അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, ജനുവരി 07, 2013

മാപ്പ്

ചവിട്ടി അരച്ചവര്‍ പനിനീര്‍പൂവിനെ
തങ്ങളുടെ കാലുകള്‍ കുഴയുവോളം

നുകര്‍ന്നെടുത്തവര്‍ അതിന്‍ മധുകണം
രക്‌തദാഹികളായ പിശാചുകള്‍ കണക്കെ

പാഞ്ഞടുത്ത കരി വണ്ടുകള്‍ തന്‍
പ്രഹരത്തില്‍ വീണുപോയോ പൂവേ നീ

എങ്കിലും നീ നിര്‍ഭയായ് നിന്നു
കൊടുംകാറ്റില്‍ വീഴാത്ത വന്‍മരം പോലെ

മാപ്പു തരു എന്‍ സോദരി നിന്‍ ജീവന്റെ
സംരക്ഷകരാകേണ്ടിയിരുന്ന ഈ ഭീരുക്കളോടു

നിന്നുടെ രോദന ശബ്‌ദം കേള്‍ക്കാതെ
അകന്നു പോയ കര്‍ണ്ണങ്ങളോട്
Related Posts Plugin for WordPress, Blogger...