പണ്ട് എവിടോ വായിച്ചു മറന്ന ഒരു കഥ ഞാന്‍ നിങ്ങളുമായി പങ്കുവെയ്‌ക്കുവാന്‍ ആഗ്രഹിക്കുന്നു.
ബസ്സില്‍ അന്നു നല്ല തിരക്കയിരുന്നു.വിദ്യാര്‍ത്ഥികളും ജോലിക്കാരും അടക്കം സ്‌തിര യാത്രക്കരായിരുന്നു അധികവും ജനാലയക്കരികിലിരുന്നതു എതാണ്ടു മുപ്പതു വയസു തോന്നിക്കുന്ന ഒരു യുവാവായിരുന്നു, തൊട്ടടുത്തായി അയാളുടെ വ്രിദ്ധനായ പിതാവുമായിരുന്നു പുറമ്മെയുള്ള കാഴ്ച്ചകള്‍ മത്തുപിടിപ്പിക്കുന്ന പൊലെ ആയിരുന്നു ആ യുവാവിന്റെ പെരുമാറ്റം ..ചില കാഴ്ച്ചകള്‍ കാണുമ്പോള്‍ കൊച്ചു കുട്ടികളേ പ്പോലെ വലിയ സന്തോഷത്തൊടു കൂടി പിതാവിന്റെ കൈകളില്‍ പിടിച്ചു കുലുക്കുകയും ചാടി എഴുന്നേല്‍ക്കുകയും ചെയ്തു കൊണ്ടിരുന്നു .മറ്റു യാത്രക്കാര്‍ക്കു വല്ലാത്ത അസ്വസ്തത തോന്നി.കുറച്ചു കഴിഞ്ഞപ്പോള്‍ മഴ ആരംഭിച്ചു.
എല്ലാവരും ഷട്ടറുകള്‍ താഴ്ത്തി അപ്പോഴും ചെറുപ്പക്കാരന്‍ മഴ പെയ്യുന്നതു നൊക്കി കൊണ്ടു ഇരുപ്പായിരുന്നു.അവരുടെ പുറകു വശത്തു ഇരുന്നിരുന്നതു നവ ദമ്പതികളായിരുന്നു.
സാരിയിലും മുഖത്തുമൊക്കെ വെള്ളം വീണു തുടങ്ങിയപ്പോള്‍ ഭാര്യ അസ്വസ്ധ്ത പ്രകടിപ്പിക്കുവാന്‍ തുടങ്ങി. ഇതു കണ്ടപ്പൊള്‍ ഭര്‍ത്തവു വ്രിദ്ധനായ പിതാവിനോട് അല്‍പ്പം ഉറക്കേ പറഞ്ഞു " മകനു തലക്കു സുഖമ്മിലെങ്കില്‍ വല്ല ഭ്രന്താശുപത്രിയിലൊ മറ്റൊ കൊണ്ടു പോകണം, അല്ലാതെ മറ്റുള്ളവരേ ബുദ്ധിമുട്ടിക്കരുത് "
സാരിയിലും മുഖത്തുമൊക്കെ വെള്ളം വീണു തുടങ്ങിയപ്പോള്‍ ഭാര്യ അസ്വസ്ധ്ത പ്രകടിപ്പിക്കുവാന്‍ തുടങ്ങി. ഇതു കണ്ടപ്പൊള്‍ ഭര്‍ത്തവു വ്രിദ്ധനായ പിതാവിനോട് അല്‍പ്പം ഉറക്കേ പറഞ്ഞു " മകനു തലക്കു സുഖമ്മിലെങ്കില്‍ വല്ല ഭ്രന്താശുപത്രിയിലൊ മറ്റൊ കൊണ്ടു പോകണം, അല്ലാതെ മറ്റുള്ളവരേ ബുദ്ധിമുട്ടിക്കരുത് "
അതു കേട്ടപ്പൊള്‍ പിതാവ് എല്ലരോടും ക്ഷമ ചൊദിച്ചു കൊണ്ടു പറഞ്ഞു " ഞങ്ങള്‍ ആശുപത്രിയില്‍ നിന്നുമാണു വരുന്നത് , ഇന്നു രാവിലെയാണു ഇവനെ ഡിസ്ചാര്‍ജ്ജു ചെയ്തതു, ഇവന്‍ ജന്മനാ അന്ധനായിരുന്നു കഴിഞ്ഞ ദിവസമാണു അവനു കാഴ്ച്ച കിട്ടിയതു. ഞങ്ങള്‍ വീട്ടിലേക്കു പൊകുന്ന വഴിയാണു അവനേ സംബന്ധിച്ചു ഇതെല്ലം പുതിയ കാഴ്ച്ചകളാണു".
പെട്ടന്നു അവിടെയാകെ നിശബ്ദമായി.
പെട്ടന്നു അവിടെയാകെ നിശബ്ദമായി.
NB: കാര്യമറിയാതെ ആരേയും നാം വിധിക്കരുതു, ഈശ്വരന്‍ നമ്മുക്കു നല്‍കിയ അനുഗ്രഹങ്ങളുടെ വില നാം അറിയണമെങ്കില്‍ അതു ലഭിക്കാത്തവരെ കാണുമ്പോളാണു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എല്ലാവര്‍ക്കും സ്വാഗതം,
അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....
ദേ.....ഇവിടെ