അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, ഒക്‌ടോബർ 02, 2014

വയോജന ദിനം

ഒക്ടോബര്‍ ഒന്നു - ലോക വയോജന ദിനം


 വയസ്സാകുമ്പോള്‍ മനുഷ്യനുണ്ടാകുന്ന  5 കാര്യങ്ങള്‍

1)പിന്നാലേ വന്നവന്‍ മുന്നാലേ പോയ് - പല്ല്- മനുഷ്യന്‍ ജനിച്ചതിനു ശേഷം വന്ന പല്ലു മനുഷ്യന്‍ വയസ്സനായി മരണത്തേ പുല്‍കുന്നതിനു മുമ്പേ പോകുന്നു

2)കൂടെ പിറന്നവന്‍ വേഷം ധരിച്ചു- തലമുടി-- ജനിക്കുമ്പോള്‍ കൂടെ ഉണ്ടാകുന്ന കറുത്ത തലമുടി  നരയ്ക്കുന്ന അവസ്ഥ

3)കാട്ടില്‍ കിടന്നവന്‍ കൂട്ടായി വന്നു- വടി-- വയസ്സാകുമ്പോള്‍ കൂട്ടായി വരുന്ന ഊന്നുവടി

4)കേളി കൊട്ടുന്നവന്‍ നാദം കുറച്ചു- ചെവി-- കേള്‍വികുറവ്

5)പ്രകാശം തന്നവന്‍ മയക്കത്തിലായി- കണ്ണ്-- കഴ്ച്ചശക്തി കുറയുന്നു


കടപ്പാട്- മുത്തഛനു
Related Posts Plugin for WordPress, Blogger...