അമ്മ തന്‍ നെഞ്ചില്‍ ചുടുനിണം പോരാതെ
അമ്മ തന്‍ മാറിലേക്കു ആഞ്ഞുതറയ്ക്കുന്നു
കോണ്‍ക്രീറ്റ് തുണുകള്‍.
മലകള്‍ മായുന്നു കുന്നുകള്‍ മറയുന്നു
എവിടെ പോയി വയലോലകള്എവിടെ മറഞ്ഞു പുതുമണ്ണിന്‍ ഗന്ധവും
ചെറുഅരുവികള്‍ തന്‍ കളകള ശബ്ദങ്ങളും .
ഏവിടെ പോയ് മറഞ്ഞു തഴ്വാരങ്ങള്‍
മുടുന്നു നീര്‍തടങ്ങളും വിഷം നുകരുന്നു പുഴകളും.
അമ്മ തന്‍ വിലാപം കേള്പ്പാനാകാതെചെകിടനമാരായി തിര്‍ന്നു
അമ്മതന്‍ പൊന്നോമനകള്‍
മറന്നു പോയ കൊയ്ത്ത് പാട്ടിന്‍
ഈണങ്ങള്‍ക്കു പകരം കേള്‍ക്കുന്നതൊ
യന്ത്രങ്ങളുടെ ഘോര ശബ്ദങ്ങള്‍ .
എല്ലാം തകര്‍ക്കാന്‍ തച്ചുടയ്ക്കാന്‍
നീണ്ടുവരുന്നു നീരാളി കൈകള്‍
അമ്മ തന്‍ കോപാഗ്നിയില്‍ വെന്തെരിയുമൊ
അത്യാഗ്രഹത്തിന്‍ ഉരുക്കു കോട്ടകള്‍
കൂടുകൂട്ടന്‍ ചില്ലാകളില്ലാതെ
അലഞ്ഞു നടക്കു പറവകളെ പോലവെ
ആയിതിരുമൊ മാനവര്‍ ഇവിടെ.
kollam sam...ithreyum valiya kavi olinje kidepundayiruno;)
മറുപടിഇല്ലാതാക്കൂ