാരണക്കാരുടെ മനസ്സില്‍ ഇങനെ നാടിനെ വഞ്ചിക്കുന്നവര്‍ക്കുള്ള സ്‌ഥാനം ചവറ്റുകുട്ടയിലാണു. നാട്ടിലെ ചെറുപ്പക്കാരെ കുടിപ്പിച്ചു സുന്ദരിമാരോടൊത്തു ആടിരസിക്കുന്നവനു കൈത്താങ്ങല്‍ നല്‍കുന്നതിനേക്കാള്‍ നല്ലതു കിടപ്പാടം പണയം വെച്ചു മക്കളെ പഠിപ്പിക്കുവാനും ജീവിക്കാന്‍ വേണ്ടി കാര്‍ഷിക വായ്പ്പയെടുത്തു കാലവസ്‌ഥ ചതിച്ചു തിരിച്ചടക്കാനാകാതെ നട്ടം തിരിയുന്നവനു ഒരു കൈ സഹായം ഭരണകര്‍ത്താക്കള്‍ ചെയ്യുന്നതല്ലേ...എന്നിട്ടും എന്തേ ഇവര്‍ ഇങ്ങനെയൊക്കെ കഷ്‌ട്ടം തന്നെ അല്ലതെന്തു പറയാന്‍.
Related Posts Plugin for WordPress, Blogger...