അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, ജൂലൈ 16, 2013

വികാരി 1

അര്‍ദ്ധ രാത്രിയില്‍ ഫോണിന്റെ ബെല്ലു കേട്ടാണു വികാരിയച്ചന്‍ ചാടി എഴുന്നേല്‍ക്കുന്നത്... ഈ നട്ട പാതിരായ്ക്കു എതവനാണോ എന്നു മനസ്സില്‍ പ്രാകി കൊണ്ടു പോയി ഫോണെടുത്തു.."ആരാണത് " മനസ്സിലെ പരിഭവം പുറത്തു കാണിക്കാതെ വികാരി ചോദിച്ചു.. " മത്തായിച്ചനാണു" അപ്പുറത്തു നിന്നു മറുപടിയും വന്നു..
" എന്താ കാര്യം" വികാരി
"കിഴക്കേതിലെ ടോമി മരിയ്ക്കാറായി, അച്ചന്‍ പെട്ടെന്നു അന്ത്യകുദാശ നല്‍കാന്‍ വരണം"മത്തായി.
"എതാ ഈ ടോമി, അവന്റെ അചന്റെ പേരെന്താ, എനിക്കു ആളെ പിടി കിട്ടിയില്ല" വികാരി ഒന്നും മനസ്സിലാകാതെ പറഞ്ഞു..

" അച്ചോ ഈ ടോമി , കിഴക്കേതിലെ  അവറാന്‍ മുതലാളിയുടെ വളര്‍ത്തു നായാ" മത്തായി  പറഞ്ഞു നിര്‍ത്തിയതും അച്ചന്റെ മേലില്‍ചെകുത്താന്‍ കയറിയ പോലെ ആയി.കണ്ട പട്ടിക്കും പൂച്ചയ്‌ക്കുമൊക്കെ അന്ത്യ കൂദാശ ചെയ്യാന്‍ താന്‍ ആരാണെന്നാ ഇവന്റെ വിചാരം.എതു മുതലാളി ആയാലും തനിക്കു പുല്ലാണെന്ന മട്ടില്‍ വായില്‍ വന്നതെല്ലാം പറഞ്ഞു അച്ചന്‍ ഫോണ്‍ താഴെ വെച്ചു,കിടക്കനായി തുടങ്ങിയതും മത്തായുടെ ഫോണ്‍ വീണ്ടും.." അച്ചോ ഒരു കാര്യം പറയാന്‍ വിട്ടു പോയി,ടൊമിയുടെ വില്‍ പത്രത്തില്‍ അന്ത്യ കുദാശ ചെയ്യുന്ന ആള്‍ക്കു സ്വത്തിന്റെ പകുതി 5 ലക്ഷം രുപ എഴുതി വച്ചിട്ടുണ്ടു"

 " അല്ലാ ഈ ടോമി സാറിനു എന്നാ അസുഖമെന്നാ പറഞ്ഞേ ..ശോ എന്തായാലും കഷ്ട്ടമായി പോയി,, എന്തു നല്ല ആളായിരുന്നു,,മത്തായി ഞാനിതാ വരുന്നു..നമുക്കു വിസ്‌തരിച്ചു തന്നെ ഒരു കുദാശ ചെയ്യാം"
Related Posts Plugin for WordPress, Blogger...