അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, ഫെബ്രുവരി 19, 2014

ബിമാനത്താവളങ്ങള്‍

കേരളത്തിലെ ഓരോ പഞ്ചായത്തിലും ഓരോ ബിമാനതാവളങ്ങള്‍.. എന്തു സുന്ദരമായ സ്വപ്നം . ദീര്‍ഘവീക്ഷണമുള്ള തൊമ്മന്‍ സാറിനെ കുറ്റപ്പെടുത്താനാകുമോ.തീരേ വികസന ബോധമില്ലാത്ത അറു പഴഞ്ചന്‍ വികസനവിരോധികളെന്താ ചിന്തിച്ചേ.മലയാളിയുടെ ആളോഹരി വരുമാനം ബിമാനംകുതിച്ചുയരുന്നത് പോലെ ഉയരുവല്ലേ..ഇനിയുള്ള കാലം എല്ലാ വീടുകളിലും ഓരോ ചെറു ബിമാനങ്ങള്‍ ഉണ്ടാകിലെന്നു ആര്‍ക്കു പറയാന്‍ പറ്റും..അതിനുള്ള ഒരു ചെറിയ ചുവടു വയ്പ്പു മാത്രമാണു ഈ ആറന്മുളയിലെ ബിമാന താവളം..ഞമ്മടെ കൊച്ചു നാട്ടിന്‍ പുറത്ത് ഒരു ബിമാനം വന്നിറങ്ങതും പറന്നു പൊങ്ങുന്നതു ഓ ഓര്‍ത്തിട്ട് തന്നെ രോമാഞ്ചമണിയുന്നു.. ഇനി ഇവിടെ ഈ ഒണക്ക വയലൊക്കെ വെച്ചിട്ട് എന്തൂട്ടാ കാര്യം.ഇപ്പോള്‍ തന്നെ പാടത്തു പണിയെടുക്കാന്‍ ഒരു ബംഗാളിയേ പോലും കിട്ടാനില്ലെന്നേ. ഇതൊക്കെ നികത്തി ബിമാനതാവളം പണിയണം.ഇനി പാടം പൂത്തകാലം എന്നൊന്നും പാടാന്‍ പറ്റില്ലെന്നേയുള്ളു പകരം ബീമാനം വന്നിറങ്ങും കാലം എന്നൊക്കെ മാറ്റി പാടി സായൂജ്യമണിയണം.അത്രേയുള്ളു..
പക്ഷേ ഇങ്ങനെ പണിഞ്ഞു ഇവയിലൂടെ ബസ്സ് സര്‍വീസു കണക്കെ  ബിമാന സാര്‍വീസ് തുടങ്ങിയാല്‍ ഈ ബിമാനങ്ങളെല്ലാം കൂടെ തലയ്ക്കുമീതേ കൂടെ പറന്നു വല്ല എടങ്ങേറോ മറ്റൊ ആവുമ്മോ എന്നതാണു ലേഖകനുള്ള ഓരേ ഒരു പേടി.നാടിന്റെ വികസനം വികസിച്ചു ഇനി അങ്ങു അറബികടലും നികത്തേണ്ടി വന്നാലും പ്രശ്നമില്ല..പറ്റുമെങ്കില്‍ അറബി കടലിന്റെ ഒരു ഭാഗം നികത്തി നമുക്കു ഈ ബിമാനങ്ങളെല്ലാം കൂടി ഒരുമ്മിച്ചു പാര്‍ക്കു ചെയ്യാന്‍ ഒരു വലിയ മൈതാനവും ഉണ്ടാക്കാം.. സഹ്യനിങ്ങനെ മാനം മുട്ടെ നില്‍ക്കുന്നത് കൊണ്ട് നികത്താനുള്ള മണ്ണു അന്വേഷിച്ചു അങ്ങു ഉഗാണ്ടയിലൊന്നും പോകയും വേണ്ടാ..

nb:ദേ ഞാനിപ്പം വരാം ഈ പറയുന്ന സമയത്ത് എന്റെ വീടോ മറ്റോ വികസനത്തിന്റെ വേലിയേറ്റത്തില്‍ ബിമാനത്താവളത്തിനോ മറ്റോ പൊളിച്ചോന്നു നോക്കിയിട്ട് ദാ വന്നു..


Related Posts Plugin for WordPress, Blogger...