അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ഞായറാഴ്‌ച, ഓഗസ്റ്റ് 03, 2014

ഗാസ..

മനുഷ്യനെ നന്നാക്കനായിരിക്കണം മതം അല്ലാതെ നശിപ്പിക്കാനാകരുത്..മതം ആതിന്റെ എറ്റവും ക്രൂരമായ മൂടുപടമാണു ഗാസയില്‍ അണിഞ്ഞിരിക്കുന്നത്.മതത്തെക്കാള്‍ ഉപരി മനുഷ്യനെന്ന പരിഗണനയാണു ആവശ്യം, വിശുദ്ധ ഗ്രന്‍ഥങ്ങളേ കൂട്ടുപിടിച്ചു യുദ്ധങ്ങളും ആക്രമങ്ങളും നടത്തുന്നതില്‍ എന്തു നീതി?എന്തു ദൈവീകത?...മൂന്നിനു പകരം മുന്നൂറു എന്ന കണക്കില്‍ അവിടെ മനുഷ്യര്‍ പിടഞ്ഞു വീഴുന്നു..ഗാസയില്‍ എന്താണു യാഥാര്‍ത്ത്യം എന്നു നമ്മുക്കറിയില്ല പക്ഷേ ഒരു തെറ്റും ചെയ്യാത്ത അവിടെ ജനിച്ചു എന്ന ഒരു തെറ്റു മാത്രം ചെയ്ത പിഞ്ചുകുഞ്ഞുങ്ങള്‍ അനാഥരവുകയും പിടഞ്ഞുവീണു മരിക്കുകയും ചെയ്യുന്നതിനെ എങ്ങനെ ന്യായികരിക്കാന്‍ കഴിയും.പോരാടേണ്ടത് തന്നോട് എതിര്‍ത്ത് നില്‍പ്പാന്‍ കെല്‍പ്പുള്ളവനോടായിരിക്കണം അല്ലതെ ഒന്നു നേരെ എഴുന്നേറ്റുനില്‍പ്പാന്‍ പോലും കെല്‍പ്പില്ലത്തവനോട് അരുത്.കൂട്ടിലടയ്ക്കപെട്ട ഇരയേ ചുറ്റില്‍ നിന്നും ആക്രമിക്കുന്ന വേട്ടനായ്ക്കള്‍ അതാണിപ്പോള്‍ ഗാസ.ആക്രമണം ഗാസയിലായാലും നൈജീരിയയിലായാലും ഇറക്കിലെ യാസിദികള്‍ക്കു എതിരുള്ളതായാലും ഒരു പോലെ എതിര്‍ക്കപ്പേടേണ്ടതാണു..സാമാധാനം വിദൂരയിലായ ഉറക്കമില്ലാത്ത രവുകളാല്‍ അലയുന്ന ഒരു ജനതയുടെ രോദനത്തില്‍ നമുക്കും പങ്കുചേരാം...
O Gaza

മാതാവിന്റെ മാര്‍വ്വില്‍ സുരക്ഷിതയായി
കിളിമൊഴി ചൊല്ലിയിരിക്കേണ്ടുന്ന പ്രായത്തില്‍
പ്രാണഭയത്തിന്‍ അതിവേദനയാല്‍
തെരുവില്‍ ഓടുന്ന ഗാസയുടെ പ്രീയകുഞ്ഞു മക്കളേ
നിന്നുടെ പ്രാണന്‍ സുരക്ഷിതമല്ലെങ്കിലും
നീ ഓടുക ഓടുക,
സുരക്ഷിത സ്ഥാനത്തു എത്തും വരെയും
നിന്റെ നീതി നടപ്പാകും വരെയും.....
Related Posts Plugin for WordPress, Blogger...