അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, നവംബർ 24, 2011

പാല്‍ പായസത്തില്‍ വീണ ഉറുമ്പ്.


അനില്‍ വലിയ ജാടയൊന്നുമില്ലാത്ത സാധാരണക്കാരനായ യുവാവായിരുന്നു. പ്രാരാബ്‌ദ്ധങ്ങള്‍ ആയിരുന്നു അവനു എന്നും. ജോലിയും കൂലിയുമ്മില്ലാതെ തേരാ പാര നടന്ന അവന്‍ വെറുതെ വയും പൊളിച്ചു ആകാശത്തിലേക്കു നോക്കിയിരിക്കുമ്പോളാണു ഒരു ജോലിയുടെ പരസ്യം പത്രത്തില്‍  കാണുന്നതും , ചുമ്മാ കയറി അങ്ങ് അപേക്ഷിക്കുന്നതും . പൊട്ടനു ലോട്ടറിയടിച്ചു എന്നു പറയുന്നതു പോലെ നഗരത്തിലെ ഒരു പ്രമൂഖ സ്വകാര്യ സ്‌ഥാപനത്തിലു അവനു ജോലിയും കിട്ടി. ആനന്ദം പരമാനന്ദം .ചെക്കന്‍ മിടുക്കനായതു കോണ്ടു ആ ജോലിയുടെ കൂടെ പല തരികിട സൈഡ് ബിസിനസ്സും ചെയ്തു കുറച്ചു കാശുണ്ടാക്കി, നെത്തോലി (കൊഴുവാ) പോലെയിരുന്ന ചെക്കന്‍  ഇപ്പോള്‍ ഒരു തിമിംഗലം പോലെ ആയി.അവന്റെ മാറ്റം അസൂയാലുക്കളായ സഹപ്രവര്‍ത്തകര്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും തന്നെ അവ്ന്റെ ഭക്ഷണത്തോടുള്ള ആക്രാന്തത്തെ ഒരു രീതിയിലും ബാധിച്ചിരുന്നില്ലാതാനും.

ആയിടയ്‌ക്കാണു അവരുടെ സ്‌ഥാപനം ജീവനക്കാര്‍ക്കായി ഒരു പാര്‍ട്ടി വെയ്‌ക്കുന്നത്‌ . പാര്‍ട്ടിക്കു എത്തിയപ്പോള്‍ ആദ്യം തന്നേ അവരുടെ മേലധികാരി പറഞ്ഞു " ഇന്നത്തേ ദിവസം നിങ്ങള്‍ക്കുള്ളതാണു ,ഒരു നിയന്ത്രണവുമ്മില്ലാതെ നിങ്ങള്‍ക്കു മതിയാവോളം കഴിക്കാം " എന്നു. ഇതു കേട്ടതും ഒന്നും കഴിക്കാതെ വന്നാല്‍ മതിയായിരുന്നു എന്നു അനിലിനു തോന്നി. പിറുപിറുത്തുകൊണ്ടു അവന്‍ നോക്കിയതും അവിടെ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. മുമ്പിലിരിക്കുന്ന വിവിധ തരം ആഹാര സാധനങ്ങള്‍ കണ്ടു അവന്‍ പന്തം കണ്ട പെരുചാഴിയേ പോലെ സ്‌തബ്‌ദനായി നിന്നു. എന്തായാലും ഒരു കൈനോക്കാന്‍ തന്നെ അവന്‍ തിരുമാനിച്ചു.പാല്‍ പായസത്തില്‍ വീണ ഉറുമ്പിന്റെ അവസ്‌ഥയിലായി അവന്‍ .എവിടെ നിന്നു തുടങ്ങണമെന്നോ എന്തു കഴിക്കണമെന്നോ എന്നറിയാതെ അവന്‍ കുഴങ്ങി, ലോകത്തു ആരും പരീക്ഷിക്കാത്ത കോമ്പിനേഷനുകള്‍ അവന്‍ പരീക്ഷിച്ചു. കേക്കും ഇറച്ചികറിയും , ചായയും പെപ്‌സിയും , ചോക്‌ളേറ്റും മീന്‍ കറിയും തുടങ്ങിയ സാധനങ്ങള്‍ ഒത്തു ചേര്‍ന്നൊരു ഘോഷയാത്രയായിരുന്നു പിന്നെ അവിടെ. എല്ലാം ആശാന്‍ പ്രയോഗിച്ചു.തന്റെ കപാസിറ്റിയുടെ വരമ്പുകള്‍ തകര്‍ത്തു കൊണ്ടു അവന്റെ തീറ്റ അങ്ങനെ മുന്നേറി കൊണ്ടിരുന്നു . ആദ്യമൊക്കെ വളരെ അവേശത്തോടെ  കാര്യങ്ങള്‍ ചെയ്‌തിരുന്ന അവന്‍ പതുക്കെ പതുക്കെ പിന്‍ വലിയുന്ന കാഴ്‌ച്ചയാണു പിന്നീട്‌ കണ്ടതു . ഒടുവില്‍ കഴിച്ചതെല്ലാം അകത്തോട്ടു പോയതിന്റേ പതിന്മടങ്ങു ശക്‌തിയോടെ പൂറത്തേക്കു വാളിന്റെ രൂപത്തില്‍ വരുവാന്‍ തുടങ്ങി .അതു വലിയ ഒരു കൊടും കാറ്റിനുമുമ്പുള്ള ഒരു ചെറിയ ഇളം തെന്നല്‍ മാത്രമായിരുന്നു. പിന്നിടു അവിടെ പലതരം വാളുകളുടെ അഭിഷേകമായിരുന്നു. ചെറു വാളുമുതല്‍ വന്‍ പരിചവരെ അവിടെ വീണു കിടന്നുരുണ്ടു.ഒടുവില്‍  രംഗം വഷളാകുമെന്നു കണ്ടപ്പോള്‍ എല്ലാവരും കൂടെ അവ്നെ പൊക്കിയെടുത്തു ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക പരിചരണം നല്‍കി . മൂന്നാലു ദിവസം അവിടെ കിടന്നു അവന്‍ ഒരു പരുവത്തില്‍ അവിടുന്നു വെളിയില്‍ വന്നു.

പിറ്റേന്നു ഓഫീസിലെത്തിയപ്പോള്‍ എല്ലാവരും പല അര്‍ത്‌ത്ഥങ്ങളുമുള്ള ഒരു ആക്കിയ ചിരിയോടു കൂടി അവനെ സ്വീകരിച്ചു . അതിനിടയ്‌ക്കു കൂട്ടത്തിലെ വിശറായ ശരവണന്‍ അവനേ കളിയാക്കുകയെന്ന ഗൂഡ ലക്ഷ്യം മാത്രം മന്സസ്സില്‍ വെച്ചു കൊണ്ടു ചോദിച്ചു  " ഇന്നും ഇവിടെ ഒരു പര്‍ട്ടിയുണ്ടു എന്നു പറയുന്നതു കേട്ടു നമ്മുക്കു പോകേണ്ടേ ". ഒരു നിമിഷം എന്തോ അലോചിച്ചു നിന്നു കൊണ്ടു അവന്‍ വളരെ സീരിയസ്സായി സഹപ്രവര്‍ത്തകനോടായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നു കൊണ്ട്  മറുപടി പറഞ്ഞു "  പര്‍ട്ടി കമ്പനിയുടേയാണെങ്കിലും വയറു നമ്മുടേതാ മോനേ " . തത്‌ക്കാലം ഒരു റിസ്‌ക്കും കൂടി ഏറ്റെടുക്കാന്‍ തയ്യാറല്ലാ എന്നു അവന്‍ തീര്‍ത്തു പറയുകയും ചെയ്‌തു.അപ്പൊള്‍ ശരവണന്‍ അരോടെന്നില്ലാതെ പുലമ്പുന്നുണ്ടായിരുന്നു " അറിയാത്ത പിള്ളയ്‌ക്കു ചൊറിയുമ്പോള്‍ അറിയും

വെള്ളിയാഴ്‌ച, നവംബർ 18, 2011

എം ജിയുടെ പ്രചോദനം .


പ്രചോദനമെന്നു പറഞ്ഞാല്‍ കോപ്പി അടിക്കുന്നതിന്റെ വേറൊരു പദമാണെന്നു എം ജീ ആശാന്‍ പറഞ്ഞപ്പോളാണു മനസ്സിലായതു.എന്തായാലും പുതി ഒരു ശൈലി ഇറക്കിയതില്‍ മലയാള ഭാഷ ആശനോടു കടപ്പെട്ടിരിക്കുന്നു. ഇനി മുതല്‍ സ്‌കൂളില്‍ പിള്ളാരെ കോപ്പിയടിച്ചു പിടിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ അവരും ചിലപ്പോള്‍ നമ്മുടെ ആശാനേ പോലെ പ്രചോദനം ഉള്‍കൊണ്ടു ചെയ്‌തതാണെങ്കിലോ? പക്ഷേ ഇതു ഒരു പ്രയോജനവും ഇല്ലാത്ത പ്രചോദനമായി പോയി. അറബിയും ഒട്ടകവും എന്ന പ്രീയദര്‍ശന്‍ സാറിന്റെ ചിത്രത്തിനു വേണ്ടിയാണു എംജി അണ്ണന്‍ ഈ പ്രചോദനം കാണിച്ചതു. പ്രീയന്‍ സാര്‍ പണ്ടേ പല പ്രചോദനങ്ങളും ചെയ്‌തയാള്‍ ആയതുകൊണ്ടാണോ അവോ സറിന്റെ സിനിമയില്‍ തന്നെ പ്രചോദിപ്പിക്കാന്‍ മേല്‍പടിയാനു തോന്നിയതു. എതോ ഉമര്‍ ദിയാബു എന്ന ഈജിപ്‌ഷ്യന്‍ ക്കാരന്റെ  പാട്ടെടുത്തു പ്രചോദിപ്പിച്ചെന്ന ശത്രുക്കള്‍ ആശാനെക്കുറിച്ചു പറഞ്ഞു പരത്തുന്നതു. താന്റെ മനസ്സിന്റെ അഗാത തലങ്ങളില്‍ നിന്നു വന്ന സ്രീഷ്‌ട്ടിയേ മോക്ഷണമെന്നു പറഞ്ഞാല്‍ അതിച്ചിരി വിമ്മിഷ്‌ട്ടമുണ്ടാക്കുന്നതു ആണെന്നു ഇതു തെളിയിച്ചാല്‍ താന്‍ പാട്ട് നിര്‍ത്തുമെന്നാണു എംജി യണ്ണന്‍ ആദ്യം പ്രസ്‌താവിച്ചതു. എന്നാല്‍ ഈ ഇന്റെര്‍നേറ്റു യുഗത്തില്‍ ഈ പരിപാടി കയ്യോടെ പിടിക്കപെട്ടപോളാണു ആശാന്‍ പ്രചോദനമായി രംഗ പ്രവേശം ചെയ്‌തേ. ആരാണു ഒന്നു ഇടയ്‌ക്കൊക്കെ ഒന്നു പ്രചോദിക്കാത്തതു . ഇതൊരു കുറ്റമാണോ?. പക്ഷേ പ്രചോദിച്ചിട്ടു താനൊന്നും അറിഞ്ഞില്ലാ എന്ന മട്ടിലുള്ള ഡയലോഗുകളാണു ഇതെഴുതാന്‍ ഈയുള്ളവന്നേ പ്രചോദിപ്പിച്ചതു.അതിനിടയ്‌ക്കു സൂപ്പര്‍ സ്‌റ്റാര്‍ സന്തോഷ്‌ പണ്ടിറ്റ്ജീക്കുമിട്ടു കൊടുത്തു ആശാന്‍ ഒന്നു . സൂപ്പര്‍ ഹിറ്റ് പടമാണെന്നെറിയാതെ ആശാന്‍ പണ്ടിന്റ്ജീയുടെ പടത്തില്‍ കുറച്ചു കാശുകിട്ടാനുള്ള പ്രചോദനം ഉള്‍കൊണ്ടു പാടിയെന്നും , ആ പ്രചോദനം അബദ്ധത്തില്‍ പറ്റി പോയതാണെന്നും മേലില്‍ ആളും തരവും നോക്കിയേ പാടത്തുള്ളുവെന്നും .അല്ല സന്തോഷ് പണ്ടിന്റു പ്രചോദിപ്പിക്കഞ്ഞതാണോ ഈ ഇഷ്‌ട്ടകേടിനു കാരണം . എന്തായാലും മലയാള സിനിമ ഗാന ശാഖയെ പ്രചോദിപ്പിച്ചു കൊണ്ടു ആശാന്‍ ഇനിയും ഈണങ്ങള്‍ ഉളവാക്കി പ്രശോഭിക്കട്ടേ എന്നു ആശംസിക്കുന്നു , ഇതൊക്കെയല്ലേ മണ്‍മറഞ്ഞ രവീദ്രന്‍ മാഷിനും ദേവരാജന്‍ മാഷിനും ആശാന്റെ സ്വന്തം സഹോദരന്‍ എം ജി രാധാക്രിഷ്ണന്‍ മാഷിനും ഗുരുദക്ഷിണയായി നല്‍കാന്‍ കഴിയത്തുള്ളൂ .

NB: എം ജി യുടെ പ്രതികരണം വായിക്കാം . 

തിങ്കളാഴ്‌ച, നവംബർ 07, 2011

മലയാളികളുടെ മഞ്ഞലോഹ ഭ്രമം.

ഈ അടുത്ത സമയത്തു ഡി വൈ എഫൈ ക്കാര്‍ മഞ്ഞലോഹത്തോടുള്ള ആസക്‌തിയേ പ്രോത്‌സാഹിപ്പിക്കുന്ന തരത്തില്‍ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സ്വര്‍ണ്ണകടക്കാരുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനേതിരെ പ്രസ്‌തവന ഇറക്കിയതു ശ്രേദ്ധിച്ചപ്പോളാണു ഈ മഞ്ഞലോഹം നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തേക്കുറിച്ചു ചിന്തിച്ചതു. ഈ തരത്തിലൊരു സാമൂഹിക വിപത്തിനേക്കുറിച്ചു പ്രതികരിച്ചതു ഒരു നല്ല കാര്യമ്മെന്നു തന്നെ തോന്നുന്നു.സ്വര്‍ണ്ണത്തോടുള്ള ഈ അമിതമായ ഭ്രമം തീര്‍ച്ചയായും എതിര്‍ക്കപെടേണ്ടുന്നതു തന്നേയാണു.നമ്മുടെ നാട്ടിലെ പുരുഷന്മാര്‍ക്കു ഒഴുവാക്കാനാവത്തതു എന്തു എന്നു ചോദിച്ചാല്‍ ഏതു കൊച്ചുകുട്ടി പോലും പറയും മദ്യമെന്നു, നമ്മുടെ കഠിനമായ ദാഹം തീര്‍ക്കാന്‍ വെള്ളം ചേര്‍ത്തു അടിക്കുന്ന ഒരു പദാര്‍ത്ഥം.അപ്പോ പിന്നെ അതിനോടു കിടപിടിക്കുന്ന മറ്റൊരു അവേശമേതെന്നു ചോദിച്ചാല്‍ അതു മഞ്ഞലോഹ ഭ്രമം ആണു.നമ്മുടെ പെണ്ണുങ്ങള്‍ക്കു ഏറ്റവും പ്രീയമായതാണു ഈ മഞ്ഞലോഹം.കവി പണ്ടു പാടിയതു പോലെ തന്നെ ഇപ്പോളും കനകം മൂലം കാമിനി മൂലം കലഹം അനവധി ഉലകത്തില്‍ സുലഭം.  ഈ രണ്ടു സാധനങ്ങളോടും മനുഷ്യനുള്ള വിധേയത്തം ചിലപ്പോള്‍ അതിശയകരമാണു. ഒരു നിയമവും അനുസരിക്കാന്‍ താത്‌പര്യമില്ലാത്ത നമ്മള്‍ ബിവറേജ്ജിന്റെ മുമ്പില്‍ കാട്ടുന്ന അനുസരണവും അച്ചടക്കവുമാണു നമ്മുടെ സ്‌ത്രീകളും സ്വര്‍ണ്ണകടയ്‌ക്കു മുമ്പില്‍ കാട്ടുന്നതെന്നു ചിലപ്പോള്‍ തോന്നറുണ്ടു.

കേരളത്തിലേ മറ്റെല്ല ബിസിനസ്സിനേക്കാളും ലാഭമുള്ള പണിയാണു മഞ്ഞലോഹ കച്ചവടം . മഞ്ഞലോഹത്തിനു മുമ്പില്‍ മഞ്ഞളിച്ചു നില്‍ക്കുന്ന മലയാളികളുടെ അവസ്‌ഥ കച്ചവടക്കാര്‍ നന്നായി മുതലാക്കുന്നു.അവര്‍ അക്ഷയത്രിതിയയെന്നും ഓണമെന്നും മറ്റും പറഞ്ഞു നല്ലപോലെ കളിക്കുന്നു. ഈ കൊച്ചു കേരളത്തിലാണു  ഇന്ത്യയില്‍ നടക്കുന്ന കച്ചവടത്തിന്റെ 25% ഉം  നടക്കുന്നതു.ഒരു പ്രമുഖ കച്ചവടക്കാരന്‍ ശരാശരി 10 മുതല്‍ 20 കിലോ വരെ സ്വര്‍ണ്ണം  ഒരു ദിവസം നമ്മുടെ നാട്ടില്‍ വില്‍ക്കാറുണ്ടു അതായതു 2 മുതല്‍ 6 കോടിയുടെ വരെ. വലിയ തിമിഗലങ്ങളുടെ ഇടയിലെ ചെറുമീനുകള്‍ പോലും 100 ഗ്രാം മുതല്‍ 1 കിലോ വരെ വില്‍ക്കുമ്പോള്‍ ഈ തിമിംഗലങ്ങള്‍ കൊയ്യുന്ന ലഭം ഞെട്ടിപ്പിക്കുന്നതാണു. ഈ സാമ്പദ്ധിക മാദ്യത്തിന്റെയും ജോലിനഷ്ട്ടത്തിന്റേയും കച്ചവടം കുറയുന്ന ഈ കാലത്തു പോലും മഞ്ഞലോഹ കച്ചവടക്കാരുടെ മുഖത്തെ ആ പൊന്‍ പുഞ്ചിരിക്കു മാത്രം ഒരു കുറവുമില്ലാ, മാത്രവുമല്ല അതു നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു അട്ടഹാസവും കൊലചിരിയുമായി മാറുന്നു.എന്തൊരു വിരോധാഭാസം !

ഞാന്‍ താമസ്സിക്കുന്ന ചെറിയ പട്ടണത്തില്‍ പോലും ചെറുതും വലുതുമായ 10-12 സ്വര്‍ണ്ണ കടകളുണ്ട് . ഇതു നമ്മുടെ സമ്പത്ത് വ്യസ്‌ഥയില്‍ ഉളവാക്കുന്ന വ്യാപ്‌തി നമ്മുക്കു വിസ്‌മരിക്കാനാകില്ല, 40000 ത്തോളം സ്വര്‍ണ്ണപണിക്കാരും 5000 ത്തോളം കച്ചവടക്കാരും ഉള്‍പ്പെടെ എകദേശം 2 ലക്ഷത്തോളം ആളുകള്‍ ഈ വ്യവസായത്തില്‍ ജോലി ചെയ്യുന്നുണ്ടു .സ്വര്‍ണ്ണ കച്ചവടത്തിനു വേണ്ടി മാത്രം കൊച്ചിയില്‍ വലിയ പാര്‍ക്കു സ്‌ഥാപിക്കാന്‍ പോലും നമ്മൂടെ സര്‍ക്കാരുകള്‍ പദ്ധതികള്‍ ഇടുന്നതു മഞ്ഞലോഹം നമ്മുടെ സാമ്പത്തിക രംഗത്തു ചെലുത്തുന്ന സ്വാധീനം കൊണ്ടു തന്നെയാണു.

പക്ഷേ എന്തായിരിക്കാം ഈ മഞ്ഞലോഹം മലയാളികളില്‍ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ കാരണം? നമ്മള്‍ ഇതിനേ പുര്‍ണ്ണ ഹ്രിദയത്തോടുക്കൂടി വിശ്വസിക്കുകയും സ്‌നേഹിക്ക്കയും ചെയ്യുമ്പോള്‍ അതു ഒരിക്കല്‍ പോലും നമ്മുടെ വിശ്വാസത്തേ തകര്‍ത്തിട്ടില്ല, അതുകൊണ്ടാണു ധൈര്യമായി പറയുന്നതു "വിശ്വാസം അതല്ലേ  എല്ലാം","ജനകോടികളുടെ വിശ്വസ്‌ത    സ്‌ഥാപനം" എന്നൊക്കെ.

സ്വര്‍ണ്ണം ഇപ്പോള്‍ സമൂഹത്തിലെ അഭിമാനത്തിന്റെ പ്രശ്‌നമായി മാറിയിരിക്കുന്നു. നമ്മുടെ നാട്ടിലെ ദുഷിച്ച സ്‌ത്രീധന സമ്പ്രദായത്തിലെ ഒഴുവാക്കാനാകത്ത കാര്യമാണു സ്വര്‍ണ്ണം . അനേകം പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണ സ്വപ്‌നങ്ങള്‍ക്കു വിലങ്ങുതടിയാകുന്നതു വാണം പോലെ കുതിക്കുന്ന ഈ ലോഹത്തിന്റെ പ്രീതിയും വിലയുമാണു.

 മലയാളികള്‍ തങ്ങള്‍ കഷ്‌ട്ടപെട്ടുണ്ടാക്കുന്നതു മുഴുവന്‍ മഞ്ഞലോഹത്തില്‍ നിക്ഷേപിച്ചു ചാരിതാര്‍ത്ഥ്യം അടയുകയാണു നാടിനു പ്രയോജനകരവും വികസനത്തിനു ഉതകുന്നതുമായ ധനമാണു നിര്‍ജീവമായ ഒരു ലോഹത്തിലേക്കു ലയിച്ചു ചേര്‍ന്നു ഏതെങ്കിലും ബങ്കിന്റെ ലോക്കറുകളില്‍ വിശ്രമിക്കുന്നതു.സ്വര്‍ണ്ണം  ആഫ്രിക്കയിലെയോ മറ്റെതെങ്കിലും സ്‌ഥലത്തു നിന്നു കഷ്‌ട്ടപെട്ടു കുഴിച്ചു ഭൂമിക്കു വെളിയിലെടുക്കുന്നു .നമ്മളതിനെ ഉരുക്കിയിട്ടു വിണ്ടും വലിയ കുഴിയെടുത്തു കുഴിച്ചിട്ടു അതിനേ സൂക്ഷിക്കാന്‍ കൂലിക്കാളിനെ നിറുത്തുന്നു. ഇത്ര കഷ്‌ട്ടപെട്ടു കുഴിച്ചെടുക്കുന്നതു വിണ്ടും കുഴിച്ചിടാനാണെങ്കില്‍ വെറെയേതെങ്കിലും ഗ്രഹത്തിലുള്ളവര്‍ നമ്മളെ കണ്ടാല്‍ ഭ്രാന്തന്‍മാര്‍ എന്നു വിളിക്കില്ലേ ..?

 എന്തായാലും മിന്നുന്നതെല്ലാം പൊന്നല്ല എന്റെ പോന്നേ.     :)

ബുധനാഴ്‌ച, നവംബർ 02, 2011

ഹര്‍ത്താല്‍  പ്രണയം

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസിലേക്കു ബൈക്കും ഓടിച്ചുകൊണ്ടു വരുമ്പോളാണു ഒരു കൂട്ടം സമരക്കാരുടെ മുമ്പിലേക്കു ശരവണന്‍ ചെന്നു പെടുന്നതു , കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവിന്റെ കാറിന്റെ മുകളില്‍ കാക്ക കാഷ്ട്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു എതിര്‍ പാര്‍ട്ടിക്കാരുടെ ബുദ്ധിയാണെന്നൊ മറ്റൊ പറഞ്ഞായിരുന്നു അവരുടെ മുദ്രാവക്യങ്ങള്. കുട്ടി നേതാക്കളുടെ കൈയ്യില്‍പെട്ട ശരവണന്‍ സിംഹക്കൂട്ടില്‍ അകപ്പെട്ട മാന്‍പേട പൊലെ നിന്നു വിറയ്ക്കാന്‍ തുടങ്ങി, ഒരു കൂട്ടര്‍ അവന്റെ വണ്ടിയുടെ കാറ്റഴിച്ചു വിട്ടപ്പൊള്‍ മറ്റൊരു കൂട്ടര്‍ അവരുടേ നേതാക്കന്മാരേ പോലും നാണിപ്പിക്കുന്ന തെറിയും വിളിക്കാന്‍ തുടങ്ങി .അവിടെ നിന്നു ഒരു വിധം തലയൂരി വന്ന അവന്‍ തനിക്കു ഇനി നടരാജന്‍ വണ്ടി തന്നെ ശരണം എന്നു ചിന്തിച്ചു കൊണ്ടു നടക്കാന്‍ തുടങ്ങി.ആ കാഷ്‌ട്ടിച്ച കാക്കയേ മനസ്സില്‍ പ്രാകികൊണ്ടു ശരവണന്‍ റോഡില്‍ കൂടി നടക്കുമ്പോളാണു ആ കാഴ്ച്ച കാണുന്നതു. ഒരു കൊച്ചു സുന്ദരി ഒരു ആക്‌റ്റിവയില്‍ ആ സമരക്കാരുടെ ഇടയില്‍ കൂടി വളരെ നൈയിസായി ഊരി വരുന്നതു കണ്ടു അവന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയ പൊലെ നിന്നു.ഹമ്പട ഒരു പെണ്ണിനേ കണ്ടപ്പൊള്‍ അവന്മാരുടെ സമരവും മുദ്രവാക്യ വിളിയും ഒക്കെ എവിടെ പൊയി. ആദ്യത്തെ അമ്പരപ്പു മാറിയപ്പൊള്‍ അവന്‍ ഒരു ലിഫ്റ്റിനായി ആ പെണ്‍കൊടിയുടെ വാഹനത്തിനു നേരെ തന്റെ കറുത്തുരുണ്ട കൈകള്‍ വലിച്ചു നീട്ടി.

ആ സുന്ദരി ഒരു കൊച്ചു പുഞ്ചിരി അവനു നേരെ ഒന്നു എറിഞ്ഞിട്ടു വണ്ടി അവന്റെ തിരുമുമ്പില്‍ നിറുത്തി, അവന്‍ ഇതിനകം ആ ഏറില്‍ വീണു പോയിരുന്നു. ഹര്‍ത്താല്‍ പ്രമാണിച്ചു ഒരു ലിഫ്‌റ്റു ചോദിച്ച ശരവണന്റെ ന്യായമായ ആവശ്യം അവള്‍ സ്വീകരിച്ചു. ആദ്യമായി ഒരു പെണ്ണിന്റെ വണ്ടിയുടെ പിന്നില്‍ കയറിയതിന്റെ ത്രില്ലിലായി അവന്‍ . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന പാവം പൂവലന്‍ പതുക്കെ സടകുടഞ്ഞു എഴുന്നേറ്റു. പക്ഷേ ആ എഴുന്നേല്‍പ്പു വ്ല്ലാത്ത ഒരു എഴുന്നേല്‍പ്പായി പോയെന്നു പിന്നിടു അവനു തോന്നിക്കാണും. കാരണം ആ സുന്ദരി അവന്റെ ശല്യം സഹിക്കാന്‍ വയ്യാതെ വണ്ടി നേരെ അടുത്തുള്ള പോലിസ്സ് സ്‌റ്റേഷനിലേക്കണു വിട്ടതു .ഒടുവില്‍ ആ പച്ച പരമാര്‍ത്ഥം അവന്‍ മനസ്സിലാക്കി ആ പെണ്ണു ഒരു വനിതാ പോലിസ്സുകാരിയായിരുന്നു എന്നുള്ളതായിരുന്നു അതു. ഈശ്വരാ നീ എന്തിനു വനിതാ പോലിസ്സുകാരികള്‍ക്കു ഇത്ര സൌന്ദര്യം കൊടുത്തു എന്നു അവന്‍ അറിയാതെ വിലപിച്ചു പോയി . അങ്ങനെ ഒരു സുന്ദരിയേ കസ്‌റ്റടിയിലാക്കാന്‍ വന്ന ശരവണന്‍ ഇപ്പോ ഒരു ദിവസം മുഴുവന്‍ അവളുടെ  കസ്‌റ്റടിയിലുമായി . ഒടുവില്‍ കൂട്ടുകാരന്‍ ടോണിക്കുട്ടന്‍ വന്നു അവനെ ജാമ്യത്തിലെടുത്തു കൊണ്ടു പോയി. പോകുമ്പോള്‍ ആ കൊച്ചു സുന്ദരിയുടെ മുഖത്തു ആദ്യം കണ്ട ആ കൊച്ചു പുഞ്ചിരി വീണ്ടും വിരിഞ്ഞിരുന്നു . പക്ഷേ ഈ തവണ ആ പുഞ്ചിരിയില്‍ വീഴാതെ അവന്‍ ടോണിക്കുട്ടന്റെ തോളില്‍ പിടിച്ചു നിന്നു .

 ഈ സംഭവത്തിനു ശേഷം അവന്‍ പിന്നിടു ഒരിക്കല്‍ പോലും ആരോടും വണ്ടിക്കു ലിഫ്‌റ്റു ചോദിച്ചിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും അവന്‍ ആ വനിതാ പോലിസ്സുകാരിയേ സ്വപ്‌നം കണ്ടു ഞെട്ടാറുണ്ടായിരുന്നത്രേ. എന്തായാലും ആ ഞെട്ടലിന്റെ പരിണിത ഫലമായി ആ കൊച്ചു സുന്ദരി അവന്റെ രണ്ടു കുട്ടികളുടെ അമ്മയായി  ഇപ്പൊള്‍ അവന്റെ കസ്‌റ്റടിയില്‍ ആണു . ഒരു ജാമ്യമ്മില്ലാത്ത അറസ്‌റ്റിലൂടെ അവന്‍ ഇതിനകം അവളേ തന്റെ ജീവിത പങ്കാളിയാക്കിയിരുന്നു. 
Related Posts Plugin for WordPress, Blogger...