അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഫെബ്രുവരി 21, 2013

മണല്‍

മണലുമായി പായുന്ന ലോറിയില്‍ നിന്നു

ഇറ്റിറ്റു വീഴുന്ന ജലകണങ്ങള്‍

ഭൂമിതന്‍ നെറുകയില്‍ പതിക്കുമ്പോള്‍

പുഴയുടെ കണ്ണീര്‍തുള്ളികളായി

പ്രക്രിതിയുടെ അറുതിയായി

നാളത്തെ തലമുറതന്‍ നൊമ്പരമായി

ശനിയാഴ്‌ച, ജൂൺ 16, 2012

സാമൂഹ്യപാഠം

പാഠം 1

ആഹാരം

പാടം ശൂന്യം

പശി അകറ്റി ജീവന്‍ നിലനിര്‍ത്താന്‍

കൊളൊസ്‌ട്രോളും ഷുഗറും നല്‍കി

സൂപ്പര്‍ മാര്‍ക്കറ്റിന്‍ ശീതളതയില്‍

പഴകി തണുത്ത ഫാസ്റ്റ് ഫുഡ്.


പാഠം 2

വസ്‌ത്രം

പരുത്തി വര്‍ജ്ജ്യം

വര്‍ണ്ണങ്ങള്‍ വാരി വിതറും


സിന്തറ്റിക്ക് ഫൈബറിന്‍ ഇഴകള്‍


എണ്ണി തിട്ടപ്പെടുത്തി


മേനിയില്‍ ചുറ്റി മേനി നടിപ്പവര്‍




പാഠം 3

പാര്‍പ്പിടം

മൂന്നു പേര്‍ക്കു പാര്‍ക്കാന്‍

മൂവായിരം സ്ക്വയര്‍ ഫീറ്റ്

പൊങ്ങച്ചത്തിന്‍ അടിസ്‌ഥാനത്തില്‍

കെട്ടി പൊക്കിയ നിലകളും അതിന്മേല്‍

വീണ്ടും നിലകളും...


ഇന്നത്തെ പാഠം ഇവിടെ തീര്‍ന്നു

ചൊവ്വാഴ്ച, ഏപ്രിൽ 24, 2012

വേര്‍പാട്


കാഞ്ചനേ നിന്‍ പുഞ്ചിരി
അഭിവാഞ്ചനയുടെ സൂചന
സഞ്ചരിപ്പതു ലോലമായ്
നെഞ്ചിലേക്കൊരു നീറ്റലായ്

കോമളേ നിന്‍ കിളിമൊഴി
അഞ്ചുശരങ്ങളുടെ വേഗത
പാഞ്ഞുവരുന്ന വഞ്ചിയായ്
നെഞ്ചിലേക്കൊരു മിന്നലായ്

കന്യകേ നിന്‍ ലാസ്യത
വശ്യതയുടെ ചാരുത
പത്തിവിടര്‍ത്തണ സര്‍പ്പമായ്
നെഞ്ചിലേക്കൊരു ചീറ്റലായ്

കണ്മണി നിന്‍ കണ്ണുനീര്‍
വേര്‍പാടിന്റെ വേദന
പിരിഞ്ഞൊഴുകുന്ന അരുവിയായ്
നെഞ്ചിലേക്കൊരു ഓളമായ്

വ്യാഴാഴ്‌ച, മാർച്ച് 29, 2012

കിളവന്‍ മരം


ആര്‍ത്തലച്ചൊഴുകുന്ന ഈ പുഴ
തന്‍ തീരത്തില്‍
പടര്‍ന്നു പന്തലിച്ച ഒരു
മരമായിരുന്നു ഞാന്‍.
ഇളം തെന്നലിന്‍ സ്‌പര്‍ശനത്താല്‍
പുളകിതനായി ഇലകള്‍തന്‍
ദളമര്‍മ്മരങ്ങളാല്‍
ഉല്ലാസമായിരുന്നു യ്യൌവനം
കാലത്തിന്‍ പ്രവാഹത്തിനൊപ്പം
ഓര്‍മ്മകള്‍ തന്‍ ചില്ലയി നിന്നു
അടര്‍ന്നു പോയി ദളങ്ങള്‍ ദിനവും
ആയിരം മുഖങ്ങള്‍ പോലെ

കൊടിയ പേമാരിയുടെ
അട്ടഹാസങ്ങള്‍ക്കും
മരം കോച്ചുന്ന തണുപ്പിനും
അരുണന്റെ കഠിനമായ
രശ്‌മികള്‍ക്കും
തകര്‍ക്കാനായില്ല എന്നിലെ
ഞാനെന്ന ഭാവത്തെ
അക്ഷോഭ്യനായി നിന്നിരുന്നു
ഞാനൊരു മഹാമേരു കണക്കെ
എന്നുടെ സഖികളായ
മരങ്ങള്‍ പലതും
വീണു തകര്‍ന്നപ്പോളും .

പക്ഷേ ഇന്നു ഞാന്‍
ക്ഷീണിതന്‍ ദുര്‍ബ്ബലന്‍
ജരാനരകള്‍ ബാധിച്ച ഒരു പടുകിളവന്‍.
പരിഹാസ ശരങ്ങള്‍
എയ്‌തെന്നെ ചൊടുപ്പിക്കുന്നു
പുതു തലമുറതന്‍
ഇളം നാമ്പുകള്‍
വെറും പഴഞ്ചനെന്നു ഓതിയവര്‍
എന്നെ നിത്യവും ദുഷിക്കുന്നു
അവര്‍ അറിയാതെ പോകുന്നു
അവരും വരും ഒരിക്കലെന്നുടെ പാതയില്‍
തങ്ങളുടെ പിത്രുക്കളുടെ പാതയില്‍,

അങ്ങു ദൂരേ നിന്നു ഉയരുന്നു
മൃതിതന്‍ കാലടി നാദം,
കരുണ ലേശവും തീണ്ടാതെ
ഹൂങ്കാരം മുഴക്കി വരുന്നു .
എന്‍ കാതിലലയടിക്കുന്നു
കലി തുള്ളിയ ആഴിതന്‍ നാദം കണക്കെ,
ഞാനും പോകുന്നു എന്നുടെ
ജന്മാന്തരങ്ങള്‍ തന്‍
കാലടികള്‍ പതിഞ്ഞയീ
തെളിഞ്ഞ പാതയില്‍
എന്‍ പ്രിതുക്കള്‍ തന്‍ പാതയില്‍...........,...






ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

അവള്‍


ഒട്ടിയ കവിളും അവശത തഴുകുന്ന
മുഖവുമായി നിത്യവും
ആ വിഥിയില്‍ ഏകാകിനിയായി
ആരെയോ തേടി ഇരുപ്പവള്‍ .

അലസമായ അവളുടെ കണ്ണുകളില്‍
കണ്ടു അവനൊരു നക്ഷത്ര തിളക്കം
പതിവായി എന്നും ദര്‍ശിച്ചവന്‍
ദീപ്‌തമായ ആ നക്ഷത്ര തിളക്കം.

ക്ഷീണിച്ചു വിവശയായ പെണ്‍ കൊടിതന്‍
തളര്‍ന്ന മുഖത്തില്‍ നിന്നു ഉതിര്‍ന്നു വീഴും
ജല കണികകള്‍  മാറി അവനുടെ
പാതയില്‍ നനവായി കുളിരായി.

അന്നൊരിക്കല്‍ അവളുടെ
സമീപേ ചെന്നതും അവനെ
നോക്കി മുറിക്കി ചുവന്ന
പല്ലുകള്‍ കാട്ടി ചിരിച്ചവള്‍ .

കീശയില്‍ നിന്നു തെന്നിമാറി കിടന്നൊരു
ഗന്ധിയിന്‍ മുഖമുള്ള മുഷിഞ്ഞ
പത്തിന്‍ നോട്ടവളുടെ
നേര്‍ക്കവന്‍ നീട്ടി സ്‌നേഹപൂര്‍വ്വം.

പെട്ടെന്നവള്‍ ദുര്‍ഗ്ഗയായി കൊടുകാറ്റായി
ദിക്കുകള്‍ മുഴക്കുമാറു അലറി
ദൂരേ പോകൂ കാട്ടാളാ പത്തുരുപയ്‌ക്കു
എന്നുടെ നായ് വരും നിന്നോടൊപ്പം.

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

ചിറകൊടിഞ്ഞ സ്വപ്‌നങ്ങള്‍ .











സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍
അതിന്റെ ചിറകിലേറി
എന്നുടെ സ്വപ്‌നത്തീരങ്ങളില്‍
പറെന്നെത്തുമായിരുന്നു .
എഴുതുമായിരുന്നു ഒരു കവിത
അതിന്റെ സുവര്‍ണ്ണ മണല്‍തരികളില്‍
കോപം പൂണ്ട തിരകള്‍ വന്നു
മായിച്ചീടാതെ മറയ്‌ക്കുമായിരുന്നു
അതിലെ വരികളെ
എന്നുടെ കൈകളാല്‍ .

ചിറകൊടിഞ്ഞ പക്ഷി പോലെ
ഉയരാനാവാതെ പതിക്കുന്നു
താഴേയി മണ്ണിലേക്കു
എന്നുടെ സ്വപ്‌നങ്ങള്‍.
ഇന്നു ഞാനറിയുന്നു
എന്നിലെ നിസ്സാഹയത.
എന്നിലെ സ്വപ്‌നങ്ങള്‍ക്കു
ചിറകില്ലായെന്ന സത്യത്തെ.
വെറുമൊരു മനുജനായ
എനിക്കു പറക്കാനാകില്ല്ലോ.

എങ്കിലും ഞാന്‍
നിത്യവും തലോടും
ആര്‍ക്കും തടുക്കാനാകാത്ത
എന്നുടെ സ്വപ്‌നങ്ങളെ,
പ്രതീക്ഷയോടെ ദര്‍ശിക്കും
അതിന്റെ സൌന്ദ്യര്യത്തെ.
വെറുതെയാണെന്നു അറിഞ്ഞിട്ടും   
അറിയാതെ ഞാന്‍ മോഹിക്കുന്നു 
സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍ ...

തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2011

അമ്മ.















സ്നേഹത്തിന്‍
തെളിനീരിനാല്‍
നിറഞ്ഞു
തുളുമ്പുന്ന വറ്റാത്ത
ഉറവയാണു അമ്മ.

പൂവില്‍ വിരിയുന്ന
നൈര്‍മ്മല്യതയോടെ
പുഞ്ചിരിതുകി
ചാരെ അണയുന്ന
ദേവിയാണു അമ്മ.

ചുടു മരുവില്‍
സഹനത്തിന്‍
തീയില്‍
വാടാതെ നില്‍ക്കണ
മുള്‍ ചെടിയാണു അമ്മ.

വേദനകളില്‍
പതറാതെ
ഉറപ്പിച്ചു നിറുത്തുന്ന
ഇളകാത്ത
നങ്കുരമാണു അമ്മ.

ആയിര ജന്മങ്ങളാല്‍
തിരിച്ചു കൊടുക്കാനാവുമോ
അമ്മയേകിയ
ത്യാഗത്തിന്‍
ഒരംശമെങ്കിലും .

ബുധനാഴ്‌ച, സെപ്റ്റംബർ 07, 2011

ചെറുമീന്‍











കളകളം ഒഴുകും
കുഞ്ഞരുവിയില്‍
സഖികളോടൊത്ത്
ഒരിക്കല്‍
നീന്തി തുടിച്ചിരുന്നു.
മഴത്തുള്ളികള്‍
ആര്‍ത്തിരമ്പി
പതിക്കുമ്പോള്‍
ഒളിഞ്ഞിരിക്കും
ചെറു പൊത്തുകളില്‍ .

രൂപവും ഭാവവും മാറി
മനുഷ്യപാപത്തിന്‍
വിഷം തീണ്ടി
പതിയെ ഒഴുകുന്ന
അരുവിയില്‍
ഒളിഞ്ഞിരിക്കാന്‍
ഇടമില്ലാതെ
ചെറുമീനുകള്‍
ദിനവും
ചത്തു മലരുന്നു
പൊങ്ങുതടി കണക്കേ

ശനിയാഴ്‌ച, സെപ്റ്റംബർ 03, 2011

തെറ്റ്

അമ്മതന്‍ മടിയിലിരുന്നു
മാവേലി കഥകേട്ട
ഉണ്ണിക്കൊരു സംശയം .
ആരാണു തെറ്റുകാരന്‍
അവതാര പുരുഷനായ
വാമനനോ
ധര്‍മ്മിഷ്‌ഠനായ
മവേലിയോ.
ആരാണു തെറ്റുകാരന്‍
പ്രജാതത്‌പ്പരനായ
മവേലി മന്നനോ,
ഉപായത്താല്‍ വീഴ്‌ത്തിയ
വാമന ദേവനോ.

വെറുക്കപ്പെട്ടവരുടെ
അസുരവംശത്തില്‍ പിറന്നെങ്കിലും
സര്‍വ്വ ഗുണങ്ങളുടേയും
വിളനിലമായവന്‍ .
തന്റെ ധര്‍മ്മത്താല്‍
ഇന്ദ്രനേ വിറപ്പിച്ചവന്‍
പ്രഹ്ളാദ വംശത്തിന്‍
തിലകകുറി ആയവന്‍
എന്നിട്ടും ഭഗവാന്‍ വാമനനായി
മാവേലി തമ്പുരാനേ
പാതാളത്തിലേക്ക് അയച്ചു,
ആരാണു തെറ്റുക്കാരന്‍
വാമനനോ മാവേലിയോ .

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 19, 2011

കാത്തിരിപ്പ്.

അന്വേഷിച്ചു നടന്നു
കണ്ടെത്തിയില്ലാ
വരാമെന്നു പറഞ്ഞു
വന്നു ചേര്‍ന്നില്ലാ.
കാത്തിരിക്കാന്‍ പറഞ്ഞു
കാണുവാന്‍ കഴിഞ്ഞില്ലാ.
വരുമെന്ന പ്രതിക്ഷ
ഒന്നു മാത്രമെന്‍
സ്വപ്‌നങ്ങളുടെ
മലര്‍വാടിയെ
വാടാതെ സൂക്ഷിപ്പൂ.
മനസ്സു മൂളുന്നു
വരും വരാതിരിക്കില
കാത്തിരിക്കും
ആ മുഖം
ഇനിയും ജന്മങ്ങള്‍
കെടാതെ ഒരു
അഗ്‌നി നാളമായ്
ഹ്രിദയത്തിന്‍
കോണില്‍.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

കുളിരിന്‍ പ്രണയം


ഒന്നരികില്‍ വന്നെങ്കില്‍
ഒരു മുത്തം തന്നെങ്കില്‍
പ്രണയത്തിന്‍ പൊന്‍തുവലാല്‍
ഒന്നു തലോടിയെങ്കില്‍
ഈ മഴയുടെ കുളിരില്‍
എന്‍ നെന്ചിലെ ചൂടില്‍
നിന്‍ നിശ്വാസങ്ങള്‍
ഒന്നു ലയിച്ചിരുന്നെങ്കില്‍ .

നിനക്കായി തുടിക്കും
എന്‍ കരദാരില്‍
തലവെച്ചു ഒന്നു
നീ മയങ്ങിയെങ്കില്‍
ഒമാലളിന്‍ ഇളം
കവിളില്‍ കൂടെയൊഴുകും
കണ്ണീരിന്‍ ഉപ്പുരസം
ഒന്നു നുകര്‍ന്നെങ്കില്‍ .

വാനിലെ മേഘങ്ങളില്‍
നിന്നുതിരും ജലത്തിന്‍
കുളിരില്‍ മെല്ലെ
തലോടും  നിന്നെ
മിഴികളാം സ്‌ഫടികങ്ങളില്‍
നിറയുന്നുവോ പ്രണയം .
ആദ്രമാം നിലാ മഴ്യില്‍
പറായതെ നീ മാഞ്ഞുവോ.

ഹ്രിദയത്തിന്‍ ഉള്ളറകളില്‍
സ്‌നേഹത്തിന്‍ പൂമ്പൊടിയായി
പുലരിയില്‍ വിരിയുന്ന
പൂവിന്റെ നിറസൌന്ദര്യമായി
വസന്തകലത്തിന്‍ സുഗന്ധമായി
കുളിരരുവിയില്‍ തഴുകിയോഴുകി
വരുന്ന തെന്നലിന്‍ ചലനമായി
മാറുന്നീ കുളിരിന്‍ പ്രണയം .

ചൊവ്വാഴ്ച, ജൂൺ 28, 2011

അമ്മ തന്‍ നിണം


അമ്മ തന്‍ നെഞ്ചില്‍ ചുടുനിണം പോരാതെ
അമ്മ തന്‍ മാറിലേക്കു ആഞ്ഞുതറയ്ക്കുന്നു
കോണ്‍ക്രീറ്റ് തുണുകള്‍.
മലകള്‍ മായുന്നു കുന്നുകള്‍ മറയുന്നു
എവിടെ പോയി വയലോലകള്‍
എവിടെ മറഞ്ഞു പുതുമണ്ണിന്‍ ഗന്ധവും
ചെറുഅരുവികള്‍ തന്‍ കളകള ശബ്ദങ്ങളും .
ഏവിടെ പോയ് മറഞ്ഞു തഴ്വാരങ്ങള്‍ 
മുടുന്നു നീര്‍തടങ്ങളും വിഷം നുകരുന്നു പുഴകളും.
അമ്മ തന്‍ വിലാപം കേള്‍പ്പാനാകാതെ
ചെകിടനമാരായി തിര്‍ന്നു
അമ്മതന്‍ പൊന്നോമനകള്‍
മറന്നു പോയ കൊയ്ത്ത് പാട്ടിന്‍
ഈണങ്ങള്‍ക്കു പകരം കേള്‍ക്കുന്നതൊ
യന്ത്രങ്ങളുടെ ഘോര ശബ്ദങ്ങള്‍ .
എല്ലാം തകര്‍ക്കാന്‍ തച്ചുടയ്ക്കാന്‍
നീണ്ടുവരുന്നു നീരാളി കൈകള്‍
അമ്മ തന്‍ കോപാഗ്നിയില്‍ വെന്തെരിയുമൊ 
അത്യാഗ്രഹത്തിന്‍ ഉരുക്കു കോട്ടകള്‍
കൂടുകൂട്ടന്‍ ചില്ലാകളില്ലാതെ
അലഞ്ഞു നടക്കു പറവകളെ പോലവെ
ആയിതിരുമൊ  മാനവര്‍ ഇവിടെ.



വെള്ളിയാഴ്‌ച, ജൂൺ 24, 2011

പുകപോലുള്ള ആത്മാവ്.

എന്റെ ദൈവമേ,
നീ തന്ന ആത്മാവു 

വെറും പുകയാണല്ലോ,
പ്രണയത്തിന്റെ കെടാത്ത

തീയിൽ നിന്നുയരുന്നത്‌.
പ്രണയതിന്റെ തീയില്‍ 

നീറി പുകയുന്നതു.
പിറവിയെടുത്തതും 

എരിഞ്ഞുതുടങ്ങുകയായി
ഞങ്ങളോരോരുത്തരും ,
പുക പോലെ 

പുകയലിഞ്ഞുപോകും വരെ.

അഛനേ കാണുവാന്‍ ആകാതെ

ഇനിയെന്നു കാണും ഞാന്‍ അങ്ങയെ
ഇനിയെന്നേകീടും തവ ദര്‍ശനം 
ചിന്തകളാല്‍ നീറിടുന്നെന്‍ മനം ദിനവും
ഇനി കാണുവാനകില്ല എന്ന സത്യത്തെ
കളവെന്നു പറയുവാനെനിക്കിഷ്ടം .
ഈ ഭുമിയെ  സന്ദര്‍ശിക്കാന്‍
അവിടുന്നെനിക്കു നിമിത്തമായി,
ഇന്നീ ഭുവതില്‍ എകനായിനില്‍പ്പാന്‍ 
ത്രാണിയില്ലെനിക്കൊട്ടും.
അങ്ങകലെ മറഞ്ഞിരിക്കും നക്ഷത്രം കണക്കെ 
അവിടുന്നു ഞങ്ങളിന്നിന്നു മറഞ്ഞിരിപ്പതെന്തെ.
ഒരു വക്കു പോലും
ഈ നിര്‍ഭാഗ്യാവനൊടോതാതെ
പൊയ്യില്ലെ അവിടുന്നു.
അങ്ങയുടെ ദര്‍ശനം കൊതിക്കുന്നു
ഏന്നുടെ നയനങ്ങള്‍ .


നിശയുടെ നിശബ്ദതയില്‍ ഞെട്ടിയുണരുന്നു
അങ്ങയെ കാണുവാനുള്ള ഇച്ചയാല്‍.
പശ്ചാത്താപ ബോധത്താല്‍ നിറയുന്ന
എന്‍ മിഴികളില്‍ നീന്നുതിരുമെന്‍ അശ്രുബിന്ദുക്കള്‍
മണ്ണില്‍ വീണു പൊട്ടിതകരുന്നു
എന്‍ നഷ്ടസ്വപ്നങ്ങള്‍ കണക്കേ.
വര്‍ഷത്തിലൊരിക്കല്‍ വിരുന്നുവരുമ്പൊള്‍
അവിടുത്തെ വിരല്‍തുമ്പില്‍ തൂങ്ങി ആടിയതും 
മടിയിലിരുന്നു പട്ടാള കദകള്‍ കേട്ടുരസിച്ചതും 
ഇന്നെലെയെന്ന പോല്‍ തെളിയുന്നു മനസ്സില്‍
ദുഘങ്ങള്‍ മത്രമെ ഞാന്‍ ഏകിയുള്ളു  ദിനവും 
ഒടുവില്‍ ഒരിക്കലും മായിക്കുവാന്‍ 
കഴിയാത്ത ദുഖമെനിക്കേകി മറഞ്ഞിലേ അങ്ങ്.
അവിടുത്തെ സ്നേഹത്തിന്റെ
ആഴം ഞാനറിയുന്നു ഇന്നധികമായി
അറിയാത്ത ഭാവം  ഞാന്‍ നടിച്ചിലെ പലപ്പോഴും.

ഇന്നു യഥാര്‍ത്ഥമായി ഞാനറിയുന്നു 
എനിക്കു നഷ്ട്ടമായതെന്താണെന്നു
എന്‍ ജീവന്റെ പകുതി പറിച്ചു കൊണ്ടാണവിടുന്നു
പൊയതെന്നതാണ് ആ നഷ്ടം .
അര്‍ദ്ധ പ്രാണനായി തീര്‍ന്നില്ലെ ഞാനീ ഭുവതില്‍
അങ്ങയേ അറിയാന്‍ മറന്നുപോയി ഞാന്‍
അവിടുത്തേ സ്നേഹത്തെ അറിയതെ ഇരുന്നു
അധികമായി സ്നേഹിപ്പൂ ഞാനങ്ങയേ
അറിയില്ലാ  ഇനി എന്നു കാണും നാമെന്നു
അവിടുത്തെ ദര്‍ശനം
കൊതിക്കുന്നെന്‍ നയനങ്ങള്‍ ദിനവും .
അന്ധത മൂടിയ എന്‍ നയനങ്ങളില്‍
നിന്നുതിരും ബാഷ്പകണങ്ങള്‍ 
കഴുകി കളയുന്നെന്‍ അന്ധതയുടെ മൂടുപടങ്ങള്‍.
അന്ത്യം വരേയും തവ ഓര്‍മകള്‍
എന്നുടെ ചാലക ശക്തിയായി തീരട്ടേ ഇവിടെ.

വെള്ളിയാഴ്‌ച, ജൂൺ 10, 2011

നിഴല്‍

എപോഴും   എന്നോടൊപ്പം എന്നുടെ
നിഴല്‍ ഉണ്ടാകുമെന്ന് ഞാന്‍ ആഗ്രഹിച്ചു
പകലന്തിയോളം എന്നോടൊപ്പം ഉണ്ടായിരുന്നു 
ഒടുവില്‍  ഈ  ഇരുട്ടില്‍  എന്നെ തനിചചാക്കി
കടന്നു പോയി .

ശരി

അകത്തു കടന്നവനു
പുറത്തു ചാടാന്‍ മോഹം.
പുറത്തുള്ളവനൊ  അകത്തേക്കു
കടക്കുവാനും  മോഹം.

അകത്തും  പുറത്തും
അല്ലാതെ വേറെയും ചിലര്‍
ആരുടെ കൂടെ ചേരണമെന്നറിയാതെ
മാനം നൊക്കിയിരിപ്പതു മറ്റുചിലര്‍.

അവിടെയും ഇവിടെയും
തെന്നി നടക്കും മനസെ 
ആരുടെ കൂടെ നില്ക്കും
ചൊല്ലുക  നീ.

ശരിയുടെ പൊരുള്‍ തേടി
അലയും മനമെ പറയു
പുറത്തുള്ളവരൊ ശരി
അകത്തുള്ളവരൊ ശരി.

ചൊവ്വാഴ്ച, മേയ് 31, 2011

ജന്മാന്തരങ്ങള്‍ 

എന്നമ്മ തന്‍ തങ്കക്കുടമായ് ഇനിയും പിറക്കേണം,
അമ്മയൊടൊപ്പം ഓടികളിക്കണം .

അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ പഠിക്കേണം,
അച്ഛന്റെ കവിളില്‍ മുത്തങ്ങള്‍ ഏകണം.

തൊടിയിലെ തുമ്പപുവ് ഈറുക്കേണം,
പൂവാലി പശുവിന്‍റ്റേ വാലില്‍ പിടിക്കേണം

ഇടവപാതി മഴയില്‍ ആടിതിമിര്‍ക്കേണം,
തേന്മാവിന്‍ തുഞ്ചത്ത് ഊഞ്ഞാല് കെട്ടണം,

മുവാണ്ടന്‍ മാവിന്റെ കൊമ്പത്തു കയറേണം
തുഞ്ചത്തെ കൊമ്പിലെ മാമ്പഴം നുകരേണം .

എന്നുടെ വ്യാധികള്‍ അറിയുന്ന ദൈവമേ,
എന്നുടെ ആധികള്‍ തീര്‍ത്തിടേണമെ,

ഇനിയുമനേകം ജന്മം ഈ ഭൂമിയില്‍ തീര്‍ക്കുവാന്‍,
കൊതിയോടെ  കെഞ്ചിടുന്നെ.....

വെള്ളിയാഴ്‌ച, മേയ് 27, 2011

പാഴ്ച്ചെടിയുടെ വിലാപം

നീ മായും പൊന്‍ മേഘമൊ..
മെല്ലെ തലൊടും തെന്നലൊ
പൂവില്‍ നിന്നുതിരും തേന്‍കണമൊ..
മായുന്നിതൊ മരിവില്‍ പൂവെ നീ
ഈ പാഴ്ച്ചെടി  കണ്ണീരൊട് ഓതുന്നു
പൊവല്ലെ പൂവെ നീ .....

ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010

പാദസ്പര്‍ഷം

കരിയിലകള്‍ ചിതറിയ പാതയിലൂടെ
നീങ്ങും എന്നുടെ പാദസ്പര്‍ശം
ഒരു നാദമായി ഉയര്‍ന്നു വരവേ.

എകാന്ത പാഥികന്‍ എന്നുടെ
പാദങ്ങള്‍ നീങ്ങുന്നു ചവിട്ടി മെതിച്ചു
കാല്‍ കീഴില്‍ വരുന്ന എന്തിനേയും.

കരിയിലകള്‍ ചിതറി വീഴും  ഈ പാതയോരത്തില്‍
ശരവേഗത്തില്‍ പായും പാദത്തിന്‍
പ്രഹരത്താല്‍ ഞെരിഞ്ഞമരുന്നു അവയില്‍ പലതും

പഴയവ മാറി പുതിയവ വന്നു
കരിയിലകള്‍ പിന്നേയും ചിതറി വീണു
ഞാനൊരു പാവമാം പാഥികന്‍

ഈ പാദസ്‌പര്‍ശം നിലച്ചു പൊയാലും
ചവിട്ടി മെതിച്ചരയാന്‍ വേണ്ടീ ഇനിയും
കരിയിലകള്‍ വീഴും ഈ പാതയരികില്‍

എന്നുടെ പാദമല്ലെങ്കില്‍ മറ്റൊരു പാദം
ചവിട്ടി ഞെരുക്കും നിങ്ങളെ എന്നു ചൊല്ലാന്‍
കൊതിച്ചു എന്നുള്ളം മൌനമായി.


ബുധനാഴ്‌ച, ഫെബ്രുവരി 10, 2010

സ്നേഹിതാ നിനക്കായീ

നിന്നേ സ്നേഹിപ്പൂ ഞാന്‍
ഇന്നല്ലെക്കാള്‍ ഇന്നു അധികം.
നിന്‍ സ്നേഹം അറിയാന്‍
എന്തിത്ര തമസിച്ചു ഞാന്‍ സ്നേഹിതാ.
 
ഹ്രിദയം നീറുന്നു
കണ്ണുകള്‍ നിറയുന്നു
പിരിയല്ലേ സ്നേഹിതാ
എന്നില്‍ നിന്നു ഒരിക്കലും നീ.

നിയില്ലാ ലൊകം സങ്കല്‍പ്പരഹിതം
നിയില്ലാ സദസ്സുകള്‍ ചിന്തക്കതീതം .
കൂടപിറപ്പാണു നീ ഞങ്ങള്‍ക്കു
എത്ര മധുരതരം നിന്‍ സാമിപ്യം

ഒരു അരയാല്‍ കണക്കെ നിന്‍ സൌഹ്രിതം
ഞങ്ങളെ മൂടിയിരുന്നു
നിന്‍ ചില്ലയില്‍ ഞങ്ങള്‍ വിശ്രമ്മിച്ചു
നിന്‍ തണല്ലില്‍ സന്തോഷം കണ്ടെത്തി

യാതൊരു കുറവും ഇല്ലാതെ
യാതൊരു കളങ്കവും ഇല്ലാതെ
യാതൊരു പരിഭവും ഇല്ലാതെ
സ്നെഹിചു നീ ഞങ്ങളെ.

ഓര്‍മകളില്‍ വിരിയുന്നു
നിന്‍ സ്നേഹസ്മിതം
മറക്കുവാന്‍ ആകുമൊ
നിന്‍ പൊന്‍പുഛിരി.

മറക്കുവാന്‍ കഴിയുമ്മൊ നമ്മുടെ
വിക്രിതികള്‍ പിണക്കങ്ങള്‍ സംവാതങ്ങള്‍
നമ്മള്‍ പങ്കുവെച്ച ഓരൊ
സുന്ദര നിമിഷങ്ങള്‍.

ഏവിടേക്കു മറഞ്ഞു നീ
എന്‍ പൊന്‍ കിനാവെ
ഏവിടെ നീ ഒളിച്ചിരിപ്പതു
എന്നില്‍ നിന്നകന്നു ഏകനായ്

വീണ്ടും നാം കാണും
പാട്ടുകള്‍ പാടി രസിക്കും നാം
പറയാന്‍ ബാക്കി വെച്ച കധകള്‍
പരസ്പരം നാം കൈമാറും മൂകമായി.

വീണ്ടും കാണുമ്പൊള്‍ നിനക്കെകിടാനായ്
സുക്ഷിപ്പു ഞാന്‍ ഒരു സ്നേഹ മുത്തത്തെ
നിന്നേ സ്നേഹിപ്പൂ ഞാന്‍
ഇന്നല്ലെക്കാള്‍ ഇന്നു അധികം.
Related Posts Plugin for WordPress, Blogger...