അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

ഒരു ഹോസ്‌പിറ്റല്‍ കേസ്‌

ഇടവേളകള്‍ എങ്ങനെ ആനന്ദകരമാക്കാം എന്നതാണു  സുഗുണന്റേയും കൂട്ടുകാരുടേയും എപ്പോഴുമുള്ള ചിന്ത, സുഗുണന്‍ ആരാണെന്നു നിങ്ങള്‍ക്ക് അറിയേണ്ടേ , പറയാം അവന്റെ അച്ചന്‍ ഒരു പട്ടാളക്കാരനും അമ്മ ഒരു സ്‌ക്കൂള്‍ ടീച്ചറുമായിരുന്നു.വളരെ അച്ചടക്കത്തോടാണു അവര്‍ സുഗുണനെ വളര്‍ത്തിയിരുന്നതു .ഒരു പട്ടളക്കാരന്റെ അച്ചടക്കത്തിലും  അദ്ധ്യാപികയുടെ കണിശതയിലും അവന്‍ വളര്‍ന്നു വന്നു.അങ്ങനെ ആ അച്ചടക്കവുമായി കോളേജ്ജ് ഹോസ്‌റ്റലില്‍ എത്തിയ അവനെ മാറ്റിയെടുക്കാന്‍ കൂട്ടുകാര്‍ ആയ സജിക്കും രാമുവിനും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലാ. അവിടെ അവനൊരു മാത്രികാ കള്ളുകുടിയനായി വളര്‍ന്നു .

അന്ന് പതിവു പോലെ കൂട്ടുകാരെല്ലാം ഒന്നു കൂടിയിട്ടുണ്ടായിരുന്നു.രാത്രി വളരെ താമസ്സിച്ചാണു എല്ലാവരും ഹോസ്‌റ്റലില്‍ എത്തിയതു.വളരെയധികം ഓവര്‍ ആയിട്ടായിരുന്നു സുഗുണന്റെ വരവ്. അവനെ വല്ല വിധത്തിലും ഹോസ്‌റ്റല്‍ വാര്‍ഡന്റെ കണ്ണു വെട്ടിച്ചു കൂട്ടുകാരായ സജിയും രാമുവും അകത്തു കൊണ്ടു വന്നു. അപ്രതീക്ഷമായാണ്  സുഗുണന്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട്  ഹോസ്‌റ്റലില്‍ നിന്നു ഒരു ഓട്ടം വെച്ച് കൊടുത്തത്.
കുടിച്ചു പൂസായി ഇറങ്ങി ഓടിയ സുഗുണനെ തിരക്കി ചെന്ന സജിയും രാമുവും കാണുന്നത് റോഡില്‍ പാമ്പായി കിടക്കുന്ന സുഗുണനേയും അടുത്തു കൂട്ടിരിക്കുന്ന ഒരു അപരിചിതനേയും . അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അതു മറ്റൊരു കുടിയനായിരുന്നു, ഈനാപെച്ചിക്കു മരപട്ടി കൂട്ട് ."എന്താ ചേട്ടാ പറ്റിയത് "എന്നു അവര്‍ ചോദിച്ചപ്പൊള്‍ ആ സ്‌നേഹ നിധിയായ മദ്യപാനി വിങ്ങുന്ന മനസ്സോടെ പറഞ്ഞു "ഒരുത്തന്‍ പൂസായി വഴിയില്‍ കിടക്കുന്നത് കണ്ടപോള്‍ മനസ്സു വേദനിച്ചു പോയി മക്കളേ,  കൂട്ടിരിക്കാമെന്നു കരുതി. ഒറ്റയ്ക്കു ഇട്ടിട്ട് പോകാന്‍ മനസ്സു വരുന്നില്ലാ"  .

തുടര്‍ന്നു ചേട്ടന്‍ വാചാലനായി " ഒരു മദ്യപാനിക്കു എന്തെങ്കിലും സംഭവിച്ചാല്‍ ഇവിടെ പ്രതികരിക്കാന്‍ ഒരു സംഘടനയുണ്ടോ?,അവരുടെ കുടുബത്തെ സംരക്ഷിക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ എന്തു കൊണ്ടു തയാറാകുന്നില്ലാ ? , അവരുടെ കഷ്ട്ടപാടുകള്‍ സമൂഹം കണ്ടില്ലെന്നു നടിക്കുന്നത് എന്തു കൊണ്ടാണു? " , ചേട്ടന്‍ അവേശഭരിതനായി വിളിച്ചു കൂവി കൊണ്ടിരുന്നു .

ഈ ചേട്ടന്‍ ഷാപ്പില്‍ നിന്നു വരുന്ന വഴിയില്‍ ഒരുവര്‍ഗ്ഗ സ്‌നേഹം കാണിച്ചതായിരിക്കാം . ഈ കുടിയന്മാരുടെ ഒരു സ്നേഹമ്മേ ,ഇനി ഈ ചേട്ടനു ആരു കൂട്ടിരിക്കും അവോ ,  മനസ്സു കോണ്ടു ആ ചേട്ടനു നന്ദി പറഞ്ഞു കൊണ്ട് സുഗുണനെ ബൈക്കിന്റെ നടുക്കിരുത്തി , രാമു വണ്ടി വിടാന്‍ തുടങ്ങി.

ഏറ്റവും പുറകിലിരുന്ന സജി അലറി " വിടെടാ വണ്ടി  ഹോസ്‌റ്റലിലേക്കു " പക്ഷേ വണ്ടിയോടിച്ച രാമു കേട്ടതു  " വിടെടാ വണ്ടി  ഹോസ്‌പ്പിറ്റലേക്ക്" എന്നാണു . ഇതു കേട്ടതും  നടുക്കു പൂസായി ഇരിക്കുന്ന സുഗുണനു എന്തോ പറ്റിയെന്നു വിചാരിച്ചു രാമു വണ്ടി നേരെ അടുത്തുള്ള ആശുപത്രിയിലേക്കു വിട്ടു .


ബോധം കെട്ട് ഉറങ്ങുന്ന് സുഗുണനെ സ്‌ട്രച്ചറിലേക്കു തട്ടുന്നതു കണ്ട്  ഞെട്ടിയ സജി ചോദിച്ചു "എടാ ഹോസ്റ്റ്ലിലെന്നാടാ ഒരു സ്‌പിരിറ്റിന്റെ മണം " .അപ്പൊള്‍ രാമു പറഞ്ഞു " ഇത് ഹോസ്റ്റലല്ലാ ഹോസ്‌പിറ്റലാ  വേഗം അത്യാഹിതാ വിഭാഗത്തിലേക്കു പോകാം ".അരിശം കയറിയ സജി ചോദിച്ചു " ശെടാ ആരാടാ നിന്നോട് പറഞ്ഞത്  ഇവിടേയ്‌ക്കു വരാന്‍ വാ നമുക്കു തിരിച്ചു പോകാം " . അപൊളാണു രാമുവിനു അമളി പറ്റിയത് മനസ്സിലായത് .

അപ്പോഴേക്കും സുഗുണനേയും വഹിച്ചു കൊണ്ടുള്ള സ്‌ട്രച്ചര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു, കാത്തിരുന്നു കിട്ടിയ ഇരയ്‌ക്കു ചുറ്റും ഹിംസജന്തുക്കള്‍ കൂട്ടം കൂടുന്നതു പോലെ ആ സ്വകാര്യ ആശുപത്രിയിലേ ഡാക്ട്ടറുമാര്‍ കഴുകന്‍ കണ്ണുകളുമായി അവനു ചുറ്റും കൂടി.സജിയും രാമുവും കൂടെ വല്ല വിധത്തിലും അവനെ അവരുടെ കൈയ്യില്‍ നിന്നു രക്ഷപ്പെടുത്തിയെടുത്തു.

ഇതിനിടയ്‌ക്കു സംഭവത്തിനു ഒരു പബ്‌ളിസിറ്റി കിട്ടട്ടേയെന്നു വിചാരിച്ചു രാമു സുഗുണനു എന്തോ അപകടം പറ്റിയെന്നു ഹോസ്‌റ്റലില്‍ വിളിച്ചു പറഞ്ഞിരുന്നു  . വിവരമറിഞ്ഞു ഹോസ്‌റ്റലു ഇളകി, പലര്‍ പല കഥകളും ഉണ്ടാക്കി രംഗത്തിറങ്ങി. സുഗുണനെ യക്ഷി പിടിച്ചെന്നോ ആക്‌സിടന്റു പറ്റിയെന്നോ , അരോടൊ ഉടക്കാന്‍ ചെന്ന് അടികൊണ്ടെന്നോ ഒരോരുത്തരും മനോധര്‍മ്മം അനുസരിച്ചു ഒരോ കഥകളുമായി ഇറങ്ങി.

ഹോസ്‌പിറ്റലില്‍ നിന്നു ബോധം വന്നു ഇറങ്ങാന്‍ തുടങ്ങിയ സുഗുണന്‍ കാണുന്നതു ഹോസ്‌റ്റലു മുഴുവനും ഹോസ്‌പിറ്റലിന്റെ മുമ്പില്‍ . അപ്പോഴേക്കും എതോ വിദ്വാന്‍ സുഗുണന്റേ വീട്ടില്‍ അറിയിച്ചു മകനു എന്തോ അപകടം പറ്റിയെന്നു. താമസിക്കാതെ തന്നെ പൂസു മാറി തുടങ്ങിയ സുഗുണന്റെ മോബൈലില്‍ അവന്റെ സ്‌നേഹനിധിയായ പിതാവിന്റെ വിളിയും . ബോധം വന്നു തുടങ്ങിയ സുഗുണനു ബോധം പോകാന്‍ അധികം താമസമുണ്ടായില്ലാ. ബോധം പോയ സുഗുണനെ എല്ലാരും കൂടി വീണ്ടും ഹോസ്‌പിറ്റലിലേക്കു മാറ്റി.

NB :പിന്നീട് അറിയാന്‍ ഇടയായത് വീട്ടില്‍ ചെന്ന സുഗുണനെ കൊണ്ടു ഇനി മേലാല്‍ കുടിക്കില്ലായെന്നു വീട്ടുകാര്‍ സത്യം ചെയ്യിപ്പിച്ചിട്ടു സ്വാമിയാക്കി ശബരി മലയ്ക്കു അയച്ചു എന്നതാണു. ഇവന്‍ സന്നിധാനത്തില്‍ ചെന്നാല്‍ സന്നിധാനത്തിന്റെ ഗതി എന്തായി തീരും  എന്റെ ശ്രീ അയ്യപ്പാ..

9 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍12:08 PM IST

    ഒരു കലക്കന്‍ ത്രെഡ്ഡുണ്ടായിട്ട് ഒരൊഴൊക്കിലങ്ങ് പറഞ്ഞ് തീര്‍ത്തു കളഞ്ഞല്ലോ? നല്ല മസാല കൂട്ടി എരിവും പുളിയുമൊക്കെച്ചേര്‍ത്ത് ഒന്ന് നന്നാക്കി നോക്കൂ, അസ്സലാവും തീര്‍ച്ച. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  2. എന്നിട്ട് അവന്‍ സന്നിധാനത്തില്‍ ബ്രാണ്ടി കട തുറന്നോ

    മറുപടിഇല്ലാതാക്കൂ
  3. കള്ളുകുടിയന്മാരുടെ കഷ്ടപ്പാടുകള്‍.. :)

    മറുപടിഇല്ലാതാക്കൂ
  4. @പഞ്ചാരകുട്ടന്‍-malarvadiclub-- അവന്‍ അവിടെ ചെന്നപ്പോള്‍ സ്വാമി എഴുന്നേറ്റെന്നാ അവന്‍ പറയുന്നേ...

    മറുപടിഇല്ലാതാക്കൂ
  5. ചീരാമുളക് --തീര്‍ച്ചയായും , അഭിപ്രായത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  6. പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതിന്റ്റെ തനിമ നഷ്ടപെടാതെ ഉയര്‍ത്തി കാണിച്ച ലേഖകന് എന്റെ നമോവാകം. മാനുഷിക മൂല്യങ്ങളുടെ ഉല്‍കൃഷ്ടത ഉയര്‍ത്തി കാണിക്കുന്ന ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  7. മേഘമല്‍ഹാര്‍(സുധീര്‍) : നന്ദി, നിങ്ങളുടെയൊക്കെ പ്രോത്‌സഹനം ഉണ്ടെങ്കില്‍ ഇനിയും എഴുതും .

    മറുപടിഇല്ലാതാക്കൂ
  8. @ സരവണ വേല്‍ : തീര്‍ച്ചയായും ഇനിയും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതിന്റ്റെ തനിമ നഷ്ടപെടാതെ ഉയര്‍ത്തി കാണിക്കാം .. ഇനിയും പ്രതീക്ഷിക്കാം...പക്ഷേ ഞെട്ടരുതു

    മറുപടിഇല്ലാതാക്കൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...