അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, ജൂൺ 01, 2011

കൊച്ചുപ്രേമനും മുട്ടയും

കൊച്ചു പ്രേമന്‍ പാവമാണ് പക്ഷേ  ഉറങ്ങുമ്പോള്‍ മാത്രം , അവനു ഭക്ഷണമെന്നു കേട്ടാലെ വെറുപ്പാണു പക്ഷേ സ്വപ്നത്തില്‍ മാത്രം .  ഞങ്ങളുടെ കൂട്ടത്തില്‍ തീറ്റകര്യത്തില്‍ എന്‍റ്റെ ഒരേ ഒരു എതിരാളി അവനായിരുന്നു. അവനു "കൊച്ചു" പ്രേമന്‍ എന്നാണു പേരു എങ്കിലും തീറ്റകാര്യത്തില്‍ ആളൊരു ഭിമസേനനാണ്. പലപ്പോഴും അവന്‍ വെട്ടി വിഴുങ്ങുന്നതു ഞാന്‍ അസൂയയോടെ നോക്കി നില്‍ക്കാറുണ്ടു . അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങളേ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടു അവന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു . ഒരു നേരം പോലും പട്ടിണി കിടക്കാന്‍ കഴിയാത്ത ഇവന്‍ എന്തിനുള്ള പുറപ്പാടാണെന്നു അറിയാതെ എല്ലാവരും അന്തിച്ചിരുന്നു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ നമ്മുടെ പ്രേമനെ കണ്മാന്നില്ല.ഒളിഞ്ഞു നോക്കാന്‍ വീരുതനായ അഭികുട്ടന്‍  ഒടുവില്‍ ഞെട്ടിക്കുന്ന ആ നഗ്ന സത്യം ബാത്തുറൂമില്‍ കണ്ടെത്തി. ബാത്തുറുമില്‍ നിന്നു ഒരു കാല്‍പെരുമ്മാറ്റവും കറുമുറ ശബ്ദവും , കതകു തള്ളി അകത്തു കടന്ന ഞങ്ങള്‍ കണ്ടതു,രണ്ടു കയ്യിലും ഓരോ പുഴുങ്ങിയ കോഴിമുട്ടയും മൂന്നാമതു ഒരെണ്ണം(മുട്ട) വായിലുമായി നില്‍ക്കുന്ന നമ്മുടെ കൊച്ചു പ്രേമനെയാണ് .കയ്യോടെ പിടികൊടുത്ത ചമ്മലു മാറ്റാന്‍ അവന്റെ വക ഒരു ടയലൊഗും " അവര്‍ക്കൊക്കെ എന്തും അവാമ്മല്ലോ"
 ഇതിനിടെ പ്രേമന്റെ കയ്യില്‍ നിന്നു വീണ മുട്ട തപ്പി കൊതിയോടെ ചെന്ന ഞാന്‍ കാണുന്നത്  അതുമായി ഓടുന്ന അഭികുട്ടനെയാണു.

Related Posts Plugin for WordPress, Blogger...