അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചുറ്റു വട്ടം

നമ്മുടെ ചുറ്റു വട്ടത്തെ സംഭവങ്ങളും പ്രശ്നങ്ങളും ......!  
    

പുതു തലമുറയ്‌ക്കു തീര്‍ത്തും അപരിചിതമായ നമ്മുടെ സ്വന്തം മലയാള അക്കങ്ങള്‍             
                      
Introducing Malayalam Number System
Posted on: 25 jan 2012
അഴിക്കോട് മാഷിന് ആദരാഞ്ജലികള്‍.......
കേരള മനസ്സിനെ പ്രസംഗത്തിന്റെ പുതിയ അര്‍ത്ഥതലങ്ങളിലേക്ക്‌ കൊണ്ടുപോയ അഴിക്കോട് മാഷിനു അന്ത്യരാജ്ഞലി അര്‍പ്പിക്കുന്നു...
സുകുമാര്‍ അഴിക്കോടു മാഷ്‌  നട്ടെല്ലുള്ള പൌരുഷത്തിന്റെ പ്രതീകമാണ് . ഏതു വമ്പന്മാരെയും വാക്കിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്ന വാഗ്മി . 


Posted on: 22 Oct 2011


കവിയും ഗാനരചയിതാവുമായ മുല്ലനേഴി നീലകണ്ഠന്‍ (63) അന്തരിച്ചു. 

സ്‌നേഹമെഴുത്താണ് മുല്ലനേഴിക്ക് കവിത.മാഷിന്റെ നന്മകള്‍ ഇനി സ്വര്‍ഗ്ഗത്തിലും കാവ്യം ഉണര്ത്തട്ടെ




മരണത്തിനു തൊട്ടുമുമ്പ്‌
മുല്ലനേഴി

ഓര്‍മ്മയുടെ കാലടിപ്പാടു തിരഞ്ഞു ഞാ-
നോടുന്നു, കത്തുമീ വര്‍ത്തമാനത്തിന്റെ
നാവുകള്‍ നക്കിത്തുടയ്ക്കുന്നതിന്‍ മുമ്പ്,
നോവും കിനാവും നിലത്തിറക്കും മുമ്പ്,
വാവിട്ടു നിലവിളികളുയരുന്നതിന്‍ മുമ്പ്,
നക്ഷത്രമില്ലാത്ത രാവുദിക്കും മുമ്പ്;

അമ്പിളിയുമാമ്പലും കഥപറഞ്ഞെത്തുന്നു,
അമ്പലമുറ്റത്തരങ്ങുതകര്‍ക്കുന്നു,
ആലിന്റെ തുഞ്ചത്തണയുന്ന തോണിയി-
ലാരോമലുണ്ണി കിടന്നു ചിരിക്കുന്നു,
ആതിരകളോണങ്ങള്‍, മഞ്ഞക്കുണുക്കിട്ട
മേടപ്പുലരികള്‍, അക്കളം പാട്ടുകള്‍
ആയിരം പീലി വിരിയിച്ചു നില്ക്കുന്നു
ദൂരെ, യതിലൊരു പീലി പെറ്റുപെരുകിയോ?

കുങ്കുമച്ചെപ്പില്‍ വളപ്പൊട്ടുകള്‍, കുഞ്ഞു-
കുന്നിക്കുരുകള്‍, കലമ്പല്‍, ചിലമ്പല്‍
നാഴികകള്‍ നീളാ പ്പിണക്കവുമിണക്കവും,
നാലിറയത്തെത്തടിച്ച തൂണും, അന്തി-
നേരത്തെ നാമം ജപവും, നമസ്‌ക്കാര
മന്ത്രങ്ങളും കൊണ്ടുപോയതു മറ്റൊരു
മാന്ത്രികലോകത്തിലല്ലായിരുന്നുവോ?

പിന്നെയും സൂര്യനുദിക്കെ, യിതളുകള്‍
ഒന്നുപോയ് മറ്റൊന്നുവന്നു ചേരുന്നതും
ഒരോയിതളിലും കൗതുക പരാഗങ്ങ-
ളോമനിച്ചോമനിച്ചുമ്മ പകര്‍ന്നതും
കണ്ണുകളിലാഗ്നേയലാസ്യവുമായ് വന്ന
കന്യകയിലെന്‍മനം നീന്തിത്തുടിച്ചതും
ഭൂമിയുടെ മാറുചുരത്തുമറിവിന്റെ
പ്രേമാമൃതം നുണഞ്ഞുന്മത്തനായതും
സൂര്യനും, ചന്ദ്രനും, താരാഗണങ്ങളും
സൂക്ഷ്മപ്രപഞ്ചം വിരിയിച്ചു തന്നതും
രാവും പകലുമുറങ്ങാതതിന്‍ സത്യ-
ഭാവം തിരഞ്ഞു തിരഞ്ഞു നടന്നതും

പിന്നെയും നൂറു ചിത്രങ്ങളെന്നുള്ളിലി-
ന്നൊന്നുപോയ് മറ്റൊന്നിവണ്ണം വരികയായ്
ഒടുവിലെല്ലാം കലര്‍ന്നവ്യക്തമാകുന്നു
ചടുലമൊരു മിന്നല്‍ വന്നെന്നെപ്പുണരുന്നു.

കാക്കനാടന് ആദരാഞ്ജലികള്‍ .                19/10/2011

                               ജോര്‍ജു വര്‍ഗ്ഗീസ്‌ കാക്കനാടന്‍ അന്തരിച്ചു.മലയാള കഥാ സാഹിത്യത്തെ ലോക നിലവാരത്തിലെത്തിച്ച കലാപകാരി.മലയാള കഥാ സാഹിത്യത്തില്‍ ആധുനികതയുടെ പിതാവ്.വിശേഷണങ്ങള്‍ അനവധിയാണ്. അറുപതുകളിലും എഴുപതുകളിലും മലയാള കഥാ രംഗത്ത് കാക്കനാടന്‍ തുടങ്ങി വെച്ച വിസ്ഫോടനം നമ്മുടെ ചെറുകഥയെ ലോകനിലവാരത്തിലെത്തിച്ചു. ആധുനിക കഥകള്‍ എഴുതി എന്നത് മാത്രമല്ല കാക്കനാടന്റെ സംഭാവന.മലയാളം അന്ന് വരെ തുടര്‍ന്നു പോന്ന രീതികളില്‍ ഒരു പൊളിച്ചെഴുത്തിനു കാരണമായി ആ കഥകള്‍. മലയാള കഥാ സാഹിത്യത്തെ ഉന്നതങ്ങളിലെത്തിച്ച കാക്കനാടന് ആദരാഞ്ജലികള്‍ .


മലയാള ഗാന ശാഖയ്ക്കു ഒരു നഷ്‌ട്ടം കൂടി................................................!  August 18,2011
" മൌനത്തിന്‍ ഇടനാഴിയില്‍ "


ജോണ്‍സണ്‍ ചിട്ടപ്പെടുത്തിയ എഴുനൂറോളം ഗാനങ്ങളുടെ ലിസ്റ്റും ഗാനങ്ങളുടെ ഓഡിയോ വിഡിയോ ലിങ്കുകളും ഇവിടെ. 







കഥകളുടേയും കവിതകളൂടേയും നാട്ടു വഴികളില്‍ നിന്നും ലോഹിതദാസ് നടന്നു പൊയിട്ടു ഇന്നു (28/06/2011) രണ്ടു ആണ്ട് തികയുന്നു.






Sep 24, 2010

മലയാളത്തിന്റെ അഭിമാനം -
ഒ.എന്‍.വിക്ക്..2007ലെ.ജ്ഞനപീ0 പുരസ്കാരം







---------------------------------------------------



ഗിരീഷ് പുത്തെന്‍ചെരി

മലയാള ഗാനരചനയില്‍
മലയാളതനിമ
നിലനിര്‍ത്തിയ കവി,
ഗ്രാമീണഭംഗിയാല്‍ മലയള
ഗാനരചനയെ സംബുഷ്ടം
ആക്കിയ മഹാന്‍
ആയീരം പ്രണാമങ്ങള്‍.....
അങ്ങയ്‌ക്കു സ്വസ്ഥി



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...