അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, സെപ്റ്റംബർ 10, 2014

കുന്ന്

വളരെ നാള്‍ക്കു ശേഷം മരുഭൂമിയുടെ ഉഷ്ണതയില്‍ നിന്നു നാടിന്റെ സ്വഛതയിലേക്കു വന്ന വിനയന്‍ കൂട്ടുകാരന്‍ അജയനോട് " അജയാ നിന്റെ വീടിന്റെ പിന്നില്‍ നിന്നിരുന്ന കുന്നെവിടെ" . , അജയന്‍ പറയുകയാ കുന്നു ലോറി കയറി പോയെന്ന്.. വിനയനു എത്ര അലോച്ചിട്ടും പിടികിട്ടുന്നില്ല എങ്ങനാ ഈ കുന്നോക്കെ ലോറി കയറി പോകാ.. അവര്‍ സംസാരിച്ചു കൊണ്ട് നിന്നപോള്‍ അതാ  ഒരു ടിപ്പര്‍ ലോറി പൊടിയൊക്കെ പറത്തി കൊണ്ട് ആ മണ്ണുവെട്ടി വഴിയിലൂടെ ചീറി പാഞ്ഞു പോകുന്നു...ലോറിയുടെ പിന്നിലിരുന്നു കുന്നു അവരെ നോക്കി മന്ദഹസിക്കുന്നത് കണ്ട വിനയനു ഉറക്കെ പറയാന്‍ തോന്നി " കുട്ടികാലത്ത് ഞങ്ങള്‍ക്കു പറിക്കുവാന്‍ ധാരാളം പൂക്കള്‍ നല്‍കിയ കുന്നേ.. കളിച്ചു തളര്‍ന്നു ഞങ്ങള്‍ ഓടി വരുമ്പോള്‍ ഫലങ്ങളും കാട്ടരുവിയുടെ കുളിര്‍മ്മയും നല്‍കി ഞങ്ങളെ പാടിയുറക്കിയ ചെറു കുരുവികളും ഉള്ള കുന്നേ നീ ലോറിയില്‍ കയറി പോകുവാണോ".. കുന്നു ലോറിയുടെ പിന്നില്‍ നിന്നു കുണുങ്ങി ചിരിച്ചു കൊണ്ട് പറയുകയാ.." എനിക്കു വേഗം ചെന്നു കതിരാണി പാടത്തിലെ ചേറിനേ പുല്‍കി ബിമാനം ഇറങ്ങാന്‍ വഴിയൊരുക്കാനുള്ളതാ"..വിനയന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കാണുന്നത് കുന്നിരുന്ന സ്ഥാനത്ത് ഒരു കോണ്‍ക്രീറ്റ് കുന്നു അവ്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നതാണു

തിങ്കളാഴ്‌ച, സെപ്റ്റംബർ 08, 2014

അരങ്ങേറ്റം

ഇടവകപള്ളിയിലെ വികാരിയുടെ ഏക മകനായിരുന്നു സാബുമോന്‍, അച്ചന്റെ പ്രീയപ്പെട്ട കുഞ്ഞാടായ സാബുവിനു, പഠിക്കാന്‍ മിടുക്കനാണെന്ന ഭാവം തീരേ ഇല്ലാതിരുന്നതു കൊണ്ട് പത്താം ക്ളാസില്‍  ഹാട്രിക്ക് തോല്‍വി തികയ്ക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു. തോല്‍വികള്‍ ശീലമായത് കൊണ്ട്  മകനെ സംഗീത ഉപകരണമായ ഓര്‍ഗ്ഗന്‍ പഠിപ്പിക്കുവാന്‍ വികാരി തീരുമാനിച്ചു, സാബുമോനെ സ്ഥലത്തെ പ്രധാന ഉപകരണസംഗീത അദ്ധ്യാപകന്റെ ശിഷ്യനുമാക്കി. അങ്ങനെ സാബു ഒരു " ഓര്‍ഗ്ഗനൈസറും " ആയി,

തന്റെ കഴിവ് മാളോകരെ കാണിക്കുവാനുള്ള കഠിനമായ പരിശ്രമത്തിലായി മേല്‍പ്പടിയാന്‍.പക്ഷേ എത്ര പഠിച്ചിട്ടും സാബുവിനു ഒരു പാട്ട് പോലും സ്വന്തമായി ഓര്‍ഗനുപയോഗിച്ചു  വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ വികാരിയച്ചന്റെ അശാന്തി നിറഞ്ഞ മനസ്സിനെ ശാന്തമാക്കാന്‍ അവന്‍ ഒരു പാട്ട് ഒരു വിധം ഒപ്പിച്ചു പഠിച്ചെടുത്തു .
വികാരിയുടെ ഉപദേശമനുസരിച്ചു വായിക്കാന്‍ എളുപ്പമുള്ള ഒരു ഭക്തിഗാനമായിരുന്നു അവന്‍ തിരഞ്ഞെടുത്തിരുന്നത്.മകന്റെ കഴിവ് ലോകത്തെ അറിയിക്കാന്‍ ആ പിതാവിന്റെ തിരുഹ്രിദയം തുടിച്ചു കൊണ്ടേയിരുന്നു. അങ്ങനെ നമ്മുടെ സാബുമോന്റെ അരങ്ങേറ്റത്തിനുള്ള സമയമായി അതിനു തിരഞ്ഞെടുത്തതോ പള്ളിയിലെ ധ്യാന യോഗവുമായിരുന്നു. എന്നത്തേക്കാളും
ഭക്തജന തിരക്കായിരുന്നു ആ തവണത്തെ ധ്യാനത്തിനു , പതിവിലും കൂടുതല്‍ ആളുകളേ കണ്ടപ്പോള്‍ തന്നെ മുട്ടനാടുകളുടെ കൊമ്പുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതു പോലെ സാബു കുഞ്ഞാടിന്റെ മുട്ടുകള്‍ തമ്മില്‍ പരസ്പ്പരം ഇടി തുടങ്ങിയിരുന്നു. വികാരി നേരത്തെ പറഞ്ഞത് അനുസരിച്ചു ധ്യാനത്തിന്റെ ആദ്യത്തെ പാട്ട് നമ്മുടെ സാബുമോന്‍ കഠിന പരിശ്രമത്തിലൂടെ ഒരു വിധം ഒപ്പിച്ചു പഠിച്ച പാട്ട് പാടാനായിരുന്നു പരിപാടി ,ആ പാട്ട് പാടി്‌ തുടങ്ങാന്‍ അനുസരണമുള്ള ഒരു കുഞ്ഞാടിനെ കച്ചകെട്ടി നിറുത്തിയിരുന്നു, അ കുഞ്ഞാട്  വെറേ അരുമായിരുന്നില്ല,അത് കപ്യാരു തോമയായിരുന്നു .

ഇടവകയിലെ തീരെ വിദ്യാഭ്യാസമില്ലാത്ത ആളും  എല്ലാ കാര്യങ്ങളിലും അവേശത്തോടെ തലയിടുന്ന ഒരു കൊച്ചു കുടിയനായിരുന്നു അവറാച്ചായന്‍, അന്നു പതിവില്ലാതെ ആ ധ്യാനത്തിനു അവറാച്ചാന്‍ കുറച്ചു മിനുങ്ങിയാണു വന്നിരുന്നത്. അച്ചന്‍ തന്റെ എകജാതനായ പുത്രന്റെ കഴിവ് ഇടവകകാരുടെ മുമ്പാകേ തെളിയിക്കാന്‍  പാട്ട് തുടങ്ങുന്നതിന്റെ തൊട്ടു മുമ്പായി സാബുവിനെ ഓര്‍ഗന്‍ വായിക്കാനായി ക്ഷണിച്ചു ,മാത്രമല്ല തന്റെ പുത്രന്‍ ഈ കലയില്‍ നിപുണനാണെന്നു മറ്റും പറഞ്ഞു ഒരു കൊച്ചു  അധിക പ്രസഗവും നടത്തി ,അതിന്റെ അവസാനം വികാരി കപ്യാരു തോമയെ ഒളികണ്ണുകൊണ്ട്  കണ്ണെറിഞ്ഞിട്ട് എല്ലാവരോടുമായി പറഞ്ഞു " പ്രീയപ്പെട്ടവരെ എല്ലാവര്‍ക്കും എഴുന്നേറ്റ് നിന്നു ഒരു പാട്ട് പാടാം സാബു ഓര്‍ഗനും വായിക്കും", അച്ചന്‍ പറഞ്ഞു തീര്‍ന്നതും അവറാച്ചന്‍ അടിച്ചുപൊളി പാട്ടായ "എന്താതിശയമേ " എന്ന ഗാനം പാടാന്‍ തുടങ്ങി .. പഠിച്ചു കൊണ്ട് വന്ന സ്‌ലോ പാട്ടിന്റെ സ്ഥാനത്തു അടിച്ചുപൊളി പാട്ട് കിട്ടിയ സാബു എന്ത് ചെയ്യണമെന്നറിയാതെ ഓര്‍ഗനില്‍ കയറി ശരിക്കും നിരങ്ങി, സംഗതിയും താളവും എല്ലാം തകര്‍ന്നു തരിപ്പണമായി, അച്ചോ ഈ ചതി ഒരു അച്ചനും ഒരു മോന്റെ എടുത്തും ചെയ്യരുതേ എന്നു  മനസ്സില്‍ പറഞ്ഞു കൊണ്ട് സാബു എന്തൊക്കേയോ കാട്ടി കൂട്ടി, സത്യം പറഞ്ഞാല്‍ പാട്ടും കുളമായി ധ്യാനവും കുളമായി.

 പാട്ട് കഴിഞ്ഞതും വികാരവിസ്ഫോടക മനസ്സുമായി വികാരിപുത്രന്‍ പള്ളിയില്‍ നിന്നു വാക്ക് ഔട്ട് നടത്തി. പുന്നാര മകന്റെ പിന്നാലെ ചെന്ന വികാരി കാണുന്നത്  ബൈക്കുമെടുത്ത് ചീറിപാഞ്ഞു പോകുന്ന സാബുവിനെയാണ് .. മണിക്കുറുകള്‍ കഴിഞ്ഞിട്ടും സാബുകുട്ടന്റെ ഒരു വിവരവും ഇല്ല, ഒരു അഛന്റെ രോധനം അന്തരീക്ഷത്തില്‍ മുഴങ്ങി കേട്ട് കൊണ്ടിരുന്നു, വികാരി കലി തുള്ളി അവറാച്ചനെ രണ്ടുപറയാനായി അവറാന്റെ വീട്ടിലേക്കു പോയി. അവിടെ ഒരു കുരുക്ഷേത്ര യുദ്ധവു കഴിഞ്ഞു മടങ്ങിയ വികാരിയ്‌ക്കു ഒരു സന്തോഷ വാര്‍ത്തയുമായി കപ്യാരു തോമ ഓടി വന്നു പറഞ്ഞു " അച്ചോ സാബുകുഞ്ഞ് തിരിച്ചു വന്നു", കേട്ട പാതി കേള്‍ക്കാത്ത പാതി വീട്ടിലെത്തിയ പാതിരി കാണുന്നത് തന്റെ പ്രീയ പുത്രന്‍ സാബുവിനേയാണു.. കാണാതു പോയ കുഞ്ഞാടിനെ തിരിച്ചുകിട്ടിയ ഇടയന്റെ  അവേശത്തോടെ സാബുവിനെ കെട്ടി പിടിച്ചു വികാരി പറഞ്ഞു "മോന്‍ വിഷമിക്കേണ്ട കേട്ടൊ ഇനി  ഞാന്‍ ഇടവകയിലുള്ളിടത്തോളം കാലം അവറാനെകൊണ്ട് ഒരു പാട്ടും പാടിക്കുകയില്ല..". അപ്പോള്‍ എല്ലാവരേയും  ഞെട്ടിച്ചു കൊണ്ട്സാബു മോന്‍ പറയുകയാണു " എനിക്കു അവറാച്ചാന്‍ പാടിയതില്‍ അല്ലാ വിഷമം ആ പാട്ട് അവറാന്‍ പെട്ടെന്നു നിറുത്തിയത് കൊണ്ട് ഓര്‍ഗന്‍ കുറേ സമയവും കൂടി വായിക്കുവനുള്ള അവസരം നഷ്ട്ടമായി പോയതിന്റെ വിഷമം ഞാന്‍ എങ്ങനെ തീര്‍ക്കും ".
NB : സാബു മോന്‍ കുറച്ചു നേരം കൂടി ഓര്‍ഗന്‍ പാരായണം തുടര്‍ന്നിരുന്നെങ്കില്‍ അമ്മച്ചിയാണേ ധ്യാനത്തോടൊപ്പം തന്നെ പള്ളിയില്‍ ശവമടക്കും കൂടി നടന്നേനേ എന്ന് ചില അസൂയലുക്കള്‍ പള്ളി പരിസരത്ത് പറഞ്ഞു പരത്തുന്നത്രേ..
Related Posts Plugin for WordPress, Blogger...