അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

ഒരു പേരില്ലെന്തിരിക്കുന്നു ..


മഹാരാജാക്കന്മാരുടെ അന്തരവകാശികളുടെ പേരിനൊടുകൂടെയുള്ള തിരുനാള്‍ , പെരുമാള്, സാമുതിരി തുടങ്ങിയ വാല്‍ ആവശ്യമില്ലാത്തതും ബൂര്‍ഷ്യ സംസ്കാരത്തിന്റെ ഭാഗവുമായ ഈ വേണ്ടതിനങ്ങള്‍ മാറ്റി സാധാരണക്കാരുടെ പേരായ ശശിയെന്നൊ കുട്ടപ്പനെന്നൊ മറ്റും ഇടാത്തത്‌ മഹാപാപമായി കണക്കാക്കി അത്‌ തിരുത്താന്‍ അടിയന്തര നടപടിയെടുക്കണം എന്നുള്ള അച്ചുമാമന്റെ ആവശ്യത്തിനു എന്താ കുറ്റം  ?. ശശി മഹാരാജാവെന്നൊ സുമേഷ്‌ രാജകുമാരനെന്നൊ വിളിച്ചാല്‍ എന്താണു കുഴപ്പം ?. ഈ ചിത്തിര തിരുനാളെന്നൊ ആയില്യം നാളെന്നൊ മറ്റൊ ഇനി ജനിക്കുന്ന രാജപരമ്പരകള്‍ക്കു പേരിട്ടാല്‍ അവര്‍ക്കു ആര്‍ക്കെങ്കിലും ഈ നാടു ഭരിക്കണമെന്നു തൊന്നിയാല്‍ ഇന്നത്തെ നേതാക്കന്മാരുടെ പണി പൊകില്ലേ ?. പ്രത്യേകിച്ചു അഴിമതിയും സ്വജനപക്ഷാപാതവും കുടികൊള്ളുന്ന ഇവിടെ ഒരു മാറ്റത്തിനു വേണ്ടി ജനങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇവരില്‍ ആര്‍ക്കെങ്കിലും ഈ പേരു വിളിക്കുന്നതു കൊണ്ട്‌ സ്വയം രാജാവെന്നു തൊന്നിയിട്ട്‌ അവരെ പിന്തുണയ്ക്കാന്‍ ആളുകള്‍ വന്നാല്‍ ഹൊ ചിന്തിച്ചാല്‍ ഒരു അന്തവുമില്ലാ  , അങ്ങനെ വല്ലതും നടന്നാല്‍ എന്തു ചെയ്യും . ഇതു വരെ നാട്ടുകാരുടെ കാശുകൊണ്ട്‌ അടിച്ചുപൊളിച്ചു ജീവിക്കുന്നത്‌ പെട്ടെന്നൊരു ദിവസം ഈ തിരുനാളു വന്നു കൊണ്ടു പൊയാല്‍ , വേറെ ഒരു പണിയും ആണെങ്കില്‍ വശവുമില്ലാ . ഇതു എല്ലാവരെയും ബാധിക്കുന്ന പ്രശ്നമായതിനാല്‍ ഉടനെ സര്‍ക്കാര്‍ ഇടപെട്ട്‌ ഇനി മേലാല്‍ ആരും ഈ സൈസ്‌ തിരുനാളെന്നൊ പെരുമാളെന്നൊ പേരിട്ടാല്‍ അവരുടെ സകല വസ്തുക്കളും കണ്ടുകിട്ടി തല മുണ്ടലം ചെയ്തു പാണ്ടി നാട്ടിലേക്കു നാടു കടത്താന്‍ എത്രയും വേഗം ഒരു നിയമം പാസാക്കണം.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2011

മലയാളത്തിന്റെ പിഴ.

മലയാളം സംസാരിച്ചതിനു സക്ഷരത കേരളത്തിലെ ഒരു സ്‌ക്കൂളില്‍ 1000 രൂപ പിഴയിടാന്‍ മാനേജ്ജ് മെന്റെ തീരുമാനിച്ചെന്ന വാര്‍ത്ത വായിച്ചപ്പോള്‍ നമ്മുടെ ഭാഷയുടെ ദയനീയ സ്ഥിതിയോര്‍ത്ത് നെടുവീര്‍പ്പിടാനേ കഴിഞ്ഞുള്ളൂ ,അച്‌ഛാ അമ്മേ എന്നു  പറയാന്‍ പോലും ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്കു അവകാശമില്ലാ. ഈ തര്ക്കാര്‍  ഇവിടെ ജനിച്ചതു തന്നെ മലയാളത്തിന്റെ വലിയ പിഴയാണെന്നല്ലാതെ എന്തു പറയാനാ. ഇഗ്ളീഷ് ലോക ഭാഷയെന്നു പറയുമ്പോള്‍ തന്നെ ഇഗ്ളീഷുകാരുടെ അടുത്തു കിടക്കണ ഫ്രെ്‌ന്ചുകാരും ജെര്‍മ്മന്‍കാരും അവരുടെ ഭാഷവിട്ട് ഒരു കളിയ്‌ക്കും തയാറല്ലാ .ഇഗ്ളീഷ് ഭാഷയുടെ ആഗോള പ്രാധാന്യം കുറച്ചു കാണാതെ തന്നെ നമ്മുടെ തലമുറയെ സ്വന്തം ഭാഷാ സംസാരിക്കാനെങ്കിലും പഠിപ്പിക്കേണ്ടുന്നത് ഓരോരുത്തരുടേയും കടമയാണു.

ദേശസ്‌നേഹം പ്രകടമാക്കാന്‍ മാത്‌ര്‍ഭാഷയേക്കാള്‍ നല്ല മാധ്യമമില്ല, മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും ഫലപ്രദമായി പ്രകടിപ്പിക്കാന്‍ സ്വന്തം ഭാഷ തന്നെ വേണമെന്നിരിക്കെ രണ്ടും (ഇഗ്ളീഷും മലയാളവും ) കൂടി ഇടകലര്‍ത്തി ഒരു വ്രിത്തികെട്ട രീതിയില്‍ ആണും പെണ്ണും കെട്ട അവസ്‌ഥയിലായി നമ്മുടെ മലയാളം .

മലയാളം കുരച്ചു കുരച്ചു അറിയാമെന്നു കുട്ടികള്‍ പറയുബോള്‍ ഊറ്റം കൊള്ളുന്ന രക്ഷാകര്‍ത്താക്കള്‍ ഇവിടെ തന്നെയുള്ളപ്പോള്‍ മലയാളം പറഞ്ഞതിനു പിഴയെടുത്തില്ലെങ്കിലെ അത്ഭുതമുള്ളു. ആര്‍ക്കും വേണ്ടാത്ത വംശനാശം നേരിടുന്ന ഒരു  ഭാഷയായി മലയാളം മാറിയിരിക്കുന്നു. തമിഴന്റെയും മറാത്തികളുടേയും ഭാഷാ സ്‌നേഹത്തിന്റെ 100 ല്‍ ഒരു ശതമാനമെങ്കിലും ഇവിടെയുള്ള സായിപ്പുമാര്‍ കാണിച്ചിരുന്നെങ്കില്‍ മലയാള ഭാഷ കുറച്ചു നാളും കൂടെ ഈ ഭൂമിയില്‍ നില നിര്‍ത്താമായിരുന്നു. കുറഞ്ഞത്‌ വീടുകളിലെങ്കിലും മലയാളം സംസാരിക്കുന്നത് കുട്ടികളേ ശീലിപ്പിച്ചില്ലെങ്കില്‍ ആസന്ന ഭാവിയില്‍ ഒരു ഭാഷയും കൂടെ ചരമ കോളത്തില്‍ കുടികയറും . അമ്മേ മലയാളമ്മേ നിന്നെ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ അവതാരമെടുത്തെങ്കില്‍ ......

വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2011

അങ്ങനെ ഒരു അവധിക്കാലത്ത്‌

പൈനാപ്പിളിന്റെയും റബറിന്റെയും നല്ല തെങ്ങിന്‍ കള്ളിന്റെയും  നാടാണു ആനികാടു . അവിടെ കുറെ ലോലമാനസരായ കോളേജ്ജു കൂമരന്മാരു താമസിച്ചിരുന്നു. ആനികാടു ഷാപ്പിലൊന്നു പൊയി കൂടുന്നതു പരീക്ഷകള്‍ കഴിഞ്ഞു ബൊറടിച്ചിരിക്കുമ്പോള്‍ അവര്‍ക്കു ഒരു വികാരമായിരുന്നു.ആനികാടു ഷാപ്പിനെപറ്റി പറയുകയാണെങ്കില്‍ ആ പ്രദേശത്തെ സി സി അട്ച്ചൂ തീരാറായ അപ്പാപ്പന്മാരുടെയും സി സി അടച്ചു തുടങ്ങിയ പയ്യന്മാരുടേയും ആശാകേന്ദ്രമായിരുന്നു.അവിടെ വര്‍ഗ്ഗ മത പ്രായ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. സമത്വസുന്ദരമായ സ്ഥലം .

അങ്ങനെയിരിക്കെ പരിക്ഷയൊക്കെ തീര്‍ന്ന ഒരു അവധിക്കാലത്താണു ആ  കോളേജ്ജു കുമാരന്മാരുടെ സംഘം അവിടെയെത്തുന്നതു.അന്നത്തെ കലാ പരിപാടികളൊക്കെ കഴിഞ്ഞു  പിരിഞ്ഞു പോകാന്‍ തുടങ്ങുബോളാണു അവരുടെയിടയില്‍ നിന്നൊരു അലര്‍ച്ച കേള്‍ക്കുന്നത്‌ ആരാണതെന്നു നൊക്കിയപ്പൊള്‍ അതാ പ്രീയന്‍ ,അവന്‍ ആദ്യമായി കുടിച്ചതിന്റെ അഹങ്കാരത്തിന്റെതായ ആലര്‍ച്ചയായിരുന്നു അതു.അടുത്തു കൂടെ പോയ  ഷാപ്പിലെ നാണു ചേട്ടന്റെ നേരെ ചീറികൊണ്ടു അവന്‍ ചോദിച്ചു " എന്താടോ ഇവിടെ തെങ്ങും പനയും മാത്രമേ ഉള്ളോ എടുക്കടാ അടയ്ക്കാ കള്ളു രണ്ടു കുപ്പി" .

നല്ല ആരൊഗ്യമുണ്ടെന്നു സ്വയം അവകാശപ്പെടുന്ന ഒരു ചെറുപ്പക്കാരനായിരുന്നു പ്രീയന്‍ . പ്രിയന്റേ ആരോഗ്യത്തിന്റെ രഹസ്യം അപ്പുറത്തെ ചായകടയിലെ , ബാലന്‍ ചേട്ടന്റെ വിയര്‍പ്പു പതിഞ്ഞ കറികളും വിരലു മുക്കിയ ചായയും  ആയിരുന്നു. അലര്‍ച്ചയൊടു കൂടെ അകമ്പടിയായി ഒരു വലിയ വാളും പ്രിയന്റെ വക അവിടെ വീണു.വാളുവീണു കഴിഞ്ഞപ്പൊളാണു അതാ രണ്ടു തടിയന്മാര്‍ തൊട്ടു മുമ്പില്, ആരാടാ വീടിന്റെ മുമ്പില്‍ വന്നു വാളുവെയ്ക്കുന്നതു പെട്ടെന്ന്‌ കൂട്ടത്തിലെ ഏറ്റവും തടിമാടന്‍ ചൊദിച്ചു.ചോദ്യം  മുഴുപ്പിക്കുന്നതിന്റെ മുമ്പെ പ്രിയന്‍ ചാടി എഴുന്നേറ്റ്‌ അലറി " നീയാരാടാ ചൊദിയ്ക്കാന്.എനിക്കു തൊന്നുന്നതു പോലെ ഞാന്‍ ചെയ്യും ". പറഞ്ഞു തീര്‍ന്നില്ല ആ തടിയന്‍ അവനിട്ട്‌ കൊടുത്തു നാലഞ്ച്‌ അടി.അടി കൊണ്ടപ്പോള്‍ കണ്ണീല്‍ നിന്നു പോന്നിച്ചകള്‍ പറക്കുന്നതായി അവനു തോന്നി മാത്രമല്ല ആ ഒരോ അടികളും ബാലന്‍ ചേട്ടന്റെ  ചായകടയിലെ ഉണക്ക പുട്ട് കഴിക്കുമ്പോള്‍ ഉളവാകുന്ന നിര്‍വികാരം അവന്റെ മുഖത്തു വരുത്തി. അവന്‍ അവിടെ നിന്നു യതോരു മടിയും കൂടാതെ ആ തടിയന്റെ സ്നേഹ സ്പര്‍ശനം അനുഭവിച്ചു കൊണ്ടേയിരുന്നു  ഇനി അവിടെ നിന്നാല്‍ അടികള്‍ വങ്ങാന്‍ ശരീരം ബാക്കി കാണില്ല എന്നു മനസ്സിലാക്കിയ  പ്രിയന്‍ ഓടിയ ഓട്ടം ഒന്നു കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. പ്രീയനോടിയ വഴിയില്‍ ഇതു വരെ പുല്ലു മുളച്ചിട്ടില്ലായെന്നു തോന്നും ആ വഴി ഇന്നു കണ്ടാല്‍ .പിടിച്ചാല്‍കിട്ടാത്ത കോഴിയെ പോലെ അവിടെ കിടന്നു കറങ്ങിയ പ്രീയനെ എല്ലാവരും കൂടി അതു വഴി വന്ന പെട്ടി ഓട്ടോയുടെ പുറകില്‍ തട്ടി റൂമിലേക്കു വിട്ടു.

ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ പോലെ അടിയും കൊണ്ടു വന്ന പ്രിയനെ കാത്തിരുന്നതു വീട്ടില്‍ നിന്നു അച്‌ച്ചന്‍ മകനെ കാണുവാന്‍ വരുന്നു എന്നുള്ള വാര്ത്തയാണു.ഈ വാര്‍ത്തയവിടെ പരത്തിയതു കൂട്ടത്തിലെ ഏറ്റവും ബുദ്ധിജീവിയെന്നു അവകാശപ്പെടുന്ന ഹരിപ്രസാദായിരുന്നു.അച്ചന്‍ തന്നെ കാണുവാന്‍ വരുന്നുവെന്നറിഞ്ഞ പ്രിയന്‍ തന്നെ ആനിക്കാടു കൊണ്ടു പോയ ഗൊപാലനോടായി കലിപ്പു, കലിതുള്ളി കൊണ്ടു അവന്‍ അലറി മര്യാദയ്ക്കു ഉടനെ തന്നെ എന്നെ നീ കുളിപ്പിച്ചു കിടത്തണം. ഇതു കേട്ട് എന്തു ചെയ്യുമെന്നറിയതെ പകച്ചു നിന്നു പൊയി ഗോപാലന്‍  .

എങ്ങനെ പ്രിയനെ ഈ വിഷമസഡിയില്‍ നിന്നു കരകയറ്റാം .പലരും പല അഭിപ്രായങ്ങളുമായി വന്നു, പഠിക്കാന്‍ വിട്ടിട്ട് പാമ്പായി കിടക്കുന്ന മകനെ കണ്ടാല്‍ എതച്ചനാണു സഹിക്കുക. അവസാനമവ്നെ കുളിപ്പിച്ചു കുട്ടപ്പനായി കിടത്താന്‍ തീരുമാനിച്ചു. അങ്ങനെ എല്ലാരും കൂടി അവനെ കുളിപ്പിക്കാനായി കൊണ്ടു പോകാനായി അവന്റെ അടുത്തു വന്നു എന്നാല്‍  എന്തു ചെയ്‌തിട്ടും  അവന്‍ അവിടുന്നു നീങ്ങാന്‍ തയാറായില്ല, " അതു കൊള്ളമലോ ഒരു നല്ലാ കാര്യം ചെയ്യാമെന്നു വിചാരിച്ചപ്പോള്‍  " ഗോപാലനു കലി കയറി. പ്രിയനെ പൊക്കിയെടുക്കാന്‍ അവന്‍ ആഞ്ഞപ്പൊള്‍ അവിടെ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയതു പോലെ അവിടെ വെള്ളം താളം കെട്ടി കിടക്കുന്നു.പാവം പ്രിയന്‍ അച്ചന്‍ വരുന്നെന്നു കേട്ട് പേടിച്ചു അവിടെ കിടന്നു അടിസ്ഥാനപരമായ  അവകാശങ്ങള്‍ വിനിയോഗിച്ചു. ഇനിയെങ്ങാനു നട്ടുകാരുടേ അടിയില്‍ നിന്നു ലഭിച്ച സുഖത്തില്‍ നിന്നുളവായ പ്രതിഫലനമാണോ അവിടെ കിടക്കുന്ന ആ ജലം . "എന്തായാലും നാറ്റ കേസ് ആയി, ഇനി എന്നാ ചെയ്യാന വ്രിത്തിയാക്കാ തന്നെ"  പിറുപിറുത്തുകൊണ്ടു  ഗോപാലന്‍ വ്രിത്തിയാക്കാന്‍  ആരംഭിച്ചു അപ്പൊളാണു അറിയുന്നതു പ്രിയന്റെ അച്ചന്‍ വരുമെന്നു പറഞ്ഞതു ഹരിപ്രസാദിന്റെ ഒരു നംബറാണെന്നു ഇതറിഞ്ഞപൊള്‍ പ്രിയന്‍ ആത്‌മഗതം എന്ന പോലെ പറഞ്ഞു " വെറുതെ  കുറച്ചു വെള്ളം വേസ്‌റ്റായി പോയി ഇപ്പൊ അകത്തും പുറത്തും ഒന്നുമില്ലാത്ത സ്ഥിതി ആയല്ലോടാ  .".

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

വ്യത്യസ്തനായ ദ്രാവിഡ്‌.

പുലികളെ പൊലെ വന്നവര്‍ എലികളെ  പോലെ പോന്നു എന്ന അവസ്ഥയിലായി സായിപ്പുമാരെ കളി പഠിപ്പിക്കാന്‍ പോയ നമ്മുടെ കുട്ടിയും കോലും കളിക്കാര്‍ .തോണിയും ഗോപുമൊനും അടങ്ങിയ കളിക്കാര്‍ മൈതാനത്തു എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കണ കാഴ്ച്ച ഒന്നു കണേണ്ടതു തന്നെ ആയിരുന്നു.സ്‌കൂള്‍  കുട്ടികളുടെ അത്ര പോലും നിലവാരം തങ്ങള്‍ക്കു തീരെയില്ലായെന്നു  ഒരൊരുത്തരും മത്സരിച്ചു തെളിയിച്ചു കൊണ്ടിരുന്നപൊള്‍  കൂട്ടത്തില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ യോഗ്യന്‍ ഇന്‍ഡ്യന്‍ മതില്‍ ദ്രാവിഡു മാത്രമേ ഉണ്ടായിരുന്നുള്ളു. ആരും ഗൌനിക്കാത്ത ഒരു നിധിയാണു ഈ താരം , എല്ലാവരും ടെണ്ടുവിന്റെയും തോണിയുടേയും യുവിയുടേയും പുറകേ പായുമ്പൊള്‍ ആരുടേയും ശ്രെദ്ധ പിടിച്ചു പാറ്റാത്ത വേണ്ട അംഗീക്കാരങ്ങള്‍ ലഭിക്കാത്ത ഒരു താരമാണു ദ്രാവിഡ് . എല്ലാരും പരാജയപ്പെടുന്ന അവസ്‌ഥയില്‍ സ്‌ഥിരം രക്ഷകന്റെ വേഷം കെട്ടുന്നതു ദ്രാവിഡാണു.വ്യത്യസ്തനായ ദ്രവിഡിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല . ഇന്ത്യക്കെന്നും വിശ്വസിക്കാവുന്നതാണു ദ്രാവിഡിന്റെ ബാറ്റ്, ഏതു പ്രതിസന്ധിയിലും സ്വദേശത്തായാലും വിദേശത്തായാലും അതില്‍ നിന്നു റണ്‍സ് ഒഴുകി കോണ്ടേയിരിക്കും. സായിപ്പുമാര്‍ എന്തായലും ബി സി സി എ യുടെ അഹങ്കാരത്തിനിട്ട് നല്ല ഒരു കൊട്ടാണു നല്‍കിയതു. ഭാഗ്യത്തിന്റെ പിന്‍ബലം കൊണ്ടു ടീമില്‍ നിലനില്‍ക്കുന്ന പലരുടേയും യഥാര്‍ത്ത കഴിവ് വെളിച്ചത്തു കൊണ്ടു വരുവാന്‍ ഇംഗ്‌ളണ്ടിലെ ഈ പ്രകടനങ്ങള്‍ തന്നെ ധാരാളം. ഇനിയും അവിടെ നിന്നാല്‍ അടി കൊണ്ടു നാണം കെടുമെന്നു മനസ്സിലാക്കി , അവിടെ നിന്നു മുങ്ങാന്‍ പരിക്കിന്റെ പേരുപറഞ്ഞ നമ്മുടെ ഭാജിയുടെ  ബുദ്ധി മറ്റുള്ളവര്‍ക്കും തോന്നഞ്ഞതു അവരുടെ ഗതികേടു അല്ലാതെ എന്തു. .

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

മാവേലിക്കൊരു തുറന്ന കത്ത്‌

തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന മാവേലി നാടിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ മാവേലി മന്നന്‍ വന്ന വഴിയെ തന്നെ തിരികേ പൊയ്ക്കൊള്ളും . നാട്ടിലെ റോഡിന്റെ സ്ഥിതി കണ്ടാല്‍ അതി ദയനീയം , തല വണ്ടിടേ ഉത്തരത്തില്‍ ഇടിക്കുബോളേ ചിന്തിച്ചോണം മാവേലി നാടെത്തിയെന്നു. നമ്മുടെ റോഡിലെ കുഴികളില്‍ കൂടി യാത്ര ചെയ്യണമെങ്കില്‍ യാത്രക്കാര്‍ നല്ല അഭ്യാസികളായിരിക്കണം .ഈ കുഴികളില്‍ വെള്ളം നിറച്ചിട്ടു മീന്‍ വളര്‍ത്തിയാല്‍ അതുമൂലം നാട്ടിലെ ആളുകള്‍ക്കു ഒരോ വീട്ടിന്റേയും മുന്പില്‍ നിന്നു തന്നെ മീനിനെ വലവീശി പിടിച്ചിട്ടു ഫ്രെഷായി തന്നെ അകത്താക്കുകയും ചെയ്യാം . നടുവൊടിഞ്ഞു ഒരു പരുവത്തിലായി ഇവിടെ എത്തിയാലോ കാണുന്നതു പരസ്പ്പരം കടുച്ചുകീറി സമയം കളയുന്ന കുറെ നേതാക്കളെയും അനുയായികളേയുമണു.തമ്മില്‍ തല്ലുന്ന സമയം കൊണ്ടു വല്ല നല്ല കാര്യങ്ങള്‍ നാടിനു വേണ്ടി ചെയ്യാതെ സ്വന്തം പൊകറ്റ്‌ വീര്‍പ്പിക്കാന്‍ മാത്രം ശുശ്‌കന്തി കാട്ടുന്ന ഇവരെ കാണുമ്പൊളണു മദ്ധ്യപൂര്‍വേഷ്യയില്‍ ആളുകള്‍ വിപ്ളവം നടത്തിയതിന്റെ കാരണം മനസ്സിലാകുന്നതു.

നാട്ടിലെ സംസാര ഭാഷയായി മങ്ഗളീഷു മാറിയതു കൊണ്ട് മലയാളം മാത്രമറിയുന്ന മാവേലി മന്നന്‍ ഈ തവണ ഇവിടെ വരുബോള്‍ ഇംഗ്ളീഷ്‌ മീഡിയം സ്കൂളില്‍ തന്നെ ഒരു അഡ്മിഷനെടുത്തു രണ്ടക്ഷരം പടിച്ചാല്‍ ദുഖിക്കേണ്ടി വരില്ലാ. അല്ലെങ്കില്‍ അമ്മച്ചിയാണേ കറങ്ങി പോകും പ്രത്യേകിച്ചു മലയാളം  പറയുന്നതു കടുത്ത അപമാനമായി കരുതുന്ന ഒരു തലമുറ വളര്‍ന്നു വരുന്ന ഇവിടെ.മലയാളം കുരച്ചു കുരച്ചു പറയുന്നവര്‍ ഏതോ ക്ലാസ്സിനെ പ്രതിനിധീകരിക്കുന്നു എന്നും പച്ചമലയാളം തെറ്റില്ലാതെ സംസാരിക്കുന്നവന്‍ ഒന്നാം തരം ലോ ക്ലാസ്സാണെന്നും വിശ്വസിക്കുന്ന ഒരു സമൂഹമാണ് വളര്‍ന്നുവരുന്നത്. ഈ പുതിയ സംസ്കാരത്തെ വളര്‍ത്താനായി തന്നലാവും വിതം ശ്രെമിക്കുന്ന ഒരു രഞ്ജിനിദാസെന്ന ഒരു അവതാരികയും ഞങ്ങള്‍ക്കു വേണ്ടിയുണ്ടിവിടെ.ചോദിക്കാനും പറയാനും ആരുമില്ലാത്ത വൃത്തികെട്ട ഒരു ഭാഷയായിപ്പോയി മലയാളം എന്നതാണ് അടിസ്ഥാനപ്രശ്നം.

ഈ പഴയ ഓലക്കുടയും കുടവയറും കാണിച്ചു ഇവിടെ കിടന്നു കറങ്ങുന്നതു സൂക്ഷിച്ചു വേണം  കാരണം ഞങ്ങളെല്ലാം സ്‌മാര്‍ട്ട് ആവാന്‍ പോകുവാ, ആ സ്മര്‍ട്ട് സിറ്റിയും മെട്രൊ റെയിലും ഒന്നു വന്നോട്ടെ.പിന്നെ ഓണത്തിനു ഉഞ്ഞാലില്‍ ആടണം പൂക്കളം ഇടണം എന്നൊക്കെയുള്ള പിടിവശി ഉപേക്ഷിക്കണം കാരണം ഇവിടെ ഇപ്പോള്‍ മരങ്ങളും പൂക്കളുമൊന്നുമില്ലാ ഉള്ളതാണെങ്കില്‍ കുറെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പ്ളാസ്റ്റിക്ക്‌ പൂക്കളും മാത്രം ( ഒര്ജ്ജിനലു വേണമെങ്കില്‍ പാണ്ടികള്‍ കനിയണം ) , മരത്തില്‍ തന്നെ ഉഞ്ഞാലു കെട്ടി ആടണമെന്നു നിര്‍ബന്ഡം ഇല്ലെങ്കില്‍ വല്ല കെട്ടിടത്തിന്റെ അറ്റത്തൊ മറ്റൊ ഒരെണ്ണം കെട്ടി തരാം .ഇവിടെ ഇപ്പൊള്‍ സൌന്ദര്യം വര്‍ദ്ധന മരുന്നുകളുടെ പ്രളയം ആണു. ഇത്തിരി ആട്ടിന്‍ കാഷ്ട്ടം എടുത്തു ഉത്തെജ്ജക മരുന്നെന്നൊ സൌന്ദര്യ വര്‍ദ്ധക മരുന്നെന്നൊ പറഞ്ഞു ഇറക്കിയാല്‍ കണ്ണുമടച്ചു വങ്ങുന്നവരാണു പുവര്‍ മല്ലുസ്.

ഓണപ്പാട്ടുകളു കേള്‍ക്കണമെന്നു മാവേലി നിര്‍ബന്ഡം പിടിക്കരുത് ഇപ്പൊള്‍ സന്തൊഷ്ചെട്ടന്റെ പാട്ടുകാളാണു ഞങ്ങളുടെ ആവേശം , രാവിലെ എഴുന്നേല്‍ക്കുന്നതു തന്നെ ആ പണ്ഡിത ശ്രേഷ്ട്ടന്റെ ഓ പ്രീയാ എന്നു തുടങ്ങുന്ന ഗാനം കേട്ടു കൊണ്ടാണു. വയലാറിനു ശേഷം ഇത്ര അര്ത്ഥ സംബുഷുട്ടമായ വരികള്‍ ഒരുക്കി തന്ന സന്തൊഷെട്ടനെ പരിചയപ്പെടുന്നതു അങ്ങെക്കു പ്രയോജനം ചെയ്യും .പഴയ കാലവും ആളുകളേയും  മനസ്സില്‍ വെച്ചുകൊണ്ടാണു അവിടുന്നു വരുന്നതെങ്കില്‍ അങ്ങേക്കു തെറ്റി ഞങ്ങള്ക്കിപ്പൊള്‍ ഓണമൊക്കെ വീട്ടിലെ റ്റിവിയുടെ മുമ്പിലാണു പഴന്ചന്‍ എര്‍പ്പടൊക്കെ ഞങ്ങള്‍ നിറുത്തിയിട്ടു കാലം കുറെയായി. ഇതു ഇപ്പൊ മദ്യപാന്മാരുടേയും പീഡകന്മാരുടേയും സ്വന്തം നാടാണു, പാടത്തു കുത്തി നിറുത്തിയേല്ക്കുന്ന കൊലത്തെ പൊലും വെറുതെ വിടാത്ത ഞരമ്പു രോഗികളുള്ളപ്പോള്‍ മാവേലി രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നതൊക്കെ സൂക്ഷിച്ചു വേണം .എന്തായാലും ഇതൊന്നു കേട്ടു മാവേലി തമ്പുരാന്‍ വരാതിരിക്കേണ്ടാ ഇനി അതുകാരണം രണ്ടു ദിവസം കിട്ടണ അവധി മുടക്കരുതു പ്രിയ മവേലി..

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 19, 2011

കാത്തിരിപ്പ്.

അന്വേഷിച്ചു നടന്നു
കണ്ടെത്തിയില്ലാ
വരാമെന്നു പറഞ്ഞു
വന്നു ചേര്‍ന്നില്ലാ.
കാത്തിരിക്കാന്‍ പറഞ്ഞു
കാണുവാന്‍ കഴിഞ്ഞില്ലാ.
വരുമെന്ന പ്രതിക്ഷ
ഒന്നു മാത്രമെന്‍
സ്വപ്‌നങ്ങളുടെ
മലര്‍വാടിയെ
വാടാതെ സൂക്ഷിപ്പൂ.
മനസ്സു മൂളുന്നു
വരും വരാതിരിക്കില
കാത്തിരിക്കും
ആ മുഖം
ഇനിയും ജന്മങ്ങള്‍
കെടാതെ ഒരു
അഗ്‌നി നാളമായ്
ഹ്രിദയത്തിന്‍
കോണില്‍.

ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2011

സര്‍ദ്ദാരു പിടിച്ച പുലി വാല്‍

കേന്ദ്രസര്‍ക്കരിനും നമ്മുടെ സര്‍ദ്ദാര്‍ജിക്കും വിളറി പിടിച്ചെന്നാണു അണ്ണനെ ജയിലില്‍ അടച്ചതിലൂടെ തോന്നുന്നതു. നേതാക്കളുടെ എല്ലാ പാപങ്ങളും ഒരു ബില്ലു പാസാക്കിയാല്‍ മാറുമെന്നു പാവം അണ്ണനൊന്നു ചിന്തിച്ചു പോയതു ഒരു തെറ്റാണോ?. ബില്ലു പാസാക്കിയാലും കൈയ്യിട്ടു വാരാന്‍ മിടുക്കന്മാരായ നമ്മുടെ നേതാക്കള്‍ക്കു ഒരു പ്രയാസവും കാണില്ല എന്നു അണ്ണനു മനസ്സിലായി കാണില്ലായിരിക്കാം.എല്ലാവര്‍ക്കും ആഘോഷിക്കാന്‍ ഒരു കാരണമായലൊ.പണിയൊന്നും ഇലാതിരിക്കുന്ന പ്രതിപക്ഷത്തിനും അവസരം മുതലാക്കാന്‍ പറ്റിയ അവസരമാണു ഈ സമരത്തിലൂടെ കിട്ടുന്നതു.കുറെ നാളു മുന്പെ ഒരു പാവത്താനെ പോലെ തോന്നിക്കുന്ന (വെറും തോന്നല്‍ ) യോഗ സ്വാമി ഇതു പോലൊരു സമരം നടത്തിയതു ഒരു ഈച്ച പോലും അറിയാതെ ഒതുക്കിയ ആത്മ വിശ്വാസമാകാം സര്‍ക്കാരിന്നു അണ്ണനെ  അകത്താക്കാന്‍ പ്രേരിപ്പിച്ചതു.

അഴിമതിക്കെതിരെ പൊരുതാനിറങ്ങിയ അണ്ണനെ  കൊണ്ടു ചെന്നാക്കിയതു കുറെ സിംഹങ്ങളുടെ മടയിലും . അവിടെയാണെങ്കില്‍ പാണ്ടി നാടിനെ വിറപ്പിച്ച ഒരു പെണ്‍ സിംഹിയും  ഓട്ടമത്സരം നടത്തി കുറെ കാശുണ്ടാക്കാന്‍ നോക്കിയ മറാത്ത സിംഹവും  ഒക്കെ ഉള്ള ഒരു പുണ്യഭൂമി. അവിടുത്തെ യഥാര്‍ത്ത രാജ നമ്മുടെ രാജാണ്ണന്‍ തന്നെ അതല്ലെ അങ്ങരു കൈയ്യിട്ടു വാരിയ തുകയ്ക്കു എത്ര പുജ്യമുണ്ടെന്നു നമ്മുടെ സുപ്രിം കോടതിക്കു വരെ സംശയം തോന്നിയതു.ഇപ്പൊള്‍ ജയിലില്‍ കിടന്നു പൂജ്യത്തിന്റെ വിലയെ പറ്റി ഗവേഷണം നടത്തുവായിരിക്കാം പാവം രാജണ്ണന്‍ .

എന്തായാലും ഒടയ തമ്പ്രാന്‍മാരെല്ലാം ഈ ബില്ലു പാസായി തടവറയിലായി കഴിഞ്ഞാല്‍  ആരു നമ്മളെ ഭരിക്കും ഇതൊ വല്ലതും ഈ അഴിമതികെതിരെ പ്രസംഗിക്കുന്നവര്‍ ചിന്തിച്ചിട്ടുണ്ടോ, ഭരിക്കാനാളില്ലാതെ  പാര്‍ലമറ്റില്‍ ആരുമില്ലാത്ത അവസ്ഥയില്‍ ചൈന ച്ചേട്ടനൊ പാക്കിസ്ഥാന്‍ ഇക്കാക്കയ്ക്കൊ നമ്മെ ഒന്നു ചൊറിയാന്‍ തോന്നിയാല്‍  എന്താവും അവസ്ഥ.  എന്തായലും കോരനു കഞ്ഞിയെന്നും കുമ്പിളില്‍ തന്നെ , ഇതെല്ലാം കാണുബോള്‍ മനസ്സിലൊരു പ്രര്‍ത്ഥന മാത്രമേയുള്ളു നമ്മുടെ  പുണ്യവാളന്മാരായ നേതാക്കള്‍ക്കു ഒരു ആപത്തും  വരുത്താതെ എന്നും നമ്മളെ കഴുതകളാക്കി ഭരിക്കാന്‍ ഇടവരുത്തണേ എന്റെ ദൈവം തമ്പുരാനേ....

ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

മലയാളം

നിലവാനത്തിന്‍ കീഴിലായി
ആഴിതന്‍ തിരകള്‍ തഴുകി
തലോടിയുറക്കുന്ന തീരങ്ങളും .
മന്ദമാരുതനാല്‍ പുളകിതമായി
തലയുയര്‍ത്തി നില്‍ക്കുന്ന സഹ്യനും
കുഞ്ഞോളങ്ങളാല്‍ നിറഞ്ഞാടുന്ന
പുണ്യവതിയായ പമ്പയും
സംഗമിക്കുന്ന സുന്ദര
ഭൂമിയാണെന്‍ മലയാളം.

തീരുവോണ നാളില്‍ ഉയരുന്ന
പൂവിളികളുടെ നാദവും
കൈകൊട്ട്‌ പാട്ടിന്റെ ഈണവും
കായോലോളങ്ങളെ പുളകിതമാക്കുന്ന
വഞ്ചി പാട്ടിന്റെ താളവും
മനസ്സില്‍ അഹ്ളാദ പീലിവിടര്‍ത്തുന്ന
നാട്ടുപാട്ടിന്‍ ശീലുകളും
സംഗമിക്കുന്ന സുന്ദര
ഭൂമിയാണെന്‍ മലയാളം.

പൊന്നരിവാളിന്‍ സ്‌പര്‍ശനം കൊതിച്ചു
വിളഞ്ഞു നില്‍ക്കണ പാടങ്ങളും
മാരിവില്ലിന്‍ വര്‍ണ്ണശോഭയോടെ
തെളിഞ്ഞു നില്ക്കുന്ന പൂന്തോപ്പുകളും
തലയുയര്‍ത്തി ആകശത്തെ
ചുബിക്കാനായുന്ന കേരനിരകളും
സംഗമിക്കുന്ന സുന്ദര
ഭൂമിയാണെന്‍ മലയാളം.


ബുധനാഴ്‌ച, ഓഗസ്റ്റ് 10, 2011

ഒരു A വരുത്തിവച്ച വിനാ


അന്നും പതിവുപൊലെ രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു കുട്ടപ്പനായി ഓഫീസിലെത്തിയപ്പൊള്‍ എല്ലാരുടേയും മുഖത്തൊരു വിഷാദ ഭാവം എന്താണു സംഭവിച്ചതെന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോളാണു ശരവണന്‍ കൂട്ടിലിട്ട വെരുവിനേപൊലെ അങ്ങൊട്ടും ഇങ്ങൊട്ടും പായുന്നതു കാണുന്നതു. എന്റെ ഈശോയെ ഇനി വര്‍ക്കു ലോഡുകാരണം അവനു വട്ടായൊ?.ഇനിയെങ്ങാനും അവന്‍ വയലന്റായാലോ എന്തും വരട്ടെയെന്നു വെച്ചു അവനോടു ചോദിച്ചു " എന്താ ശരവണാ പറ്റിയതു?".വളരെ ദീന സ്വരത്തോടെ അവന്‍ പറഞ്ഞു " വീണ്ടും മാന്ദ്യം വന്നെടാ, ഒരെണ്ണം വന്നതിന്റെ ക്ഷീണം മാറിയില്ലാ അപൊളാണു അടുത്തതു". ശ്ശെടാ ഇന്നത്തെ പത്രവും വായിച്ചില്ലലൊ.. ഈ മാന്ദ്യം എവിടെ വരെ എത്തിയെന്നൊന്നു അറിയണമലൊ, അറബികടല്‍ കടന്നോ അതോ ഇനി അടുത്ത മണ്സൂണ്‍ കാറ്റിനോടൊപ്പമേ ഈ മാന്ദ്യം വരുകയുളൊ എന്തായലും ഗൂഗിള്‍ സേര്‍ച്ചു ചെയ്തേക്കാം എന്നു തീരുമാനിച്ചു.
അമേരിക്കയുടെ എന്തൊ റേറ്റിഗോ മറ്റൊ കുറഞ്ഞെന്നോ   AAA യില്‍ നിന്നു AA+ആയെന്നൊ ഇനിയതു  AA ആവുമ്മെന്നൊ വായിച്ചിട്ടാണെങ്കില്‍ ഒരു മണ്ണാകട്ടയും പിടികിട്ടിയില്ലാ.അമേരിക്കയുടെ ഒരു A പോയാല്‍ ഇത്രയും പ്രശ്നമോ?.A ഇല്ലാത്ത അമേരിക്കയേ കുറിച്ചു ചിന്തിക്കാനാകുന്നില്ലാ ലോകത്തിനു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമേരിക്കയുടെ റേറ്റിംഗ്‌ എക്കാലവും ‘ട്രിപ്പിള്‍ A’ ആയിരിക്കുമെന്നാണ് മണ്ടന്‍ ഒബാമ ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പടാ  Aയെ കൊള്ളലൊ നീ ഇത്ര മിടുക്കനാണെന്നറിഞ്ഞില്ലാ.അതാ അടുത്ത വെടി  RBI വക " മാന്ദ്യം ഇന്‍ഡ്യയെ സാരമായി ബാധിക്കും". ഈശ്വരാ ഞങ്ങളെ പോലുള്ള പാവം ഐ ടി തൊഴിലാളികള്‍ക്കു നീ ഒരു  A കാരണം ഒരു മനസമാധാനവും തരില്ലേ?.അന്നു മുഴുവനും ദുഖിതനായിരുന്ന ശരവണനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ടു ഞാനെന്റെ കന്പ്യൂട്ടറിന്റെ മൊണിറ്റര്‍ ഓഫ് ചെയ്തു. "എന്നാലും എന്റെ A യെ ഞങ്ങ്ളോടു ഇതു വേണ്ടായിരുന്നു".

ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2011

യാത്രയുടെ ആരംഭം

നഗരത്തിലെ കലാലയത്തിലേക്കു ഉന്നതപഠനത്തിനായി വന്ന ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരനായിരുന്നു രാമു. ഗ്രാമത്തില്‍ തന്നെയുള്ള ഒരു സ്‌ക്കൂളിലായിരുന്നു രാമുവിന്റേ പ്രാഥമിക വിദ്യാഭ്യാസം .പട്ടണത്തിലെ ചിറിപായുന്ന വാഹനങ്ങളും ആകാശത്തെ ചുബിക്കാനായി തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളും അവ്നൊരു അത്ഭുതമായിരുന്നു.രാമു സ്‌ക്കൂളില്‍ വെച്ച് ആരോടും അധികം സംസാരിക്കാത്ത ഒരു സാധു പ്രാകൃതക്കരനായിരുന്നു .പുതിയ അന്തരിക്ഷവും കൂട്ടുകാരും അവനിലാദ്യം അസ്വസ്‌ഥകളുണ്ടാക്കിയെങ്കിലും പിന്നിടു അതുമായി പൊരുത്തപ്പെട്ടു തുടങ്ങി,കൂട്ടില്‍ നിന്നു സ്വാതന്ത്ര്യം കിട്ടി അനന്തമായ അകാശത്തിലേക്കു പറക്കാന്‍ വെമ്പുന്ന ഒരു പക്ഷിയുടെ കണക്കായിരുന്നു അവന്‍ .

അവനവിടെ തന്നെയുള്ള ഒരു ട്യൂട്ടൊറിയല്‍ കൊളേജില്‍ ട്യൂഷനു പോകാന്‍ തീരുമാനിച്ചു.അവിടെ അവ്ന്റെ എറ്റവും അടുത്ത സുഹ്രിത്തുകളായതു എല്ലാ ഉടായ്പ്പുകളുടേയും ഉസ്‌താതുക്കളായ ബിജോയും ദിപക്കുമായിരുന്നു.പരമ ബോറന്‍ ക്ളാസുകള്‍ക്കിടയില്‍ അവന്‍ ആരുമറിയാതെ ഒരു പെണ്‍ക്കുട്ടിയെ പ്രണയിക്കുന്നുണ്ടായിരുന്നു, അവളുടെ പേരായിരുന്നു ഇന്ദു .ഇന്ദുവിനെ പറ്റി പറയാനണെങ്കില്‍ അവളൊരു നാടന്‍ സുന്ദരിയായിരുന്നു ചില സാഹിത്യകാരന്മാര്‍ പറയുന്നതുപോലെ തമരയുടെ ഇതളു പോലെ കണ്ണുകളും നിതംബം മറയ്ക്കുന്ന മുടിയും തക്കാളിപോലെ ചുവന്നു തുടുത്ത ചുണ്ടുകളുമായിരുന്നു അവള്‍ക്കു.ജീവിതത്തിലിതു വരേയും ഒരു പെണ്ണിന്റേയും മുഖത്തേക്കു നേരെ നൊക്കാത്ത രാമുവിനു അവളോടു വല്ലാത്ത ഒരു ഇഷ്ട്ടമായിരുന്നു.

അവ്ന്റെ സുഹ്രിത്തുക്കളായ ദീപക്കും ബിജോയും ഇന്ദുവിനേ വളയ്ക്കാന്‍ അവനു എല്ലാവിധ പിന്തുണയും വാരികോരി നല്‍കന്‍ തയാറായിരുന്നു.തങ്കളുടെ കൂട്ടുകരന്റേ ഇഷ്‌ട്ടം അവളോടു നേരിട്ടറിയിക്കാന്‍ അവര്‍ തീരുമാനിച്ചു. രമുവിന്റെ പ്രണയഭ്യര്‍ത്തന ലഭിച്ചപ്പോള്‍ പൂച്ചയെ പോലിരുന്ന ഇന്ദു ഒരു ഭദ്രകാളിയെ പോലെ അലറികൊണ്ടു രമുവിനു നേരെ പാഞ്ഞടുത്തു സകലരും കാണേ അവന്റെ നേരെ കൈചുണ്ടി കൊണ്ടു അവള്‍ അലറി "  നീ എന്താ എന്നേക്കുറിച്ചു വിചാരിച്ചതു കുറച്ചു നാളായി നിന്റെ സൂക്കേടു തുടങ്ങിയിട്ടു മേലാല്‍ എന്റെ പിന്നാലെ നടക്കരുതു "    നിര്‍ദോഷിയായ രാമു തന്റെ കൂട്ടുകാരുടെ സ്നേഹാധിക്യം  ഇത്ര പ്രശ്നമുണ്ടാക്കുമെന്നു ഒരിക്കലും വിചാരിചില്ല. എല്ലാവരുടേയും മുമ്പില്‍ തകര്‍ന്നു തരിപ്പണമായി നിന്ന രാമുവിനേ കണ്ടാല്‍ പെറ്റ തള്ള സഹിക്കത്തില്ലായിരുന്നു. അകെ ഇളിഭ്യനായ രാമുവിനു പക്ഷെ ഇന്ദുവിനോടുള്ള പ്രണയത്തിനു ഒരു കുറവുമില്ലായിരുന്നു.

രാമു എന്നും വൈകിട്ടു കൊളേജ്ജു വിടുബോള്‍ അവളെ രഹസ്യമായി പിന്തുടര്‍ന്നു ബസ്‌ സ്‌റ്റാണ്ടില്‍ കൊണ്ടു ചെന്നാക്കി ബസ്സു കയറ്റിവിടുന്നതു ഒരു നേര്‍ച്ചയായി കണക്കാക്കി ചെയ്യുമായിരുന്നു.ഒരിക്കല്‍ പോലും മദ്യകഴിക്കാത്ത രാമു അതിനുശേഷംഅവളുടെ തന്നോടുള്ള മനോഭാവം ഓര്‍ത്തു  മദ്യം കഴിക്കാന്‍ ആരംഭിച്ചു.അങ്ങനെ കലാലയ ജീവിതത്തിന്റെ അവസാന നാളുകള്‍ വന്നെത്തി ,ആ വര്‍ഷത്തിലെ മാര്‍ച്ച് മാസത്തിനു പതിവില്ലാത്ത ഒരു കുളിരു ഉണ്ടായിരുന്നു. പരിക്ഷകളൊക്കെ കഴിഞ്ഞു ഇനി ഒരിക്കലും അവളെ കാണുവാന്‍ കഴിയില്ലായെന്ന യഥാര്‍ത്ഥ്യം അവനെ വേദനിപ്പിച്ചു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി  അവനെന്നും അവളെ കൊണ്ടു വിട്ടു കൊണ്ടിരുന്ന ബസ്സ്‌ സ്‌റ്റാന്റില്‍  വച്ചു അവര്‍ വിണ്ടുമൊരിക്കല്‍ കൂടി കണ്ടു മുട്ടി. അവരുടെ നയനങ്ങള്‍ എന്തൊക്കെയോ പരസ്പ്പരം കൈമാറി ചുണ്ടുകളെന്തോ പറയാന്‍ വെമ്പി. അവളവന്റെ അരികിലേക്കു വന്നു അവന്‍ അവളോടു പതുക്കെ ചൊദിചു "സുഖമാണോ തനിക്കു". പെട്ടന്നവള്‍ ദുഖത്തോടെ അവനോടു പറഞ്ഞു " അന്നു തന്നോടു അങ്ങനെ പെരുമാറിയതില്‍ എനിക്കു വളരെ വിഷമമുണ്ടായിരുന്നു പിന്നിടു തന്നോടു ഒന്നു സംസാരിക്കന്‍ ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു പക്ഷെ എനിക്കു വല്ലാത്ത കുറ്റബോധമുണ്ടായതു കൊണ്ടു തന്റെ ഒരു വക്കിനു വേണ്ടി ഞാന്‍ഇത്രയും നാള്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്തു കൊണ്ട് തനിക്കു എന്നോടു ഒരിക്കല്‍കൂടി ഒന്നു മിണ്ടിക്കൂടായിരുന്നതു.ഈ മാസം 29 നു എന്റെ വിവാഹ നിശ്‌ച്ചയമാണു ഇനി ഒരിക്കലും നമ്മള്‍ കാണില്ലാ "" അതു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ കണ്ണിരുനിറഞ്ഞു തിളങ്ങുന്നുണ്ടായിരുന്നു. അവനവളോടു പറഞ്ഞു "പ്രിയ ഇന്ദു നിന്റെ ഒരു നോട്ടത്തിനായി ഒരു വാക്കിനായി ഞാന്‍ ഇത്രയും നാള്‍ കാത്തിരിക്കയായിരുന്നു ,താന്‍ എന്നും എന്റെ മന്സ്സിലൊരു മധുരമുള്ള നൊമ്പരമായി ഉണ്ടാകും "   അവിടെ  ഒരു പ്രണയം ജനിച്ചപോള്‍ തന്നെ മരിക്കുകയായിരുന്നു. താനിത്രയും നാള്‍ കാത്തിരുന്നതു തനിക്കു കിട്ടിയപ്പൊള്‍ വളരെ വൈകിപൊയെന്നവന്‍ മനസ്സിലാക്കി.  പിന്നേയും എന്തൊക്കെയോ പരസ്‌പരം പറയണമവര്‍ക്കുണ്ടായിരുന്നുവെങ്കിലും ഒരു വക്കും ഇരുവരില്‍ നിന്നു വന്നില്ലാ.

അവള്‍ കണ്ണീരില്‍ നനഞ്ഞ മുഖവുമായി ബസ്സില്‍ കയറി. അന്നാദ്യമായി ബസ്സിന്റെ ജനലിലൂടെ അവനു നേരെ  അവള്‍ കൈകള്‍ വീശി.ആ ബസ്സ്‌ കണ്ണില്‍ നിന്നു മായുന്നതു വരെ തിരിച്ചു അവനും ബസ്സിനു നേരെ കൈകള്‍ വീശികൊണ്ടിരുന്നു. ബസ്സു കാണാമറയത്തിലേക്കു മാഞ്ഞപ്പൊള്‍ അവന്‍ അവള്‍ക്കു മനസ്സില്‍ ശുഭയാത്ര നേര്‍ന്നു കൊണ്ടു അവിടെ കുറെ നേരം ഇരുന്നു. പിന്നീടുള്ള യാത്രകളില്‍ അവന്റെ കണ്ണൂകള്‍ പലപ്പൊഴും അവളെ ഒരിക്കല്‍കൂടി ഒന്നു കാണാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെറുതെ തിരക്കി കൊണ്ടിരിക്കും.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

കുളിരിന്‍ പ്രണയം


ഒന്നരികില്‍ വന്നെങ്കില്‍
ഒരു മുത്തം തന്നെങ്കില്‍
പ്രണയത്തിന്‍ പൊന്‍തുവലാല്‍
ഒന്നു തലോടിയെങ്കില്‍
ഈ മഴയുടെ കുളിരില്‍
എന്‍ നെന്ചിലെ ചൂടില്‍
നിന്‍ നിശ്വാസങ്ങള്‍
ഒന്നു ലയിച്ചിരുന്നെങ്കില്‍ .

നിനക്കായി തുടിക്കും
എന്‍ കരദാരില്‍
തലവെച്ചു ഒന്നു
നീ മയങ്ങിയെങ്കില്‍
ഒമാലളിന്‍ ഇളം
കവിളില്‍ കൂടെയൊഴുകും
കണ്ണീരിന്‍ ഉപ്പുരസം
ഒന്നു നുകര്‍ന്നെങ്കില്‍ .

വാനിലെ മേഘങ്ങളില്‍
നിന്നുതിരും ജലത്തിന്‍
കുളിരില്‍ മെല്ലെ
തലോടും  നിന്നെ
മിഴികളാം സ്‌ഫടികങ്ങളില്‍
നിറയുന്നുവോ പ്രണയം .
ആദ്രമാം നിലാ മഴ്യില്‍
പറായതെ നീ മാഞ്ഞുവോ.

ഹ്രിദയത്തിന്‍ ഉള്ളറകളില്‍
സ്‌നേഹത്തിന്‍ പൂമ്പൊടിയായി
പുലരിയില്‍ വിരിയുന്ന
പൂവിന്റെ നിറസൌന്ദര്യമായി
വസന്തകലത്തിന്‍ സുഗന്ധമായി
കുളിരരുവിയില്‍ തഴുകിയോഴുകി
വരുന്ന തെന്നലിന്‍ ചലനമായി
മാറുന്നീ കുളിരിന്‍ പ്രണയം .

തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

ഒരു യാത്രക്കാരി

പറഞ്ഞിരുന്ന മേല്‍വിലാസത്തില്‍ വെളുപ്പാന്‍ കാലത്തു റ്റക്സിയുമായി റ്റാക്സി ഡ്രൈവറെത്തി, ഹോണ്‍ മുഴക്കി, തെല്ലു കാത്തുനിന്നിട്ടു, വതില്‍ പടിയില്‍ ചെന്ന്‌ പതുക്കെ തട്ടി. " ഒരു നിമിഷം " വ്രിദ്ധയുടെ നേര്‍ത്ത ശബ്ദം . ഏതൊ സാധനം തറയിലൂടെ വലിക്കുന്നതും കേട്ടു.കുറെ കഴിഞ്ഞു 90 കഴിഞ്ഞ വ്രിദ്ധ പുറത്തേക്കു വന്നു,തീരെ മെലിഞ്ഞ രൂപം വിലകുറഞ്ഞ വസ്ത്രമ്.അടുത്തു ചെറിയ സ്യുട്ട്കേസ്‌.

" എന്റെ ഈ പെട്ടി വണ്ടിയിലേക്കു വയ്ക്കുമോ ?" വ്രിദ്ധ ചോദിച്ചു. പെട്ടി കൊണ്ടുവച്ചിട്ടു ഡ്രൈവര്‍ തിരികെ ചെന്ന്‌ അവരുടെ കൈയ്യില്‍ പിടിച്ചു നടക്കാന്‍ സഹായിച്ചു. അവര്‍ അയാളുടെ തോളില്‍പിടിച്ചു നടന്നു നന്ദി പറഞ്ഞു. " ഇതൊന്നും വലിയ കാര്യമല്ല, എന്റെ അമ്മയോടെന്നപ്പൊലെയാണു പെരുമറുന്നത്‌ " എന്നായിരുന്നു അയാളുടെ മറുപടി.

"നീ എത്ര നല്ല കൊച്ചനാണു ! " കാറിലിരുന്ന വിലാസം തന്നിട്ട്‌ അവര്‍ ചോദിച്ചു:    " എന്നെ നഗരമധ്യത്തിലൂടെ കൊണ്ടുപോകാമോ?".
"അതല്ല എളുപ്പവഴി"സാരമില്ല എനിക്കു ധ്രിതിയില്ല. ഞാനാ വ്രിദ്ധരുടെ ആശുപത്രിയിലേക്കാണല്ലോ.അവരുടെ കണ്ണുകള്‍ നിറയുന്നതു അയാള്‍ കണ്ണാടിയിലൂടെക്കണ്ടു.
അവര്‍ പതിഞ സ്വരത്തില്‍ പറഞ്ഞു " രണ്ടു മക്കള്‍ വിദേശത്താണു ഭര്ത്താവു ജീവിച്ചിരിപ്പില്ല. ഞാനും എറെപൊകില്ലയെന്നു  ഡൊക്ടര്‍ പറഞ്ഞിട്ടുമുണ്ടു"

തുടര്‍ന്നു രണ്ടു മണിക്കുറോളം അവരുടെ വാഹനം നഗരത്തിലെ പല വഴികളിലൂടെയും ഓടി.പണ്ടു പടിച്ച പള്ളികുടം കണ്ടപ്പൊള്‍ അവര്‍ പഴ്യ ഒന്നാം ക്ളാസുകാരിയായി മാറി .അവര്‍ പണ്ടു ജൊലി ചെയ്തിരുന്ന കെട്ടിടം കാണിച്ചു തന്നു. ഓര്‍മ്മയുടെ  റീലുകള്‍ ഒരൊന്നായി വിരിയുകയായിരുന്നു. മധുവിധുക്കാലത്തു അവര്‍ താമസിച്ചിരുന്ന വീടും കാട്ടി തന്നു. ഒരു കട കണ്ടപ്പൊള്‍ പണ്ട്‌ അവിടെയുണ്ടായിരുന്ന ന്രിത്തശാലയില്‍ വന്ന ചെറുപെണ്‍ക്കുട്ടിയായി അവര്‍ മാറി.

ഇടയ്ക്കു ചില സ്ഥലങ്ങളില്‍ അവര്‍ നിറുത്താന്‍ പറയുമ്.നിശബ്ദയായി ദൂരെക്കു നോക്കികൊണ്ടിരിക്കുമ്. എതൊക്കെയൊ ചിത്രങ്ങള്‍ അവരുടെ മനസ്സില്‍ തെളിയുകയും മായുകയും ചെയ്തിരുന്നു.

സുര്യസ്തമത്തിന്റെ ലക്ഷണം കണ്ടപ്പൊള്‍ അവര്‍ പറഞ്ഞു "ഇനി നമുക്കു പൊകാമ്. എനിക്കു ക്ഷിണം തൊന്നുന്നു" . അവര്‍ ഇരുവരും  നിശബ്ദരായി വ്രിദ്ധസദനത്തിലേക്കു നീങ്ങി. തഴ്ന്ന കൂരയുള്ള ഒരു ചെറിയ കെട്ടിടം . വ്രിദ്ധയെ കണ്ടു രണ്ടു ജൊലിക്കാരെത്തി അവര്‍ വണ്ടിയില്‍ നിന്നും പെട്ടികളെടുത്തു വ്രിദ്ധയെ ഒരു വീല്‍ചെയറിലിരുത്തി. അവര്‍  പഴ്സെടുത്തു പിടിച്ചു കൊണ്ടു ചൊദിച്ചു " എത്ര വെണം ".   "ഒന്നും വേണ്ട ".  " അപ്പൊ നിനക്കു കഴിയേണ്ടെ".

"വേറേയും യാത്രക്കാരുണ്ടല്ലൊ, അമ്മാ!" ഒന്നും ആലൊചിക്കാതെ കുനിഞ്ഞു അവരെ മാറൊടണച്ചു. അവര്‍ ആ ടക്സി ഡ്രൈവറെ പിടിച്ചമര്‍ത്തി, സ്നേഹത്തിന്റെ കടല്‍ ഒഴികിയെത്തുന്നതു പൊലെ അയാള്‍ക്കു തൊന്നി.

" നീ കിഴവിക്കു , സന്തൊഷത്തിന്റെ നിമിഷം പകര്‍ന്നു തന്നു വളരെ നന്ദി." ആ ഡ്രൈവര്‍ അവരുടെ കൈയമര്‍ത്തിയിട്ടു തിരികെ നടന്നു. പിന്നില്‍ ഒരു വാതിലടയുന്ന ശബ്ദം കേട്ടു.അതൊരു ജീവിതം അവസാനിക്കുന്നതിന്റെ ശ്ബ്ദവുമായിരുന്നു.
അന്നു ആ ഡ്രൈവര്‍ അരെയും യാത്രയ്ക്കു എടുക്കാഅതെ അലക്ഷ്യമായി നടന്നു.
അന്നു പിന്നിട് അദ്ധേഹത്തിനു അരോടും സംസാരിക്കാന്‍ പോലും വിഷമമായിരുന്നു.

അദ്ധേഹം മനസ്സിലോര്‍ത്തു, ഒരിക്കല്‍ കൂടി ഹൊഎണ്‍ അടിച്ചു ആളെ കാണുന്നിലെന്നു പറഞ്ഞു മടങിയെങ്കിലൊ? അന്നു ചെയ്തതില്‍ കൂടുതന്‍ പിന്നിട് ഒന്നും ജീവിതത്തില്‍ ചെയ്തിട്ടില്ല,
ജീവിതത്തില്‍ ചിലപ്പൊള്‍ ഇതു പൊഎലുള്ള വലിയ നിമിഷങള്‍ വീണുകിട്ടിയേക്കാമ്.
അന്യര്ക്കു നിസ്സരമെന്നു തൊഎന്നുമെങ്കിലും നമുക്കു വലുതായ നിമിഷങള്. നമ്മള്‍ പറഞ്ഞതൊ ചെയ്തതൊ അന്യര്‍ ഓര്‍ത്തില്ല എന്നു വരാം പക്ഷെ അവരില്‍ നാം ഉളവാക്കിയ വികാരവും അനുഭൂതിയും വലുതായിരിക്കാം.

Related Posts Plugin for WordPress, Blogger...