കൂകി പായുന്ന തീവണ്ടികളുടെ ശബ്ദം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു. സമയം അര്‍ദ്ധരാത്രിയോടു അടുക്കുന്തോറും സ്റ്റേഷനിലെ തിരക്കു കുറഞ്ഞു വന്നു കൊണ്ടിരിക്കുന്നു. അവര്‍ ഒരു പത്തിരുപതു പേരുണ്ടായിരുന്നു എവിടുന്നോ വന്ന വീട്ടുകാരുടെ കണ്ണുവെട്ടിച്ചു കറങ്ങാനായി ഇറങ്ങി തിരിച്ച കുറെ തലതെറിച്ച പിള്ളാര് . നാട്ടില്‍ നിന്നു അധികം ദൂരെ പോകാത്ത രാമു മുതല്‍ ഊരു തെണ്ടിയായ രാജപ്പന് വരെയുള്ളവരുടെ ഒരു സംഘമായിരുന്നു അവരുടേതു.അവരെ അവിടെ ആര്‍ക്കും അറിയില്ലാ അതുകൊണ്ടു തന്നെ തീവണ്ടിയില്‍ നിന്നു അവര്‍ ഇറങ്ങുമ്പോള്‍ സ്വീകരിപ്പാന്‍ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ലാ.അവര്‍ ആ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സമയം വളരെ വൈകിയിരുന്നു . ഉറക്കം അവരുടെ ഓരോരുത്തരുടേയും കണ്പീലികളില് ഊഞ്ഞാലു കെട്ടി ആടാന്‍ തുടങ്ങിയിരുന്നു.അന്നത്തേ രാത്രിക്കു പതിവിലേറേ തണുപ്പു കൂടുതലുള്ളതു പോലെ അവര്‍ക്കു തോന്നി.തണുപ്പു അവരുടെ ശരീരങ്ങളെ കൂര്‍ത്ത മുള്ളുകൊണ്ടു കയറുന്നതു പോലെ കീറി നോവിച്ചു കൊണ്ടിരുന്നു.ആ കടുത്ത തണുപ്പില്‍ നിന്നും കണ്ണുകളേ ശല്യപ്പെടുത്തി കൊണ്ടിരിക്കുന്ന നിദ്രയില്‍ നിന്നും രക്ഷപ്പെടാനായി ഒരു സ്ഥലം അവര്‍ അവിടെ തിരഞ്ഞു . അവിടെ നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകള്‍ അരേയോ കത്തിരിക്കുന്നതു പോലെ അനാഥമായി കിടക്കുന്നതു അവരുടെ ശ്രേദ്ധയില്‍ പെട്ടു .പിന്നെ ഒട്ടും തന്നേ അമാന്തിച്ചില്ല, അവരുടെ പരാക്രമം ബെഞ്ചിനോടായി.സ്റ്റേഷനിലെ ബെഞ്ചില്‍ കയറി കിടന്നപ്പോളേക്കും അവിടുത്തെ സമാധാന അന്തരീക്ഷത്തെ അവര്‍ ഭംഗപ്പെടുത്തുമൊയെന്നു ഭയന്നു റെയില്‍വേ പോലിസ്സു അവരെ പൊക്കി. തലചായിക്കാന്‍ ഇടമ്മില്ലാതെ വലഞ്ഞ അവരുടെ ചുണ്ടുകളില്‍ " പാമ്പുകള്‍ക്കു മാളമുണ്ടു പറവകള്‍ക്കു ആകാശമുണ്ടു മനുഷ്യ പുത്രനു തല ചായിപ്പാന്‍ മണ്ണില്‍ ഇടമ്മില്ലാ " എന്ന ആ പഴയ ഗാനത്തിന്റെ ഈരടികള്‍ അപ്പൊള്‍ തത്തി കളിച്ചു കൊണ്ടിരുന്നു.
ഇനി എവിടെ കിടന്നൊന്നു നേരം വെളുപ്പിക്കും ചുറ്റും കണ്ണു ഓടിച്ചപ്പോള്‍ ഒരു കൂട്ടം ഊരു തെണ്ടികള് അവിടെ കടത്തിണ്ണയില്‍ കിടന്നു ഉറങ്ങുന്നു. അവരുടെ ഇടയില്‍ ധാരാളം സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ടു, തത്ക്കാലം അതു മതി കിടക്കാന്‍ എന്നു രാമു തീരുമാനിച്ചപ്പൊള്‍ മറ്റു ചിലര്‍ക്കു അതു ഇഷ്ട്ടമായില്ലാ.മാന്യതയുടെ മുടുപടം അണിഞ്ഞിരുന്ന അവര്‍ അവനേ കളിയാക്കാന്‍ തുടങ്ങി.ഒടുക്കത്തെ അഭിമാന ബോധം അവരെ അതില്‍ നിന്നു പിന്തിരിപ്പിച്ചു .എന്തും വരട്ടെയെന്നു വിചാരിച്ചു രാമു ആ യാചകരില്‍ ഒരുവനായി അവിടെ കിടന്നു, അവരേ കണ്ടവര്‍ ഒരമ്മ പെറ്റവര് ആണൊ എന്നു സംശയിക്കുമാറു ആര്‍ക്കും തിരിച്ചറിയാനാകാത്ത വിധം അവന് അവരില്‍ ഒരാളായി താത്മ്യം പ്രാപിച്ചു കഴിഞ്ഞിരുന്നു.രാമുവിന്റെ ഉയര്‍ന്നു വന്ന കൂര്‍ക്കം വലികളും അവന്റെ സുഖനിദ്രയും കണ്ടു നിന്ന അഭിനയ രാവണന്മാര്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനിടയില്‍ കൂട്ടത്തിലെ മുതിര്‍ന്ന ആളായ രാജപ്പന് പോയി ഒരു ലോഡ്ജ്ജു തരപ്പെടുത്തിയിരുന്നു. ആ നട്ടപാതിര ഒരു മണി സമയം എല്ലാം കൂടെ കെട്ടും പൊക്കണവുമൊക്കെ എടുത്തു അങ്ങോട്ടേക്കു നീങ്ങി. അതി പുരാതനാമായ ഒരു ലോഡ്ജ്ജ്. അവര്‍ അവിടെ ചെന്നപ്പോള്‍ വയസായ ഒരു മനുഷ്യന് പുറത്തേക്കു വന്നു പഴയ ഒരു യക്ഷി കഥയിലെ മന്ത്രവാദിയേ പോലെയുണ്ടു അയാളെ കണ്ടാല്‍ , അവര്‍ക്കു താമസ്സിക്കാനുള്ള മുറിയുടെ താക്കോല്‍ വിറയ്ക്കുന്ന കൈയ്യോടു കൂടി അയാള്‍ അവരുടെ നേരെ നീട്ടി . ആ പഴയ കെട്ടിടത്തിലെ ഒഴിഞ്ഞ് ഒരു മുറി അവര്‍ക്കു കാട്ടി തന്നിട്ടു അയാള്‍ പോയി . ആ മുറിയ്ക്കകത്തു കയറിയതും മുട്ടനൊരു എലി അതില്‍ നിന്നു എടുത്തു ചാടിയതും ഒരുമ്മിച്ചായിരുന്നു , രാമുവിന്റെ വലിയ വായിലുള്ള നിലവിളിയും ആ എലിയുടെ ചാട്ടത്തിനോടൊപ്പം അവിടെ മുഴങ്ങി കേട്ടു . മുറിയ്ക്കകത്തു കയറിയ അവര്‍ കണ്ടതു ആകെ അലങ്കോലമായി കിടക്കുന്ന ഒരു സ്ഥലമാണു . വേറെ ഗതിയില്ലാത്തതു കൊണ്ടും ഉറക്കം അവരേ കിഴ്പ്പെടുത്തിയിരുന്നതു കൊണ്ടും അവര്‍ അവിടെ തന്നെ കിടക്കാന്‍ തീരുമാനിച്ചു . കട്ട അടുക്കി വെച്ചിരിക്കുന്നതു പോലെ ആ പത്തിരുപതു പേര് ആ മുറിയില്‍ കിടന്നു. യാത്രക്ഷീണം കാരണം അവര്‍ വളരേ വേഗം ഉറങ്ങി. നേരം പുലര്‍ന്നു , എല്ലാവരും തങ്ങളുടെ പ്രാഥമികക്രിത്ത്യങ്ങളൊക്കെ ചെയ്തു അടുത്തു തന്നേയുള്ള ഒരു ബീച്ചിലേക്കു കറങ്ങാന്‍ പോകാനായി തയാറെടുത്തു. എന്നാല്‍ ഉറക്കക്ഷീണം കാരണം കുറെ നേരം കൂടെ കിടക്കണമെന്നു പറഞ്ഞു രാമു പോകാന്‍ തയാറാകാതെ ഒറ്റയാനേ പോലെ അവിടെ നിന്നു. ധാരാളം മദാമ്മമാരും സായിപ്പുമാരും വരുന്ന സ്ഥലമാണതു അതു എന്നു രാജപ്പന് പറയുന്നതു കേട്ടപ്പോള്‍ രാമുവിനു അതു വരെ ഇല്ലാതിരുന്ന് ഒരു ഉത്സാഹവും പ്രസരിപ്പും ഒക്കെ എവിടെ നിന്നോ വന്നു.എല്ലാവരേക്കള്‍ ഉത്സാഹം പിന്നെ അവനായി, അവന് എല്ലാവരെയും അവിടേയ്ക്കു കൊണ്ടു പോകാനുള്ള കര്‍ത്ത്യവ്യം സ്വയ്യം എറ്റെടുത്തു കൊണ്ടു അവന് അവിടേയ്ക്കു പോകാനായി എല്ലാവരേയും ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഒത്താല്‍ മദാമ്മമാരോടു ഒത്തു നിന്നു രണ്ടു ഫോട്ടൊ എടുക്കണമെന്നു അവന് തീരുമാനിച്ചു. അതിനേക്കുറിച്ചു ഓര്‍ത്തു അവന് രോമാഞ്ച കഞ്ചുകനായി. അവന്റെ അവേശം കണ്ടു രായപ്പന് പറഞ്ഞു "എടാ രാമു നീ ഇങ്ങനെ കിടന്നു ആക്രാന്തം കാട്ടിയാല്‍ നാട്ടുകാരുടെ തല്ലു നിനക്കു മാത്രമല്ല ഞങ്ങള്‍ക്കും കൂടി കിട്ടും ". രായപ്പന്റെ ഉപദേശത്തിനൊന്നും രാമുവിന്റെ അവേശത്തെ തണുപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബിച്ചിലെത്തിയ രാമു ഒന്നു രണ്ടു മദാമ്മമാരെ വലയിലാക്കി അവരോടൊപ്പം ഫോട്ടൊയൊക്കെ എടുത്തു വിലസുന്നതു അസൂയ കലര്‍ന്ന കണ്ണുകളുമായി കൂട്ടുകാരന് രജപ്പന് നോക്കിയിരുന്നു." ലവന് പുലിയാണലോ "എന്നവന് മനസ്സിലോര്‍ത്തു.രാമു അങ്ങനെ ആ ബീച്ചില്‍ കൂടി കണ്ട മദാമ്മമാരയും നോക്കി വെള്ളമിറക്കി അലഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ ദൂരേ നിന്നു ഒരാള്‍ അവനേ സസൂക്ഷ്മ്മം വീക്ഷിക്കുന്നുണ്ടായിരുന്നു.അതു മറ്റാരുമല്ലായിരുന്നു രാമുവിന്റെ അയല്‍വാസിയായ പരമു ചേട്ടനായിരുന്നു.നാട്ടില്‍ പരദൂക്ഷണം പരമു എന്നാണു പുള്ളി അറിയപ്പെടുന്നതു. പരമു ചേട്ടനു പോലിസിലാണു പണി. എന്നാല്‍ ചേട്ടന് അവനിട്ടു കൊടുത്ത പണി ഒരു ഒന്നൊന്നര പണിയായിരുന്നു. അവന്റെ കാലക്കേടു കൊണ്ടു പരമു ചേട്ടന്റെ അന്നത്തെ ഡ്യൂട്ടി രമു വിത്തു കാളയെ പോലെ ഉഴുതുമറിച്ചു കൊണ്ടിരുന്ന ആ ബീച്ചിലായിരുന്നു.ചേട്ടനേ കണ്ടപ്പോള്‍ അവന് അവിടുന്നു മുങ്ങി വേറെ ഒരിടത്തു പൊങ്ങി. എങ്കിലും ഇനിയെങ്ങാനും ചേട്ടന് തന്നേ കണ്ടു കാണുമോ? എന്നുള്ള ചിന്ത അവനേ ഭരിച്ചു കൊണ്ടിരുന്നു.അടുത്തിരുന്ന സുന്ദരിയായ മദാമ്മയുടെ മുഖം ഓര്‍ത്തപ്പോള്‍ മാത്രമാണു അവനൊരു സമാധാനം വന്നതു.എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ കൈയ്യിലിരുന്ന കാശുമായി അവള് കടന്നു കളഞ്ഞിരുന്നു.അപ്പൊഴേക്കും കൂട്ടുകാരന്റെ ചേട്ടന്റെ കല്യണത്തിനെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ രാമുവിന്റെ തനിഗുണം അവന്റെ വീട്ടിലേക്കു പരമു ചേട്ടന് ഒന്നും മിസ്സാകാതെ പൊടിപ്പും തൊങ്ങലും ചേര്‍ത്തു അറിയിച്ചു കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ വന്നു വീട്ടില്‍ നിന്നു ഒരു കോള്‍ രാമുവിന്റെ ഫോണിലേക്കു , പിന്നിടു അവിടെ കാണുന്നതു രാമുവിന്റെ മരണ വെപ്രാളമാണു.അതു വരെ വായിനോക്കി നടന്നവന് അവിടെ കിടന്നു പേടിക്കുന്നതു കണ്ടപ്പോള്‍ കൂട്ടുകാരന് രാജപ്പന് മനസ്സിലോര്‍ത്തു " ഇവന് പുലിയല്ല എലിയാണു എലി". ഒടുവില്‍ രാമുവിനു കൈയ്യിലിരുന്ന കാശു പോയതു മാത്രമല്ലാ നാട്ടില്‍ പുതിയ പേരും വീണു " സായിപ്പ് രാമു" .