അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010

പാദസ്പര്‍ഷം

കരിയിലകള്‍ ചിതറിയ പാതയിലൂടെ
നീങ്ങും എന്നുടെ പാദസ്പര്‍ശം
ഒരു നാദമായി ഉയര്‍ന്നു വരവേ.

എകാന്ത പാഥികന്‍ എന്നുടെ
പാദങ്ങള്‍ നീങ്ങുന്നു ചവിട്ടി മെതിച്ചു
കാല്‍ കീഴില്‍ വരുന്ന എന്തിനേയും.

കരിയിലകള്‍ ചിതറി വീഴും  ഈ പാതയോരത്തില്‍
ശരവേഗത്തില്‍ പായും പാദത്തിന്‍
പ്രഹരത്താല്‍ ഞെരിഞ്ഞമരുന്നു അവയില്‍ പലതും

പഴയവ മാറി പുതിയവ വന്നു
കരിയിലകള്‍ പിന്നേയും ചിതറി വീണു
ഞാനൊരു പാവമാം പാഥികന്‍

ഈ പാദസ്‌പര്‍ശം നിലച്ചു പൊയാലും
ചവിട്ടി മെതിച്ചരയാന്‍ വേണ്ടീ ഇനിയും
കരിയിലകള്‍ വീഴും ഈ പാതയരികില്‍

എന്നുടെ പാദമല്ലെങ്കില്‍ മറ്റൊരു പാദം
ചവിട്ടി ഞെരുക്കും നിങ്ങളെ എന്നു ചൊല്ലാന്‍
കൊതിച്ചു എന്നുള്ളം മൌനമായി.


Related Posts Plugin for WordPress, Blogger...