അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, ഫെബ്രുവരി 25, 2014

ജന്മധര്‍മ്മം

ജീവിത സന്‍ഡ്യയുടെ ഭീകരയാമങ്ങളില്‍
ആശയറ്റ് അലയും മാതാപിതാക്കളെ
കണ്ടില്ലെന്നു നടിക്കല്ലേ ആധുനികയുഗപുരുഷരേ
ഏകാന്തയുടെ ആഴകയങ്ങളില്‍ കൈവിടല്ലേ !
വാര്‍ദ്ധ്യക്യത്തിലെ ഒരു ഉന്നുവടിയായി മാറിടാന്‍
ഈ പുരുഷായുസ്സിലെ ജന്മധര്‍മ്മം നിറവേറ്റാന്‍
ഒട്ടും അമാന്തിക്കരുതേ മടിക്കരുതേ
ചെയ്തു തീര്‍ക്കാം എന്നു നിനച്ചിരുന്നാല്‍
ഒരു പക്ഷേ നീ അരികിലണയും മുമ്പേ  ,
പറന്നുപോകുമവര്‍ വിദൂര ലോകത്തേക്ക്
കുറ്റബോധത്തിന്‍ കൈപ്പുനീര്‍ നുകര്‍ന്നു
ശേഷിക്കും ജന്മം തീര്‍ക്കണം ഈ ഭുവതില്‍
സര്‍വ്വവും തച്ചുടയ്ക്കും സര്‍വ്വനാശിയായ
ഒരിക്കലും പ്രതീക്ഷിക്കാത്ത അതിഥിയായ
മരണത്തിനു നീയും അവരും ഒരു പോലെ.

Related Posts Plugin for WordPress, Blogger...