അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, സെപ്റ്റംബർ 10, 2014

കുന്ന്

വളരെ നാള്‍ക്കു ശേഷം മരുഭൂമിയുടെ ഉഷ്ണതയില്‍ നിന്നു നാടിന്റെ സ്വഛതയിലേക്കു വന്ന വിനയന്‍ കൂട്ടുകാരന്‍ അജയനോട് " അജയാ നിന്റെ വീടിന്റെ പിന്നില്‍ നിന്നിരുന്ന കുന്നെവിടെ" . , അജയന്‍ പറയുകയാ കുന്നു ലോറി കയറി പോയെന്ന്.. വിനയനു എത്ര അലോച്ചിട്ടും പിടികിട്ടുന്നില്ല എങ്ങനാ ഈ കുന്നോക്കെ ലോറി കയറി പോകാ.. അവര്‍ സംസാരിച്ചു കൊണ്ട് നിന്നപോള്‍ അതാ  ഒരു ടിപ്പര്‍ ലോറി പൊടിയൊക്കെ പറത്തി കൊണ്ട് ആ മണ്ണുവെട്ടി വഴിയിലൂടെ ചീറി പാഞ്ഞു പോകുന്നു...ലോറിയുടെ പിന്നിലിരുന്നു കുന്നു അവരെ നോക്കി മന്ദഹസിക്കുന്നത് കണ്ട വിനയനു ഉറക്കെ പറയാന്‍ തോന്നി " കുട്ടികാലത്ത് ഞങ്ങള്‍ക്കു പറിക്കുവാന്‍ ധാരാളം പൂക്കള്‍ നല്‍കിയ കുന്നേ.. കളിച്ചു തളര്‍ന്നു ഞങ്ങള്‍ ഓടി വരുമ്പോള്‍ ഫലങ്ങളും കാട്ടരുവിയുടെ കുളിര്‍മ്മയും നല്‍കി ഞങ്ങളെ പാടിയുറക്കിയ ചെറു കുരുവികളും ഉള്ള കുന്നേ നീ ലോറിയില്‍ കയറി പോകുവാണോ".. കുന്നു ലോറിയുടെ പിന്നില്‍ നിന്നു കുണുങ്ങി ചിരിച്ചു കൊണ്ട് പറയുകയാ.." എനിക്കു വേഗം ചെന്നു കതിരാണി പാടത്തിലെ ചേറിനേ പുല്‍കി ബിമാനം ഇറങ്ങാന്‍ വഴിയൊരുക്കാനുള്ളതാ"..വിനയന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കാണുന്നത് കുന്നിരുന്ന സ്ഥാനത്ത് ഒരു കോണ്‍ക്രീറ്റ് കുന്നു അവ്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നതാണു
Related Posts Plugin for WordPress, Blogger...