അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

പഴഞ്ചൊല്ലുകള്‍

നമ്മളുടെ ഇടയില്‍ നിന്നു മാഞ്ഞു കൊണ്ടിരിക്കുന്ന ചില മലയാള പഴഞ്ചൊല്ലുകള്‍
 പഴഞ്ചൊല്ലുകളില്‍ പതിരില്ലാ എന്നാണു പറയുന്നത്..നമ്മുടെ നാട്ടിലെ ജീവിത അനുഭവങ്ങളില്‍ നിന്നു ഉളവായി വന്നവയാണു ഈ ഒരോ പഴഞ്ചൊല്ലുകളും. വരും തലമുറയ്ക്കു പകര്‍ന്നു കൊടുക്കാന്‍ ഒരു പിടി പഴഞ്ചൊലൂകള്‍ ഇവിടെ കൊറിച്ചിടുന്നു


  1. അനുഭവം ആണു ഗുരു !
  2. അടി തെറ്റിയാല്‍ ആനയും വീഴും !
  3. അവിയലില്‍ എന്തുമാവാമെന്നു കരുതി ആവണയ്ക്കെണ്ണ ഒഴിക്കാമോ !
  4. അക്കരെ നിന്നാല്‍ ഇക്കരെ പച്ച !
  5. അക്കരെ ഒട്ടും പോയതും ഇല്ല , ഇക്കരെയൊട്ടും നിന്നതും ഇല്ലാ !
  6. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് !
  7. അഞ്ചനമെന്നാല്‍ എനിക്കറിയാം മഞ്ഞള്‍ പോലെ വെളുത്തതു !
  8. അടി കൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും !
  9. അടയ്ക്ക ആയാല്‍ മടിയില്‍ വെയ്ക്കാം അടയ്ക്കാ മരമായലോ ? !
  10. അട്ടയേ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ അതു കിടക്കുമോ? 
  11. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും .!
  12. അത്തം കറുത്താല്‍ ഓണം വെളുക്കും !
  13. അമ്മയ്‌ക്കു പ്രാണ വേദന മോള്‍ക്കു വീണ വായന !
  14. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം ..!
  15. അണ്ടിയോടടുത്താലേ മാങ്ങയുടെ പുളി അറിയൂ !
  16. അണ്ണാന്‍ കുഞ്ഞിനേ മരം കയറ്റം പഠിപ്പിക്കേണ്ടാ !
  17. അണ്ണാന്‍ കുഞ്ഞും തന്നാലായതു !
  18. അരിയും തിന്നു ആശാരിത്തിയേ കടിച്ചു പിന്നേയും  നായിക്കു മുറുമുറുപ്പു !
  19. ആരംഭ  ശൂരത്വം !
  20. അരിയെറിഞ്ഞാല്‍ ആയിരം കാക്ക !
  21. അല്പന്  ഐശ്വര്യം  വന്നാല്‍ , അര്‍ദ്ധ  രാത്രിയിലും  കുട  പിടിക്കും !
  22. "അഞ്ജനമെന്നത് ഞാനറിയും
    മഞ്ഞളുപോലെ വെളുത്തിരിക്കും"
  23. "ആലുംകായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ് പുണ്ണ്"
  24. ആവശ്യക്കാരന്  ഔചിത്യം  പാടില്ല !
  25. ആറ്റില്‍  കളഞ്ഞാലും  അളന്നു  കളയണം !
  26. ആറ്റില്‍  ഇറങ്ങിയവനെ  ആഴം  അറിയൂ !
  27. ആന  വായില്‍  അമ്പഴങ്ങ !
  28. ആട്  കിടന്നിടത്ത്  പൂട  പോലുമില്ല !
  29. ആന കൊടുത്താലും ആശ കൊടുക്കരുത് .!
  30. ആനപ്പുറത്തിരുന്നാല്‍ പട്ടിയെ  പേടിക്കണ്ട !
  31. ആനക്കുണ്ടോ  ആനയുടെ  വലിപ്പം  അറിയുന്നു  !
  32. ആന  മെലിഞ്ഞാലും  തൊഴുത്തില്‍  കെട്ടാന്‍  ഒക്കില്ല !
  33. ആശാരീടെ കൊഴപ്പോം ഒണ്ട്; തടീടെ വളവും ഒണ്ട്.!
  34. ഇല ചെന്നു മുള്ളില്‍ വീണലും മുള്ളു ചെന്നു ഇലയ്യില്‍ വീണാലും കേടു ഇലയ്‌ക്കാണു.!
  35. ഇല  നക്കി  നായുടെ  ചിറി നക്കി  നായ ! 
  36. ഇരുന്നിട്ട് വേണം  കാല്‍ നീട്ടാന്‍   !
  37. ഈനാമ്പേച്ചിക്ക്  കൂട്ടു  മരപട്ടി!
  38. ഇഷ്ട്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം !
  39. ഉപ്പോളം വരുമോ ഉപ്പിലിട്ടതു !
  40. ഉപ്പില്ല  പണ്ടം  കുപ്പയില്‍  !
  41. ഉപ്പു  തിന്നവന്‍  വെള്ളം  കുടിക്കും !
  42. ഉണ്ണിയേ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം !
  43. ഉരല്‍  ചെന്ന്  മദ്ദ്ലതോട്  പരാതി പറയുന്നു !
  44. ഉച്ചിയില്‍ വെച്ച കൈകൊണ്ട് തന്നെ ഉദകക്രിയ ചെയ്യുക 
  45. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക !
  46. "ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം "
  47. എലി പുന്നെല്ലു കണ്ടപോലെ !
  48. എലിയെ പേടിച്ചു ഇല്ലം ചുടുക !
  49. കക്ഷത്തിലിരിക്കുന്നതു പോകാനും പാടില്ല ഉത്തരത്തില്‍ ഇരിക്കുന്നത് കിട്ടുകയും വേണം !
  50. കാക്ക കുളിച്ചാല്‍ കൊക്കു ആകില്ലാ !
  51. കൊക്കെത്ര കുളം കണ്ടതാ ! 
  52. കാട്ടു കോഴിക്കുണ്ടോ വിഷുവും സംക്രാന്തിയും !
  53. കര്‍ക്കിടം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു !
  54. കക്കാന്‍ സൌകര്യം ഉണ്ടെന്നു കരുതി വെളുക്കുവോളം കക്കരുത്
  55. കക്കാൻ പോകുമ്പോൾ ചിരിക്കരുത് (കൂക്കരുത്).
  56. കക്കാൻ പഠിച്ചാൽ പോരാ, നിൽക്കാൻ പഠിക്കണം
  57. കക്കുന്തോറും മുടിയും മുടിയുംതോറം കക്കും.
  58. കക്കുന്നവന് ഒരു നരകം, കള്ളം കൂറുന്നവന് ഒമ്പതു നരകം.
  59. കങ്കാണി കതിരുകട്ടാൽ കാവൽക്കാരൻ കറ്റകക്കും.
  60. കച്ചികെട്ടാനുള്ള കയർ കച്ചിയിൽ തന്നെ.
  61. കച്ചവടത്തിനു കണ്ണുണ്ട് കരളില്ല.
  62. കഞ്ഞി കഞ്ഞിയാണെങ്കിൽ ചോറ് പിണ്ണാക്ക്.
  63. കഞ്ഞി കണ്ടിടം കൈലാസം, ചോറ് കണ്ടിടം വൈകുണ്ഠം.
  64. കഞ്ഞികുടിച്ച് കിടന്നാലും മീശ തുടയ്ക്കാനാളുവേണം.
  65. കഞ്ഞി കൊടുക്കാതെ കൊന്നിട്ട് പായസം തലയിലൊഴിച്ച് കൊടുക്കുക.
  66. കഞ്ഞിയിലിട്ട തേങ്ങപോലെ.
  67. കഞ്ഞിയേകാനാളില്ലെങ്കിലും പട്ടിടാനാളുണ്ടാകും.
  68. കടഞ്ഞാൽ കിട്ടാത്ത വെണ്ണ കുടഞ്ഞാൽ കിട്ടുമോ?
  69. കടത്തിന് തുല്യം രോഗമില്ല.
  70. കടമൊരു ധനമല്ല.
  71. കടം കാതറുക്കും.
  72. കടം കാലന് തുല്യം.
  73. കടംകൊണ്ട് കളിച്ചാൽ കുളിക്കും
  74. കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു
  75. കടത്തോട് കടം, കമ്മാളനാന രണ്ട്.
  76. കടം കൊടുത്ത് പട്ടിണി കിടക്കരുത്.
  77. കടംകൊണ്ട് കടം കൊടുക്കരുത്.
  78. കടംവാങ്ങി നെയ്യുകൂട്ടരുത്.
  79. കടംകൊണ്ട് കുടിവച്ചാൽ കുടികൊണ്ട് കടം വീട്ടില്ല.
  80. കടന്നിൽകൂട്ടിൽ കല്ലിടരുത്.
  81. കടമ്പയ്ക്കൽ കൊണ്ട് കുടമുടയ്ക്കരുത്
  82. കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ.
  83. കടലമ്മ പെണ്ണാണെങ്കിൽ ചരുവെങ്കിലും പെറും.
  84. കടലിലെ തിരയടങ്ങിയാലും വായിലെ നാക്കടങ്ങില്ല.
  85. കടലിലെ തിരയൊഴിഞ്ഞിട്ട് കുളിക്കാനൊക്കുമോ?
  86. കടലിലെ മത്തിക്ക് കാട്ടിലെ നെല്ലിക്ക
  87. കടലിൽ ഇരുമ്പുകിടന്നാലും മനസ്സിൽ ചൊല്ലുകിടക്കില്ല.
  88. കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ.
  89. കടലിൽ നിന്ന് മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കിട്ടൂ.
  90. കടലിൽ കൊണ്ടുപോയി കായം കലക്കരുത്.
  91. കടലും കടലാടിയും പോലെ.
  92. കടല് കടന്നുവന്ന കന്നാലി കുളത്തിൽ മുങ്ങിച്ചത്തു.
  93. കടല് കുന്നാകും കുന്ന് കടലാകും.
  94. കടല് ചാടാനാവതുണ്ട് തോട് ചാടാനാവതില്ല.
  95. കടല് ചാടിവന്നവന് തോട് ചാടാൻ പണിയോ?
  96. കടല് വറ്റി കക്ക പെറുക്കാൻ കാത്താൽ കുടല് വറ്റി ചാകും.
  97. കടൽതാണ്ടി കായൽതാണ്ടി തോടുതാണ്ടി മടക്കുഴിയിൽ
  98. കടൽ പെരുകിയാൽ കര പെരുകുമോ?
  99. കടിക്കാതെ കുടിക്കുകയാണെങ്കിൽ കുടത്തോടെ കുടിക്കണം.
  100. കടിക്കുന്ന നായയെ മുറുക്കിക്കെട്ടണം.
  101. കള്ളനെ നമ്പി യാലും കുള്ളനെ നമ്പരുത് ..!
  102. "കളരി കണ്ടിട്ടില്ലെങ്കിലും ഗുരുക്കള്‍ എന്ന് ഭാവം"
  103. കാലത്തു പെയ്യുന്ന മഴ വേഗം നില്‍ക്കും
  104. കാണം വിറ്റും ഓണം ഉണ്ണണം !
  105. കാട്ടിലെ തടി ,തേവരുടെ  ആന ,വലിയെടാവലി !
  106. "കുടിക്കുന്ന വെള്ളത്തില്‍ കാല് കഴുകരുത്"
  107. കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല് !
  108. കൊല്ലകുടിയില്‍ സൂചി വില്‍ക്കുക ! 
  109. കൊല്ലം കണ്ടവനു ഇല്ലം വേണ്ടാ !
  110. "കോണകത്തിനു എന്തിനാ കസവ് "
  111. കെടാന്‍ പോകുന്ന തിരി ആളിക്കത്തും"
  112. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ !
  113. "ചേറ്റില്‍ പുതഞ്ഞ ആനയെ വേണമെങ്കില്‍ കാക്കയും കൊത്തും"
  114. ചെകുത്താനും കടലിനും ഇടയില്‍ ! 
  115. ചുട്ടയിലേ ശീലം ചുടല വരേ!
  116. പയ്യെ  തിന്നാല്‍ പനയും തിന്നാം !
  117. പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി മൂന്നാറില്‍ നിന്നും വരും !
  118. പിള്ള ചവിട്ടിയാല്‍ തള്ളയ്ക്കു കേടില്ലാ !
  119. പിള്ള മനസ്സില്‍ കള്ളമില്ലാ !
  120. പൂച്ചയ്ക്കു ആരു മണി കെട്ടും !
  121. പുട്ടിനു തേങ്ങ പോലെ !
  122. പട്ടിക്ക് എല്ല് ഇഷ്ട്ടം ആയിട്ടല്ല , ഇറച്ചി ആരെങ്കിലും കൊടുക്കണ്ടേ
  123. പുത്തനച്ചി പുരപ്പുറം തൂക്കും !
  124. പണം കണ്ടാലേ പണം വരു !
  125. പണമില്ലാത്തവന്‍ പിണം !
  126. പണമുള്ളവനേ മണമുള്ളൂ!
  127. പണത്തിനു മീതേ പരുന്തും പറക്കില്ലാ!
  128. "പല്ലില്ലെന്നു വെച്ച് അണ്ണാക്ക് വരെ കയ്യിടരുത്"
  129. "പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാല് പോലെ മൂന്ന് പേര്"
  130. "പശു തിന്നാല്‍ പുല്ലും പാല്"
  131. പേറെടുക്കാൻ പോയ അച്ചി ഇരട്ട പെറ്റു
  132. പൊന്നും കുടത്തിനു എന്തിനാ പൊട്ട് !
  133. ബ്രഹ്മാവിനാണോ ആയുസ്സിനു പഞ്ഞം..?
  134. മുറ്റത്തെ മുല്ലക്കു മണമില്ല !
  135. മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം
  136. മിന്നുന്നതെല്ലാം  പൊന്നല്ല !
  137. "മീനിനെ കാണും വരെ പൊന്മാന്‍ സന്യാസി"
  138. മുഖം മനസ്സിന്റെ കണ്ണാടി !
  139. മുടിഞ്ഞ കാലത്ത് ഒടഞ്ഞ ചട്ടിയ്ക്ക് ഒമ്പതു കിഴുത്ത! അഥവാ ഇടിവെട്ടിയവനെ പാമ്പു കടിച്ചു
  140. മലര്‍പൊടികാരന്റെ സ്വപ്നം പോലെ !
  141. മകരമഴ മലയാളം മുടിക്കുന്നത് !
  142. മാങ്ങയുള്ള മാവിനെ എറു കൊള്ളു !
  143. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ!
  144. "തനിക്ക്‌ താനും പുരയ്ക്കു തൂണും"
  145. തെറിക്കുത്തരം മുറി പത്തല്‍ !
  146. തീയില്‍ കുരുത്തത് വെയിലത്തു വാടില്ല !
  147. "തനിപ്പൊന്നിനു തീപ്പേടിയില്ല"
  148. "തട്ടാനേ തങ്കത്തിന്‍റെ മാറ്ററിയൂ"
  149. "താങ്ങാനാളുണ്ടെങ്കില്‍ തളര്‍ച്ച കൂടും"
  150. തോളിലിരുന്നു ചെവി കടിയ്ക്കുക !
  151. തുലാം പത്ത് കഴിഞ്ഞാല്‍ മര പോത്തിലും കിടക്കാം !
  152. നായ നടന്നിട്ട് ഒരു കാര്യോമില്ല; നായയ്ക്ക് ഇരിക്കാൻ ഒട്ട് നേരോമില്ല..
  153. നിറകുടം  തുളുംബില്ല !
  154. നിലാവുണ്ടെന്നു കരുതി വെളുക്കുവോളം കാക്കരുത് !
  155. വിനാശ കാലേ വിപരീത ബുദ്ധി !
  156. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും !
  157. വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ  !
  158. "സത്യം വസ്ത്രം ധരിച്ചു പുറത്തിറങ്ങുമ്പോഴേക്കും നുണ നാട് ചുറ്റിക്കറങ്ങി തിരിച്ചു വീട്ടിലെത്തും"


*എണ്ണകുഴിയിൽ ഞാവൽ പഴം-കണ്ണ് 
*വായില്ല നാക്കുണ്ട് നാക്കിന്മേൽ പല്ലുണ്ട്-ചിരവ 
*അകത്തു സ്വർണം പുറത്തു വെള്ളി-മുട്ട 
*ചട്ടിത്തൊപ്പിക്കാരന്റെ കുടവയർ കണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും-വൈക്കോൽതുറു 
*കാൽ കറുപ്പും മുക്കാൽ ചുവപ്പും-കുന്നിക്കുരു

ചൊല്ലുകൾ


  • ചോതി വർഷിച്ചാൽ ചോറ്റിനു പഞ്ഞമില്ല.
  • അത്തം ഇരുണ്ടാൽ ഓണം വെളുക്കും
  • അതിരാവിലെ പെയ്യുന്ന മഴ വേഗം തോറും
  • ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല
  • നട്ടുച്ചക്ക് പെയ്താൽ എട്ടുച്ചക്ക് പെയ്യും
  • മുതിരക്കു മൂന്നു മഴ
  • വിരിപ്പ് നട്ടുണങ്ങണം മുണ്ടകൻ നട്ടുമുങ്ങണം
  • ഞാറ്റുവേലപ്പകർച്ച് വിത്തു പാകാ
  • കുംഭത്തിൽ പെയ്താൽ കുപ്പയിലും മാണിക്കം
  • മീനത്തിൽ മഴ പെയ്താൽ മീങ്കണ്ണീനും ദണ്ണം
  • പൂയം ഞാറ്റുവേലയിൽ പുല്ലും പൂവണിയും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...