ആ പ്രാവശ്യത്തെ സ്റ്റടി ടൂറു ഒരോ
കമ്പ്യൂട്ടര്‍ വിദ്യര്‍ത്ഥികളുടേയും സ്വപ്‌ന ഭൂമിയായ ബാംഗ്ളൂര്‍ എന്ന നഗരത്തിലേക്കാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ മനസ്സിലൊരു ആനന്ദം അറിയാതെ ഉടലെടുത്തു. ആ സ്വപ്‌ന ഭൂമി ലക്ഷ്യമാക്കി ഞങ്ങളുടെ ശകടം പതുക്കെ നീങ്ങി തുടങ്ങി.വിനോദയാത്രക്കു പുറപ്പെടുമ്പോള്‍ എല്ലാവരും വളരെയേറെ അവേശര ഭരിതരായിരുന്നു, വിനോദയത്ര ശരിക്കും ഒരു ആഘോഷമാക്കി തീര്‍ക്കണമെന്ന ദ്രിഡപ്രതിഞ്ഞയെടുത്താണു പലരും വന്നിരിക്കുന്നതു.ബസ്സില്‍ കയറിയ പാടെ തന്നെ പുറകിലെ ബാറിന്റെ ഉത്ഘാടനം പാമ്പ് രതിഷിന്റെ മഹനീയ സാനിധ്യത്തില്‍ നടത്തി കഴിഞ്ഞിരുന്നു, തടിയന്‍ മൂസ മുതല്‍ കാറ്റടിച്ചാല്‍ പറക്കുന്ന കുഞ്ഞു പ്രേമ്മന്‍ വരെ അതില്‍ അവരുടെതായ പങ്ക് രേഖപ്പെടുത്തികഴിഞ്ഞിരുന്നു.മരംകോച്ചുന്ന തണുപ്പുള്ള ഒരു രാത്രിയിലാണു ഞങ്ങള്‍ ബാഗ്ളൂറിലെത്തിയതു , നഗരത്തിലെ ഒരു മുന്തിയ ഹോട്ടലില്‍ തന്നെ ഞങ്ങള്‍ക്കു മുറികള്‍ റെഡിയായിട്ടുണ്ടായിരുന്നു, എല്ലാവരും യാത്ര ക്ഷീണം കാരണം വന്നപാടെ തന്നെ ഉറങ്ങാനുള്ള തയാറെടുപ്പിലാണ്.അപ്പൊളാണു കുഞ്ഞു പ്രേമ്മനു ഒരു മോഹം ഈ രാത്രി വെറുതെ ഉറങ്ങി കളഞ്ഞാല്‍ മാത്രം മതിയോ ചുമ്മാ കുറച്ചു നേരം ചുറ്റിയടിച്ചാലോ എന്നു തീരുമാനിച്ചു ഞങ്ങള്‍ കുറേ പേര്‍ റൊഡിലൂടെ നടക്കനാരംഭിച്ചു.
സമയം വളരേയേറെയായി വഴിയിലാണെങ്കില്‍ ഒറ്റ മനുഷ്യ ജീവികളേയും കാണാനില്ലാ ഞങ്ങള്‍ ആറേഴു പേരുണ്ടേങ്കിലും ചെറിയയൊരു ഭയം എല്ലാരുടേയും മുഖത്തു നിഴലിടുന്നുണ്ടായിരുന്നു. എവിടെ നിന്നെക്കെയോ അലഞ്ഞു തിര്ഞ്ഞു നടക്കുന്ന നായ്ക്കളുടെ ഒരിയിടല്‍ ശ്ബ്ദങ്ങള്‍ ഒരു അപശകുനപോലെ അന്തരിക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.പിന്നില്‍ വന്നു വീഴുന്ന കരിയിലകളുടെ ശബ്ദം പോലും പേടിപ്പെടുത്തുന്നതായിരുന്നു. ഇതൊന്നും പുറത്തുകാണിക്കാതെ അകാശ്മോന്‍ തന്റെ പതിവു വളിപ്പു തമാശയുമായി എല്ലാരേയും ഒന്നു ചിരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..
പെട്ടന്നാണു ഞങ്ങളതു കണ്ടതു വെള്ള സാരി ഉടുത്തൊരു സ്ത്രി ഞങ്ങളുടെ മുമ്പിലൂടെ പോകുന്നു.ഈ നട്ടപാതിരക്കു നടുറോഡില്‍ ഒരു സ്‌ത്രിയോ ? ഇതു എങ്ങനെ ഞങ്ങളുടെ മുമ്പില്‍ വന്നു? ഉത്തരമറിയാതെ ഞങ്ങള്‍ കുഴങ്ങി. എല്ലാവരും ഒന്നു ഞെട്ടി ബാലരമയിലേയും കളിക്കുടുക്കയിലേയും കഥകളിലൊക്കെ കാണുന്നതു പോലെ ഇനി കൂട്ടം തെറ്റി നടക്കുന്ന യക്ഷിയൊ മറ്റൊ ആണൊ ഇതു, കൂട്ടത്തിലെ ചെറിയവനായ കുഞ്ഞുട്ടന്‍ പേടി കാരണം സംസാരിക്കന്‍ പോലുമാകാതെ അവിടെ ഇരുന്നു വിറയ്ക്കാന്‍ തുടങ്ങി. കുഞ്ഞുട്ടന്റെ പേടി കണ്ട് വീരനും ധീരനുമെന്നു സ്വയം വിശേഷിപ്പിക്കുന്ന സരോജ്കുമാര്‍ പറഞ്ഞു " ചേയ് നിനക്കു നാണമ്മിലേ കുഞ്ഞുട്ട ഇങ്ങനെ കിടന്നു പേടിക്കാന്‍".എന്തും വരട്ടെയെന്നു വിചാരിച്ചു രണ്ടും കല്‍പ്പിച്ചു ധൈര്യശാലിയായ സരോജ്കുമാര്‍ ഉറക്കെചോദിച്ചു " ആരാണതു" , ശബ്ദം കേട്ടു ആ സ്ത്രീ രൂപം തിരിഞ്ഞു നിന്നു അപ്രതീക്ഷിതമായി ഞങ്ങളുടെ നേരെ നീങ്ങി. പെട്ടെന്നു ബ്രേക്കില്ലാതെ വരുന്ന പാണ്ടി ലോറിയുടെ മുമ്പില്‍ ചെന്നു പെട്ട ഞൊണ്ടിയുടെ അവസ്‌ഥയിലായി എല്ലാവരും. നിമിഷ നേരം കൊണ്ടു കൂട്ടത്തിലെ എറ്റവും ധൈര്യശാലിയായ സരോജ്കുമാര്‍ രണ്ടും കല്‍പ്പിച്ചു ഒരോട്ടവെചുകൊടുത്തു പിന്നെ ആരും ഒന്നും അലോചിച്ചില്ല എന്താ സംഭവിക്കുന്നതെന്നറിയതെ ഞങ്ങളെലാവരും പല വഴിയിലൂടേ ഹോട്ടല്‍ ലക്ഷ്യമാക്കി കുതിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ ഞങ്ങളെക്കാള്‍ വേഗത്തില്‍ ആ സ്ത്രിരൂപവും .കൈയ്യില്‍ കിട്ടിയ ഇര വഴുതി പോയ സിംഹി കണക്കെ അവള്‍ ഞങ്ങളുടെ പിറകെ പാഞ്ഞടുത്തു വല്ലവിതത്തിലും റൂമിലെത്തിയപ്പൊളാണൂ കൂട്ടത്തിലെ ചെറിയവനായ കുഞ്ഞുട്ടനേക്കാണാനില്ലായെന്ന സത്യം മനസ്സിലാക്കിയതു , ഇനി അവനെങ്ങാനും ആ യക്ഷിയുടെ കൈയ്യിലകപ്പെട്ടുകാണുമൊ? ആ കുഞ്ഞിളം മേനിയില്‍ ഇപ്പോള്‍ യക്ഷി താണ്ഡവമാടുകയായിരിക്കുമോ? സരോജ്‌കുമാറിനു ഒരു സംശയം.ഇങ്ങനെ പല ഉത്തരമില്ലാത്ത സംശയങ്ങളും മനസ്സിലിട്ടു തത്തികളിച്ചു കൊണ്ട് എല്ലാവരും ഭയന്നിരുന്നപ്പൊള്‍ അതാ കാണാതെ പോയ കുഞ്ഞാടിനെ പോലെ കുഞ്ഞുട്ടന്‍ ഓടികിതച്ചു കൊണ്ടു വരുന്നു , വന്നപാടെ ഒരു ചീവിടിനെ പോലെ അവനലറി കൊണ്ടു പറഞ്ഞു "എടാ അതു പിശാചും മണ്ണാകട്ടയുമൊന്നും അല്ലാ, അയ്യാടാ സാധനം അതൊരു തെയ്യാരോ അണെടാ കസ്‌റ്റമേഴ്‌സ്സിനെ തിരക്കി ഇറങ്ങിയതാണളിയാ ഭാഗ്യം കൊണ്ടു ഏറ്റവും പിറകിലോടിയിരുന്ന ഞാന്‍ ആ സാധനത്തിന്റെ കൈയ്യില്‍പ്പെടാതെ ഊരിപോന്നെടാ" ഇതു പറയുബോള്‍ അവന്‍ വിറയല്‍ പനി പിടിച്ചതു പോലെ കിടന്നു വിറയ്ക്കുന്നുണ്ടായിരുന്നു. അവന്‍ ഇതു വരെ കാത്തു സുക്ഷിച്ച ചാരിത്രം ചോരാതെ കാത്തതിനു സകല ദൈവങ്ങളോടും മനസ്സില്‍ നന്ദി പറഞ്ഞു ഇനിയെങ്ങാനും ചോര്‍ന്നു കാണുമോ..സരോജ്കുമാറിലെ സംശയരോഗിക്കു ത്രിപ്‌തിയായില്ല.എന്തായാലും യക്ഷിയുമായുള്ള ഓട്ട മത്സരത്തിനു ശേഷം എല്ലാവന്മാരുടേയും രാത്രിയിലുള്ള അപഥസഞ്ചാരങ്ങള്‍ കുറഞ്ഞു.. പിന്നിടു രാത്രിയില്‍ റോഡിലൂടെ നടക്കുബോള്‍ ഞങ്ങളെ പേടിപ്പിച്ച ആ യക്ഷിയെ തിരക്കി കണ്ണുകള്‍ ചുറ്റിലുമൊന്നു പരതിയിട്ടു അറിയാതെ മനസ്സില്‍ ചോദിക്കും ഒരു പക്ഷേ കുഞ്ഞുട്ടന്‍ പറഞ്ഞതു കളവണെങ്കിലൊ?.

ബാംഗ്ലൂര്‍ വന്നാല്‍ അടങ്ങി ഒതുങ്ങി നടന്നോണം !! കന്നഡ പോലീസിന്റെ ഇടിക്കു ഒരു സുഖവും കാണില്ല !!
മറുപടിഇല്ലാതാക്കൂ