അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

ചെങ്ങായിയുടെ ഇംഗ്‌ളീഷ്‌

കഴിഞ്ഞ ദിവസം എന്റെ ചെങ്ങായ്‌ക്കു സംഭവിച്ച ഒരു കഥ ഞാന്‍ പറയാം.കഥ കേട്ടപ്പോള്‍ അതിന്റെ അനുകാലിക പ്രസക്‌തി ഓര്‍ത്തു ഇവിടെ അതു പോസ്‌റ്റാമെന്നു വിചാരിച്ചു.
സംഭവം നടക്കുന്നതു എറണാകുളം സൌത്തിലാണ്. ബസ്‌ സ്റ്റൊപ്പിനടുത്തുള്ള ബേക്കറിയില്‍ നിന്ന് കോഫി കുടിച്ചു ഞാനും എന്റ്റെ കുട്ടുകരും ഇറങ്ങി. സ്റ്റോപ്പില്‍ അടുത്ത ഒരു സ്കൂളില്‍ പഠിക്കുന്ന മുന്ന് പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളും ഉണ്ടായിരുന്നു. യുണിഫോമിലാണ് അവര്‍ . അവര്‍ സംസാരിക്കുന്നതു നിറയെ ഇംഗ്ലീഷ് ആണ് കല പില കല പില ഇംഗ്ലീഷില്‍ ഉറക്കെ പരസ്പരം സംസാരിക്കുന്നു. അവിടെ ഒരു പാവം ചെറുക്കന്‍ നിന്നിരുന്നു.ആ പാവം ചെറുക്കന്‍ എന്റെ ചെങ്ങായി ആയിരുന്നു.അവനെ കണ്ടാല്‍ എതോ കുഗ്രാമത്തില്‍ നിന്നു വന്ന നഗരവാസിയുടെ ലുക്കു ഉണ്ടു.


അവന്റ്റെ അടുത്തേക്ക് അവര്‍ വന്നിട്ട് അതിലെ ഒരു പെണ്‍കുട്ടി അവനോടു ചോദിച്ചു.:" Where is the Dutch church ? Can we Catch the bus from here ? ".


അവന്‍ വാ പൊളിച്ചു. അപ്പോള്‍ അവരിലെ ഒരു ആണ്‍കുട്ടി ചോദിച്ചു :" you don't know English ?"
അവന്‍ പറഞ്ഞു " i am not English "


അവര്‍ ഉറക്കെ ചിരിച്ചു. അപ്പോള്‍ അവരില്‍ ഒരുവന്‍ പറഞ്ഞു :" poor fellow"


ഇതെല്ലാം കേട്ടുകൊണ്ട് ഒരു ചേട്ടന്‍ അവിടെ നില്പുണ്ടായിരുന്നു അയാള്‍ അവരെ ശാസികുന്നുണ്ടായിരുന്നു. അവര്‍ അതൊന്നും വകവെക്കാതെ ആ ചെറുക്കനെ കളിയാക്കി കൊണ്ടു നിന്നു.അപ്പോള്‍ അവിടേക്ക് ഒരു സായിപ്പും ഒരു മദാമ്മയും വന്നു.ആ ഫോറിനേഴ്‌സ്  ആ പിള്ളേരോട് ചോദിച്ചു :"Excuse me Where is Vallarpadam Terminal ?"

ആ പിള്ളേര്‍ നേരത്തെ നിന്നിരുന്ന പാവം ചെറുക്കനെ ചുണ്ടി പറഞ്ഞു :"He will show the route"


ആ ഫോറിനേഴ്‌സ് പാവം ചെറുക്കന്റെ അടുതെത്തി ചോദിച്ചു:" Excuse me Where is Vallarpadam Terminal ?" 


അതു കണ്ടു  ആ പിള്ളേര്‍ ചെറുക്കന്‍ ആപ്പിലായലോ എന്നു ചിന്തിച്ചു ചിരിച്ചു.അപ്പോള്‍ അവരെ ഞെട്ടിച്ചു കൊണ്ട് ആ പാവം ചെറുക്കന്‍ ആ ഫോരിനെര്സിനോട് പറഞ്ഞു " ya sure. catch the bus to menaka and get down at highcourt junction and then its better to catch an auto to terminal."


ഫോറിനേഴ്‌സ്  :" Thank you thank you very much" 


അപ്പോള്‍ ആ ചെറുക്കന്‍ പിന്നെ ചോദിച്ചു :" Any thing else..?"


ഫോറിനേഴ്‌സ്  :"No thanks .."


അവന്‍  : " Welcome."


ആ ഫോറിനേഴ്‌സ് വളരെ സന്തോഷത്തോടു കൂടി അവിടെ നിന്നു പോയി. പകച്ചു നിന്ന പിള്ളേര്‍ അവന്റ്റെ അടുതെത്തി ചോദിച്ചു: " നിങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞിട്ട്..?"


പെണ്‍കുട്ടി:" അതെ ഞാന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ഒന്നും പറയാതെ പൊട്ടന്‍ കളിച്ചല്ലോ..?"


അപ്പോള്‍ അവന്‍ പൊട്ടി തെറിച്ചു ചോദിച്ചു:" ഫ്ഭ ...പുന്നാര മക്കളെ ഇപ്പോള്‍ നിന്റ്റെയൊക്കെ വായില്‍ എവിടുന്നു വന്നെട മലയാളം. ന്ഹേ..? ഞാന്‍ ഈ കൊച്ചിയില്‍ ഉള്ളവന്‍ തന്നെയാ നിയൊക്കെ എവിടാ പഠികുനതെന്നും നിനക്കൊക്കെ മലയാളം അറിയാമെന്നും എനിക്കറിയാം . ഇങ്ങനെ പലതവണ നിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. അവന്മാരുടെ ഒരു ഇംഗ്ലീഷ്.."


അപ്പോള്‍ അവിടെ ഉണ്ടായിരുന്നു അവരെ നേരത്തെ ശാസിച്ച ചേട്ടന്‍ വന്നു പറഞ്ഞു:" നന്നായി മോനെ. നന്നായി.കുറെ നേരമായി ഇവനും ഇവളുമാരും കുടി വേഷം കെട്ടാന്‍ തുടങ്ങിയിട്ട്. വല്യ ഇംഗ്ലീഷ് പറഞ്ഞാലൊന്നും വലിയ ആളാവില്ല ഓരോരുത്തരുടെ സ്വഭാവത്തിത്തില്‍ നിന്നാ വല്യ ആളാവുന്നേ. ഇംഗ്ലീഷ് അറിയാന്‍ പാടില്ലതവരെ നീയൊക്കെ കളിയകുനതെന്തിനാ..അതാണോ നിങ്ങളുടെ സ്കുളില്‍ പഠിപ്പികുനത്.? ന്ഹേ..?"


അവനും പറഞ്ഞു:" എന്റ്റെ പിള്ളേരെ നിന്റ്റെയൊക്കെ പ്രായം കഴിഞ്ഞിട്ട ഞങ്ങള്‍ വന്നിരികുനത് ,സമയം കളയാന്‍ വേറെ എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ട് നിങ്ങള്‍ക്കു ..? 

അവിടെ ഒരു വിധം ബഹളമയം ആയപ്പോള്‍ ആ പിള്ളകള്‍ അവിടെ നിന്നു സ്ഥലം വിട്ടു.

NB: ഇനി ഒരു ചോദ്യം.
ഇതില്‍ ആരാണു തെറ്റുകാര്‍ ?
മലയാളം അറിയാമായിരുന്നിട്ടും അതു പറയാന്‍ മടികാണിച്ച ആ പിള്ളാരോ?
അവരെ അങ്ങനെ ശീലിപ്പിച്ച അവരുടെ രക്ഷകര്‍ത്താക്കളോ?
അതോ ഇഗ്‌ളീഷു അറിയാമായിരുന്നിട്ടും അവരെ പറ്റിച്ച എന്റെ ചെങ്ങായിയോ?
ഉത്തരം നിങ്ങള്‍ക്കു വിടുന്നു.വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

നമുക്കു വേണമോ ഈ ആണവ നിലയങ്ങള്‍ ..


നമ്മുടെ തൊട്ടടുത്തു തമിഴ്‌നാട്ടിലെ തീര പ്രദേശമായ കൂടംകുളത്തു നടക്കുന്ന ജനകീയ സമരങ്ങള്‍ നാം മലയാളികളുടെ ശ്രദ്ധയില്‍ പെട്ടിടുണ്ടാവുമോ, ചില മാസങ്ങളായി അവിടെ ഒരു പേടിസ്വപ്‌നം കണക്കെ ഉയര്‍ന്നു വരുന്ന ആണവ റിയാക്‌ട്ടറിനു എതിരായി സമരങ്ങള്‍ നടക്കുകയാണു. ജപ്പാനിലെ സുനാമി ദുരന്തം ആളുകളിലുണ്ടാക്കിയ ഭീതിയും അതിന്റെ സുരക്ഷിതത്തെക്കുറിച്ചു സര്‍ക്കാരിന്റെ അവകാശ വാദങ്ങളോടുള്ള വിശ്വാസമില്ലായ്‌മയും തങ്ങളുടെ ജീവനെക്കുറിച്ചുള്ള ഭീതിയുമാകാം ജനങ്ങളെ ഈ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.നമ്മൂടെ തിരുവനന്തപുരത്തിനു വളരെയടുത്താണു ഈ പ്രദേശം. അതു കൊണ്ടു തന്നേ അവിടെ നിന്നുള്ള എതൊരു പ്രശ്‌നങ്ങളും കേരളത്തില്‍ ജീവിക്കുന്ന നമ്മളേയും എത്ര മാത്രം ബാധിക്കുമെന്നുള്ള കാര്യത്തില്‍ നാമും ബോധവാന്മാരകേണ്ടതാണു.  ആണവ റിയക്‌ടറില്‍ നിന്നു ഉണ്ടാകുന്ന അപകടങ്ങള്‍ ഒരു പക്ഷേ കേരളത്തിലെ തെക്കന്‍ ജില്ലകളെയായിരിക്കും എറ്റവും കൂടുതല്‍ ബാധിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടുന്നതും അവരുടെ ഭീതി ദൂരികരിക്കേണ്ടതും ഉത്തരവാദിത്ത ബോധമുള്ള സര്‍ക്കാറുകളുടെ കടമയാണു. എന്നാല്‍ സര്‍ക്കാരും പോലിസ്സും അവിടെ നരനായാട്ടാണു നടത്തുന്നത്.

 ഇരുപതു വര്‍ഷം മുമ്പ് ഭാരത സര്‍ക്കാറും  അന്നത്തേ സോവിയറ്റ് യൂണിയനും തമ്മിലുള്ള കരാറിന്റെ അനന്തര ഫലമാണു ഈ പദ്ധതി. ഇതിനേ അനുകൂലിക്കുന്നവര്‍ക്കു പല വാദ മുഖങ്ങളും അവതരിപ്പിക്കാം, ഇത്ര നാള്‍ മുടക്കിയ കോടികണക്കിനു രുപ പാഴായി പോകുമെന്നും  ഇതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജ്യം നാടിന്റെ വികസനത്തിനു വളരെ പ്രയോജനപ്പെടുമെന്നും ഇത്തരം സമരങ്ങള്‍ നാടിന്റെ വികസനത്തിനു എതിരാണെന്നും മറ്റും എന്നാല്‍  ജനങ്ങളേ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയുള്ള ഒരു വികസനവും നാടിനു ഭുക്ഷണമല്ലാ . മുല്ലപ്പെരിയാറിനേ പറ്റി ഇവിടെയുള്ളവരുടെ ഭിതി തമിഴ്‌മക്കള്‍ക്കു ഈ സംഭവം മുഖേന അല്‍പ്പമെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ തന്നേ അത്രയും നല്ലതു. അവിടെ മത്‌സ്യബന്ധനം നടത്തി ജീവിക്കുന്ന സധാരണക്കാരായ മനുഷ്യര്‍ക്കു ജീവന്റെ മാത്രമല്ല ജീവിതത്തിന്റേയും കൂടി പ്രശ്‌നമാണു ഇത് .ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്‌നം ഈ ആണവ പരിപാടി നമ്മുക്കു വേണോ എന്നുള്ളതാണു.

ജപ്പാനിലേ ഫുക്കിഷാമാ ആണവനിലയത്തിനുണ്ടായ ഗതി നാമൊന്നും അത്ര വേഗം മറക്കില്ല . ആ ഗതി നമ്മള്‍ക്കു വരരുതു എന്നു ചിന്തിക്കുന്നതില്‍ തെറ്റു പറയാന്‍ പറ്റുമോ? ഇത്രയും വികസിതമായ ഒരു രാജ്യത്തിനു തങ്ങളുടെ ആണവ റിയാക്‌ട്ടര്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വികസനത്തിലേക്കു പിച്ച വെച്ചു തുടങ്ങീട്ടു മാത്രമേയുള്ള നമ്മുടെ രാജ്യത്തിനു എന്തു ചെയ്യാന്‍ കഴിയും എന്നു നാം ചിന്തിക്കേണ്ടതാണു. ജര്‍മ്മനിയും ജപ്പാനും പോലുള്ള വികസിത രാജ്യങ്ങള്‍ തങ്ങളുടെ കൈവശമുള്ള ആണവ നിലയങ്ങള്‍ ഓരോന്നായി  അടയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോളാണു നമ്മള്‍ അമേരിക്കയുടെ കൈയ്യില്‍ നിന്നും മറ്റും പഴയ ഒരോ നിലയങ്ങള്‍ വങ്ങി ഇവിടെ പുതുതായി പടുത്തുയര്‍ത്തുന്നതു .സകല വിധ സുരക്ഷ സംവിധാനങ്ങളുമുള്ള വികസനത്തിന്റെ ഉച്ചകോടിയില്‍ നില്‍ക്കുന്ന ജപ്പാനും ജര്‍മ്മനിയും പോലുള്ള രാജ്യങ്ങള്‍ ഇതിനെതിരായി നില്‍ക്കുമ്പോളാണു ഒരു വിധത്തിലുള്ള സുരക്ഷയും ഉറപ്പ് പറയാനാകാത്ത നമ്മള്‍ ഇതിനെ വാരിപ്പുണരുന്നത്. പാശ്ചാത്ത്യ രാജ്യങ്ങള്‍ തള്ളികളയുന്ന ഉപയോഗശുന്യമായ സാധനങ്ങള്‍ സ്വീകരിക്കുവാനുള്ള ഒരു ചവറ്റുകൊട്ടയല്ല നമ്മുടെ രാജ്യമെന്നു നാം മറക്കരുതു, അതു സംസ്‌കാരത്തിന്റെയോ ആണവ നിലയങ്ങളുടെയോ രൂപത്തിലായാലും എതിര്‍ക്കപ്പെടേണ്ടുന്നതു എതിര്‍പ്പെടണം .വേറെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഊര്‍ജ്യ ലഭ്യതായ്‌ക്കായി  കണ്ടെത്തിയിട്ടു ഭീതി പരത്തുന്ന ഈ മാര്‍ഗ്ഗം ഉപേക്ഷിക്കുന്നതിനേക്കുറിച്ചു നമ്മള്‍ ചിന്തിക്കേണ്ടുന്നതാണു .

ആദ്യം മനുഷ്യ ജീവനാണു വില നല്‍കേണ്ടതു. മനുഷ്യനുണ്ടങ്കിലല്ലേ വികസനത്തിന്റെ ആവശ്യം വരുന്നുള്ളു.നമ്മളുടെ വരും തലമുറകള്‍ക്കായി  ആണവ വിമുക്‌തമായ സുരക്ഷിതവും ആരോഗ്യപരവുമായൊരു ഭുമിയും ആകാശവും ജലവും ഒരുക്കി വെയ്‌ക്കേണ്ടുന്ന ചുമതല  നമ്മള്‍ ഒരോരുത്തര്‍ക്കുമാണുചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

അവള്‍


ഒട്ടിയ കവിളും അവശത തഴുകുന്ന
മുഖവുമായി നിത്യവും
ആ വിഥിയില്‍ ഏകാകിനിയായി
ആരെയോ തേടി ഇരുപ്പവള്‍ .

അലസമായ അവളുടെ കണ്ണുകളില്‍
കണ്ടു അവനൊരു നക്ഷത്ര തിളക്കം
പതിവായി എന്നും ദര്‍ശിച്ചവന്‍
ദീപ്‌തമായ ആ നക്ഷത്ര തിളക്കം.

ക്ഷീണിച്ചു വിവശയായ പെണ്‍ കൊടിതന്‍
തളര്‍ന്ന മുഖത്തില്‍ നിന്നു ഉതിര്‍ന്നു വീഴും
ജല കണികകള്‍  മാറി അവനുടെ
പാതയില്‍ നനവായി കുളിരായി.

അന്നൊരിക്കല്‍ അവളുടെ
സമീപേ ചെന്നതും അവനെ
നോക്കി മുറിക്കി ചുവന്ന
പല്ലുകള്‍ കാട്ടി ചിരിച്ചവള്‍ .

കീശയില്‍ നിന്നു തെന്നിമാറി കിടന്നൊരു
ഗന്ധിയിന്‍ മുഖമുള്ള മുഷിഞ്ഞ
പത്തിന്‍ നോട്ടവളുടെ
നേര്‍ക്കവന്‍ നീട്ടി സ്‌നേഹപൂര്‍വ്വം.

പെട്ടെന്നവള്‍ ദുര്‍ഗ്ഗയായി കൊടുകാറ്റായി
ദിക്കുകള്‍ മുഴക്കുമാറു അലറി
ദൂരേ പോകൂ കാട്ടാളാ പത്തുരുപയ്‌ക്കു
എന്നുടെ നായ് വരും നിന്നോടൊപ്പം.

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

സെബാസ്‌റ്റ്യന്റേ കൂടപിറപ്പു്‌

കോട്ടയത്തുള്ള ഒരു സാമാന്യം കാശുള്ള നസ്രാണി കുടുംബത്തിലാണു സെബാസ്റ്റ്യന്‍ ജനിച്ചതു.വീട്ടില്‍ ആവശ്യത്തിലധികം കാശുണ്ടായതു കൊണ്ടു ഒരു ബുദ്ധിമുട്ടുകളും വീട്ടുകാര്‍ അവനു വരുത്തിയിരുന്നില്ല .ഭയങ്കര പള്ളി ഭക്തനായിരുന്നു അവന്റെ അപ്പന്‍ അതു കൊണ്ടു തന്നെ പുണ്യവാളന്റെ പേരാണു വീട്ടുകാര്‍ അവനു നല്‍കിയതും . അവനെ പള്ളിയിലച്ചന്‍ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആശ.എന്നാല്‍ വീട്ടുകാരുടെ സകല ആശകളും ഒരു കരിയില പൊലെ പറത്തികളഞ്ഞു കൊണ്ടു സെബാസ്റ്റ്യന്‍ ചെറു പ്രായത്തില്‍ തന്നെ കള്ളുകുടി തുടങ്ങിയിരുന്നു.അപ്പനവനെ ധ്യാനത്തിനൊക്കെ കൊണ്ടു പൊയി നന്നാക്കിയെടുക്കാന്‍ ശ്രമിച്ചപ്പൊളൊക്കെയും പൂര്‍വാധികം ശക്തിയൊടെ അവന്‍ തന്റെ ഇഷ്ട്ട വിഷയത്തിലേക്കു തിരിച്ചു വന്നു കൊണ്ടേയിരുന്നു.വീട്ടുകാര്‍ക്കു അവനില്‍ തീരേ വിശ്വാസം ഇല്ലാതെയായി.എന്നാല്‍ അവന്റെ സ്വഭാവത്തിനു നേരെ വിപരീത സ്വാഭാവമായിരുന്നു അവന്റെ സ്വന്തം അനിയന്‍ ടൊണിക്കുട്ടന്. അപ്പനും അമ്മയും പറയുന്നതെല്ലാം കേട്ടു അനുസരിച്ചു നടന്ന അവന്‍ വീട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു.മദ്യമെന്തെന്നു പൊലും അവനു ഇതു വരെ അറിയത്തില്ലായിരുന്നു.സെബാസ്റ്റ്യന്റെ ഏറ്റവും വലിയ പാരയുമായിരുന്നു അവന്റെ പൊന്നു അനിയന്.അങ്ങനെ ഇരിക്കെയാണു സെബാസ്റ്റ്യനു തിരുവനന്തപുരത്തു നിന്നു ഒരു ജൊലിക്കുള്ള ഇന്റെര്‍വ്യുന്റെ എഴുത്തു വരുന്നതു.അവനെ ഒറ്റയ്ക്കയിച്ചാല്‍ അവനവിടെ സുബൊധത്തൊടെ എത്തി ചേരില്ലാ എന്നു നന്നായി അറിയാമിരുന്ന അവ്ന്റെ അപ്പന്‍ അവനു കൂട്ടിനു അനിയന്‍ ടൊണിക്കുട്ടനെ കൂടെ അയ്ക്കാന്‍ തീരുമാനിച്ചു .കാരണം ടൊണിക്കുട്ടനെ വീട്ടുകാര്‍ക്കു അത്രയ്‌ക്കു വിശ്വാസമായിരുന്നു.സെബാസ്റ്റ്യന്‍ വെള്ളമടിക്കാതിരിക്കാന്‍ ടൊണിക്കുട്ടനെ കൂട്ടിനു അയ്ക്കാനുള്ള തീരുമാനം അപ്പന്‍ അറിയിച്ചപ്പൊള്‍ സെബാസ്റ്റ്യനു ടൊണിക്കുട്ടനൊടുള്ള ദ്യേഷ്യം വര്‍ദ്ധിച്ചതേയുള്ളു. അവര്‍ ഇരുവരും തലസ്ഥാന നഗരി ലക്ഷ്യമാക്കി നീങ്ങി. വീട്ടുകാര്‍ സെബാസ്റ്റ്യനു ജൊലി കിട്ടിയാല്‍ 101 മെഴുകുതിരി മാതാവിന്റെ രൂപകൂടിനു മുന്‍പില്‍ കത്തിക്കാം എന്നു നേരുകയും ചെയ്തു.

ചേട്ടനും അനിയനും കൂടെ അങ്ങനെ ഇന്റെര്‍വ്യുന്റെ തലേന്നു തന്നെ അനന്തപുരിയീലെത്തി. ചേട്ടന്റെ പുറകേ തന്നെ വിട്ടുമാറാതെ ടോണിക്കുട്ടന്‍ എപ്പോഴും ഉണ്ടു.പുണ്യവാളനായ ടോണിക്കുട്ടനേ എങ്ങനെയെങ്കിലും ഒന്നു കറക്കി വീഴ്‌ത്തി അവന്റെ ശല്യം ഒഴുവാക്കാനായി പിന്നെ സെബാസ്‌റ്റ്യന്റെ അടുത്ത ശ്രമം . അതില്‍ അവന്‍ ഒടുവില്‍ വിജയിക്കുകയും ചെയ്‌തു. നേരേ ടോണിക്കുട്ടനേയും കൊണ്ടു ഒരു ബാറില്‍ കയറിയതു മാത്രമേ സെബാസ്‌റ്റ്യനു ഓര്‍മ്മയുള്ളു, ചേട്ടന്റെ നിര്‍ബന്ഡത്താല്‍ ആദ്യമായി കുറച്ചു മദ്യം അകത്താക്കി കഴിഞ്ഞപ്പോളേക്കും മദ്യത്തിന്റെ രസം തലയില്‍ പിടിച്ച്പ്പോളേക്കും പുണ്യ് വാളന്‍ ടോണിക്കുട്ടന്‍ നിലാവത്തു അഴിച്ചു വിട്ട കോഴിയേ പോലെ ബാറു മുഴുവനും അലഞ്ഞു നടന്നു വെള്ളമടിയും  ആരംഭിച്ചു.കള്ളനെ കാവല്‍ ഏല്‍പ്പിച്ച അവസ്‌ഥയിലായി പോയി ചേട്ടനെ നോക്കാന്‍ വന്ന അനിയന്‍ . പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍  അനിയന്‍  അവിടെ കിടന്നു അറുമാദിക്കുന്നതു കണ്ടു സെബാസ്‌റ്റ്യന്‍ കര്‍ത്താവിനേ അറിയാതെ വിളിച്ചു പോയി. വാദി പ്രതിയായ സ്‌ഥിതി.അവസാനം ടോണിക്കുട്ടന്‍ വമ്പനോരു വാളുവെച്ചു അവശനായി അവിടെ തളര്‍ന്നു വീണു താത്‌കാലികമായി പിന്‍വാങ്ങി.സെബാസ്‌റ്റ്യന്റെ മനസാകുന്ന പളുങ്കുപാത്രം അനിയനെ കുറിച്ചോര്‍ത്തു അഭിമാനപുളകിതമായി നിറഞ്ഞു കവിഞ്ഞു അതില്‍ നിന്നു തെറിച്ചു വീണ ചില കൂര്‍ത്ത കക്ഷണങ്ങള്‍ അവിടെ ഇവിടെയായി  ചിതറി കിടക്കുകയും ചെയ്‌തു . അനിയനെ ഒരു മൂലയ്‌ക്കു കിടത്തിയിട്ടു ആ ചേട്ടന്‍ തന്റെ സ്‌ഥിരം കലാപരിപാടിയിലേക്കു  കടന്നു .സ്വന്തം അനിയന്റെ ചാരിത്രം കവര്‍ന്ന സന്തോഷത്തല്‍ സെബസ്‌റ്റ്യന്‍ അന്നു പതിവില്‍ നിന്നും  കുറച്ചും കൂടി കൂടുതല്‍ കുടിച്ചു.


NB: തുടര്‍ന്നു അവിടെ കിടന്നു പ്രശ്‌നങ്ങള്‍ സ്രിഷ്‌ട്ടിച്ച അവരെ ഇരുവരേയും നാട്ടുകാര്‍ പിടിച്ചു ശരിക്കും പെരുമാറി പോലിസില്‍ ഏല്‍പ്പിച്ചു  ,അവര്‍ അവരെ തടങ്കലിലാക്കി വീട്ടുകാരെ വിവരമറിയിച്ചു. ഓടുവില്‍  പ്രായ പൂര്‍ത്തിയാകാത്ത അനിയനേയും രണ്ടു വട്ടം പ്രായ പൂര്‍ത്തിയായ ചേട്ടനേയും തിരിച്ചു വീട്ടിലെത്തിക്കാന്‍ സ്വന്തം അപ്പന്‍ തന്നെ  നേരിട്ടു അവിടെ ചെന്നു . അവര്‍ ഇരുവരും കൂടി അവിടെ ചെയ്‌ത നാശ നഷ്‌ട്ടങ്ങളുടെ കണക്കു കണ്ടു ആ പാവപ്പെട്ട മനുഷ്യന്റെ കണ്ണു തെള്ളിപോയി ,  നല്ലൊരു തുക നല്‍കി അവരെ അവിടുത്തെ നാട്ടുകാരുടെ കൈയ്യില്‍ നിന്നു മോചിപ്പിച്ചു എന്നാണു പിന്നിടു കേട്ടതു

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

പെരുമ്പാവൂറിലെ പോക്കറ്റടി.

പോക്കറ്റടിച്ചതിന്റെ പേരില്‍ ഒരു നിരപരാധിയേ മൂന്നു പേര്‍ ചേര്‍ന്നു ഒരു ദയയുമ്മില്ലാതെ  അടിച്ചു കൊന്നെന്നുള്ള വാര്‍ത്ത തീര്‍ത്തും വേദനാ ജനകമായതാണു . കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനേ പിടിക്കുകയെന്ന പരിപാടിയായി പൊയി ഇതു . സ്വന്തം വീട്ടില്‍ നിന്നു ജോലി സ്ഥലത്തേക്കു പൊയ ഒരു വ്യക്തിക്കു നേരിട്ട ഈ ദുര്‍ഗതിയില്‍ സൌമ്യയേ ഗൊവിന്ദചാമി കൊലപ്പെടുത്തിയപ്പൊള്‍ സഹയാത്രികര്‍ കാണിച്ച അതേ നിസംഗത തന്നേയാണു ഈ മ്രിഗീയത കണ്ടു നിന്നവര്‍ കാണിച്ചതു. റോഡീല്‍ വീണു പരിക്കേറ്റു ആരും സഹായിക്കാനില്ലാതെ ചൊരവര്‍ന്നു ഈയിടെയാണു ഒരു ചെറുപ്പക്കാരന്‍ അതി ദാരുണമായി മരണമടഞ്ഞതു ഇതിനു മറ്റൊരു ഉദാഹരണമാണു. മനുഷ്യന്റെ ജീവനു പുല്ലു വില പൊലും കൊടുക്കാത്ത ഒരു സാമൂഹിക വ്യവസ്തിതിയാണു ഇവിടെ ഇപ്പൊള്‍ വളര്‍ന്നു വരുന്നതു എന്ന അഭിപ്രായത്തിനേ ബലപ്പെടുത്തുന്നതാണു ഈ സംഭവങ്ങള്. പോക്കറ്റടിക്കാരനെ പിടിച്ചാല്‍ നാട്ടുകാരെല്ലാം അടിക്കുക എന്നത് പണ്ടുമുതലേ കേരളത്തിലെ നാട്ടുനടപ്പാണ്. .കള്ളനെ പിടിച്ചവര്‍ക്കു മാത്രമല്ല,ആ ഏരിയയിലുള്ള എല്ലാവര്‍ക്കും അടിക്കാം.ആരാന്റെ അമ്മയ്‌ക്കു ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ശേലാണു എന്നു പറയുന്നതുപൊലെ നമ്മുടെ ആര്‍ക്കും അല്ലല്ലൊ ഇതു സംഭവിച്ചതു. ”നിന്നെ ഒരു നിയമത്തിനും ഞാന്‍ വിട്ടുകൊടുക്കില്ല” എന്ന ഡയലോഗടിച്ച് നായകന്‍ വില്ലനെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ഹാപ്പിയാകുന്നത് ആ കൊലക്കുറ്റത്തില്‍ മാനസികമായി നമ്മളും പങ്കാളിയാകുന്നതു കൊണ്ടാണ്.നമ്മുടെ നിയമവ്യവസ്ഥിയൊടും നിയമ പാലകരായ പൊലിസിനൊടുമുള്ള ജനങ്ങളുടെ വിശ്വാസക്കുറവും ഒക്കെ ഒരു പക്ഷേ അവരെ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതിനു പ്രേരക ശക്‌തിയായി ഭവിച്ചിട്ടുണ്ടാകാം  . മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണ നല്‍കേണ്ടുന്നവര്‍ തന്നെ ഇങ്ങനേയൊരു ക്രൂരതയ്‌ക്കു കൂട്ടു നിന്നു എന്നുള്ളതു വളരെ ഭീതിജനകമായ കാര്യമാണു . ഇത്രയും ക്രൂരമായി മര്‍ദിക്കാന്‍ തക്ക കുറ്റം അയാള്‍ ചെയ്‌തിട്ടുണ്ടാകുമോ? വടക്കേ ഇന്ത്യയിലും മറ്റും കേട്ടു കേള്‍വിയുള്ള ഈ തരത്തിലുള്ള ഒരു പെരുമാറ്റം ഈ സാകഷരതാ കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടുള്ള കാര്യമല്ലാ. ഒരു കുടുബത്തിന്റെ താങ്ങും തണലുമായിരുന്നു മരിച്ച രഘു എന്ന യുവാവ്‌ . ഭരണസ്വാധീനവും മറ്റും ഉപയോഗിച്ചു ഇതിലെ പ്രതികളും ചിലപ്പോള്‍ ഊരി പോന്നേക്കാം. എന്തായാലും ആ പരേതന്റെ അത്‌മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ടു നിര്‍ത്തുന്നു.

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

പാരകള്‍ പലവിധം ഉലകില്‍ സുലഭം

ഇതു ഇപ്പൊള്‍ പാരകളുടെ കാലമാണു, വിപണിയില്‍ കമ്പി പാര മുതല്‍ നാട്ടുകാരുടെ പാര വരെ സുലഭമാണു.എവിടെ നിന്നു എവിടേയ്ക്കു എങ്ങനെയൊക്കെയാണു എതു സൈസ്സിലുള്ള പാരയാണു വരുന്നതെന്നു ആര്‍ക്കും വ്യക്തമായി അറിയാന്‍ കഴിയത്തില്ല.ഒരാഴ്ച്ച മുമ്പ്‌  വരെ സ്വന്തം നാട്ടിലുള്ളവര്‍ക്കു പൊലും അറിയാതിരുന്ന അദ്ധ്യപകനാണു ഇപ്പൊള്‍ ഇവിടെ ഒരു പാര കാരണം കേരളം മുഴുവനും താരമായതു. മാഷിന്റെ പ്രശസ്‌തിയില്‍ അസൂയപൂണ്ടു ഒരു പാര എവിടെ നിന്നെങ്കിലും  ഒന്നു കിട്ടിയാല്‍ കൊള്ളാമെന്നു അരെങ്കിലും ആഗ്രഹിച്ചാല്‍  അവരെ കുറ്റപ്പെടുത്താനാകുമോ ?.നിനച്ചിരിക്കാതെ കിട്ടിയ പ്രശസ്തിയില്‍ പുള്ളി ശരിക്കും വിരണ്ടിരിക്കുകയാണു കുട്ടിനു പാരയെവിടുന്നു ഒക്കെയാണെന്നു വരുന്നതെന്നറിയാതെ പിള്ളയച്ചനും .എന്തായാലും വിഷയ ദാരിദ്രത്താല്‍ പ്രയാസപ്പെടുന്ന നമ്മുടെ മാധ്യമ പടയ്‌ക്കു ഇതു ഒരു ഉത്സവ കാലമാണു അതിനു വേണ്ടി എന്തു തെണ്ടി തരം കാണിക്കാണിക്കാനും അവര്‍ക്കു തീരെമടിയില്ല.ആരംഭിച്ചു കഴിഞ്ഞിട്ടു ഒരു പട്ടിപൊലും തിരിഞ്ഞു നൊക്കാത്ത റിപ്പൊര്‍ട്ടറെ പൊലുള്ള ചാനലുകാര്‍ക്കു ഇതു ചാകര കാലമാണെന്നു തന്നെ പറയാം . ഇതിനിടയ്യില്‍ ഐസ്ക്രിം കേസ്സില്‍ റെജിന മൊഴിമാറ്റിയതു പൊലെ ഈ അധ്യാപകനും നിമിഷത്തിനു നിമിഷം മൊഴികള്‍ മാറ്റുന്നതു ഇനി ഒരു പാരയും കൂടെ താങ്ങാനുള്ള ശേഷിയില്ലാഞ്ഞതു കൊണ്ടാകാം .സ്വന്തം ശരീരത്തില്‍ കയറിയ പാരയേക്കാള്‍ കഠിനമായ രൂപത്തിലാണു കടയ്ക്കലിലുള്ള അജ്ഞാത സുന്ദരിയെ പറ്റിയുള്ള കഥകളും പുറത്തു വരുന്നതു.കൊപ്പിയടിച്ചതിനു പിടിക്കപ്പെട്ട കുട്ടിയുടെ അവസ്‌ഥയിലായി മേല്‍പടിയാന്‍. സ്‌ക്കൂളില്‍ വെച്ചു പിള്ളയ്‌ക്കിട്ടു പാര കൊടുത്ത മാഷിനു പിള്ള റോഡില്‍ വെച്ചു തിരിച്ചു വേറൊരു പാര പകരം സമ്മാനിച്ചതാണോ എന്നു ചിലര്‍ക്കു സംശയം . അതിനിടയ്‌ക്കാണു മൊബൈയില്‍ പാര പിള്ളയ്യുടെ പള്ളയ്‌ക്കിട്ടു കിട്ടുന്നതു . ഒരു പാര പണിയാന്‍ കാത്തിരുന്ന പ്രതിപക്ഷത്തിനു ഇതൊരു ഭാഗ്യ പാരയായി മാറിയിരിക്കുന്നു.ഈ പാരയുടെ ഒരോ വിക്രിതികളെ ഒരു കൂട്ടര്‍ക്കു പാര അനുഗ്രഹവും മറ്റോരു കൂട്ടര്‍ക്കു അതു ശാപവും. എന്തായാലും ഈ പാരകളുടെ ഇടയില്‍ കിടന്നു പാവം പൊതു ജനമാണു വലയുന്നതു.കാത്തിരുന്നു കാണാം ആരാണു ഈ പാരയുടെ യഥാര്‍ത്ഥ അവകാശികളെന്നു.

തിങ്കളാഴ്‌ച, ഒക്‌ടോബർ 03, 2011

ചെരുപ്പു മോക്ഷണം

അമ്പലപ്പുഴക്കാരനായ പ്രേമന്റെ്‌  സ്വാഭാവം അമ്പലപ്പുഴ പായസം പോലെ തന്നെ മധുകരമാണെങ്കിലും അവിടെ വെച്ചു തുളസിയ്‌ക്കും രാമുവിനുമുണ്ടായ അനുഭവം അത്ര മധുരകരമല്ലായിരുന്നു.അമ്പലപ്പുഴയേ പറ്റി പറയുവാണെങ്കില്‍ പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ തലസ്‌ഥാനം ,മാര്‍ത്താണ്ഡവര്‍മ്മ പടയോട്ടം നടത്തിയ നാട് , കുന്ചന്‍ നമ്പ്യാരു ഓട്ടന്‍ തുള്ളല്‍ നടത്തിയ നാട്  ഇതിനെല്ലാം പുറമേ അമ്പലപ്പുഴ പായസത്തിന്റേയും ഉണ്ണികണ്ണനറ്റെയും നാടു. തന്റേ നാടിനേ പറ്റി പറയുബോള്‍ അവനു നൂറു നാവാണു. പ്രേമന്‍ ഒരിക്കല്‍ തന്റെ കൂട്ടുകാരേയൊക്കെ തന്റെ നാടും വീടുമൊക്കെ കാണാനായി ക്ഷണിച്ചു.അവിടെ എത്തിയ പ്രേമനും കൂട്ടുകാരും അവ്ന്റെ വീട്ടില്‍ നിന്നു മ്രിഷ്‌ട്ടാന ഭോജനമൊക്കെ കഴിച്ചു പോകാനായി ഇറങ്ങി. തിരിച്ചു പോകാനായി തുടങ്ങി കൂട്ടുകാരേ പ്രേമ്മന്‍ നിര്‍ബന്ധിച്ചു അമ്പലപ്പുഴ ക്ഷേത്രം കാണാനായി ക്ഷണിച്ചു. എന്തായലും അമ്പലപ്പുഴ വരേ വന്നതല്ലെ ഉണ്ണികണ്ണനെയും കൂടെ കണ്ടു മടങ്ങിയേക്കാം എന്നവര്‍ തീരുമാനിച്ചു.

അമ്പലത്തിന്റെ കവാടത്തില്‍ തന്നെ "ഇവിടെ ചെരുപ്പു സൂക്ഷിക്കുക" എന്ന ബോര്‍ഡു ഇളം തെന്നലില്‍ ആടുന്ന തേങ്ങാ കുലകള്‍ പോലെ ഇളകി ആടികൊണ്ടു അവരേ മാടി വിളിക്കുന്നുണ്ടായിരുന്നു.ആ ബോര്‍ഡു കണ്ടതും സാത്താന്‍ കുരുശുകാണുമ്പോള്‍ പേടിക്കുന്നതു പോലെ പ്രേമന്‍ ഭയന്നു പിന്നോട്ടു മാറി.അമ്പല കവാടത്തില്‍ ചെരുപ്പു സൂക്ഷിക്കുന്ന ഇടത്തേക്കു 2 രുപ കൊടുത്തു ചെരുപ്പു സൂക്ഷിക്കനയി പോയ മറ്റുള്ളവരോടു പ്രേമന്‍ പറഞ്ഞു " നിങ്ങള്‍ എന്തിനാ വെറുതേ 2 രുപ കളയുന്നേ ആരും കാണാത്ത ഒരു കിടിലന്‍ സ്‌ഥലമുണ്ടിവിടേ ഞാന്‍  അമ്പലത്തില്‍ വരുമ്പോല്‍ സ്‌ഥിരം അവിടേയാണു ചെരുപ്പു  വെയ്‌ക്കുന്നതു", അവ്ന്റെ നിര്‍ബന്ഡം സഹിക്കാനാവാതെ എല്ലാവരും ചെരുപ്പു അവന്‍ പറഞ്ഞ സ്‌ഥലത്തു തന്നെ സൂക്ഷിച്ചു.

അമ്പലവും പരിസരവും ഒക്കെ ചുറ്റി നടന്നു കണ്ടു കഴിഞ്ഞതിനു ശേഷം തങ്ങളുടെ ചെരുപ്പു എടുക്കാനായി എല്ലാവരും പ്രേമ്മന്റെ സ്വന്തം ഒളി സങ്കേതത്തിലേക്കു എത്തി.ഏറ്റവും ആദ്യം ചെന്നതു തുളസി ആയിരുന്നു.അപ്പോള്‍ എന്തോ കണ്ടു പേടിച്ചതു പോലെ തുളസിയുടെ നിലവിളി " അയ്യോ എന്റെ ചെരുപ്പു കാണാനില്ലേ , ഇന്നലെ അപ്പന്‍ 300 രുപയ്‌ക്കു വാങ്ങി തന്നതാ, ഇട്ടു കൊതി പോലും തീര്‍ന്നില്ലേ " എന്നൊക്കെ പറഞ്ഞു ആകെ നിലവിളിയും ബഹളവും . അപ്പോള്‍ അമ്പലത്തിനു പുറത്തു കടക്കുവായിരുന്ന രാമു അവനോടു തീര്‍ത്തും നിര്‍വികാരതയോടുകൂടി പറഞ്ഞു " എടാ തുളസി മനുഷ്യനായ ഒരു ഉത്തരാവാദിത്യ ബോധമൊക്കെ വേണം, ഞാന്‍ ചെയ്തതു പോലെ നിനക്കു ചെയ്യാന്‍ മേലായിരുന്നോ, ഞാന്‍ എന്റെ ചെരുപ്പു ഭദ്രമായി വേറെ സ്‌ഥലത്തു സൂക്ഷിച്ചിട്ടുണ്ടു" .രാമുവിന്റെ ഉത്തരാവാദിത്യ ബോധം കണ്ട് തുളസി നാണിച്ചു തലതാഴ്‌ത്തി. ഇത്രയും വീരവാദങ്ങള്‍ മുഴക്കി കൊണ്ടു രാമു തന്റെ ചെരുപ്പ് എടുക്കാനായി പോയി. ചെരുപ്പെടുക്കാന്‍ പോയ രാമുവിന്റെ നിലവിളി ശബ്‌ദമ്മാണു പിന്നീടു കേട്ടതു, അവ്ന്റേയും ചെരുപ്പും ആ തിരുടന്‍ അടിച്ചു മാറ്റി കൊണ്ടു പോയിരുന്നു, കടുവയെ പിടിക്കുന്ന കിടുവ.ചെരുപ്പു നഷ്‌ട്ടമായ ചമ്മലു മാറ്റാനായി ഉടനെ തന്നെ രാമുവിന്റെ അടുത്ത ഡയലോഗും വന്നു " തുളസി നഷ്‌ട്ടപെട്ടതു ഓര്‍ത്തു നമ്മള്‍ ദുഖിച്ചിട്ടു കാര്യമില്ലാ , എന്തായാലും എന്റെ ചെരുപ്പു നിന്റെ അത്രയും വിലെയില്ല അതു വെറും 100 രുപയുടേതാണു ". ചെരുപ്പു നഷ്‌ട്ടമായ രാമുവും തുളസിയും ചെരുപ്പു അവിടെ കൊണ്ടിട്ടതിനേകുറിച്ചു ഓര്‍ത്തു ദുഖിച്ചു. ബാക്കിയുള്ളവര്‍ 2 രുപ ലാഭിച്ച്തോര്‍ത്തു സന്തോഷിച്ചു, സ്ന്തോഷത്തിന്റെയും വേദനയുടേയും മിശ്രണം അവരുടെ മുഖങ്ങളില്‍ നിറഞ്ഞു നിന്നു. വെണ്ണ കട്ടു തിന്ന കണ്ണനെ കാണാനായി നിന്നവരുടെ ചെരുപ്പു അരോ കട്ടു കൊണ്ടു പോയി.പുതിയ ചെരുപ്പു നഷ്‌ട്ടമായതിന്റെ വേദനയില്‍ തുളസിയും രാമുവും അടുത്തുള്ള കടയില്‍ നിന്നു കുറഞ്ഞ രണ്ടു ജോടി ചെരുപ്പുകള്‍ വാങ്ങി നീറുന്ന മനസ്സുമായി തിരിച്ചു പോയി.ഈ സമയം അവരുടെ ചെരുപ്പു അമ്പലപറമ്പിലെ എതോ ചില നായ്‌കുട്ടികളുടെ വായില്‍ കിടന്നു കടികൊള്ളുകയായിരുന്നു.

NB: പിന്നീടു പ്രേമനെ കാണുമ്പോളൊക്കെ തുളസിയും രാമുവും അവന്റെ കാലില്‍ തന്നേ സൂക്ഷിച്ചു നോക്കും അവനിട്ടിരിക്കുന്ന ചെരുപ്പിനു തങ്ങളുടെ നഷ്‌ട്ടപെട്ട ചെരുപ്പുമായി ഒരു സാമ്യമ്മില്ലേ എന്നവര്‍ക്കു വെറുതെ ചിലപ്പോളോക്കെ തോന്നാറുണ്ടു.
Related Posts Plugin for WordPress, Blogger...