അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ഞായറാഴ്‌ച, ഫെബ്രുവരി 01, 2015

കോഴിക്കറി

രാമന്‍കുട്ടി ഒരു നിരൂപദ്രവകാരിയായിരുന്നു, ജീവിതത്തില്‍  ഒരു ജീവിയേയും ഇതു വരെ ദ്രോഹിച്ചിട്ടില്ലാ എന്നത്  സ്ഥിര പല്ലവിയാണ്. രാമന്‍കുട്ടിയുടെ അയല്ക്കാരനു നീളന്‍ക്കാലുകള്‍ ഉള്ള ഒരു സുന്ദരപുള്ളിപൂവന്‍ ഉണ്ടായിരുന്നു.രാവിലത്തെ സൂര്യകിരണങ്ങളുടെ സ്പര്‍ശനം ഏറ്റു കൊണ്ട് സ്വര്‍ണ്ണചിറകുകളും വിടര്‍ത്തിയുള്ള അവന്റെ നില്‍പ്പു കണ്ടാല്‍ ഏതു കോഴിയും ആരാധനയോടവനെ ഒന്നു നോക്കും. ആ നാട്ടിലെ എല്ലാ പിടകോഴികളുടെ സ്വപ്നനായകനായിരുന്നു അവന്‍.അങ്ങനെയിരിക്കുമ്പോളാണു രാമന്‍കുട്ടിയുടെ പെങ്ങളും അളിയനും അപ്രതീക്ഷിതമായി വീട്ടില്‍ വിരുന്നിനു വന്നത്. അന്നു രാത്രി രാമന്‍കുട്ടിയുടെ ഭാര്യ ഉണ്ടാക്കിയ കോഴിക്കറിയിലെ കോഴിയുടെ കാലിനും അയല്‍ക്കാരന്റെ പുള്ളിപൂവന്റെ കാലിനും ഒരേ നീളമായിരുന്നു.
Related Posts Plugin for WordPress, Blogger...