ഇനിയെന്നു കാണും ഞാന്‍ അങ്ങയെ
ഇനിയെന്നേകീടും തവ ദര്‍ശനം
ചിന്തകളാല്‍ നീറിടുന്നെന്‍ മനം ദിനവും
ഇനി കാണുവാനകില്ല എന്ന സത്യത്തെ
ഇനി കാണുവാനകില്ല എന്ന സത്യത്തെ
കളവെന്നു പറയുവാനെനിക്കിഷ്ടം .
ഈ ഭുമിയെ സന്ദര്‍ശിക്കാന്‍
അവിടുന്നെനിക്കു നിമിത്തമായി,
ഈ ഭുമിയെ സന്ദര്‍ശിക്കാന്‍
അവിടുന്നെനിക്കു നിമിത്തമായി,
ഇന്നീ ഭുവതില്‍ എകനായിനില്‍പ്പാന്‍
ത്രാണിയില്ലെനിക്കൊട്ടും.
അങ്ങകലെ മറഞ്ഞിരിക്കും നക്ഷത്രം കണക്കെ
അവിടുന്നു ഞങ്ങളിന്നിന്നു മറഞ്ഞിരിപ്പതെന്തെ.
ഒരു വക്കു പോലും
ഈ നിര്‍ഭാഗ്യാവനൊടോതാതെ
പൊയ്യില്ലെ അവിടുന്നു.
അങ്ങയുടെ ദര്‍ശനം കൊതിക്കുന്നു
ഏന്നുടെ നയനങ്ങള്‍ .
നിശയുടെ നിശബ്ദതയില്‍ ഞെട്ടിയുണരുന്നു
നിശയുടെ നിശബ്ദതയില്‍ ഞെട്ടിയുണരുന്നു
അങ്ങയെ കാണുവാനുള്ള ഇച്ചയാല്‍.
പശ്ചാത്താപ ബോധത്താല്‍ നിറയുന്ന
എന്‍ മിഴികളില്‍ നീന്നുതിരുമെന്‍ അശ്രുബിന്ദുക്കള്‍
മണ്ണില്‍ വീണു പൊട്ടിതകരുന്നു
എന്‍ മിഴികളില്‍ നീന്നുതിരുമെന്‍ അശ്രുബിന്ദുക്കള്‍
മണ്ണില്‍ വീണു പൊട്ടിതകരുന്നു
എന്‍ നഷ്ടസ്വപ്നങ്ങള്‍ കണക്കേ.
വര്‍ഷത്തിലൊരിക്കല്‍ വിരുന്നുവരുമ്പൊള്‍
വര്‍ഷത്തിലൊരിക്കല്‍ വിരുന്നുവരുമ്പൊള്‍
അവിടുത്തെ വിരല്‍തുമ്പില്‍ തൂങ്ങി ആടിയതും
മടിയിലിരുന്നു പട്ടാള കദകള്‍ കേട്ടുരസിച്ചതും
ഇന്നെലെയെന്ന പോല്‍ തെളിയുന്നു മനസ്സില്‍
ദുഘങ്ങള്‍ മത്രമെ ഞാന്‍ ഏകിയുള്ളു ദിനവും
ദുഘങ്ങള്‍ മത്രമെ ഞാന്‍ ഏകിയുള്ളു ദിനവും
ഒടുവില്‍ ഒരിക്കലും മായിക്കുവാന്‍
കഴിയാത്ത ദുഖമെനിക്കേകി മറഞ്ഞിലേ അങ്ങ്.
അവിടുത്തെ സ്നേഹത്തിന്റെ
ആഴം ഞാനറിയുന്നു ഇന്നധികമായി
അറിയാത്ത ഭാവം ഞാന്‍ നടിച്ചിലെ പലപ്പോഴും.
ഇന്നു യഥാര്‍ത്ഥമായി ഞാനറിയുന്നു
എനിക്കു നഷ്ട്ടമായതെന്താണെന്നു
എന്‍ ജീവന്റെ പകുതി പറിച്ചു കൊണ്ടാണവിടുന്നു
പൊയതെന്നതാണ് ആ നഷ്ടം .
അര്‍ദ്ധ പ്രാണനായി തീര്‍ന്നില്ലെ ഞാനീ ഭുവതില്‍
അങ്ങയേ അറിയാന്‍ മറന്നുപോയി ഞാന്‍
അവിടുത്തേ സ്നേഹത്തെ അറിയതെ ഇരുന്നു
അങ്ങയേ അറിയാന്‍ മറന്നുപോയി ഞാന്‍
അവിടുത്തേ സ്നേഹത്തെ അറിയതെ ഇരുന്നു
അധികമായി സ്നേഹിപ്പൂ ഞാനങ്ങയേ
അറിയില്ലാ ഇനി എന്നു കാണും നാമെന്നു
അവിടുത്തെ ദര്‍ശനം
കൊതിക്കുന്നെന്‍ നയനങ്ങള്‍ ദിനവും .
കൊതിക്കുന്നെന്‍ നയനങ്ങള്‍ ദിനവും .
അന്ധത മൂടിയ എന്‍ നയനങ്ങളില്‍
നിന്നുതിരും ബാഷ്പകണങ്ങള്‍
കഴുകി കളയുന്നെന്‍ അന്ധതയുടെ മൂടുപടങ്ങള്‍.
അന്ത്യം വരേയും തവ ഓര്‍മകള്‍
എന്നുടെ ചാലക ശക്തിയായി തീരട്ടേ ഇവിടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എല്ലാവര്‍ക്കും സ്വാഗതം,
അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....
ദേ.....ഇവിടെ