അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, ഓഗസ്റ്റ് 28, 2013

നമ്മുടെ രുപയും മൂല്യവും

നമ്മുടെ നാട്ടില്‍ തിരേ വിലയില്ലാത്ത ഒരേ ഒരു സാധനമേയുള്ളു അതാണ് നമ്മുടെ രുപ ബാക്കിയെല്ലാത്തിനും ആവശ്യത്തില്‍ അധികമാണു മൂല്യം, രുപയുടെ മൂല്യം തകര്‍ന്നെന്നു ടി വിയിലെ വര്‍ത്തയില്‍ കേട്ടു അക്ഷരഭ്യാസമില്ലാത്ത അവറാച്ചന്‍ വരെ ചോദിക്കുവാ " അല്ല മക്കളെ രുപയുടെ മൂല്യം തകര്‍ന്നാല്‍ നമ്മുടെ ഗന്ഡിയപ്പൂപ്പന്റെ പടം അതില്‍ നിന്നു മാറ്റി വല്ല സായിപ്പിന്റെ പടമോ മറ്റൊ അതില്‍ വെയ്ക്കുമോ" എന്നു. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ രൂപ എന്ന പെണ്‍ക്കുട്ടിയുടെ പുറകെ നടന്നതു അവളുടെ മൂല്യ വര്‍ദ്ധന കണ്ടിട്ടായിരുന്നു അവളുടെ നിലവാരം പോലും പ്രീയപ്പെട്ട രുപയേ നിനക്ക് ഇല്ലാതേ പോയല്ലോ, രൂപയ്ക്കു ദുബായില്‍ പ്രായപൂര്‍ത്തിയായടാ എന്നു കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞപ്പോള്‍ എടാ അവിടെ അമ്മേരിക്കായില്‍ രുപയ്ക്കു  ഇപ്പം നാലു പ്രാവശ്യം പ്രായപൂര്‍ത്തിയാവുമെന്നു തിരിച്ചു പറയാനാണു തോന്നിയത്.  ഗള്‍ഫിലേ ജൊലിയും കളഞ്ഞു നാട്ടില്‍ വന്നതു രുപയോടുള്ള പ്രണയം മൂലമായിരുന്നു എന്നാലിപ്പോ ആ രൂപ എന്നേ മണ്ടനാക്കി കൊണ്ടേ ഇരിക്കുന്നു." എട പഹയാ എടാ ദുബായിക്കാരാ നിന്റെ ബെസ്റ്റ് ടൈം" ദുബായിക്കാരനെ വിളിച്ചൊന്നു അഭിനന്ദിക്കാനാണു തോന്നിയത്.

ഈ പ്രവശ്യം രുപയുടെ മൂല്യതകര്‍ച്ചയും വിലകയറ്റവും അറിയാതെ നാട്ടിലെത്തുന്ന മവേലിക്കു നല്ല പണി തന്നെ കിട്ടും എല്ല പ്രവശ്യത്തെ പോലെ ചിലവിനുള്ള ക്രിത്യ്‌മായ കാശുമായാണു മേല്‍പ്പടിയാന്‍ വരുന്നതെങ്കില്‍ പ്ട്ടിണി തന്നെ പുള്ളിക്കു   ശരണം. ചിലപ്പോള്‍ പുതിയ ചില കാഴ്ച്ചകളും മാവേലിക്കു കാണേണ്ടി വരും,  നൂറു രുപ നോട്ടു കൊണ്ടു വള്ളം ഉണ്ടാക്കി കളിക്കുന്ന പീക്കിരി പിള്ളാരും അഞ്ഞൂറു രുപ നോട്ടു കൊണ്ട് കൈ തുടയ്ക്കുന്ന അമ്മായിമാരും ഒക്കെയുള്ള നാട്, രുപയുടെ മൂല്യം കുറയുമ്പോള്‍ ശമ്പളത്തിന്റെ മൂല്യത്തിനു ഒരു മാറ്റവുമില്ലല്ലോ ഭഗവാനേ എന്നു ജപിച്ചിരിക്കുമ്പോള്‍ അതാ അടുത്ത വാര്‍ത്ത കമ്പനികള്‍ തൊഴിലവസരങ്ങല്‍ വെട്ടി കുറയ്ക്കാനുള്ള തീരുമാനത്തിലേക്കെന്നു, പള്ളയ്ക്കിട്ടുള്ള തൊഴി ആവല്ലേ പ്രീയാ രൂപയേ നിന്റെ ഈ പോക്കു .
പണ്ടൊക്കെ നമ്മുടെ അപ്പുപ്പന്മാര്‍ ചക്ക കൊടുത്തു മാങ്ങ വാങ്ങി, മത്തന്‍ കൊടുത്ത് മത്തി വാങ്ങി ആ സുന്ദരമായ നാളുകളിലേക്കാണൊ നിന്റെ പൊക്ക് പ്രീയ രുപയേ,ആഗോള വത്കരണവും ബൂര്‍ഷ്യകളുമാണോ നിന്നേ ഈ പരുവത്തിലാക്കിയതു, അതോ അമ്മേരിക്കന്‍ സായിപ്പ് പാര പണിഞ്ഞതോ അറിയില്ല എന്തായാലും ഒരു രുപ കൊടുത്താല്‍ ഒരു നൂറു അമ്മേരിക്കന്‍ ഡോളര്‍ തിരിച്ചു കിട്ടുന്ന ചിന്തിച്ചാല്‍ ഒരു രൂപവുമില്ലാത്ത നല്ല നാളകള്‍ നിനക്കു ഭവിയ്ക്കട്ടെ രുപയേ എന്നിട്ടു വേണം സായിപ്പിനേയും അറബിയേയും ഒക്കെ നോക്കി എനിക്കൊരു ആക്കിയ ചിരി ചിരിക്കാന്‍...

NB: എതോ ഒരു മഹാനായ കവിയുടെ ആധുനിക കവിത
അപരാഹ്നത്തിന്‍റെ അനന്തപഥങ്ങളിൽ മൂല്യ തകര്‍ച്ചയിലേക്ക് രൂപ നടന്നകന്നു. ...... പ്രധാനമന്ത്രിയും ധനമന്ത്രിയും ബീഡി വലിച്ചു....... എക്സ്ചേഞ്ചുകളില്‍ രൂപയുടെ മാറുപിളർന്ന് രക്തം കുടിച്ചു പ്രവാസികള്‍....... റിസേര്‍വ് ബാങ്കിന് ജലദോഷമായിരുന്നു അന്ന്........അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ രൂപ ഡോളറിനോടു ചോദിച്ചു"ഇനിയും നീ ഇതുവഴി വരില്ലേ , എന്‍റെ ശവമടക്ക് നടത്താനായിട്ട്..
Related Posts Plugin for WordPress, Blogger...