ഒട്ടിയ കവിളും അവശത തഴുകുന്ന
മുഖവുമായി നിത്യവും
ആ വിഥിയില്‍ ഏകാകിനിയായി
ആരെയോ തേടി ഇരുപ്പവള്‍ .
അലസമായ അവളുടെ കണ്ണുകളില്‍
കണ്ടു അവനൊരു നക്ഷത്ര തിളക്കം
പതിവായി എന്നും ദര്‍ശിച്ചവന്‍
ദീപ്‌തമായ ആ നക്ഷത്ര തിളക്കം.
ക്ഷീണിച്ചു വിവശയായ പെണ്‍ കൊടിതന്‍
തളര്‍ന്ന മുഖത്തില്‍ നിന്നു ഉതിര്‍ന്നു വീഴും
ജല കണികകള്‍ മാറി അവനുടെ
പാതയില്‍ നനവായി കുളിരായി.
അന്നൊരിക്കല്‍ അവളുടെ
സമീപേ ചെന്നതും അവനെ
നോക്കി മുറിക്കി ചുവന്ന
പല്ലുകള്‍ കാട്ടി ചിരിച്ചവള്‍ .
കീശയില്‍ നിന്നു തെന്നിമാറി കിടന്നൊരു
ഗന്ധിയിന്‍ മുഖമുള്ള മുഷിഞ്ഞ
പത്തിന്‍ നോട്ടവളുടെ
നേര്‍ക്കവന്‍ നീട്ടി സ്‌നേഹപൂര്‍വ്വം.
പെട്ടെന്നവള്‍ ദുര്‍ഗ്ഗയായി കൊടുകാറ്റായി
ദിക്കുകള്‍ മുഴക്കുമാറു അലറി
ദൂരേ പോകൂ കാട്ടാളാ പത്തുരുപയ്‌ക്കു
എന്നുടെ നായ് വരും നിന്നോടൊപ്പം.
ഹോ... എന്തൊരു ലോകം
മറുപടിഇല്ലാതാക്കൂ